"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
| |
21:28, 28 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ | |
|---|---|
| വിലാസം | |
വട്ടപ്പാറ 695028 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 04 - 06 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0472 2585442 |
| ഇമെയിൽ | lmshssvattappara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42036 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ.ജസ്റ്റിൻ ജയകുമാർ.ജെ. |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.മിനി. എസ്. |
| അവസാനം തിരുത്തിയത് | |
| 28-10-2019 | Lmshss42036 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽ തുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ൽ U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു. ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ഹൈസ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-ൽ വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ് Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.
മികവ് പഠന പ്രവർത്തനങ്ങൾ 2019-20
== പ്രവേശനോത്സവം.==
2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്, പി.ടി.എ. പ്രസിഡൻറ് . ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.
സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം .ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.
==പരിസ്ഥിതിദിനം.==
ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ളി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
==ലഹരി വിരുദ്ധദിനം==
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി ചേർന്ന് പ്രതിജ്ഞ ചൊല്ലി. എൻ.സി.സി. ഗൈഡ്സ്, റെഡ്ക്രോസ്, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വട്ടപ്പാറ പ്രദേശത്ത് വിതരണം ചെയ്തു.
==യോഗ ദിനം==
യോഗ ദിനത്തോടനുബന്ധിച്ച് എൻ സി സി കെഡറ്റുകളുടെ നേതൃത്വത്തിൽ യോഗ നടന്നു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനുതകുന്ന യോഗയുടെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് യോഗ ദിനം ആഘോഷിച്ചത്.
വായന ദിനം
ജൂൺ 19 പി എൻ പണിക്കരുടെ ചരമ ദിനം-വായന ദിനമായി ആചരിച്ചു. അന്നേ ദിവസം റാലി സംഘടിപ്പിച്ചു. ചാർട്ടുകളും പ്ലക്കാർഡുകളും കൊണ്ട് ആഡിറ്റോറിയം അലങ്കരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു.
==സ്വാതന്ത്രദിനാഘോഷം==
സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ സി സി , ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റുകൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശഭക്തിയും ദേശസ്നേഹവും നിറഞ്ഞു നിൽക്കുന്ന ദേശഭക്തി ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും പായസം നൽകി.
==കർഷക ദിനാചരണം==
പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനം മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം ......കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, പഴയകാല ഓർമ്മകളിൽ മുഴുകി ....നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ.......കർഷക ദിനാചരണം ആഘോഷിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വില്പനയും ദിനാചരണത്തെ ഗംഭീരമാക്കി.
==പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്==
എൻ സി സി , ഗൈഡ്സ് , റെഡ്ക്രോസ് , എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി.
==ഓണാഘോഷം==
പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളികളും......ഓണാഘോഷത്തെ ഗംഭീരമാക്കി.
==ഡിജിറ്റൽ അത്തം==
ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു.
==ഭിന്നശേഷി പി ടി എ മീറ്റിംഗും ഗൃഹസന്ദർശനവും==
30-7-2019 ൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർതൃയോഗവും ഗൃഹ സന്ദർശനവും സംഘടിപ്പിച്ചു. 27 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. പ്രസ്തുതയോഗത്തിൽ ഹെഡ്മിസ്ട്രസ് വൈ.എം.സി.എ.ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കു് വേണ്ട നടപടികൾ വൈ.എം.സി.എ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ഷീ ടാക്സി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.
==മുതിർന്ന പൗരൻമാരെ ആദരിക്കൽ==
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന പൗരൻമാരെ സ്കൂൾ അസംബ്ളിയിൽ വച്ച് ആദരിച്ചു.
==ഗാന്ധി ജയന്തി ആഘോഷം==
ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനക്ക് കുട്ടികൾ നേതൃത്വം നൽകി.
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.
==സ്കുൾ യുവജനോത്സവം==
==കായിക മേള==
==ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020==
=== ജൈവ വൈവിധ്യ പാർക്ക് === സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി. ==വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം == ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.==ലിറ്റിൽ കൈറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ== ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു. പ്രവർത്തനോത്ഘാടനം
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||




























































































































































