എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട് | |
---|---|
വിലാസം | |
ചേത്തടി ചെങ്ങമനാട് പി.ഒ. , കൊല്ലം - 691557 , കൊല്ലം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | 39044ktra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39044 (സമേതം) |
എച്ച് എസ് എസ് കോഡ് | 2136 |
യുഡൈസ് കോഡ് | 32130700106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ സി എം |
പ്രധാന അദ്ധ്യാപിക | പ്രിയ പോൾ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പത്മ മധു |
അവസാനം തിരുത്തിയത് | |
28-12-2021 | Abhishekkoivila |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലങ്കര ഓർത്തഡോൿസ് സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ മാത്യൂസ് മാർ കൂറീലോസ് തിരുമേനി, (പിന്നീട് സഭയുടെ പരമാധ്യക്ഷൻ ആയിതീർന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ കൊളശ്ശേരി മഠത്തിലെ പോറ്റിമാരിൽ നിന്നും 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിക്കുകയും അതിനായി അന്നത്തെ കേരളാ സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതുവരെ ഒരു ഹൈ സ്കൂൾ പോലും ഇല്ലാതിരുന്ന മേലില ഗ്രാമ പഞ്ചായത്തിൻറെ സമഗ്ര വികസനത്തിന് ഇത് ആവശ്യമാണെന്ന് മനസിലാക്കിയ ബഹു. കേരളാ സർക്കാർ 1982 ൽ ഒരു ഹൈസ്കൂൾ അനുവദിച്ച് ഉത്തരവായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോണിൻറെയും കൊട്ടാരക്കര MLA ശ്രീ. ആർ ബാലകൃഷ്ണ പിള്ളയുടെ എല്ലാ പിന്തുണയും സഹായങ്ങളും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. 1982 ജൂൺ മാസത്തിൽ മാർ ഔഗേൻ മെമ്മോറിയൽ ഹൈ സ്കൂൾ എന്ന പേരിൽ ചെങ്ങമനാട് ബെത്ലഹേം ആശ്രമത്തിൽ എട്ടാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളുമായി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. ബഹു. പി.എം. കോശി അച്ചൻ ലോക്കൽ മാനേജർ ആയി നിയമിക്കപെട്ടു. ശ്രീ. ടി. ജോർജ്ജ് കുട്ടി (HSA സോഷ്യൽ സയൻസ്) ടീച്ചർ ഇൻ ചാർജ്ജ് ആയും ഫിസിക്കൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് ഫുൾടൈം HSA മാരും മലയാളം ഹിന്ദി എന്നീ വിഷയങ്ങൾക്ക് പാർട്ട് ടൈം HSA മാരും നിയമിക്കപെട്ടു. ഒരു പ്യൂൺ, ഒരു PTCM എന്നീ അധ്യാപകേതര ജീവനക്കാരെയും നിയമിച്ചു. 1983 ഫെബ്രുവരി മാസത്തിൽ ചെങ്ങമനാട് ചേത്തടി വാർഡിൽ സ്കൂളിൻറെ പുതിയ കെട്ടിടത്തിൻറെ പണി തീരുകയും സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1984 ൽ ഇതൊരു പൂർണ്ണ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ. സി.എൽ.തങ്കച്ചൻ ആദ്യ ഹെഡ് മാസ്റ്റർ ആയി ചാർജ്ജ് എടുക്കുകയും ചെയ്തു. 1984 ൽ സെൻറ്. ഗ്രീഗോറിയോസ് ഹൈ സ്കൂൾ എന്നപേരിൽ ഈ സ്കൂളിൻറെ ഒരു ശാഖ കൊട്ടാരക്കര സെൻറ്. ഗ്രീഗോറിയോസ് കൊളേജിനു സമീപം സ്ഥാപിക്കപെട്ടു. എട്ട്,ഒൻപത്,പത്തു ക്ലാസ്സുകളിൽ ആയി ആറു ഡിവിഷനുകൾ അനുവദിക്കപ്പെട്ട ഈ സ്കൂളിൽ നിന്നും 1985 മാർച്ചിൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്സ്.എസ്സ്.എൽ.സി. പരീക്ഷ എഴുതുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സി.എൽ. തങ്കച്ചൻറെ മികവുറ്റ ഭരണ നേതൃത്വത്തിൽ അക്കാദമിക നേട്ടങ്ങൾ കൂടാതെ കലാ കായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988 ജൂൺ മാസം ശ്രീ. സി.എൽ. തങ്കച്ചനെ തുടർന്ന് ശ്രീ റ്റീ. വൈ. കൊച്ചുമ്മൻ ഹെഡ് മാസ്റ്റർ ആയി ചാർജ്ജ് എടുക്കുകയും ചെയ്തു. തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ ആയി ശ്രീ. എം. ജോർജ്ജ്കുട്ടി, ശ്രീമതി. ശ്യാമള റ്റി. തോമസ്, ശ്രീമതി. മേരി കോശി, ശ്രീമതി. പി.എ.സൂസമ്മ, ശ്രീമതി. റ്റി.ഏലിക്കുട്ടി, എന്നിവർ എച്ച്. എം. മാരായും ശ്രീ. എം. അച്ചൻകുഞ്ഞ്, ശ്രീമതി. ലിസ്സിമോൾ പി.വൈ. എന്നിവർ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മാരായും സേവനം അനുഷ്ഠിച്ചു. 2005 ഒക്ടോബർ 25നു മാത്യൂസ് ദ്വീതിയൻ ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ ബാവ സ്കൂളിൻറെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ബാവ 2010 നവംബർ 1 നു സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു. പരിശുദ്ധ ബാവ തിരുമനസ്സിൻറെ ക്രിയാത്മകമായ ഇടപെടലുകൾ മൂലം 2014 ജൂൺ മാസത്തിൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു. 13.03.2015 ൽ പുതിയ ഹയർ സെക്കണ്ടറി കെട്ടിടത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് തറക്കല്ല് ഇടുകയും പണി ആരംഭിക്കുകയും ചെയ്തു. സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ ഓരോ ബാച്ചുകൾ വീതം അനുവദിക്കപെട്ടു. ശ്രീമതി. ദീനാമ്മ ജി. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആയി സേവനം അനുഷ്ഠിച്ചു വരുന്നു. 11.01.2017 ൽ കെട്ടിടത്തിൻറെ താഴത്തെ നിലയുടെ പണിപൂർത്തീകരിച്ചു പരിശുദ്ധ കാതോലിക്ക ബാവ തിരുമനസുകൊണ്ട് കൂദാശ ചെയ്തു ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഭാഗീകമായി പ്രവർത്തനം ആരംഭിച്ചു. 2018 നവംബർ 26നു പണി പൂർത്തീകരിച്ച ബഹുനില കെട്ടിടത്തിൻറെ പൂർണ്ണ കൂദാശാ കർമ്മം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസിൻറെ മുഖ്യ കാർമ്മികത്വത്തിലും കൊട്ടാരക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുഹാന്നോൻ മാർ തെവോദോറോസ് തിരുമേനിയുടെ സഹ കാർമ്മികത്വത്തിലും നടത്തപെടുകയും ഹയർ സെക്കണ്ടറി ക്ലാസ്സുകൾ പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിൻറെ അക്കാദമികവും ഭൗതീകവുമായ കാര്യങ്ങൾക്കു ശ്രീ. ജി. ജോർജ്ജ് കുട്ടി, ശ്രീ. Er. റോയി വൈരമൺ എന്നിവർ മേൽനോട്ടം വഹിച്ചുകൊ ണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലം ,ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യകം ബഹുനില കെട്ടിടങ്ങൾ ,ശുചിമുറികൾ ,ലൈബ്രറി, വിവിധ ലാബുകൾ ,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ .ടി ക്ലാസ് മുറികൾ ആദിയായവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ .ആർ .സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ലപാഠം
== മാനേജ്മെന്റ് ==എം.എം.സി കോർപ്പറേറ്റ് മാനേജ്‌മന്റ്, ദേവലോകം, കോട്ടയം == മുൻ സാരഥികൾ ==ശ്രീമതി മേരി കോശി ,ശ്രീമതി ഏലിക്കുട്ടി,ശ്രീ അച്ചൻകുഞ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39044
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ