ജി എൽ പി എസ് നടുവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നടുവട്ടം | |
---|---|
വിലാസം | |
പള്ളിപ്പാട് പള്ളിപ്പാട് , നടുവട്ടം പി.ഒ. , 690512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2409024 |
ഇമെയിൽ | 35409haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35409 (സമേതം) |
യുഡൈസ് കോഡ് | 32110500909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത.കെ.എസ്. പിള്ള |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജലജ |
അവസാനം തിരുത്തിയത് | |
15-01-2022 | Glpsnvm |
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
അകവൂർ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താൻമാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എൻ. എസ്. എസ് കരയോഗം ഈ സ്കൂൾ ഏറ്റെടുക്കുകയും ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവർഷം 1123-ൽ പ്രൈമറി ക്ലാസ്സുകൾ ഗവണമെൻറിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെൻറ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു. ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളിൽ പരാമർശിച്ചിരിക്കുന്ന 'നടേവാലേൽ സ്കൂൾ' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- നീലവിൽ 3 കെട്ടിടങ്ങളിലായി 7ക്ലാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.
- ടൈലുപാകിയ 5 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി
- പ്രീ പ്രൈമറിയിൽ 7 മൂലകളോടുകൂടിയ രണ്ട് ക്ലാസ്സ് മുറികൾ
- ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ
- അസംബ്ലി ഹാൾ
- ജൈവവൈവിധ്യ ഉദ്യാനം
- മഴവെള്ള സംഭരണി
- സുരക്ഷിതമായ ചുറ്റുമതിൽ
- കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള വൃത്തിയുള്ള ശുചി മുറികൾ
- റാമ്പ് വിത്ത് റെയിൽ. കുട്ടികൾക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്.കുടിവെള്ളത്തിനുള്ള കിണർ, പൈപ്പ് എന്നിവ ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുൾപ്പെട്ട ഒരു കെട്ടിടമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലൈബ്രറി പുസ്തക വിതരണം വായനക്കുറിച്ച് അവതരിപ്പിക്കൽ പുസ്തക പരിചയം കവി പരിചയം സാഹിത്യ ക്വിസ് കവിതാലാപനം കഥ പറയൽ കടങ്കഥാ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഗണിത ക്ലബ്ബ് .
ഗണിത കിറ്റ് ശേഖരണം ഗണിത ക്വിസ്
പിന്നാക്കക്കാർക്ക് വേണ്ടി ഗണിതം മധുരം പദ്ധതി.
പരിസ്ഥിതി ക്ലബ്ബ്.
- പരിസ്ഥിതി ദിനാഘോഷം പരിസ്ഥിതി സംരക്ഷണം പൂന്തോട്ടം പ്ലാസ്റ്റിക്ക് നിർമാർജനം പോസ്റ്റർ, നോട്ടീസ് നിർമാണം ഔഷധത്തോട്ട നിർമാണം എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നൽകുന്നു.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എസ്. ശശിലേഖ (മുൻ എച്ച്. എം 2008-2016)
- ആർ ശോഭനകുമാരി (മുൻ എച്ച്. എം 2016-2021)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. എ . പി ഉദയഭാനു.
- ശ്രീ. നടുവട്ടം ഗോപാലകൃഷ്ണൻ
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2722697,76.4819517|zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35409
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ