ഗവ.എൽ പി എസ് കിഴതിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് കിഴതിരി | |
---|---|
വിലാസം | |
കിഴതിരി ഗവഃ എൽ. പി. സ്കൂൾ കിഴതിരി ,
, കിഴതിരി പി. ഒ. കിഴതിരി പിൻ 686576കിഴതിരി.പി.ഒ പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 946314963 Minimole N. R.(HM) |
ഇമെയിൽ | govlpskizhathiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31206 (സമേതം) |
യുഡൈസ് കോഡ് | 32101200302 |
വിക്കിഡാറ്റ | Q87658175 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ എൻ. ആർ. |
പി.ടി.എ. പ്രസിഡണ്ട് | അനിൽ സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോംസി ലിജോ |
അവസാനം തിരുത്തിയത് | |
04-09-2024 | Sreedevi Sajan |
കോട്ടയം ജില്ലയുടെ വടക്ക് രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
നമ്മുടെ കൊച്ചു സ്കൂളിന് അഞ്ഞൂറിലധികം പുസ്‌തകങ്ങൾ ഉള്ള ഒരു മികച്ച ലൈബ്രറി ഉണ്ട്.കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് ഓരോ പിറന്നാൾ പുസ്‌തകം സമ്മാനിക്കുന്നു. അങ്ങനെ സ്‌കൂൾ ലൈബ്രറി ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്.
സയൻസ് ലാബ്
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭകഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു . ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും .എല്ലാകുട്ടികളും അധ്യാപകരും ഇത് ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു.
വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ് ,കപ്പയും മീനും , തുടങ്ങിയവയും ഉണ്ടാക്കും.
ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്.
കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും .
അതോടൊപ്പം കുട്ടികൾക്ക് രാവിലെ BREAKFAST ഉണ്ട്.പ്രാതലിനു കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബ്രെഡും ജാമും,അവൽ , ഏത്തപ്പഴം പുഴുങ്ങിയത് , ഉപ്പുമാവ് ,ഇഡലി ,ദോശ ,പെറോട്ട തുടങ്ങിയവയാണ് വിളമ്പുന്നത്.
ഐടി ലാബ്
നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ്.
ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .
രണ്ടു സെറ്റ് LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് .
വാഹന സൌകര്യം
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ കൃഷി ചെയുന്നുണ്ട്. വാഴ , കോവൽ , ചേമ്പ് , ചേന ,കപ്ലങ്ങ ,മത്തങ്ങ, പേരക്ക, കറിവേപ്പ്, ചീര, തുടങ്ങിയവ സ്കൂളിൽ കൃഷി ചെയുന്നുണ്ട്.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22 ദേശീയ ഗണിതശാസ്‌ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.2O22-23 വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി .
സാമൂഹ്യശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു.
നേട്ടങ്ങൾ
- *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
- *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
- *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി.
- *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി
- *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി.
- *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി.
- *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.
- 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി.
- 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.
- 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി.
- 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി .
- 2023-24 അധ്യയന വർഷത്തിൽ കൗശിഖ് നാഥ് B,ആത്മിക ബിനു ,മിഥില സിജു എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി മിനിമോൾ N. R. (പ്രധാനാധ്യാപിക)
- ശ്രീമതി സലില കുമാരി T. T.
- ശ്രീമതി ശ്രീദേവി K R
- കുമാരി ബിനിയ ബേബി
അനധ്യാപകർ
- ശ്രീമതി ലത വിനോദ് (കുക്ക് )
- ശ്രീമതി ഷാന്റി മാത്യു (PTCM)
മുൻ പ്രധാനാധ്യാപകർ
- 2006-10 ->ശ്രീമതി സുഷമ.ടി.ടി
- 2010-13 ->ശ്രീമതി സുശീല രാമൻ
- 2013-17 ->ശ്രീമതി റോസിലി ഇഗ്നേഷ്യസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഷാജിമോൻ പി. എസ്. (റിട്ട. അധ്യാപകൻ,St. തോമസ് ടീച്ചർ ട്രെയിനിങ് കോളേജ് പാലാ )
- ശ്രീ. പത്മകുമാർ കെ. (എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ )
- കുമാരി സാന്ദ്രാ തോമസ് (സ്റ്റേറ്റ് ലെവൽ ബേസ്ബോൾ പ്ലയെർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലായിൽ നിന്നു രാമപുരം ടൌൺ ,ഇടിയനാൽ വഴി കൂത്താട്ടുകുളം ബസ്സിൽ യാത്ര ചെയ്ത് കിഴതിരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.. വലതു വശത്ത് കിഴതിരി ഗവ.എൽ.പി.സ്കൂൾ കാണാം കൂത്താട്ടുകുളംത്തുനിന്ന് മാറിക, കുണിഞ്ഞി , തോട്ടംകവല വഴി പാലാ ബസ്സിൽ യാത്ര ചെയ്ത് കിഴതിരിയിൽ എത്തിച്ചേരാം. |
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31206
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ