സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം

18:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ,കോഴഞ്ചേരി ഉപജില്ലയിലെ പ്രകൃതി രമണീയമായ നാരങ്ങാനം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ്.യു.പി. എസ് നാരങ്ങാനം

സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം
വിലാസം
നാരങ്ങാനം

നാരങ്ങാനം പി.ഒ.
,
689642
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 05 -
വിവരങ്ങൾ
ഇമെയിൽstgeorgeupsnaranganam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38437 (സമേതം)
യുഡൈസ് കോഡ്32120400712
വിക്കിഡാറ്റQ87598333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സബിത എം.എസ്
എം.പി.ടി.എ. പ്രസിഡണ്ട്രജിത കെ.ആർ
അവസാനം തിരുത്തിയത്
24-01-2022Cpraveenpta


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം.ഗോത്ര മൂപ്പന്മാരുടെ അധീ ന തയിൽ ആയിരുന്നു ഈ നാട് .5043 ഏക്കർ ചുറ്റളവിൽ കിടക്കുന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഒരു നാട്ടുരാജ്യമായിരുന്നു.

വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ച് ഇറങ്ങിയ നാരദമഹർഷി നാരദ ഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയുന്നു.നാരകം സമൃദ്ധിയായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനമായി പേരു വന്നതായും കഥയുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും, സാംസ്കാരിക പ്രതീകങ്ങളും എന്നു കാണാം. നാടിൻ്റെ അധിപരായിരുന്ന ഊരാളന്മാർ ഈ നാട്ടിലെ പല അനുഷ്ഠാന കലകളിലും പ്രാമുഖ്യമുള്ളവരാണ്.ജന്മിത്തവും, കുടിയായ് മയും, അയിത്തവുമൊക്കെ ഇവിടെ നിലനിന്നിരുന്നു.എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിൻ്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട്  കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ച മാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്.പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി വാഹനം ഓടുന്നത്. നാരങ്ങാനം പഞ്ചായത്തിൻ്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവ വികാസമായിരുന്നു കോഴ ഞ്ചേരി-മണ്ണാറക്കുളത്തി റോഡിൻ്റെ നിർമ്മിതി. മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏകപാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്.പ്രകൃതി മനോഹരമായ മടുക്കക്കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

* കെട്ടുറപ്പുള്ള കെട്ടിടം.

* ഏഴ് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി, വിഷയാധിഷ്ഠിതമായ ലാബുകൾ.

* ഒന്നു മുതൽ നാല് വരെ ടൈലിട്ട ക്ലാസ് മുറികൾ.

* ക്ലാസ് മുറികൾ വേർതിരിക്കുന്ന സ്ക്രീനുകൾ.

* ഓഫീസ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .

* സ്കൂൾ ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ 5 ലാപ്ടോപ്പും 2 പ്രൊജക്ടറും ലഭ്യമായി.

* വാഹനങ്ങൾ സ്കൂൾ മുറ്റത്ത് എത്തത്തക്കവിധം MLA, MP ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡ്.

* എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, വായനാ മൂല എന്നിവ ഒരുക്കിയിരിക്കുന്നു. *വിശാലമായ മുറ്റം

ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്.

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ.

പെൺ ശിശു സൗഹൃദ ശുചി മുറി.

* കുടിവെള്ള സൗകര്യത്തിനായി കിണർ, മഴവെള്ള സംഭരണി എന്നിവ ഉപയോഗിക്കുന്നു.കൂടാതെ ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറും ലഭ്യമാണ്.

* കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, സീസോ.

*പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിപ്പാട്ടങ്ങൾ, കസേര, പ്രത്യേക ക്ലാസ്.

* ഉച്ചഭക്ഷണം ക്രമീകരിക്കാൻ സൗകര്യപ്രദമായ അടുക്കള, ഊണുമുറി.

* ചരിത്രം, ശാസ്ത്രം, ഗണിതം, സാഹിത്യം എന്നിങ്ങനെ വിവിധ മേഖലകളിലായി രണ്ടായിരം പുസ്തകങ്ങളുള്ള ലൈബ്രറി കുട്ടികളെ അറിവിൻ്റെ, മൂല്യബോധത്തിൻ്റെ, ആസ്വാദനത്തിൻ്റെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്നു.

* ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.


 
U38437-ലൈബ്രറി


 
38437-കമ്പ്യൂട്ടർ ലാബ്
 
38437-മഴവെള്ള സംഭരണി
 
38437-ഐ.സി.ടി അധിഷ്ഠിതമായ പഠനം
 
38437-ഊണുമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി

* ഇംഗ്ലീഷ് ക്ലബ്

* ഗണിത ക്ലബ്

* സയൻസ്ക്ലബ്

* സാമൂഹ്യ ശാസ്ത്ര ക്ലബ്

* ഹിന്ദിക്ലബ്

* ടാലൻ്റ് ക്ലബ്

* ഹെൽത്ത് ക്ലബ്

* പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ടം, പൂന്തോട്ട നിർമാണം

* പതിപ്പു നിർമ്മാണം

* ശാസ്ത്രമേള, കലാമേള എന്നിവയിൽ കുട്ടികൾക്ക് പരീശലനം നൽകൽ

* ബോധവത്കരണ ക്ലാസുകൾ

*പഠനയാത്ര

* കായികപരിശീലനം

* നേർക്കാഴ്ച - കോവിഡ് കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന

 
38437-കായികപരിശീലനം
 
38437-പച്ചക്കറിത്തോട്ട നിർമ്മാണം
 
38437-വിളവെടുപ്പ്
 
ആരോൺ ബാബു-നേർക്കാഴ്ച ചിത്രങ്ങൾ-
 
നേർക്കാഴ്ച ചിത്രങ്ങൾ - ആകാശ് കെ.ബി
 
അമൃത എം-നേർക്കാഴ്ച ചിത്രങ്ങൾ-
 
ആദിത്യൻ ജെ-.നേർക്കാഴ്ച ചിത്രങ്ങൾ


 
ആദർശ് സജി -നേർക്കാഴ്ച ചിത്രങ്ങൾ

മാനേജ്മെൻ്റ്

നാരങ്ങാനം പഞ്ചായത്തിൻ്റെ 13-ാം വാർഡിൽ പ്രവർത്തിച്ചു വരുന്ന  സെൻ്റ്.ജോർജ്.യു.പി സ്കൂൾ, മാർത്തോമ്മ സഭയുടെ ഇ.എ ആൻഡ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ  കീഴിലാണ് പ്രവർത്തിക്കുന്നത്. 112 എൽ .പി സ്കൂളുകൾ, 15 യു.പി സ്കൂളുകൾ, 15 ഹൈസ്കൂളുകൾ ,8 ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവ മാർത്തോമ്മ മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി.പി ആണ്. നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിൻ്റെ ലോക്കൽ മാനേജർ.ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫിലിപ്പ് സി.മാത്യു ആണ് .

'സ്കൂളിൻ്റെ പ്രധാനാദ്ധ്യാപകർ

മുൻസാരഥികൾ

ക്രമനമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1 ബിജു.കെ.തോമസ് 2003 2007
2 ശാന്തി മങ്ങാട്ട് 2007 2014
3 അന്നമ്മ വർഗീസ് 2014 2018
4 വി.വി.ഏബ്രഹാം 2018 2019
5 ഷൈനി വർഗീസ് 2019 -

അധ്യാപകർ


* ശ്രീമതി. ഷൈനി വർഗീസ്

* ശ്രീമതി. ജയ സൂസൻ ചെറിയാൻ

* ശ്രീമതി. സാലി ഉമ്മൻ

* ശ്രീമതി.റിയ ചേച്ചമ്മ ബെന്നി

* ശ്രീമതി .ശാലു പി എസ്

* ശ്രീമതി .സി ജി ജേക്കബ്

* പ്രിയ മറിയം ജോസഫ്


സ്കൂൾ പ്രധാനാദ്ധ്യാപിക

 
38437-ഷൈനി വർഗീസ്




 
38437-സ്കൂൾ സ്റ്റാഫ്


സ്കൂൾ സ്റ്റാഫ്