ഗവ.എൽ.പി.എസ് കിഴക്കുപുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കുപുറം ഗവഃഎൽ പിസ്കൂളിന് സാമാന്യം നല്ല ഒരു കെട്ടിടം തന്നെയാണുള്ളത് . ഒരു ഓഫീസ് റൂം , 4 ക്ലാസ് റൂം എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം . ഓഫീസ് റൂം സീലിംഗ് ഉള്ളതാണ് . അതുപോലെ തന്നെ നാല് ക്ലാസ് മുറികളും അടച്ചുറപ്പുള്ള തും സുരക്ഷിതവുമാണ്.

                     സ്കൂളിന്സ്വന്തമായികിണർ ഉണ്ട്. കുടി വെള്ളസൌകര്യം ലഭ്യമാണ്.ചുറ്റുമതിൽ ഉള്ള കിണറുംമേൽ മുടി ഇരുമ്പ് നെറ്റ് ഇട്ട്സുരക്ഷിത വുമാണ്. കിണറിൽ മോട്ടോർ പമ്പ് പഠിപ്പിച്ചിട്ടുണ്ട് . വെള്ളം ശേഖരിക്കുന്നതിനായി വാട്ടർ ടാങ്ക് ഉണ്ട് . കുട്ടികൾക്ക് കൈ കഴുകുന്ന തിന്ആവശ്യമായ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ കുറവായതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് ഉപയോഗിക്കുന്ന തിന് 3ടോയ്‌ലെറ്റുകൾ ഉണ്ട് .  അതിൽ ഒന്ന് അഡാപ്റ്റഡ് ടോയ്ലറ്റാണ്.
                 എല്ലാ ക്ലാസ്റൂമുകളും ഓഫീസ്,വൈദ്യുതീകരിച്ച താണ് . 2015 -ന്മുമ്പ്   ലഭിച്ചഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ  ഇപ്പോഴുംഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്.
             ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നതിനായി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാൽ  പാചകപ്പുരയുടെ സൗകര്യക്കുറവ് മൂലം പഞ്ചായത്തിൽ നിന്നും പാചക പ്പുര മെച്ചപ്പെടുത്താനുള്ള ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എല്ലാ കുട്ടികൾക്കുംഉച്ചഭക്ഷണം കഴിക്കുന്ന തിനുള്ള പാത്രങ്ങളും പാൽ കുടിക്കുന്ന തിനുള്ള ഗ്ലാസ്സും സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയ്ക്കു ള്ള ഫണ്ട് സർക്കാരിൽലഭിക്കുന്നുണ്ട് .
                         വിദ്യാലയത്തിൻെറ  മേൽക്കൂര ഓട് ആയതിനാൽ പഞ്ചായത്തിൽ നിന്നുംലഭ്യമായ ഹൈടെക്  ക്ലാസ് റൂംസംവിധാനം ഒരുക്കാൻ പറ്റിയില്ല . എന്നാൽ കൈറ്റ്-ൽനിന്നുംഒരു ലാപ്ടോപ്പും പ്രൊജക്ടറും ഈവർഷംലഭിച്ചിട്ടുണ്ട് . കുട്ടികൾക്ക് വായനയ്ക്കായിലൈബ്രറി, റേഡിയോ എന്നിവയും സ്കൂളിൽ ഉണ്ട്. അത് ഏറെ പ്രയോജനകരമാണ്.
                          സ്കൂൾ ആകർഷകമാക്കുന്നതിൻെറ ഭാഗമായി സ്കൂൾ മുറ്റം നിറമുള്ള ഓടുകൾപാകി സൗന്ദര്യ വൽക്കരിച്ചിട്ടുണ്ട് . അതുപോലെതന്നെ പ൦നപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണ പാടവം കൈവരിക്കുന്ന തിനായി ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യങ്ങൾ എന്നിവ എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട് സ്ഥല കുറവിനാൽ കളിസ്ഥലം ഒരുക്കിയിട്ടില്ല എന്നാൽ കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാൽ സൗകര്യം ഒരുക്കി യിട്ടുണ്ട്. 
                        കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ച് ,ഡെസ്ക് , റാക്കുകൾ  , പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യത്തിനായി  ബേബി ചെയർ,എന്നിവയും  ബൾബും ലൈറ്റും ഫാനും എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിന്ഉണ്ട് .എല്ലാ ക്ലാസ് റൂമുകളും വരാന്തയും ടൈൽാപകിയതാണ്. ഭിന്നശേഷി യുള്ള കുട്ടികൾക്ക് റാംപ് ആൻഡ് റെയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . അതുപോലെ സ്കൂൾ മെയിൻറനൻസ് ചെയ്യുന്നതിനും കുട്ടികളുടെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം സർക്കാരിൽനിന്നുംഎല്ലാവർഷവും ലഭിച്ചുവരുന്നു .നവതി ആഘോഷത്തിൻെര ഭാഗമായിപൂർവ വിദ്യാർത്ഥിയും അന്നത്തെ മെമ്പറുമായ ശ്രീ ബെന്നി ഈട്ടിമൂട്ടിൽ സ്ഥാപിച്ച നെയിം ബോർഡ് സ്കൂളിന് കൂടുതൽ ആകർഷകമാക്കുന്നു