സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പയ്യനടം
വിലാസം
പയ്യനടം

മണ്ണാർക്കാട്പി.ഒ,
,
678583
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04924 231509
ഇമെയിൽhmglpspayyanadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21822 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിൽവി ജോർജ്ജ്
അവസാനം തിരുത്തിയത്
11-01-2022Glps21822


പ്രോജക്ടുകൾ



GLPSCHOOL PAYYANADAM

ചരിത്രം

ഒരു നൂറ്റാണ്ടിലധികമായി പയ്യനെടം ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവുപകർന്നു നൽകുന്ന ഈ ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയമാണ് പയ്യനെടം ഗവ. എൽ. പി. സ്കൂൾ. 1919 ൽ തുടങ്ങിയ ഈ വിദ്യാലയം ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിക്കുകയും സൗകര്യാർത്ഥം എടേരം മുസ്ലിം പള്ളിവക വാടക കെട്ടിടത്തിലേക്ക് മാറുകയും പിന്നീട് നീണ്ട വർഷങ്ങൾ ഈ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചുപോന്നത്.എന്നാൽ വാടക കുടിശിക കൊടുത്തു തീർക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ പിരിവ് നടത്തുകയും സുമനുസ്സുകളുടെ സഹായത്താൽ സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങുകയും  ഡി. പി. ഇ. പി. ഫണ്ട്‌ ഉപയോഗിച്ച് 8 ക്ലാസ്സ്‌ മുറികളുള്ള ഒരു സ്കൂൾ കെട്ടിടം പണിയുകയും ചെയ്തു.അന്നത്തെ ബഹു.MLA കളത്തിൽ അബ്ദുള്ള സാഹിബും ബഹു. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി സാഹിബും വന്നാണ് അതിന്റെ ഉദ്ഘാടനം നടത്തിയത്.തുടർന്ന് മികച്ച നിലവാരം പുലർത്തി മുന്നോട്ടു പോകാവെ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം മാനിച്ച് പ്രീ പ്രൈമറി ക്ലാസ്സുകൂടി തുടങ്ങി.LKG, UKG ക്ലാസ്സുകളിലായി നിലവിൽ എഴുപതോളം കുട്ടികൾ പഠനം നടത്തി വരുന്നു.എന്നാൽ, പ്രൈമറിയിലും, പ്രീ പ്രൈമറിയിലും കുട്ടികൾ വർദ്ധിച്ചു വരികയും സ്ഥലപരിമിതി വീണ്ടും പ്രശ്നമായി മാറുകയും ചെയ്തു. അങ്ങനെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും മറ്റു അഭ്യൂദയകാംഷികളുടെയും ശ്രമഫമായി സ്കൂളിനോട് ചേർന്ന് കിടക്കുന്ന 10 സെന്റ് സ്ഥലംകൂടി വാങ്ങുകയുണ്ടായി.എന്നാൽ ക്ലാസ്സ്‌ മുറികൾ പണിയാൻ സാധിച്ചില്ല.

അങ്ങനെയിരിക്കെ, ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഈ വിദ്യാലയം സന്ദർശിക്കാൻ വന്ന ബഹു.സബ് കളക്ടർ നൂഹ് സാറുടെ മുമ്പിൽ വിദ്യാലയത്തിലെ പരിമിതികൾ ഞങ്ങൾ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ബാനു ഏറാടി എന്ന വ്യക്തി  പുതുതായി വാങ്ങിയ സ്ഥലത്ത് 3 ക്ലാസ്സ്‌ മുറികൾ പണിതു തന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പയ്യനടം&oldid=1238037" എന്ന താളിൽനിന്ന് ശേഖരിച്ചത്