"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 35: | വരി 35: | ||
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ||
സി.നാരായണൻ നമ്പ്യാർ (1927-) | |||
പി.എം രാമുണ്ണി (1955-60) | |||
എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) | |||
സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1968-69) | |||
ടി.എം കുഞ്ഞിരാമൻ നമ്പീശൻ (1969-75) | |||
സി.കെ മാധവൻ നമ്പ്യാർ (1975-95) | |||
പി.പി.പത്മനാഭൻ നമ്പ്യാർ (1995-98) | |||
എം.ഗോവിന്ദൻ നമ്പ്യാർ (1998-2001) | |||
ആർ.വേണുഗോപാലൻ (2001-03) | |||
എം.പി ഗംഗാധരൻ(2003-06) | |||
എം.സദാനന്ദൻ(2006-09) | |||
പി.എം.സുരേന്ദ്രനാഥൻ(2009-13) | |||
എ.പി ഫൽഗുണൻ (2013-15) | |||
പി.ശശിധരൻ (2015-16) | |||
പി.എം അംബുജാക്ഷൻ (2016-2019) | |||
എം.പി.ശശിധരൻ (2019- | |||
==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ== | ==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ== | ||
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | ==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | ||
15:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ | |
|---|---|
| വിലാസം | |
മട്ടന്നൂർ മട്ടന്നൂർ.പി.ഒ, , കണ്ണൂർ 670702 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0490 2474545 |
| ഇമെയിൽ | gupsmtr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14755 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.പി.ശശിധരൻ |
| അവസാനം തിരുത്തിയത് | |
| 18-04-2020 | 14755. |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി. അത് പിന്നീട് മട്ടന്നൂർ ഗവൺമെന്റ് യു പി സ്കൂളായിമാറി.ശ്രീ, മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് വിദ്യാലയ പ്രവർത്തനമാരംഭിച്ചത്.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കുഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്.1935മുതൽ പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയ്ഡഡ് മാപ്പിള എലിമെന്ററി സ്കൂളും മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കളും ചേർന്ന് മട്ടന്നൂർ ഗവ. യു പി സ്കൂളായി മാറി. മട്ടന്നൂർ നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓരോ വർഷവും മുന്നേറിക്കൊണ്ടിരിക്കുന്നു. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയ്ത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ തലത്തിൽ ബാലകലോത്സവത്തിൽ നിരവധിതവണ ചാമ്പ്യൻ ഷിപ്പ് നേടിയുണ്ട്. കായിക രംഗത്തും ഇത് നേടാൻ കഴിഞ്ഞു.ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഒന്നിലധികം തവണ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്. സർവ്വ ശ്രീ സി. നാരായണൻ നമ്പ്യാർ (1927-) പി.എം. രാമുണ്ണി (1955-60), എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) സി.എം.ബാലകൃഷ്ണ്ൻ നമ്പ്യാർ (1968`69), ടി.എം. കുഞ്ഞിരാമൻ നമ്പീശൻ ( 1969-75),സി.കെ. മാധവൻ നമ്പ്യാർ (1975-95),പി.പി. പത്മനാഭൻ നമ്പ്യാർ (1995-98), എം.ഗോവിന്ദൻ നമ്പ്യാർ (1998-2001), ആർ.വേണുഗോപാലൻ (2001-03), എം.പി ഗംഗാധരൻ(2003-06), എം. സദാനന്ദൻ(2006-09), പി. എം സുരേന്ദ്രനാഥൻ(2009-13), എ. പി ഫൽഗുണൻ (2013-15), പി. ശശിധരൻ (2015-16), പി. എം അംബുജാക്ഷൻ (2016-2019) എന്നിവർ പ്രധാനാധ്യാപകരായി മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. 2019 മുതൽ എം.പി.ശശിധരൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ ഭൗതിമ മികവുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. എല്ലാ ക്ലാസ്മുറികളും ഹൈ-ടെക് ക്ലാസ് മുറികളാണ്. വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്. എൽ.പി.വിഭാഗത്തിനും യു.പി.വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്മാർട്ട് ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. ഒപ്പം മുപ്പതോളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച, വൈഫൈ കണക്റ്റിവിറ്റിയുള്ള ലാബും വിദ്യാലയത്തിന് സ്വന്തമാണ്. സയൻസ് പാർക്ക്, സയൻസ് ലാബ് എന്നിവ ആകർഷകമാണ്. നവീകരിച്ച വിശാലമായ കളിസ്ഥലം വോളീബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട് ഉൾപ്പെടുന്നതാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സി.നാരായണൻ നമ്പ്യാർ (1927-) പി.എം രാമുണ്ണി (1955-60) എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1968-69) ടി.എം കുഞ്ഞിരാമൻ നമ്പീശൻ (1969-75) സി.കെ മാധവൻ നമ്പ്യാർ (1975-95) പി.പി.പത്മനാഭൻ നമ്പ്യാർ (1995-98) എം.ഗോവിന്ദൻ നമ്പ്യാർ (1998-2001) ആർ.വേണുഗോപാലൻ (2001-03) എം.പി ഗംഗാധരൻ(2003-06) എം.സദാനന്ദൻ(2006-09) പി.എം.സുരേന്ദ്രനാഥൻ(2009-13) എ.പി ഫൽഗുണൻ (2013-15) പി.ശശിധരൻ (2015-16) പി.എം അംബുജാക്ഷൻ (2016-2019) എം.പി.ശശിധരൻ (2019-
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
ഫോട്ടോ ഗാലറി
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ഉപജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാമ്പ്യൻപട്ടം വിദ്യാലയത്തിനാണ്. 2019 മുതൽ ബെസ്റ്റ് സ്കൂൾ ട്രോഫി വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്ത്ത്നങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്ഹെമായ നേട്ടങ്ങള്ക്ക്ര അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. നിലവിൽ പി.ടി.എ പ്രസിഡണ്ടായി ശ്രീ.എ.കെ.ശ്രീധരനും മദർ പി.ടി.എ പ്രസിഡണ്ടായി ശ്രീമതി ലിനിയും പ്രവർത്തിക്കുന്നു.
വഴികാട്ടി
{{#multimaps: 11.932561, 75.571516 | width=800px | zoom=16 }}