ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവും ആയ വേമ്പനാട്ടുകായലിന്റെ തീരത്തുള്ള മനോഹരമായ ഗ്രാമം ആണ് വടക്കേമുറി. കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലാണ് വടക്കേമുറി ഗ്രാമം  സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വലിപ്പം കൂടിയ നദികളിലൊന്നായ മൂവാറ്റുപുഴയാറിന്റെ ശാഖയായ ഇത്തിപ്പുഴയാർ വടക്കേമുറി ഗ്രാമത്തിലൂടെ ഒഴുകി വേമ്പനാട് കായലിൽ എത്തിച്ചേരുന്നു. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായ ഇത്തിപ്പുഴ പാലം വടക്കേമുറി ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ.  2001 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം വടക്കേമുറി ഗ്രാമത്തിലെ ജനസംഖ്യ 18022 ആണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേര രാജാവ്   നെടുഞ്ചേരലാതൻ പണികഴിപ്പിച്ച  ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം  സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ചിത്രശാല