എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ശ്രീ. ചേമത്ത് നാരായണനെഴുത്തച്ഛൻ
പെരിന്തൽമണ്ണയ്ക്ക് അടുത്തുളള എരവിമംഗലം പ്രദേശത്ത് നിന്ന് പാലപ്പറ്റ പ്രദേശത്ത് വന്ന് കൂടിയ എഴുത്തച്ഛൻ കുടുംബത്തിലെ മകൻ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനപരിശീലനം (T.T.C) പൂർത്തിയാക്കി തൂവ്വക്കാട് സ്കൂളിൽ ജോലിചെയ്തിരുന്ന ശ്രീ. എഴുത്തച്ഛൻ താമസസ്ഥലം പാലയിൽ നിന്ന് ചാത്തല്ലൂരിലേക്ക് മാറ്റിയതായിരുന്നു. ചാത്തല്ലൂരിൽ സ്കൂൾ സ്ഥാപിക്കാനുള്ള മോഹമുപേക്ഷിച്ച് അവിടത്തെ കുട്ടികളേയും കൂടിക്കൂട്ടി ഇവിടം കർമരംഗമായി തെരഞ്ഞെടുത്തുകൊണ്ടാണ് ഊർങ്ങാട്ടിരി എലിമെന്ററി സ്കൂൾ എന്ന സ്ഥാപനമാരംഭിച്ചത്. ഇന്നാട്ടുകാർ അദ്ദേഹത്തെ വല്യമാഷ് എന്നു വിളിച്ചുവന്നു. വിശാലമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം