എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് | |
---|---|
വിലാസം | |
കാപ്പിൽ കിഴക്ക് കാപ്പിൽ കിഴക്ക് , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2438170 |
ഇമെയിൽ | nnm36469@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36469 (സമേതം) |
യുഡൈസ് കോഡ് | 32110600607 |
വിക്കിഡാറ്റ | Q87479402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൃഷ്ണപുരം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. ബി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഷ്നി |
അവസാനം തിരുത്തിയത് | |
14-01-2022 | Anasmon |
................................
ചരിത്രം
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . 1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു . എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു. കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ . ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു . തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു. നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി . കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ . എന് . കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു . 1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു . സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു . മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . ശ്രീ . എന് . കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ . പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി . ശ്രീമതി . ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി .[0:43 pm, 12/01/2022] Ad: അന്നകുട്ടി , ശ്രീമതി . ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു . ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ . എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു. ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ . ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി . 1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അനു റിൽപറം വിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 220 co2 മാറി 1949 നട 1973 മുതൽ ശ്രീ . എന് . കൃഷ്ണൻ നായരുടെ മക നായ ശ്രീ . കെ. ശ്രീധരൻ നായർ സ്കൂൾ മാനേജരായി . ശ്രീ . ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി. 1997 മുതൽ ശ്രീമതി , സി . ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ ഷീജ ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു . അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹ യവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് . സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് . കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് . പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേര ളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് . ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു . എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം . നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ . എന് . എം. യു. പി . സ്കൂൾ...
ഭൗതികസൗകര്യങ്ങൾ
അദ്ധ്യാപകർ അനഅദ്ധ്യാപകർ
എച്ച് എം - 1 ,യു പി എസ്സ് എ - 5 അറബിക് ടീച്ചർ - 1ഒ, എ- 1 ഹിന്ദി 1 സാൻസ്ക്രിറ് 1
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്'
- സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ . എന് . എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തി വികാസത്തിനും പ്രധാനമായും ഈ പ്രസ്ഥാനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോ ഗദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ ഹികളും , ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്താ സമ്മേളനത്തിൽ എത്തിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , ഐശ്വര്യം , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം , സഹിഷത , പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് . ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് . തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല . ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം . ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് . ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് . യു. പി . തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു . കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു . ഈ പ്രസ്ഥാനം ഉയരട്ടെ....
- മലയാളം ക്ലബ്
- ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും , മനോജ്കുമാർ , ലെനി . എച്ച് . , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നട ത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - (മനോജ്കുമാർ, അദ്ധ്യാപകൻ )...
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു . കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു . ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു . വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു . അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു . ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ . ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി . സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു . കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ . തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു . സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു . അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട്
- ഗണിത ക്ലബ്ബ്.
- വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . - ജയശ്രീ
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .
- അറബിക് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
1.പത്മനാഭ പണിക്കർ
2 .എൻ ശിവദാസൻ പിള്ള
3 .എസ് ലീലാവതി കുഞ്ഞമ്മ
4 .ലക്ഷ്മിക്കുട്ടിയമ്മ
5 .കാർത്തികക്കുട്ടിയമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്ളോറിഡ യൂണിവേഴ്സിറ്റി ,അമേരിക്ക )
2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.142700, 76.529859 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36469
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ