എം .റ്റി .എൽ .പി .എസ്സ് ചെന്നീർക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ടി. എൽ. പി. എസ്. ചെന്നീർക്കര
എം .റ്റി .എൽ .പി .എസ്സ് ചെന്നീർക്കര | |
---|---|
വിലാസം | |
ചെന്നീർക്കര ചെന്നീർക്കര , ചെന്നീർക്കര പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mtlps2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38415 (സമേതം) |
യുഡൈസ് കോഡ് | 32120400518 |
വിക്കിഡാറ്റ | Q87597695 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന ചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ സോമൻ |
അവസാനം തിരുത്തിയത് | |
20-01-2022 | 38415 |
ചരിത്രം
തുമ്പമൺ വടക്കേക്കര ബഥേൽ മാർത്തോമ്മ ഇടവകയിൽപ്പെട്ട ചെന്നീർക്കര പ്രാർത്ഥനാ യോഗം കുട്ടികളുടെ സൺണ്ടേസ്കൂൾ പഠനത്തിനും അക്ഷരാഭ്യാസത്തിനും വേണ്ടി കൊല്ലവർഷം 1070 മാണ്ടോടു കൂടി ചെന്നീർക്കര കല്ലുങ്കൽ ശ്രീ ഇടിക്കുള കൊച്ചു കുഞ്ഞ് സംഭാവന കൊടുത്ത സ്ഥലത്ത് പ്രാർത്ഥനായോഗക്കാരുടെ പരിശ്രമഫലമായി ആദ്യത്തെ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ ചെറുവത്തിൽ കോശി സാറായിരുന്നു .താഴേ തുണ്ടിൽ കിര്യാൻ വാദ്ധ്യാർ കൊങ്കണത്ത് ജോർജ് സാർ ,വലിയ താമരശ്ശേരിൽ കൊച്ചു വാദ്ധ്യാർ തുടങ്ങി പ്രശസ്തരും ഭക്തരുമായ പലരും ഈ വിദ്യാലയത്തിൽ ജോലി നോക്കിയിട്ടുണ്ട് .1997 വടക്കേയറ്റത്ത് ശ്രീ.വിജയരാജൻ സ്കൂളിന് സമീപത്തായി നൽകിയ സ്ഥലത്തിന് നവീന രീതിയിലുള്ള ഒരു മൂത്രപ്പുരയും കക്കൂസും അധ്യാപക രക്ഷകർത്തൃ സമിതിയുടെ ചുമതലയിൽ പണികഴിപ്പിച്ചു. സ്കൂളിൻ്റെ ശതാബ്ദി ആഘോഷം 1998 മാർച്ച് 4 ന് നി. വ.ദി.ശ്രീ ബന്യാമിൻ ജോസഫ് മാർ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.ശതാബ്ദി വർഷത്തിൽ സ്ക്കൂളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സ്കൂൾ വൈദ്യുതീകരിക്കുന്നതിനും തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഓമല്ലൂർ കുളനട റോഡിൽ മുറിപ്പാറ ജംഗ്ഷനിൽ നിന്നും 1 km വടക്കു മാറി ചെന്നീർക്കര എബനേസർ മാർത്തോമ്മ പള്ളിയും ചെന്നീർക്കര ഗവ.ഐ.ടി.ഐയ്ക്കു സമീപത്തായി റോഡിനു കിഴക്ക് വശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ചെന്നീർക്കര പ്രദേശത്തെ ആദ്യത്തെ പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പി.ടി.എ യുടെ വകയായി 1989 ൽ സ്കൂളിൻ്റെ മുൻവശത്തെ മതിലും കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികളും നടത്തി.
ഇപ്പോൾ സ്കൂളിൻ്റെ ഹെഡ്മിസ്ഡ്രസ്സ് ആയി ശ്രീമതി.സൂസമ്മ എബ്രഹാം പ്രവർത്തിക്കുന്നു. റവ.കെ.കെ ശാമുവൽ ലോക്കൽ മാനേജരായും പി.ടി.എ യും മാതൃസമിതിയും കാര്യക്ഷമമായി പ്രവർത്തിച്ച് സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
8 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം
പാചകപ്പുര, ശൗചാലയം, കമ്പ്യൂട്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
.പരിസ്ഥിതി ദിനം
. വായനാ ദിനം
.ചാന്ദ്രദിനം
. ഹിരോഷിമ ദിനം
. സ്വാതന്ത്ര്യദിനം
. ഗാന്ധി ജയന്തി
. അധ്യാപകദിനം
. കേരള പിറവി
. ശിശു ദിനം
. റിപ്പബ്ലിക് ദിനം
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|