എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(N N M U P School Kappil East എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
എന്റെ സ്കൂൾ
വിലാസം
കാപ്പിൽ കിഴക്ക്

കാപ്പിൽ കിഴക്ക്
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0479 2438170
ഇമെയിൽnnm36469@gmail.com
കോഡുകൾ
സ്കൂൾ കോഡ്36469 (സമേതം)
യുഡൈസ് കോഡ്32110600607
വിക്കിഡാറ്റQ87479402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൃഷ്ണപുരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവീണ ടി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ വയലിൽ
എം.പി.ടി.എ. പ്രസിഡണ്ട്റുക്‌സാന
അവസാനം തിരുത്തിയത്
13-11-2024Anasmon


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.

ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു

ചരിത്രം

ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ  ഉമ്മിണിപ്പിള്ള മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു.  തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റിന്റെയും,പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.

അദ്ധ്യാപകർ

1. പ്രവീണ ടി(HM)

2.

3. അനസ് മോൻ

4. മനോജ്‌കുമാർ

5. ശ്രീലക്ഷ്മി. വി

6. ആതിര പി. എസ്

7. ഉണ്ണിരാജ്

8. ലെനി

9.ഹരി(ഓ എ)

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിത സേന

സ്കൂൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

1.പത്മനാഭ പണിക്കർ

2 .എൻ  ശിവദാസൻ പിള്ള

3 .എസ് ലീലാവതി കുഞ്ഞമ്മ

4 .ലക്ഷ്മിക്കുട്ടിയമ്മ

5 .കാർത്തികക്കുട്ടിയമ്മ

6.ഷീജ.ബി

7.വിജയ ലക്ഷ്മി

8.പ്രവീണ ടി

നേട്ടങ്ങൾ

1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .

2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക )

2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
Map