എം.ജി.എം.എൽ.പി.എസ്.തിരുവല്ല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എം.എൽ.പി.എസ്.തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല എംജിഎം എൽ പി സ്കൂൾ , മാർക്കറ്റ് ജംഗ്ഷൻ, തിരുവല്ല 689101 | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 8281978223 |
ഇമെയിൽ | mgmlpthiruvalla@gmail.com |
വെബ്‍സൈറ്റ് | mgmlpsthiruvalla - facebook |
കോഡുകൾ | |
സ്കൂൾ കോഡ് | 37235 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഷിജോ ബേബി |
അവസാനം തിരുത്തിയത് | |
11-01-2022 | Finehas Kuriakose |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.
ആമുഖം
ചരിത്രം
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്. 1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്. 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഭൗതികസൗകര്യങ്ങൾ
ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ , രണ്ടുനില കെട്ടിടം, പ്രീ പ്രൈമറി ക്ലാസ് മുറികൾ , കമ്പ്യൂട്ടർ ലാബ് ,...
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- എൽ എസ് എസ് 4 വിജയികൾ
- കലോത്സവ വിജയികൾ
- ഹൈ ടെക് ക്ലാസുകൾ
- ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം
- പ്രവർത്തി പരിചയ ക്ലാസ്സുകൾ...
- എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് )
- കുട്ടികളുടെ വീട് സന്ദർശനം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വതന്ത്ര ദിനം
- ഗാന്ധി ജയന്തി
- ഓണാഘോഷം
- ക്രിസ്റ്റമസ് ആഘോഷം
- ശിശു ദിനം
- റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)
- ശ്രീമതി സൂസൻ പി എബ്രഹാം ,
- ശ്രീമതി സലോമി ജോൺ ,
- ശ്രീമതി മേരി ഷൈനി ,
- ശ്രീ ഫിനഹാസ് കുറിയാക്കോസ് .
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. ജി. എം ഹൈസ്കൂളും, ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല മുനിസിപ്പാലിറ്റി.* |
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു