ഗവ.എൽ.പി.എസ് കിഴക്കുപുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ.എൽ.പി.എസ് കിഴക്കുപുറം | |
---|---|
വിലാസം | |
കിഴക്കുപുറം ഗവ: എൽ. പി. സ്കൂൾ, കിഴക്കുപുറം , കിഴക്കുപുറം പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 22 - 3 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhakkupurampta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38603 (സമേതം) |
യുഡൈസ് കോഡ് | 32120301305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസീറാബീവി. എസ് |
പി.ടി.എ. പ്രസിഡണ്ട് | വൽസല കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചുബിജു |
അവസാനം തിരുത്തിയത് | |
16-01-2022 | Mathewmanu |
ചരിത്രം
സ്കൂളിൻെറ ചരിത്രം
മലയാലപ്പുഴ പഞ്ചായത്തിൻെറ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ.പി.സ്കൂൾ കിഴക്കുപുറം എന്നഈ വിദ്യാലയം ആരംഭിച്ചത് 1930 ൽ ആണ് .പുലി മുഖത്ത് കുടുംബാംഗമായ ഫാദർ ഗ്രിഗോറിയോസ് ആണ്, 10 സെൻറ് സ്ഥലം ഈ വിദ്യാലയം നിർമ്മിക്കുന്നതിനായി നൽകിയത്. ആദ്യകാലത്ത് ക്രിസ്ത്യൻ സഭാ നേതാക്കൾ ആയിരുന്നു ഈ വിദ്യാലയത്തിൻെറ ഭരണാധികാരികൾ. പിന്നീട് ഇത് ഗവൺമെൻറിന് കൈമാറി .ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന ഹാരിസൺ മലയാളം പ്ലാൻേറഷനിലെ തൊഴിലാളികളുടെ കുട്ടികളും, വടക്കുപുറം ,،കിഴക്കുപുറം,ഇലക്കുളം പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം നടത്തിയിരുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാ കുട്ടികളും ഇവിടെ പഠിച്ചിരുന്നു. അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കുട്ടികൾക്ക് അധ്യയനം നടത്തുന്നതിന് ഇരിക്കുന്നതിന് ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു. അഞ്ചാംതരം വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും 55 -60 കുട്ടികൾ വരെയുള്ള 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു .തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ ആയിരുന്നു ഭൂരിഭാഗവും. ലോകത്തിന്റെ നാനാ ഭാഗത്തും സ്കൂളിൻെറ പ്രശസ്തി എത്തും വിധം വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിന് ഈ കലാലയം കാരണമായി.എന്നാൽ പിന്നീട് ആ സ്ഥിതി മാറി. സമീപപ്രദേശങ്ങളിൽ സ്കൂളുകൾ വരാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാകാൻ തുടങ്ങി. വളരെയധികം യാത്രാക്ലേശം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അധ്യാപകർ ദൂരസ്ഥലങ്ങളിൽ നിന്നായിരുന്നു വന്നിരുന്നത് .അതിനാൽ പിന്നീടുള്ള വർഷങ്ങളിൽ സ്ഥിരമായി അധ്യാപകനില്ലാത്ത ഒരു അവസ്ഥ ഉണ്ടായി അത് സ്കൂളിൻെറ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടർന്നങ്ങോട്ടുള്ള കാലങ്ങളിൽ
കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു.
1979 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകൻ റിട്ടയർ ചെയ്തതിനെത്തുടർന്ന് നടത്തിയ യാത്രയയപ്പിനോടനുബന്ധിച്ച് ഒരു ബസ് അപകടത്തിൽ ഈ സ്കൂളിലെ മൂന്ന് അധ്യാപകർ മരണപ്പെട്ടു ഇതിനെത്തുടർന്ന് കുറെ നാൾ സ്കൂൾ പ്രവർത്തനങ്ങൾ
അവതാളത്തിൽ ആവുകയും വരും വർഷങ്ങളിൽ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്തു.
ഈ അടുത്ത കുറേ വർഷങ്ങളായി അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും വിദൂര സ്ഥലങ്ങളിൽ ഉള്ള വിദ്യാലയങ്ങളുടെ വാഹനങ്ങൾ ഇവിടെ വന്ന് കുട്ടികളെ കൊണ്ടു പോകുന്നതിനാലും ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും അഞ്ചാം ക്ലാസ് നഷ്ടപ്പെടുകയും ചെയ്തു .സ്ഥിരമായ അധ്യാപകൻ ഇല്ലാത്തതും കുട്ടികളുടെ കുറവിന് കാരണമായി. ഡിപിഇപി തുടങ്ങിയ കാലം മുതൽ പഠനസാമഗ്രികൾ അധ്യാപക പരിശീലന പരിപാടികൾ ശില്പശാലകൾ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ ലഭിച്ചുവരുന്നത് സ്കൂളിൻറെ പുരോഗതിക്ക് ഏറെ സഹായകമാണ് പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠനം മൂലം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് നേടുന്നതിനായി പ്രത്യേക പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നത് കുട്ടികളെ എണ്ണം കൂടുന്നതിന് കാരണമായി. വാഹന സൗകര്യം ഇല്ലാത്തതാണ് അധ്യാപകർ ഈ സ്കൂളിൽ വരാത്ത തിനുള്ള പ്രധാന കാരണം .ഈ വിദ്യാലയത്തിൽ നിയമനം ലഭിച്ച വരുന്ന അദ്ധ്യാപകർ വേഗം തന്നെ സ്ഥലം മാറ്റം വാങ്ങി പോകുന്നു .ഒരു വർഷം തന്നെ മൂന്നും നാലും അധ്യാപകർ പലപ്രാവശ്യമായി ഒരു ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുന്നത് കുട്ടികൾ കുറയുന്നതിന് കാരണമാണ് .സ്കൂളിൽ സ്ഥിരമായി അധ്യാപകർ ഇല്ലാത്തത് ഇവിടെ കുട്ടികളെ ചേർക്കാതിരിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു . എന്നാൽ ഈ അടുത്ത വർഷങ്ങളിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ ദിവസവേതന ക്കാരായി നിയമിക്കുകയും സമീപ പ്രദേശത്തുള്ള അധ്യാപകർ സ്ഥിരം ജോലിക്കാർ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നു .കുട്ടികൾ കുറവാണെങ്കിലും കലാ-പ്രവൃത്തിപരിചയ മേളകളിൽ പരിശീലനം നൽകി പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തത് രക്ഷിതാക്കൾക്ക് പ്രചോദനമായി.പി.ടി.എയുടെസഹായത്തോടെ.ആരംഭിച്ച പ്രീ- പ്രൈമറി കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് സമീപവാസികൾ ക്ക് പ്രചോദനമായി.മൂൻ വർഷങ്ങളെ അപേക്ഷിച്ച് ഈവർഷം ഒന്നാം ക്ലാസിൽകുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നവതി യോടനുബന്ധിച്ച് പോസ്ററൽവകുപ്പ് പുറത്തിറക്കിയ സ്കൂളിൻെറ ചിത്രമുള്ള സ്റ്റാമ്പ് വാർഷിക ത്തിന് പ്രകാശനം ചെയ്തു.. 2020 മാർച്ച് മാസത്തിൽ സ്കൂളിൻെറ നവതി വിപുലമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
കിഴക്കുപുറം ഗവഃഎൽ പിസ്കൂളിന് സാമാന്യം നല്ല ഒരു കെട്ടിടം തന്നെയാണുള്ളത് . ഒരു ഓഫീസ് റൂം , 4 ക്ലാസ് റൂം എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം . ഓഫീസ് റൂം സീലിംഗ് ഉള്ളതാണ് . അതുപോലെ തന്നെ നാല് ക്ലാസ് മുറികളും അടച്ചുറപ്പുള്ള തും സുരക്ഷിതവുമാണ്. സ്കൂളിന്സ്വന്തമായികിണർ ഉണ്ട്. കുടി വെള്ളസൌകര്യം ലഭ്യമാണ്.ചുറ്റുമതിൽ ഉള്ള കിണറുംമേൽ മുടി ഇരുമ്പ് നെറ്റ് ഇട്ട്സുരക്ഷിത വുമാണ്. കിണറിൽ മോട്ടോർ പമ്പ് പഠിപ്പിച്ചിട്ടുണ്ട് . വെള്ളം ശേഖരിക്കുന്നതിനായി വാട്ടർ ടാങ്ക് ഉണ്ട് . കുട്ടികൾക്ക് കൈ കഴുകുന്ന തിന്ആവശ്യമായ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ കുറവായതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് ഉപയോഗിക്കുന്ന തിന് 3ടോയ്‌ലെറ്റുകൾ ഉണ്ട് . അതിൽ ഒന്ന് അഡാപ്റ്റഡ് ടോയ്ലറ്റാണ്. എല്ലാ ക്ലാസ്റൂമുകളും ഓഫീസ്,വൈദ്യുതീകരിച്ച താണ് . 2015 -ന്മുമ്പ് ലഭിച്ചഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ ഇപ്പോഴുംഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്. ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നതിനായി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാൽ പാചകപ്പുരയുടെ സൗകര്യക്കുറവ് മൂലം പഞ്ചായത്തിൽ നിന്നും പാചക പ്പുര മെച്ചപ്പെടുത്താനുള്ള ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എല്ലാ കുട്ടികൾക്കുംഉച്ചഭക്ഷണം കഴിക്കുന്ന തിനുള്ള പാത്രങ്ങളും പാൽ കുടിക്കുന്ന തിനുള്ള ഗ്ലാസ്സും സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയ്ക്കു ള്ള ഫണ്ട് സർക്കാരിൽലഭിക്കുന്നുണ്ട് . വിദ്യാലയത്തിൻെറ മേൽക്കൂര ഓട് ആയതിനാൽ പഞ്ചായത്തിൽ നിന്നുംലഭ്യമായ ഹൈടെക് ക്ലാസ് റൂംസംവിധാനം ഒരുക്കാൻ പറ്റിയില്ല . എന്നാൽ കൈറ്റ്-ൽനിന്നുംഒരു ലാപ്ടോപ്പും പ്രൊജക്ടറും ഈവർഷംലഭിച്ചിട്ടുണ്ട് . കുട്ടികൾക്ക് വായനയ്ക്കായിലൈബ്രറി, റേഡിയോ എന്നിവയും സ്കൂളിൽ ഉണ്ട്. അത് ഏറെ പ്രയോജനകരമാണ്. സ്കൂൾ ആകർഷകമാക്കുന്നതിൻെറ ഭാഗമായി സ്കൂൾ മുറ്റം നിറമുള്ള ഓടുകൾപാകി സൗന്ദര്യ വൽക്കരിച്ചിട്ടുണ്ട് . അതുപോലെതന്നെ പ൦നപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണ പാടവം കൈവരിക്കുന്ന തിനായി ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യങ്ങൾ എന്നിവ എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട് സ്ഥല കുറവിനാൽ കളിസ്ഥലം ഒരുക്കിയിട്ടില്ല എന്നാൽ കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാൽ സൗകര്യം ഒരുക്കി യിട്ടുണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ച് ,ഡെസ്ക് , റാക്കുകൾ , പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യത്തിനായി ബേബി ചെയർ,എന്നിവയും ബൾബും ലൈറ്റും ഫാനും എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്ഉണ്ട് .എല്ലാ ക്ലാസ് റൂമുകളും വരാന്തയും ടൈൽാപകിയതാണ്. ഭിന്നശേഷി യുള്ള കുട്ടികൾക്ക് റാംപ് ആൻഡ് റെയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . അതുപോലെ സ്കൂൾ മെയിൻറനൻസ് ചെയ്യുന്നതിനും കുട്ടികളുടെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം സർക്കാരിൽനിന്നുംഎല്ലാവർഷവും ലഭിച്ചുവരുന്നു .നവതി ആഘോഷത്തിൻെര ഭാഗമായിപൂർവ വിദ്യാർത്ഥിയും അന്നത്തെ മെമ്പറുമായ ശ്രീ ബെന്നി ഈട്ടിമൂട്ടിൽ സ്ഥാപിച്ച നെയിം ബോർഡ് സ്കൂളിന് കൂടുതൽ ആകർഷകമാക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|