ഗവ. എൽ.പി.എസ്. തോട്ടക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. തോട്ടക്കോണം
വിലാസം
പന്തളം

മുടിയൂർക്കോണം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽthottakkonamgovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38308 (സമേതം)
യുഡൈസ് കോഡ്32120500407
വിക്കിഡാറ്റQ87597580
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് തച്ചുവേലിൽ
എം.പി.ടി.എ. പ്രസിഡണ്ട്സീതാ ലക്ഷ്മി
അവസാനം തിരുത്തിയത്
15-01-202238308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. അച്ചൻകോവിലാറിൻ തീരത്ത് പരിലസിക്കുന്ന പന്തളം മഹാദേവർ ക്ഷേത്രത്തിനടുത്ത് തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കൂടം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചരിത്രം

അയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ പുണ്യമായ പന്തളത്ത് അച്ഛൻകോവിലാറിന്റെ ഇളംതെന്നലേറ്റ് തലയെടുപ്പോടെ നിലകൊള്ളുന്ന , കരിപ്പത്തടം പള്ളിക്കൂടം എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴക്കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ ശങ്കുപിള്ള എന്ന കര പ്രമാണിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. എം പി (മലയാളം പ്രൈമറി) സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻഭാഗം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണ് . 1955ൽ തോട്ടക്കോണം എൽപി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെയും പി ടി എ യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നു.

തുറന്നിട്ട അക്ഷര ജാലകങ്ങളിലൂടെ അറിവിന്റെ മാധുര്യം ഓരോപിഞ്ചു മനസ്സുകളി ലേക്കും പടർന്നു കയറുമ്പോൾ, അനുഭവത്തിന്റെ അഭ്രപാളികളിൽ ഏടുകൾ കൂടിക്കൊണ്ടേയിരിക്കുന്നു.....

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

3 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ്സും ഉണ്ട്. എല്ലാ മുറികളും ടൈൽ പാകിയ താണ്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയപാചകപ്പുര, ചുറ്റുമതിൽ അതിവിശാലമായ ഒരു കളിസ്ഥലം എന്നിവയ്ക്കുപുറമേ കുടിവെള്ള സൗകര്യത്തിനായി കിണറും ഉണ്ട്. CWSN ടോയ്ലറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സ്‌ മുറിയിലും ഫാൻ, ബഞ്ച്,ഡസ്ക് മുതലായ എല്ലാസൗകര്യങ്ങളും ചെയ്തിരിക്കുന്നു. ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിന്റെ അഴക് വർദ്ധിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വേണ്ട രീതിയിൽ പ്രോത്സാഹനം നൽകിയിട്ടുണ്ട്.. ലഹരിവിരുദ്ധ ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ് തുടങ്ങി ക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു. പുസ്തക സമൃദ്ധമായ ഒരു ലൈബ്രറിയും ഉണ്ട്. മാതാപിതാക്കൾക്കും കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും വായനക്കുറിപ്പ് തയ്യാറാക്കി കൊണ്ടു വരികയും ചെയ്യുന്നു.ദിനാചരണങ്ങൾ എല്ലാം ആചരിക്കാറുണ്ട്. ഓരോ ക്ലാസിലും പുസ്തകങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട്. കുട്ടികൾക്ക് എടുത്ത് വായിക്കാനും വായിച്ച പുസ്തകങ്ങളെ പറ്റി ചർച്ച ചെയ്യാനും ക്ലാസ് മുറിയിൽ തന്നെ സമയം കണ്ടെത്തി നൽകാറുമുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം വളരെ കാര്യക്ഷമമായ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. മുൻവർഷം വളരെ നല്ല രീതിയിൽ ഉള്ള ഒരു വിജയം സ്കൂളിന് കൈവരിക്കാനും കഴിഞ്ഞു.മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് പോലെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസി നോടനുബന്ധിച്ച് 'മക്കൾക്കൊപ്പം ' പരിപാടിയും സംഘടിപ്പിച്ചിരുന്നു.


മികവുകൾ

*ഇംഗ്ലീഷ് മലയാളം അസംബ്ലി

*എൽ എസ് എസ് പരിശീലനം

*ലൈബ്രറി

*ക്ലാസ് ലൈബ്രറി

*അമ്മവായന

*ബാലസഭ

*ദിനാചരണങ്ങൾ

*ഓൺ ലൈൻ പഠനസഹായം

*ജൈവവൈവിധ്യഉദ്യാനം

*ഡിജിറ്റൽ ക്ലാസ്സ് മുറികൾ

*കമ്പ്യൂട്ടർ പഠനം

*പരിഹാര ബോധന ക്ലാസ്സുകൾ

* ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ

.മുൻസാരഥികൾ

1 എൻ. തങ്കപ്പൻ ആചാരി

2 ലക്ഷ്മി ക്കുട്ടി

3. തമ്പുരാട്ടി

4.ഓമനാ ബായി

5 തങ്കമ്മ കമലമ്മ

6. തങ്കമ്മ

7 ചെല്ലമ്മ

8. ഇന്ദിരാ ബായി

9. കെ.പി.മത്തായി

10. സുധ.പി.എൻ.

11. രാധാമണി . കെ.എസ്.

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം,

വായനാ ദിനം,

ചാന്ദ്രദിനം,

സ്വാതന്ത്ര്യ ദിനം,

അധ്യാപകദിനം,

ഗാന്ധി ജയന്തി,

ശിശു ദിനം.,

ഓണം

, ക്രിസ്തുമസ്

അധ്യാപകർ

1 രേണു ചന്ദ്ര. എൻ

2. അനില.എസ്.

3.ലസിത{lkg/ukg}

ക്ലബുകൾ

വിദ്യാരംഗം കലാ സാഹിത്യേ വേദി,

ഗണിത ക്ലബ്ബ് ,

സയൻസ് ക്ലബ്,

ഹെൽത്ത് ക്ലബ്ബ്,

ഇംഗ്ലീഷ് ക്ലബ്ബ് .

സ്കൂൾഫോട്ടോകൾ

==വഴികാട്ടി=={{#multimaps:9.2354330, 76.6617363|width=800px|zoom=16}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._തോട്ടക്കോണം&oldid=1305309" എന്ന താളിൽനിന്ന് ശേഖരിച്ചത്