എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ.

സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ

സമൂഹത്തിന് ഈ വിദ്യാലയത്തിനോടുള്ള വൈകാരികബന്ധം സമന്വയം, കുട്ടികളുടെ നാട്ടൂട്ടം പോലുള്ള പരിപാടികളിൽ നിഴലിക്കുന്നു. ആ വൈകാരിക ബന്ധത്തിന് വിദ്യാലയത്തിന്റെ കാലപ്പഴക്കവും ഒരു കാരണമാണ്. വിപുല മായ പൂർവ്വവിദ്യാർഥി സമ്പത്തുള്ള ഈ സ്ഥാപനം പ്രവർത്തന രംഗത്ത് എട്ടാം ദശകം പിന്നിടുകയാണ്.

1930കളുടെ ആരംഭകാലത്ത് ഏതാനും വിദ്യാദാഹികൾ അനൗപചാരികമായി ഒരു എഴുത്തുകളരി ഈ പ്രദേശത്ത് നടത്തി നോക്കി. അടുക്കും ചിട്ടയും പാലിച്ച് സർക്കാറിന്റെ പഠനക്രമവും നിബന്ധനകളും അനുസരിച്ച് ഒരു സ്കൂളാക്കാൻ പരാജയപ്പെടുമ്പോഴാണ് അത്തരമൊരു സ്കൂൾ സ്ഥാപിച്ചു മുന്നോട്ടു കൊണ്ടു പോകാൻ പരേതനായ ശ്രീ. ചേമത്ത് നാരായണനെഴുത്തച്ഛൻ എന്ന അധ്യാപകനെ അന്നുള്ളവർ സ്വാഗതം ചെയ്തത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനപരിശീലനം (T.T.C) പൂർത്തിയാക്കി തൂവ്വക്കാട് സ്കൂളിൽ ജോലിചെയ്തിരുന്ന ശ്രീ. എഴുത്തച്ഛൻ താമസസ്ഥലം പാലയിൽ നിന്ന് ചാത്തല്ലൂരിലേക്ക് മാറ്റിയതായിരുന്നു. ചാത്തല്ലൂരിൽ സ്കൂൾ സ്ഥാപിക്കാനുള്ള മോഹമുപേക്ഷിച്ച് അവിടത്തെ കുട്ടികളേയും കൂടിക്കൂട്ടി ഇവിടം കർമരംഗമായി തെരഞ്ഞെടുത്തുകൊണ്ടാണ് ഊർങ്ങാട്ടിരി എലിമെന്ററി സ്കൂൾ എന്ന സ്ഥാപനമാരം ഭിച്ചത്. ഇന്നാട്ടുകാർ അദ്ദേഹത്തെ വല്യമാഷ് എന്നു വി ളിച്ചുവന്നു.

ആദ്യകാലത്തു പരീക്ഷിച്ചു പരാജയപ്പെട്ട എഴു ത്തു പള്ളിക്കൂടത്തിന്റെ പ്രവർത്തകരിലൊരാൾ ഒരുവിലാക്കാട് മുസ്ളിം പള്ളിയോടനുബന്ധിച്ചുള്ള മദ്രസയിലെ (ചൂളാട്ടിപ്പാറ മദ്രസ) മതാധ്യാപകനായിരുന്നു. എഴുത്തു പളളിക്കൂടത്തിലും അദ്ദേഹം തന്നെ അധ്യപനം നടത്തിയിരുന്നതിനാൽ പ്രസ്തുത മദ്രസയിൽ തന്നെ യായിരുന്നു അതും. വല്ല്യമാഷ് തന്റെ സ്ഥാപനം തുടങ്ങിയതും അവിടെത്തന്നെ. ജാതിമത ലിംഗ ഭേദമെന്യേ എല്ലാ കുട്ടികൾക്കും ഒരേ കൂരയ്ക്കു കീഴിൽ വിദ്യയും വെളിച്ചവും സൗജന്യമായി നല്കിത്തുടങ്ങിയതോടെ ആ കാലഘട്ടത്തിലെ സമൂഹത്തിൽ ഛിദ്രചിന്താഗതികൾ ഉടലെടുത്തു. അധഃകൃത വിഭാഗത്തിന്റെ വിദ്യാലയ പ്രവേശനവും ആര്യനെഴുത്ത് (മലയാളപഠനം) വ്യാപകമാക്കലും മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ സിലബസും പുറംനാട്ടുകാരുടെ അധ്യാപനവും എല്ലാം കൂടിയായപ്പോൾ അങ്കലാപ്പിലായ സാമൂഹ്യനേതൃത്വം സംശയദൃഷ്ടി യോടെ സ്കൂളിനെ കണ്ടു. സ്ഥിരമായി ഒരു സ്ഥലത്തു തന്നെ സ്കൂൾ നടത്താൻ പറ്റാതായി. ചൂളാട്ടിക്കു വടക്കുള്ള പാറക്കണ്ടിയിലും പുന്നോത്തുപറമ്പിനടുത്തുളള പിച്ചം കണ്ടികളത്തിലും വർഷങ്ങളോളം ഈ സ്കൂൾ പ്രവർത്തിച്ചു. എല്ലാ സമുദായത്തിലുമുള്ള യാഥാസ്ഥിതിക വിഭാഗത്തിനോട് എതിരിട്ടുകൊണ്ടു തന്നെയാണ് അന്ന് വിദ്യാലയം മുന്നോട്ടുകൊണ്ടു പോയത്. എല്ലാ സമുദായത്തിലുമുള്ള വിശാലമനസ്കർ വല്യമാഷിന് വലം കൈയ്യായി പ്രവർത്തിച്ചു. പരേതരായ സാമ്പ്രിയൻ അല വിസാഹിബ്, തെഞ്ചീരി ശങ്കരൻ നായർ എന്നിവർ ഇക്കാര്യത്തിൽ സ്മരണീയമാണ്.

പതിറ്റാണ്ടുകൾക്കു ശേഷമാണ് മാനേജ് മെന്റ് സ്വന്തം സ്ഥലം വാങ്ങി വാരിയത്തുപറമ്പ് എന്ന ഈ സ്ഥലത്തേക്കു വിദ്യാലയം മാറ്റി സ്ഥാപിച്ചത്. പുറം ലോകവുമായി യാതൊരു ബന്ധവും സുസാധ്യമല്ലാത്ത ഒറ്റപ്പെട്ടുകിടന്ന കാട്ടുപ്രദേശം'. മലമ്പനി, വസൂരി തുട ങ്ങിയ പകർച്ചവ്യാധികളുടെ നാട്. ഇവിടത്തെ മക്കളെ പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകർ നാട്ടിലില്ല. അന്യനാട്ടിൽ നിന്നുള്ളവർ ഇവിടെ വരാനും തയ്യാറായില്ല. അധ്യാപക ജോലി സാമ്പത്തികമായി അത്ര മെച്ചവുമായിരുന്നില്ല. അക്ഷരാഭ്യാസത്തിന്റെ മഹിമ വീടുവീടാന്തരം പ്രചരിപ്പിച്ചുവേണം സ്കൂളിലേയ്ക്കു കുട്ടികളെ ലഭിക്കാൻ കാർക്കശ്യത്തിന്റെ മൂർത്തി ഭാവമായിരുന്ന മേലുദ്യോഗസ്ഥരും. സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിൽ അനേകം വൈതരണികൾ പിന്നിട്ടാണ് സ്കൂൾ നില നിർത്തി പോന്നത്.

പി.കെ ശങ്കരൻ മാസ്റ്റർ, ഐ.കെ രാമൻമാസ്റ്റർ (മുക്കുവൻ മാഷ്), കെ.ചി പോക്കരുട്ടി മാസ്റ്റർ എന്നിങ്ങനെ പുതുതലമുറയറിയാനിടയില്ലാത്ത ഒരുപാsധ്യാപകർ ആ കാലഘട്ടത്തിൽ ഇവിടെ സേവനമനുഷ്ടിച്ചു. 1980 ൽ പ്രധാനാധ്യപികയായിരിക്കെ വിരമിച്ച ശ്രീമതി. കല്ല്യാണിക്കുട്ടിയമ്മയും ഈ കാലഘട്ടത്തിൽ നിയമിക്കപ്പെട്ടതാണ്.

ആ വിഷമം പിടിച്ച കാലഘട്ടത്തിൽ അധ്യാപക രായി ഈ സ്കൂളിലെത്തി പിന്നീട് ഇന്നാട്ടുകാരായി മാറി യവരാണ് നമ്മുടെ പ്രിയംകരമായ മാരാർ മാസ്റ്ററും (ടി നാരായണ മാരാർ കരുണാകരൻ മാസ്റ്ററും.

ഹ്രസ്വമായ കാലയളവുകളിൽ ഇവിടെ അധ്യാ പനം നടത്തിയ നാട്ടുകാരും അല്ലാത്തവരുമായ നിര വധി പേരുണ്ട്. വിവിധ കാലഘട്ടങ്ങളിൽ വിദ്യാലയത്തിനു സാമൂഹിക പിന്തുണ നൽകിയ നിരവധി സ്മരണീയ വ്യക്തികളുണ്ട്. അതെല്ലാം ഈ കുറിപ്പിന്റെ ഭാഗമാകേണ്ടതുണ്ട്.