ഗവ.എൽ.പി.എസ് കിഴക്കുപുറം/അംഗീകാരങ്ങൾ
മികവ് പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത രണ്ടു മികവ് പ്രവർത്തനങ്ങൾ ആണ് LOVE ENGLISH, അറിവുത്സവം 1. LOVE ENGLISH കുട്ടികൾ കുറവായ നമ്മുടെ സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കുക,എന്ന ഉദ്ദേശത്തോടെ
LOVE ENGLISH എന്ന മികവ് പ്രവർത്തനം ഞങ്ങൾ ഏറ്റെടുത്തു കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക യാണല്ലോ നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും നിത്യജീവിതത്തിൽ ഉപയോഗിക്കേണ്ട സംഭാഷണങ്ങൾ ഉൾപ്പെടുത്തിതയ്യാറാക്കിയ പ്രവർത്തന പദ്ധതിയാണ്Love english.ഓരോക്ലാസിലെയും കുട്ടികൾക്ക് അനുയോജ്യമായ സംഭാഷണങ്ങൾ ഗ്രൂപ്പായുംവ്യക്തിഗതമായുംപറയുന്നതിന്പരിശീലനംനൽകുന്നു. വീട്ടിലുംസ്കൂളിലും english പറയുന്നതിന് അവസരം നൽകുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.എല്ലാദിവസവും15 മിനിറ്റ് ഈപ്രവർത്തനത്തിനായിനൽകിവരന്നു. ഇത് കുട്ടികളിൽ വളരെയധികം ഫലപ്രദമായിഅനുഭവപ്പെട്ടു.സ്കൂളിൽ കുട്ടികൾ വർദ്ധിക്കുന്നതിനുംLoveEnglish സഹായകമാണ്
2. അറിവുത്സവം
നമ്മുടെ കുട്ടികൾ മത്സരരംഗത്ത് മുന്നിലെത്തണം എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത മറ്റൊരു മികവ് പ്രവർത്തനമാണ് അറിവുത്സവം.
കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക എന്ന ഉദ്ദേശത്തോടെ ദിവസവും 5 പൊതുവിജ്ഞാന ചോദ്യങ്ങൾ നൽകിവരുന്നു. ആഴ്ചയിൽ 20 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികളിൽ എത്തുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾ അടുത്ത ദിവസം അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു.എല്ലാ ആഴ്ചയിലും അവലോകനം നടത്തുകയും മാസാവസാനം മെഗാ ക്വിസ് നടത്തി പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുന്നതിന് വളരെ പ്രയോജനപ്രദമായപ്രവർത്തനം തന്നെ യാണ്