"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
* <big>[[{{PAGENAME}}/ '''പരിസ്ഥിതി ക്ലബ്ബ്'''|പരിസ്ഥിതി ക്ലബ്ബ്.]]<br /> | * <big>[[{{PAGENAME}}/ '''പരിസ്ഥിതി ക്ലബ്ബ്'''|പരിസ്ഥിതി ക്ലബ്ബ്.]]<br /> | ||
<div style="background-color: LightPink;"> | |||
==<span style="color: Black;"> '''<big>പ്രീ പ്രൈമറി </big>'''</span>== | ==<span style="color: Black;"> '''<big>പ്രീ പ്രൈമറി </big>'''</span>== | ||
<big><br /> | <big><br /> | ||
നിലവിൽ 35 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാസപാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്<br /> | നിലവിൽ 35 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാസപാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്<br /> |
13:50, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ..എച്ച്.എസ്.പൊയ്ക | |
---|---|
വിലാസം | |
പൊയ്ക വടാട്ടുപാറ പി.ഒ, , 686681 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0485 2582204 |
ഇമെയിൽ | ghspoika@gmail.com |
വെബ്സൈറ്റ് | http://ghspoika.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സുജിത്ത് എസ്, |
അവസാനം തിരുത്തിയത് | |
10-09-2018 | 292361 |
ആമുഖം
എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗഴ വ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി. 4 ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും, 35 അധ്യാപകരും, 6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19 ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉണ്ട്.
ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറിയിൽ38വിദ്യാർത്ഥികളുംഉണ്ട്.ചരിത്രം
1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ജിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു. വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്പൊയ്ക@2018-19
Class | BOYS | GIRLS | TOTAL | S C | S T | O B C | O E C | GENERAL | Hindu | ChristiaN | Muslim |
---|---|---|---|---|---|---|---|---|---|---|---|
1 A | 8 | 8 | 16 | 2 | 0 | 5 | 3 | 6 | 8 | 7 | 1 |
2 A | 6 | 11 | 17 | 6 | 0 | 3 | 1 | 7 | 11 | 6 | 0 |
3 A | 11 | 7 | 18 | 5 | 0 | 7 | 1 | 5 | 9 | 6 | 3 |
4 A | 3 | 10 | 13 | 11 | 0 | 0 | 1 | 1 | 11 | 2 | 0 |
4 B | 7 | 12 | 19 | 5 | 0 | 6 | 3 | 5 | 9 | 7 | 3 |
5 A | 5 | 6 | 11 | 3 | 0 | 3 | 1 | 4 | 5 | 4 | 2 |
5 B | 13 | 7 | 20 | 4 | 0 | 7 | 3 | 6 | 8 | 9 | 3 |
6 A | 10 | 9 | 19 | 7 | 0 | 6 | 2 | 4 | 10 | 6 | 3 |
6 B | 9 | 5 | 14 | 3 | 0 | 3 | 1 | 7 | 8 | 5 | 1 |
7 A | 14 | 10 | 24 | 8 | 1 | 3 | 2 | 10 | 12 | 11 | 1 |
7 B | 12 | 10 | 22 | 4 | 0 | 8 | 3 | 7 | 10 | 8 | 4 |
8 A | 9 | 8 | 17 | 6 | 0 | 7 | 0 | 4 | 10 | 6 | 1 |
8 B | 9 | 14 | 23 | 6 | 0 | 9 | 3 | 5 | 12 | 6 | 5 |
9 A | 19 | 9 | 28 | 8 | 0 | 6 | 5 | 9 | 15 | 11 | 1 |
9 B | 17 | 11 | 28 | 3 | 0 | 11 | 3 | 11 | 8 | 4 | 6 |
10 A | 18 | 12 | 30 | 7 | 0 | 12 | 3 | 8 | 15 | 10 | 5 |
10 B | 16 | 9 | 25 | 5 | 0 | 5 | 4 | 11 | 10 | 13 | 2 |
TOTAL | 186 | 158 | 344 | 93 | 1 | 101 | 39 | 110 | 171 | 131 | 41 |
വിദ്യാലയത്തിലെ ജീവനക്കാർ
പ്രധാനാധ്യാപകൻ
ശ്രീ സുജിത്ത് എസ്
ഹൈസ്കൂൾ വിഭാഗം
1. ശ്രീ. അജിത്ത് ഇ കെ(മലയാളം) ; 2.ശ്രീ. ബിനുകുമാർ എസ്(മലയാളം) ; 3.ശ്രീമതി നെജിമോൾ എം എം (ഇംഗ്ലീഷ്) ; 4.ശ്രീമതി പൊന്നമ്മ സി എം(ഹിന്ദി) ; 5.ശ്രീമതി സ്മിത ടി(സോഷ്യൽ സയൻസ്) ; 6.ശ്രീമതി മിനി പി എ(ഫിസിക്കൽ സയൻസ്) ; 7.ശ്രീ മുരുകദാസ് പി വി(നാച്വറൽ സയൻസ്) ; 8.ശ്രീമതി ശാന്ത പി അയ്യപ്പൻ(ഗണിതം) ; 9.ശ്രീമതി ജീന മാത്യു(ഗണിതം)
യു പി വിഭാഗം
1. ശ്രീമതി മേരിക്കുട്ടി ജോസഫ് ; 2.ശ്രീമതി ജിജിമോൾ എം ഇ ; 3.ശ്രീമതി സുഷമ കെ(സ്റ്റാഫ് സെക്രട്ടറി) ; 4.ശ്രീമതി സരിതാ രാമകൃഷ്ണൻ ; 5.ശ്രീമതി സിജിന വി എസ് ; 6.ശ്രീമതി സുസ്മി ടി എം ; 7.ശ്രീമതി സന്ധ്യ സജി
എൽ പി വിഭാഗം
1. ശ്രീമതി ഷൈനി തോമസ് ; 2.ശ്രീമതി സുധ കെ എൻ ; 3.ശ്രീമതി അമൃതാ ചന്ദ്രൻ ; 4.ശ്രീമതി അശ്വതി ചന്ദ്രൻ ; 5.ശ്രീമതി രഞ്ജു രവി
പ്രി പ്രൈമറി വിഭാഗം
1. ശ്രീമതി സരിത സാജു(ടീച്ചർ) ; 2.ശ്രീമതി സീന ടി ടി(ആയ)
ഓഫീസ് ജീവനക്കാർ
1. ശ്രീമതി ശ്യാമള കെ വി(ക്ലർക്ക്) ; 2.ശ്രീമതി ജിതി പി വി ; 3.ശ്രീമതി കദീജ അലയ് സഗന ഇ എം ; 4.ശ്രീ മുഹമ്മദ് ബഷീർ ഒ പി ; 5.ശ്രീമതി ബിന്ദു എ വി
ഭൗതികസൗകര്യങ്ങൾ
അഞ്ചേക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വിദ്യാലയത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്.
- വിശാലമായ കളിസ്ഥലം,
- ഓഡിറ്റോറിയം
- ലാബുകൾ,
- മികച്ച ലൈബ്രറി,
- വൃത്തിയുള്ള പാചകപ്പുര,
- ജൈവവൈവിധ്യപാർക്ക്
- സ്കൂൾ ബസ്
ക്ലബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്ററുഡൻറ്പോലീസ്കേഡററ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്സ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രീ പ്രൈമറി
നിലവിൽ 35 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാസപാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്
മുൻ സാരഥികൾ
- ശ്രീ പി സി ഉണ്ണികൃഷ്ണൻ
- ശ്രീ റോയി കെ എം
- ശ്രീമതി സി എം ബ്രിജിത്ത
- ശ്രീ കെ സി വാസുദേവൻ
- ശ്രീ അബ്ദുസമദ്
നേട്ടങ്ങൾ
- എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം
- കോതമംഗലം എം എൽ എ യുടെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം
- സ്കൂൾ റേഡിയോ
- മാതൃഭൂമിസീഡ്പുരസ്കാരം
- മികച്ചസയൻസ്ലാബ്
- സ്കൂൾ ബസ്
- പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റോയ് കെ ജോസഫ് (കായികതാരം)
- അനിൽഡ തോമസ് (കായികതാരം)
വഴികാട്ടി
{{#multimaps: 10.176992927032893,76.69860363006592 | width=800px | zoom=10 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്
- വടാട്ടുപാറ ബസിൽ സ്കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) സ്ററുഡൻറ്പോലീസ്കേഡററ് ലിറ്റിൽ കൈറ്റ്സ്
നേട്ടങ്ങൾ
എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ സബ്ജൂണിയർ വിഭാഗം .ഷോട്ട്പുട്ടിൽ സ്വർണ്ണവും 200 മീറ്ററിൽ വെങ്കലവും നേടി ഈ വിദ്യാവയത്തിലെ അനിരുദ്ധൻ ബിനു ഈ വിദ്യാലയത്തിന് അഭിമാനമായി, കൂടാതെ കോതമംഗലം സബ്ജില്ലാ തയ്കോണ്ടോ മൽസരത്തിൽ ജേതാക്കളായതും പൊയ്ക ഗവ ഹൈസ്കൂളിന്റെ 2017-18 അധ്യയനവർഷത്തെ നേട്ടങ്ങളാണ്
2018-19 ലെ പ്രവർത്തനങ്ങൾ
അധ്യാപകദിനം ആചരിച്ചു'
മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ച് പൊയ്കയിലും അധഅയാപകദിനമായി ആചരിച്ചു. വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഡോ രാധാകൃഷ്ണന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രവും വിദ്യാർഥികൾ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറെയും പ്രത്യേക അസംബ്ലിയിൽ ബൊക്കെ നൽകി ആദരിക്കുകയുണ്ടായി .
My Book My Pen പദ്ധതിയിലേക്ക് പൊയ്ക സ്കൂൾ വിഹിതം കൈമാറി'
പ്രളയദുരിതത്തിൽ നോട്ട്ബുക്കുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി കോതമംഗലം BRC തലത്തിൽ നടപ്പാക്കുന്ന My Book, My Pen പദ്ധതിയിലേക്ക് ഗവ ഹൈസ്കൂൾ പൊയ്ക അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ശേഖരിച്ച 400 ബുക്കുകളും 400 പേനകളും കൈമാറി. ബ്ലോക്ക് റിസോഴ്സ് സെന്ററിൽ പ്രധാനാധ്യാപന്റെയും അജിത്ത് സാറിന്റെയും നേതൃത്വത്തിൽ SPC, JRC പ്രതിനിധികൾ ഇവ BPO അലിയാർ സാറിന് കൈമാറുകയുണ്ടായി
വടാട്ടുപാറ വനിതാ സഹകരണസംഘം ഫാൻ സംഭാവനയായി നൽകി'
വടാട്ട്പാറ വനിതാ സഹകരണസംഘം വിദ്യാലയത്തിലെ ക്ലാസ് മുറികളിലേക്ക് രണ്ട് ഫാനുകൾ സംഭാവനയായി നൽകി. വിദ്യാലയത്തിൽ എത്തി സഹകരണസംഘം പ്രസിഡന്റ് ശ്രീമതി ജെസി മത്തായി. സെക്രട്ടറി ശ്രീമതി സ്റ്റെല്ല എന്നിവരാണ് ഇവ കൈമാറിയത്. വിദ്യാലയത്തിന് വേണ്ടി പ്രധാനാധ്യാപകൻ ഇവ സ്വീകരിച്ചു
ഇടമലയാർ സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി പൊയ്ക എസ് പി സി
കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ഇടമലയാർ ഗവ യു പി സ്കൂളിൽ പൊയ്ക ഗവ ഹൈസ്കൂളിലെ എസ് പി സി കുട്ടികൾ എത്തി. മഴവെള്ളത്തിൽ മുങ്ങിയ സ്കൂൾ ലൈബ്രറിയും ക്ലാസ് മുറികളും ശുചാകരിക്കുന്നതിനായി സ്കൂൾ അധ്യാപകരോടൊപ്പം എസ് പി സി കുട്ടികൾ സജീവമായി പങ്ക് ചേർന്നു. SPC ചുമതലയുള്ള അധഅയാപകരായ ശ്രീ അജിത്ത്, ശ്രീമതി ജിജിമോൾ, പ്രധാനാധ്യാപകൽ ശ്രീ സുജിത്ത്, ശ്രീമതി പൊന്നമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇടമലയാർ യു പി സ്കൂൾ പ്രധാനാധ്യാപിക സുലോചന ടീച്ചറും സ്കൂൾ അധ്യാപകരും വേണ്ട നിർദ്ദേശങ്ങൾ നൽകി ഇവരോടൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനം
കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ വിദ്യാലയങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ഉൾക്കൊണ്ട് കോതമംഗലം ഉപജില്ലയിലെ അധ്യാപകർക്കൊപ്പം പൊയ്ക ഗവ ഹൈസ്കൂൾ അധ്യാപകരും സജീവമായി പങ്ക് ചേർന്നു. കളമശേരി എച്ച് എം ടി കോളനി എൽ പി സ്കൂളിൽ നടത്തിയ ശുചിത്വ പരിപാടിയിൽ ഭൂരിഭാഗം അധ്യാപകരും പങ്കെടുക്കുകയുണ്ടായി.
സ്വാതന്ത്ര്യദിനം 2018
ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ വിദ്യാലയത്തിൽ ആചരിച്ചു. കനത്ത മഴക്കെടുതികളെയും പ്രളയത്തെയും തുടർന്ന് എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കി കേവലം പതാകഉയർത്തൽ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ പതാക ഉയർത്തി. പങ്കെടുത്ത വിദ്യാർഥികൾക്ക് മധുരം നൽകി ചടങ്ങുകൾ അവസാനിപ്പിച്ചു.
ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു.
PTA വാർഷിക പൊതുയോഗം
ആഗസ്ത് അഞ്ചാം തീയതി ഈ അധ്യയനവർഷത്തെ പി ടി എ വാർഷിക പൊതുയോഗം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്ശ്രീമതി ശാന്ത പി അയ്യപ്പൻ വാർഷിക റിപ്പോർട്ടും ശ്രീമതി നെജിമോൾ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ ആശംസകൾ നേർന്ന ചടങ്ങിൽ മുൻ വർഷത്തെ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പി ടി എയുടെ ഉപഹാരങ്ങളും മറ്റ് എൻഡോവ്മെന്റുകളും നൽകി അനുമോദിച്ചു. വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ചർച്ചകളിൽ രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയുണ്ടായി . സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ നന്ദി പ്രകാശിപ്പിച്ചു പുതിയ പി ടി എ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു
PTA Committee | SMC Committee | MPTA Committee |
---|---|---|
Sri K M HASSAINAR(President | Sri T P Rajan (Chairman) | Smt Sobhana V G |
Smt Jessy Mathai (Vice PresidenT) | Sri Binu E R(Vice Chairman) | Smt Anitha Thankappan |
Sri Sivan A K | Smt Shiji Biju | Smt Rema Manoj |
Sri Viswambharan | Sri Muhammed Bava | Smt Sindhu K K |
Smt Alice Joseph | Smt Ajitha Vijayan | Smt Viji Ravi |
Sri Biju Thomas | Smt Sandhya Sasidharan | - |
Smt Anice Joseph | Smt Sunitha Shibi | - |
Sri Benny Samual | Smt Preethi Dinesh | - |
Smt Santha P Ayyappan (Joint Secy) | Smt Sijina V S | - |
Smt Ponnamma C M | - | - |
Smt Negimol (Treasurer) | - | - |
Smt Sudha | - | - |
Smt Shiny Thomas | - | - |
Smt Jiji Mol | - | - |
Smt Sushama K | - | - |
HIROSHIMA DAY
ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്, ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി
യോഗദിനാചരണം
വിദ്യാർഥികളിൽ ആത്മവിശ്വാസവും ആരോഗ്യപരിപാലലത്തിൽ ശ്രദ്ധ നൽകുക എന്ന ലക്ഷ്യത്തോടെ യോഗദിനം 2018 ജൂൺ 21ന് നടന്നു. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അരുൺ സാറായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. ആദ്യ ദിവസം SPC കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക ആയിരുന്നു ലക്ഷ്യം
Hello English പഞ്ചായത്ത് തല ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു
പ്രവേശനോൽസവം
സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാലയങ്ങളോടുമൊപ്പം 2018 ജൂൺ ഒന്നാം തീയതി പൊയ്ക ഗവ ഹൈസ്കൂളിലും ഈ അധ്യയനവർഷത്തെ വരേവേൾക്കുന്നതിനായി പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം തേടിയ എല്ലാ വിദ്യാർഥികളെയും സമ്മാനങ്ങളും മധുരവും നൽകി സ്വീകരിക്കുകയുണ്ടായി. ഉൽസവഭരിതമായ അന്തരീക്ഷത്തിൽ പ്രവേശനോൽസവത്തോടെ ആരംഭിച്ച ആദ്യദിനപ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം പി ടി എ , എസ് എം സി, മദർ പി ടി എ എന്നിവരും ആവേശത്തോടെ പങ്കെടുത്തു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ , എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ എന്നിവർ നേതൃത്വം നൽകി. സ്കൂളും പരിസരവും അലങ്കിരിച്ചിരുന്നതിന് പുറമേ പൂർണ്ണസജ്ജമായ ഹൈ ടെക്ക് ക്ലാസ് മുറികൾ ഈ വർഷത്തിന്റെ സവിശേഷതയായിരുന്നു
-
പ്രവേശനോൽസവം1
-
പ്രവേശനോൽസവം2
-
പ്രവേശനോൽസവം3
-
പ്രവേശനോൽസവം4
-
പ്രവേശനോൽസവം4
ഫോട്ടോ ആൽബം
വലുതായി കാണുന്നതിന് ഫോട്ടോയിൽ ഡബിൾ ക്ലിക്ക് ചെയ്യുക
-
അധ്യാപകദിനാചരണത്തിൽ അധ്യാപകർക്ക് ആദരവ്
-
അധ്യാപകദിനാചരണത്തിൽ മുൻ അധ്യാപിക ചിന്നമ്മ ടീച്ചറിനെ ആദരിക്കുന്നു
-
അധ്യാപകദിനാചരണത്തിൽ അധ്യാപകർക്ക് ആദരവുമായി SPC
-
അധ്യാപകദിനാചരണത്തിൽ ചിന്നമ്മ ടീച്ചർ സംസാരിക്കുന്നു
-
അധ്യാപകദിനാചരണത്തിൽ പ്രധാനാധ്യാപകനെ ആദരിക്കുന്ന SPC അംഗം
-
അധ്യാപകദിനാചരണം പ്രത്യേക അസംബ്ലി പരിപാടികൾ
-
അധ്യാപകദിനാചരണത്തിൽ അധ്യാപകർക്ക് ആദരവ്
-
My Book My Pen പദ്ധതിയിലേക്ക് നോട്ട് ബുക്കുകളും പേനകളും BPOക്ക് കൈമാറുന്നു
-
My Book My Pen പദ്ധതിയിലേക്ക് നോട്ട് ബുക്കുകളും പേനകളും BPOക്ക് കൈമാറുന്നു
-
My Book My Pen വിഹിതം നൽകുന്നതിനായി BRCയിലെത്തിയ പൊയ്ക സ്കൂൾ SPC , JRC പ്രതിനിധികൾ
-
My Book My Pen , BRCയിൽ സോർട്ടിങ്ങിൽ വിദ്യാർഥികൾ
-
വടാട്ടുപാറ വനിതാ സഹകരണസംഘം വിദ്യാലയത്തിന് ഫാൻ സംഭാവന ആയി നൽകുന്നു
-
SPC ദുരിതാശ്വാസ പ്രവർത്തനം @ GUPS Edamalayar
-
SPC ദുരിതാശ്വാസ പ്രവർത്തനം @ GUPS Edamalayar
-
SPC ദുരിതാശ്വാസ പ്രവർത്തനം @ GUPS Edamalayar
-
SPC ദുരിതാശ്വാസ പ്രവർത്തനം @ GUPS Edamalayar
-
ദുരിതാശ്വാസ പ്രവർത്തനം @ HMT Colony LPS Kalamasseri
-
സ്വാതന്ത്ര്യദിനം 2018
-
Vegitable Farming
-
മികച്ച വിദ്യാലയം അവാർഡ്
-
ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണോദ്ഘാടനം
-
കായികമേള
-
ക്ലാഫ്റ്റ്
-
മഴവെള്ള സംഭരണി
-
ക്വിസ് വിജയികൾ
-
മഴവെള്ള സംഭരണി
-
ചാന്ദ്രിദിനം
-
ജാന്ദ്രദിനം പ്രദർശനം
-
പ്രവേശനോൽസവം
-
Tour
-
ഹരിതോൽസവം
-
Staff 2018
-
പരിസ്ഥിതിദിനം
-
ഓണാഘോഷം 2016
-
ഓണാഘോഷം 2016
-
ഓണാഘോഷം 2016
-
ഓണാഘോഷം 2016
-
ഓണാഘോഷം 2016
-
ഓണാഘോഷം 2016
-
ശിശുദിനറാലി
-
ചിത്രരചനാമൽസരം
-
പരിസ്ഥിതിദിനം-പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം
-
പരിസ്ഥിതിദിനം-വൃക്ഷതൈകൾ നടുന്നു
-
പരിസ്ഥിതിദിനം
-
ഹിരോഷിമാ ദിനം
Contact Us
മേൽവിലാസം
ഗവ ഹൈസ്കൂൾ , പൊയ്ക, വടാട്ടുപാറ.പി.ഒ
പിൻ കോഡ് : 686681
ഫോൺ നമ്പർ : 04852582204
ഇ മെയിൽ വിലാസം :ghspoika@gmail.com