"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<small> | |||
സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് <big>കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ</big>. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.</small> | |||
== <font >ചരിത്രം</font> == <!--color=mejanta--> | == <font >ചരിത്രം</font> == <!--color=mejanta--> | ||
<font ><!--color=#88c20b--> | <font ><!--color=#88c20b--> | ||
11:10, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| കടമ്പൂർ എച്ച് എസ് എസ് | |
|---|---|
![]() | |
| വിലാസം | |
കണ്ണൂർ 670663 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1899 |
| വിവരങ്ങൾ | |
| ഫോൺ | 04972832546,2833546 |
| ഇമെയിൽ | hss.kadambur@gmail.com |
| വെബ്‍സൈറ്റ് | https://www.facebook.com/KHSS2832546/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രഘുരാജ് എം കെ (ഇൻ ചാർജ്) |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പി. എം. സ്മിത |
| അവസാനം തിരുത്തിയത് | |
| 01-09-2018 | Kadamburhss |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.
ചരിത്രം
1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്ത്യായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- തുടർച്ചയായി വർഷങ്ങളോളം SSLC, PLUS TWO എന്നിവയിൽ 100% വിജയം
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- കലാ പ്രവർത്തനങ്ങൾ == 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)==
- കായിക പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
- ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
- സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
മാനേജ്മെന്റ്
ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
- ശ്രീമതി. സി. വി. രോഹിണി
- ശ്രീ.രവീന്ദ്രൻ വി. സി,
- ശ്രീമതി. വി. ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
- കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
- അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്

വിജയ ശതമാനം വർഷങ്ങളിലൂടെ
| വർഷം | ആകെ കുട്ടികൾ | പാസ്സായവർ | വിജയ ശതമാനം | മുഴുവൻ വിഷയങ്ങളിലും A + |
|---|---|---|---|---|
| 2019 മാർച്ച് | 1105 | |||
| 2018 മാർച്ച് | 950 | 950 | 100 | 135 |
| 2017 മാർച്ച് | 953 | 952 | 99.9 | 67 |
| 2016 മാർച്ച് | 870 | 870 | 100 | 76 |
| 2015 മാർച്ച് | 767 | 767 | 100 | 64 |
| 2014 മാർച്ച് | 684 | 684 | 100 | 59 |
പ്രവർത്തനങ്ങൾ
ധർമ്മം
സമൂഹത്തിൽ അശരണരായവർക്കു സാന്ത്വനമേകുന്ന പ്രവർത്തനങ്ങളും മാസം തോറും വരുന്നു. രോഗ ബാധിതരായി കഴിയുന്നവർക്കും സഹായം അർഹിക്കുന്നവർക്കും സഹായമെത്തിക്കുന്ന വിദ്യാലയം അനാഥർക്കും വസ്ത്രങ്ങളും നൽകുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്.സാന്ത്വന കുട്ടികളുടെ ഇടപെടലുകൾ മാതൃക പരമാണു. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/2041143892866529/
മെഗാ തിരുവാതിര
ഓണാഘോഷത്തോട് അനുബന്ധിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ മെഗാ തിരുവാതിര. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ തിരുവാതിര കാഴ്ചക്കാർക്ക് വിരുന്നൊരുക്കി. ഒരേ താളത്തിൽ ഇത്രയും വിദ്യാർത്ഥിനികൾ ചുവടു വെച്ചത് ദൃശ്യ മനോഹരമായ കാഴ്ച തന്നെ ആയിരുന്നു. മൈലാഞ്ചി ഇടൽ മത്സരവും ആൺകുട്ടികളുടെയും അധ്യാപികമാരുടെയും വാദം വലി മത്സരവുംമത്സരവും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനികൾ സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞാണ് തിരുവാതിരയിൽ പങ്കെടുത്തത്. തിരു വാതിര കാളി നേരിട്ട് കാണാനും ആസ്വദിക്കാനും പുതു തലമുറയിലെ കുട്ടികൾക്കായി. വീഡിയോ കാണുക
https://www.facebook.com/KHSS2832546/videos/1861792044135049/
ദേശീയ പുരസ്‌കാര തിളക്കം
മികച്ച പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്തു മാതൃക സൃഷ്‌ടിച്ച കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ഭോപ്പാലിൽ നടന്ന നാടൻ കലോത്സവമായ കല ഉത്സവ 2017 നൃത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കടമ്പൂർ സ്‌കൂൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. ഈ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ക്മടമ്പൂർ സ്‌കൂളാണ് മേളയിൽ പങ്കെടുത്തത്. ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്ത രൂപമായ പാംഗി അവതരിപ്പിച്ചു കൊണ്ടാണ് കടമ്പൂർ ജേതാക്കളായത്. ആലപ്പുഴയിൽ വെച്ച നടന്ന സംസ്ഥാന തല മത്സരത്തിൽ ഒന്നാമതെത്തിയാണ് കടമ്പൂർ ടീം ഭോപ്പാലിലേക്കു എത്തിയത്. 29 സംസ്ഥാനങ്ങളിൽ നിന്നും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1330ഓളം പേർ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു മത്സരങ്ങൾ വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1905641439750109/
ഭോപ്പാലിൽ നടന്ന കല ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം അംഗങ്ങൾക്ക് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ രാജകീയ വരവേൽപ്
വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1908256759488577/
https://www.facebook.com/KHSS2832546/videos/1912143402433246/
കലോത്സവ ഘോഷയാത്ര
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരിലേക്കു വിരുന്നെത്തിയപ്പോൾ അത് ഏറ്റവും പ്രൗഢമാക്കുക എന്ന ഉത്തരവാദിത്വം ഒരു വിദ്യാലയം ഏറ്റെടുക്കുന്നു. കലോത്സവത്തിന് തുടക്കം കുറിച്ച സാംസ്‌കാരിക ഘോഷയാത്ര കലോത്സവ ചരിത്രത്തിൽ തന്നെ ഏറ്റവും ബ്രുഹത്തും വർണാഭവുമാക്കിയതിനു പിന്നിൽ സങ്കടകരും ജനങ്ങളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പേരാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1803179396662981/
ചിത്രങ്ങൾ
ഘോഷയാത്ര
വാർഷിക ദിനം
ആയിരങ്ങൾ ഒരു ഗ്രാമത്തിന്റെ ചിറകോട് ചേർന്ന് അതിൻറെ ശ്വസന ഗതിയുടെ താളത്തിനു ചുവടു വെച്ച ദിനമായിരുന്നു ദിനമായിരുന്നു ഫെബ്രുവരി 9. ആയിരങ്ങൾക്ക് ആയിരം പൂർണ ചന്ദ്രന്റെ പ്രഭ നൽകുന്ന ഒരു ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടികൊണ്ടു താള മേളങ്ങളുടെ അകമ്പടിയോടെ രാവിനെ പകലാക്കി നിശബ്ദതയെ ശബ്‌ദാനമാക്കി ഹൃദയത്തിലേറ്റുവാങ്ങിയ ദിവസം. വാർഷിക രാവിൻറെ ഉദ്‌ഘാടന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു മലയാളത്തിന്റെ പൂർണാക്ഷരമായ ശ്രീ ടി പദമനാഭൻ. ഗുരുപൂജ നടത്തി കടമ്പൂർ പ്രണമിച്ചു ഗുരു വര്യൻ. ശബ്ദ സൗകുമാര്യം കൊണ്ട് മലയാള ഗാന ശാഖയുടെ അവിഭാജ്യ ഘടകമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സാന്നിധ്യം ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലയാള സിനിമയിലെ ഭാവി വാഗ്ദ്ധാനമായ മാസ്റ്റർ സനൂപ് ചടങ്ങിൽ വിശിഷ്ടാതിഥി ആയി. ദേശീയ സംസ്ഥാന കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ 40 ഓളം ഇനങ്ങൾ കൊണ്ട് 8 മണിക്കൂർ സംഗീത സാന്ദ്രമായ ദൃശ്യാനുഭവത്തിനു സാക്ഷിയായി കടമ്പൂർ എന്ന അക്ഷരഗ്രാമം. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1923734381274148/
സ്വാതന്ത്ര്യദിനം 2018
കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ വച്ച 72 മത് സ്വാതന്ദ്ര്യദിനം വളരെ സമുചിതമായി ആഘോഷിച്ചു . ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ പതാക ഉയർത്തി .സ്വാതന്ദ്ര്യദിന സന്ദേശവും നൽകി .
2018 ലെ തിളക്കമാർന്ന വിജയം

നിലീന രഞ്ജിത്ത്.തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അധ്യാപകനായ എം വി .സി .രഞ്ജിത്തിന്റെ രണ്ടാമത്തെ മകൾ. അച്ഛൻ ഗണിത ശാസ്ത്രത്തിൽ റിസോഴ്സ് പേഴ് സണാണ്.അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിലാണ് തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിനിയായ ചേച്ചിയും നിലീനയും പഠിച്ചത്.പൊതു വിദ്യാലയത്തിൽ. പിന്നീട് എട്ടാം ക്ലാസിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലും ചേർന്നു.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ.പ്ലസ്.തുടർന്ന് കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് സീറ്റിൽ തന്നെ ബയോളജി സയൻസിന് സീറ്റ് കിട്ടി. ജില്ലയിൽ തന്നെ തിളക്കമാർന്ന പ്ലസ് ടു വിജയമാണ് നിലീന കാഴ്ചവച്ചിരിക്കുന്നത്. 1200 ൽ 1200 മാർക്ക്.... Kadambur Hss അഭിനന്ദനങ്ങൾ
2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സാരഥികൾ-അധ്യാപകരും അനധ്യാപകരും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
- കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.
{{#multimaps:11.8136562,75.4533613|zoom=15}}
മേൽവിലാസം
കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com
