സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
--Cmshskumplampoika 20:30, 30 നവംബർ 2009 (UTC)
സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക | |
---|---|
വിലാസം | |
കുമ്പളാംപൊയ്ക കുമ്പളാംപൊയ്ക പി.ഒ, , കുമ്പളാംപൊയ്ക 689661 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 27 - 05 - 1907 |
വിവരങ്ങൾ | |
ഫോൺ | 04735252510 |
ഇമെയിൽ | cmshskumplampoika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
13-12-2020 | 38043 |
കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു... 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രകൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്.
ക്ലാസ് മുറികൾ - 12
ഹൈടെക് ക്ലാസ് മുറികൾ - 8
സയൻസ് ലാബ് - 1
പാചകപ്പുര - 1
ആടിറ്റോറിയം -1
ഓഫീസ് മുറി - 1
സ്റ്റാഫ് മുറി - 1
ബാത്ത്റൂമുകൾ - 7
ലൈബ്രറി - 1
വോളിബോൾ കോർട്ട് -1
കമ്പൂട്ടർ ലാബ് -1
സ്കൂൾ ബസ് - 1
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജൂനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 കൊളേജ് ,9 ഹയർ സെക്കൻഡറി സ്കൂൾ ,11 ഹൈസ്കൂൾ,9 യു. പീ. സ്കൂൾ,104 എൽ. പീ.സ്കൂൾ, 14 അൺഏയ്ഡഡ് സ്കൂൾ ഇങ്ങനെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മൻ ഡയറക്ടറായും
ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ ഐസക് പീ. ജോർജ് 2009 മുതൽ സേവനം അനുഷ്ഠിക്കുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1956 - 591907 - 14 | പി.സി.ഉമ്മൻ |
1914 -21 | റ്റീ.സി. മാത്യു |
1921 - 27 | എം.ജെ.റ്റൈറ്റസ് |
1927 - 28 | കെ.റ്റീ.ജോൺ |
1928 - 35 | എം.എ.ഏബ്രഹം |
1935 -36 | പി.എൽ.ജോൺ |
1936 - 43 | കെ.പി. ചാക്കോ |
1943 - 46 | പി.സി നൈനാൻ |
1946 - 47 | കെ.സാമുവേൽ |
1947 - 47 | പി.എ.ഏബ്രഹം |
1947 - 48 | സി.ജോർജ് |
1948 - 49 | പി.ഐ.ജോൺ |
1949 - 50 | റവ.എം.സി.ഈപ്പൻ |
1950 - 56 | കെ.തോമസ് |
കെ.എം വർഗിസ് | |
1959 - 61 | റെവ.സി.റ്റീ.മാത്യു |
1961 - 63 | സി.കെ.ജോൺ |
1963 - 74 | ഡയമണ്ട് ഡേവിഡ് |
1974 - 86 | അക്കാമ്മ ഇട്ടി ഐപ്പ് |
1986 - 86 | പി.ജെ.കോശി |
1986 - 88 | തര്യൻ മാത്യു |
1988 - 89 | കെ.കെ.ദാനിയേൽ |
1989 - 90 | ആലീസ് ജോൺ |
1990-94 | പി.എസ്.കോശീ |
1994 - 97 | റെബെക്ക ജേക്കബ് |
1997 - 98 | കെ.എം.സാറാമ്മ |
1998 - 99 | അന്നമ്മ മാത്യു |
1999 - 00 | ലിലാമ്മ മാത്യു |
2000 - 03 | പി.ജി.സഖറിയ |
2003 - 07 | പി.കെ.വർഗിസ് |
2007 - 09 | ജോൺ തോമസ് |
2009 - | ഐസക് പീ. ജോർജ് |
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ആർ. രാജൻ ( മുൻ കലക്ടർ)
- ജോസ് സാമുവേൽ (ദുബയ് അൽമിനയം ഫാക്ടറി എം.ഡീ.)
- ഡോ.ജോർജ് മാത്യു (മുൻ അഡ്വൈസർ ഓഫ് വീ.പീ.സിങ്)
. ഷാജി മാത്യു (കാർട്ടൂണിസ്റ്റ്)
മികവുകൾ
• 1952-ൽ ആദ്യ എസ് എസ് എൽ സി ബാച്ച്. വിജയശതമാനം: 60
• 1989-90-ൽ എസ് എസ് എൽ സി പരീക്ഷയുടെ ആദ്യ ബാച്ചായ
സംസ്കൃതത്തിന് 100 ശതമാനം വിജയം.
• 1989-ലെ ഉപജില്ലാ യുവകലോഝവത്തിൽ രണ്ടാം സ്ഥാനം.
• സംസ്കൃതത്തിനുള്ള ജോസഫ് മുണ്ടശ്ശരി അവാർഡ് ആനിസ് എം
ചാക്കോ കരസ്ഥമാക്കി.
• 1999-ൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃത പ്രചാരണ
പദ്ധതിയിലൂടെ മോഡൽ സ്കൂളായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
• 2005-ൽ പത്തനംതിട്ട ജില്ലാ ഗെയിംസ് മഝരത്തിൽ ഓവർ
ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
• ഗണിത ശാസ്ത്ര മേളയിൽ (സബ്ജില്ല) തുടർച്ചയായി 7 വർഷം
ഓവറോൾ നേടി.
• 2009 മുതൽ S.S.L.C 100% വിജയം.
• പത്തനംതിട്ട ജ്ല്ലയിലെ മികച്ച J.R.C യൂണിറ്റ് .
• 2015-16 പ്രവർത്തി പരിചയ മേളയിൽ സ്റ്റേറ്റ് ലെവൽ A Grade.
• 2019 ൽ S.S.L.C 8 A+ ജേതാക്കൾ.
• 2020 ൽ S.S.L.C 7 A+ ജേതാക്കൾ.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും വടശേീക്കരയ്ക്കും മധ്യത്തിൽ ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു.
|} |} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�