ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി | |
---|---|
വിലാസം | |
വാരപ്പെട്ടി കോഴിപ്പിളളി പി.ഒ. , 686691 , എറണാകുളം ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0485 2862268 |
ഇമെയിൽ | thsvarappetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27501 (സമേതം) |
യുഡൈസ് കോഡ് | 32080701010 |
വിക്കിഡാറ്റ | Q99486011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുനി എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ പ്രദീപ് |
അവസാനം തിരുത്തിയത് | |
28-01-2022 | 27501 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ ഉളള ഈ സ്കൂൾ 1985 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി എം ജേക്കബ് ആണ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സെഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ട്.ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പൊതുവിദ്യാലത്തിൽ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ഇവിടെ ലഭിക്കുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം- നല്ല രീതിയിൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.
ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.
സയൻസ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,
കംപ്യൂട്ടർ ലാബ് - ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്,
വര്ക്ക്ഷോപ്പ് -
കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെന്ററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക്ക്ഷോപ്പുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/ലിറ്റിൽ കൈറ്റ്സ്.
== മുൻ സാരഥികൾ == സുലൈമാൻ.ഇ.കെ,
ഇ.ഡി.ജോസഫ്,
ആൻറണി.കെ,
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചുപോരുന്നു. ടി.എച്ച്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും മദർ പി ടി എ സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.മറ്റ് വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴിൽ മേഖലയിൽ പരിശീലനം നല്കുന്നതിന് പുറമെ അഡീഷണൽ സ്കില്ലിൽ പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതൽ പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവർ ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2017 മുതൽ ടെക് ഫെസ്റ്റ് എന്ന പ്രവർത്തിപരിചയമേള ടെക്നിക്കൽ ഡിപ്പാർട്ടുമെൻെറ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.031724, 76.625836 |width=800px|zoom=16}}
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27501
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ