ഗവ.എൽ പി എസ് കിഴതിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയുടെ വടക്ക് രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ.എൽ പി എസ് കിഴതിരി | |
---|---|
വിലാസം | |
കിഴതിരി കിഴതിരി.പി.ഒ പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | govlpskizhathiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31206 (സമേതം) |
യുഡൈസ് കോഡ് | 32101200302 |
വിക്കിഡാറ്റ | Q87658175 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 6 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ.എൻ.ആർ |
പി.ടി.എ. പ്രസിഡണ്ട് | അനു മധു |
എം.പി.ടി.എ. പ്രസിഡണ്ട് | അനു മധു |
അവസാനം തിരുത്തിയത് | |
17-01-2022 | 31206tojo |
ചരിത്രം
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
400പുസ്തകങ്ങൾ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
ഐടി ലാബ്
വാഹന സൌകര്യം
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
*2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു. *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി. *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി. 2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി മിനിമോൾ N. R. (പ്രധാനാധ്യാപിക)
- ശ്രീമതി സലില കുമാരി T. T.
- ശ്രീ. റ്റോജോ റ്റോമി
- ശ്രീമതി ശ്രീജ K. N.
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2006-10 ->ശ്രീമതി സുഷമ.ടി.ടി
- 2010-13 ->ശ്രീമതി സുശീല രാമൻ
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.829203,76.666725|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലായിൽ നിന്നു രാമപുരം ടൌൺ ,ഇടിയനാൽ വഴി കൂത്താട്ടുകുളം ബസ്സിൽ യാത്ര ചെയ്ത് കിഴതിരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.. വലതു വശത്ത് കിഴതിരി ഗവ.എൽ.പി.സ്കൂൾ കാണാം കൂത്താട്ടുകുളംത്തുനിന്ന് മാറിക, കുണിഞ്ഞി , തോട്ടംകവല വഴി പാലാ ബസ്സിൽ യാത്ര ചെയ്ത് കിഴതിരിയിൽ എത്തിച്ചേരാം. |