ഗവ.എൽ.പി.എസ് കിഴക്കുപുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കുപുറം

പത്തനംതിട്ട ജില്ലയിലെ ,കോഴഞ്ചേരി താലൂക്കിലെ, മലയാലപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കിഴക്കുപുറം. |

വഴികാട്ടി

പത്തനംതിട്ട ടൗണിൽ നിന്നും പത്തനംതിട്ട-അട്ടച്ചാക്കൽ റൂട്ടിൽ 9.6 കി.മി സ‍ഞ്ചരിച്ചാൽ കിഴക്കുപുറം എത്താം.

ഭൂപ്രകൃതി

പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമമാണ് കിഴക്കുപുറം. കുന്നുകളും, മലനിരകളും, പാടങ്ങളും,പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

ഗവൺമെൻറ് എൽ.പി സ്കൂൾ , കിഴക്കുപുറം.

അങ്കൻവാടി, കിഴക്കുപുറം, പോസ്റ്റോഫീസ് കിഴക്കുപുറം

തീർത്ഥാടന കേന്ദ്രങ്ങൾ

പ്രശസ്തതീർത്ഥാടനകേന്ദ്രമായ പൊന്നമ്പി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു തൊട്ടടുത്തു ഉള്ള മറ്റൊരുതീർത്ഥാടന കേന്ദ്രമാണ് മലയാലപ്പുഴ ദേവിക്ഷേത്രം.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെങ്ങറ എസ്റ്റേറ്റ്,ബ്ലാപില വെള്ളച്ചാട്ടം, ചെങ്ങറ വെള്ളച്ചാട്ടം എന്നിവ ഇവിടെയാണ് .ചെങ്ങറ എസ്റ്റേറ്റിലെ മൂടൽമഞ്ഞും,സൂര്യോദയവും കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.