ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം | |
|---|---|
| വിലാസം | |
ഉദയനാപുരം. ഉദയനാപുരം. പി.ഒ. , 686143 , കോട്ടയം ജില്ല | |
| സ്ഥാപിതം | 02 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 04829 223705 |
| ഇമെയിൽ | upuram09@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45258 (സമേതം) |
| യുഡൈസ് കോഡ് | 32101300604 |
| വിക്കിഡാറ്റ | Q87661327 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 57 |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീനത്തു ബീവി.കെ. ഏ. |
| പി.ടി.എ. പ്രസിഡണ്ട് | ദീപ റെജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ധനീഷ |
| അവസാനം തിരുത്തിയത് | |
| 01-02-2022 | Uhm45258 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, വൈക്കം - എറണാകുളം റോഡിന്റെ ഇരുവശങ്ങളിലുമായി മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും അതിരിടുന്ന ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിൽ വൈക്കം ബ്ലോക്ക് ഓഫീസിന് സമീപത്തായിട്ടാണ് ഉദയനാപുരം ഗവൺമെൻറ്. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. മറ്റു രണ്ടു വശങ്ങളിലുമായി വൈക്കം മുനിസിപ്പാലിറ്റിയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുമാണുള്ളത് .ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ വിദ്യാലയത്തിന് വളരെ സജീവമായ ഒരു പ്രവർത്തന പരമ്പരയുടെ കഥ പറയാനുണ്ട്.
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്ടുരാജാവായ വടക്കുംകൂർ രാജാവിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഉദയനാപുരം എന്ന പ്രദേശം.1902 ൽ മണിപ്പാടത്ത് കുരുവിള വർഗീസ് എന്ന മഹദ്വ്യക്തി,തന്റെ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ്.'ഓളിസ്കൂൾ ' എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ആശാൻപള്ളിക്കൂടം. പുത്തൂർ സ്വദേശിയായ പ്രഗത്ഭനായ ഒരു അധ്യാപകൻ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സംഗീതജ്ഞയായ ഭാര്യ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചു. പില്ക്കാലത്ത് ഓലപ്പുരക്ക് പകരം പുതിയ കെട്ടിടം നിർമ്മിച്ച് ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിച്ചു. അധ്യാപകരുടെ എണ്ണം കൂടി . ക്ലാസ്സുകൾ നാലാം ക്ലാസുവരെയായി. കൂടുതൽ കുട്ടികൾ പഠിക്കാൻ എത്തിയപ്പോൾ ദൂരെനിന്നുപോലും അധ്യാപകർ വന്നുചേരുകയുണ്ടായി. അക്കാലത്തുണ്ടായ സാമ്പത്തിക തകർച്ച മണിപ്പാടം കുടുംബത്തെയും ബാധിച്ചു. അവർ സ്കൂളിന്റെ നടത്തിപ്പ് മണിപ്പാടം പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനെ ഏൽപ്പിച്ചു. ശരിയാംവണ്ണം നടത്തിക്കൊണ്ടു പോകാൻ കഴിയാതെ അവർ സർക്കാരിനെ സമീപിക്കുകയാണുണ്ടായത്.തുടർന്ന് 1913 മണിപ്പാടത്ത് മത്തായിയുടെ പേരിലുണ്ടായിരുന്ന കെട്ടിടം, സ്ഥലവും വസ്തുവകകളും ഉൾപ്പെടെ ഗവൺമെന്റിലേയ്ക്ക് കൈമാറി. അന്ന് പ്രധാന അധ്യാപകൻ കണ്ണമ്പള്ളി നാരായണൻ സാർ എന്ന കൂണിസാറായിരുന്നു.പില്ക്കാലത്ത് അധ്യാപികയായി വന്ന എം.കെ .ഭാരതി ടീച്ചറിന്റെ ശ്രമഫലമായി ഈ പള്ളിക്കൂടം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2013 ൽ ശ്രീമതി ലിസമ്മ മാത്യു ഹെഡ്മിസ്ട്രസ് ആയിരിക്കെ നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും ഒക്കെ സഹകരണത്തോടെ പ്രൗഢഗംഭീരമായി ശതാബ്ദി ആഘോഷവും നടത്തി. ഇപ്പോൾ ഇവിടത്തെ ഒട്ടനവധി പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലായി, അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ജീവിക്കുന്നു എന്ന അറിവ് ഈ വിദ്യാലയമുത്തശ്ശിക്ക് വളരെയധികം ചാരിതാർത്ഥ്യവും പ്രചോദനവും നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിശീലനങ്ങൾ
വഴികാട്ടി
{{#multimaps:9.775233, 76.392082| width=500px | zoom=10 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45258
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ