"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1,001: | വരി 1,001: | ||
| 2015-16 || മുഹമ്മദ് ജിയാദ് എം || മൂന്നാം സ്ഥാനം | | 2015-16 || മുഹമ്മദ് ജിയാദ് എം || മൂന്നാം സ്ഥാനം | ||
|- | |- | ||
|[[പ്രമാണം:Talent exam വിജയികള്.jpg|thumb|ടാലന്റ് പരീക്ഷ വിജയികള്]] | | || || [[പ്രമാണം:Talent exam വിജയികള്.jpg|thumb|ടാലന്റ് പരീക്ഷ വിജയികള്]] | ||
|} | |} |
07:56, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് | |
---|---|
വിലാസം | |
ഫറോക്ക് നല്ലൂർ, ഫറോക്ക് , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 9847555532 |
ഇമെയിൽ | nallurnarayanalpbs@gmail.com |
വെബ്‍സൈറ്റ് | www.nnlpbs.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17524 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി സൂഹൈൽ |
മാനേജർ | ടി കെ പാത്തുമ്മ |
അവസാനം തിരുത്തിയത് | |
08-08-2018 | NNLPBS |
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ
ഏറ്റവും പുതിയ ചിത്രങ്ങളിലൂടെ സ്കൂളിനെ തിരിച്ചറിയാം....
2018-19 അദ്ധ്യയന വര്ഷത്തീലൂടെ
പി ടി എ കമ്മിറ്റി
13/07/2018
പി ബിജു (പ്രസിഡണ്ട്) | ജലാലുദ്ദീന് കെ (വൈസ് പ്രസിഡണ്ട്) | സാജിദ് കെ വി | സഫീര് കെ ടി | അബ്ദുല് കാദര് പി | |
സഹല് പി ഇ | മുഹമ്മദാലി | മുഹമ്മദ് റഫീഖ് കെ | എസ് വത്സലകുമാരി അമ്മ | ബീന മനോജ് | സുധീഷ് മാസ്റ്റര് |
പി ബീന | കെ ബീന | ടി സുഹൈല് | വി ബിന്ദു | ബിജിന | ബിന്ദു |
ടി പി മിനിമോള് | എ രാജു | കെ അബ്ദുല് ലത്തീഫ് | പി കെ പ്രസീത |
2017-18 വര്ഷത്തെ പി ടി എ കമ്മിറ്റി വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ട്
13/07/2018 നു നടക്കുന്ന പി ടി എ ജനറൽ ബോഡി മുമ്പാകെ അവതരിപ്പിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട്.
എക്സിക്യൂട്ടീവ് കമ്മിറ്റി
21/07/2017 നു സ്കൂൾ ഹാളിൽ ചേർന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് പി ബിജു പ്രസിഡണ്ടായും സുധീഷ് കുമാർ മാസ്റ്റർ വൈസ് പ്രസിഡണ്ടായും കെ. മുഹമ്മദ് റഫീഖ്, സഹൽ പി ഇ, സന്തോഷ് പി, അബ്ദുൽ ഗഫൂർ കെ, മുഹമ്മദ് ഫൈസൽ പി വി, മുഹമ്മദാലി, ബീന.ടി, സ്മിത.പി, സംഗീത, തുടങ്ങിയ രക്ഷിതാക്കളുടെ പ്രതിനിധികളും വീരമണികണ്ഠൻ, പി ബീന, എസ് വത്സലകുമാരിഅമ്മ, ടി പി മിനിമോൾ, കെ ബീന, എ.രാജു ,ടി.സൂഹൈൽ, കെ.അബ്ദുൽ ലത്തീഫ്, വി ബിന്ദു, പി കെ പ്രസീത എന്നിവർ അധ്യാപക പ്രതിനിധികളുമായി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സുധാകരൻ, രമേശ് തുടങ്ങിയവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് ഇനത്തിൽ 10 രൂപയും 190 രൂപ സംഭാവന ഇനത്തിലുമായി 200 രൂപ ഓരാ രക്ഷിതാവിൽ നിന്നും വാങ്ങുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ടു ജോഡി സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഈ വർഷം മുതൽ യൂണിഫോം മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾ
ക്വിസ്സ് മത്സരങ്ങൾ അലിഫ് അറബി മെഗാ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഹനീൻ എം ഒന്നാം സ്ഥാനം, അക്ഷരമുറ്റം ഉപജില്ലാ തല മത്സരത്തിൽ അനന്യ, മുഹമ്മദ് നദീം പി പി (രണ്ടാം സ്ഥാനം) എന്നിവർ പങ്കെടുത്തു. മുഹമ്മദ് നദീം അക്ഷരമുറ്റം ജില്ലാ തല ക്വിസ്സ് മത്സരത്തിലും പങ്കെടുത്തു. ഉപജില്ലാ തല ഗണിത ക്വിസ്സിൽ മുഹമ്മദ് ഹനീൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മികച്ച പ്രകടനവും കൈവരിച്ചു. ഉപജില്ലാ തല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ മൂന്നാം സ്ഥാനം. മുൻസിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് നദീം ഒന്നാം സ്ഥാനം നേടി. ക്വിസ്സ് മത്സരങ്ങൾ ആദ്യം ക്ലാസ് അടിസ്ഥാനത്തിലും പിന്നീട് സ്കൂൾ അടിസ്ഥാനത്തിലും നടത്തിയാണ് വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ വി, മുഹമ്മദ് നദീം എന്നിവർ എന്നിവർ മൂന്നാം സ്ഥാനം നേടി
മോട്ടിവേഷൻ ക്ലാസുകൾ
എൽ എസ് എസ് ഓണ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷക്ക് പരിശീലനം ആരംഭിച്ചു. നിരവധി മാതൃകാ പരീക്ഷകൾ നടത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ദിവസവും ഉച്ചവരെ പ്രത്യേക പരിശീലനം ശുഹൈബ ടീച്ചറുടെ നേതൃത്വത്തിൽ നൽകി. നമ്മുടെ വിദ്യാലയത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ഹംനദിയ ടി എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. നാസ് ( നാഷണൽ അച്ചീവ്മെൻറ് സർവ്വെ ) ക്ക് ഫറോക്ക് ഉപജില്ലയിൽ മൂന്നാം തരത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയമായിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിത പഠനം രസകരമാക്കുന്നതിന് റസാഖ് സാർ ഗണിതം മധുരം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ശ്രീ. അഭിജിത്ത് മാസ്റ്റർ നടത്തിയ നാടക പരിശീലന ക്യാമ്പ് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അതിന് വേണ്ടി പ്രയത്നിച്ച പി ടി എ വൈസ് പ്രസിഡണ്ട് സുധീഷ് മാസ്റ്ററെ പ്രത്യേകം അഭിനന്ദിക്കുന്നു. പഠനപിന്നോക്കകാർക്ക് വേണ്ടി നടത്തിയ മലയാളത്തിളക്കം വളരെ മികച്ച വിജയമാണ് ഉണ്ടാക്കിയത്. ആ ക്ലാസിന് നേതൃത്വം നൽകിയ ബീന ടീച്ചറെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ മഞ്ജുഷ, ടി പി മിനിമോൾ , ടി സുഹൈൽ എന്നവരും ക്ലാസ് എടുത്തു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഗണിത പഠനമികവിനായി ശനിയാഴ്ച്ചകളിൽ അബാക്കസ് ക്ലാസ് നടത്തി വരുന്നു. മൂന്നാം ക്ലാസിൽ മലയാളം ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് വിഷയങ്ങളിൽ പിന്നോക്കം നിൽകുന്നവർക്ക് ശ്രദ്ധ എന്ന പേരിൽ രസകരമായ പ്രവർത്തനങ്ങളിലൂടെ ബീന ടീച്ചർ പ്രത്യേക പരീശീലനം നൽകി.
ശാസ്ത്ര - കലാ മേളകൾ
ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ബാലകലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന മുൻസിപ്പാലിറ്റി തല കലോത്സവത്തിൽ 13 പ്രൈമറി വിദ്യാലയങ്ങളെ ബഹുദൂരം പുറകിലാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അറബിക് അധ്യാപകരെ ഈ അവസരത്തിൽ പി ടി എ കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നു. ഖദീജ ലബീബ, ഹംനദിയ, അൽഫിയ, സാധിക സന്തോഷ്, ദാന ഫാത്തിമ, ഫാത്തിമ ശിഫ, റിയ ഫാത്തിമ, പ്രയാൺ, മിൻഹാജ്, ലയ വി, അജന ടി പി, ഷാൻ രാജ്, തുടങ്ങിയ നിരവധി കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിശീലിപ്പിച്ച അധ്യാപകരുടെയും പരിശ്രമ ഫലമായിട്ടാണ് കലാ മേളകളിൽ വിജയിക്കാനായത്. കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസഭകൾ നടത്തുന്നു. കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലെ പൂക്കുട എന്ന പരിപാടിയിൽ പങ്കെടുത്തു. വളരെ മികച്ച അവതരണമാണ് കുട്ടികൾ അവതരിപ്പിച്ചത്. അതിന് പ്രയത്നിച്ച ശുഹൈബ ടീച്ചറെ പി ടി എക്കു വേണ്ടി അഭിനന്ദിക്കുന്നു. ബേപ്പൂരിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വുഡ്കർവ്വിങ്ങ് പ്രയാൺ ഒന്നാം സ്ഥാനം, അഗർബത്തി നിർമ്മാണം അൽഫിയ സി പി ഒന്നാം സ്ഥാനം, ത്രെഡ് പാറ്റേൺ മിൻഹാജ് കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവർ മീഞ്ചന്തയിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്രമേളയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.ഫറോക്ക് മുൻസിപ്പാലിറ്റി തല ഇംഗ്ലീഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. പി കെ ആയിശ, പികെ പ്രസീത എന്നവരുടെ പ്രയത്നഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. വിദ്യാരംഗം കലാവേദി ശിൽപശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
മികവ്
ബി ആർ സി യിൽ വച്ച് നടന്ന മികവ് അവതരണത്തിൽ അക്കാദമിക വിഭാഗത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയത്തിലെ മാജിക് ഓഫ് മാത്സ് എന്ന പദ്ധതി ആയിരുന്നു. ബി ആർസി യിൽ പരിപാടി അവതരിപ്പിച്ച സാധിക സന്തോഷ്, ദാന ഫാത്തിമ എന്നീ വിദാർത്ഥികളെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ക്ലസ്റ്റർ തല ഗാന്ധിപതിപ്പ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു. മിനി ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്.
ക്ലാസ് ലൈബ്രറി
സ്കൂളിൽ മികച്ച ഒരു ലൈബ്രറിയുണ്ട്. 900 ത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് ഈ ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. അവർ വായിച്ചു കഴിഞ്ഞാൽ വീണ്ടും പുസ്തകം നൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. തേൻമൊഴി എന്ന മാഗസിൻ പുറത്തിറക്കിയത് ശുഹൈബ, അബ്ദുൽ ലത്തീഫ് എന്ന വരുടെ കഠിന പ്രയത്നം വഴിയാണ്. കഴിഞ്ഞ വർഷത്തെ മികച്ച ക്ലാസ് ലൈബ്രറി സംവിധാനിച്ചത് മിനി ടീച്ചറുടെ 4 ബി ക്ലാസ് ആണ്. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ടും നിരവധി പുസ്തങ്ങൾ വായിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള ഉപഹാരം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകി ആദരിച്ചിരുന്നു.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കി മാറ്റേണ്ടതുണ്ട്. ഓരോ ക്ലാസിലും അലമാര സ്ഥാപിച്ച് പുസ്തകങ്ങൾ ശേഖരിച്ച് കൂടുതൽ വിപുലമാക്കാൻ നമുക്ക് സാധിക്കും . സ്പോൺസർഷിപ്പിലൂടെ അലമാരകൾ കണ്ടെത്തണം.
സാംസ്കാരികം
ഓണാഘോഷ പരിപാടി ഭംഗിയായി നടത്തി. വിദ്യാർത്ഥികൾക്ക് ഓണക്കളികളായി സുന്ദരിക്ക് പൊട്ടുകുത്തൽ, മൈലാഞ്ചിയിടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കസേര കളി, പൂക്കളം ഇടൽ തുടങ്ങിയവയും ഓണ സദ്യയും പായസവും വിപുലമായി നടത്തി.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. സമൂഹ സദ്യ ഒരുക്കുന്നതിൽ അമ്മമാരുടെ സേവനം എടുത്തു പറയേണ്ടതാണ്. അക്ഷരമരം നട്ട് ചില്ലകളിൽ അധ്യാപകരുടെ പേരും വിശേഷണവും എഴുതി ഗുരുവന്ദനമൊരുക്കി അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അധ്യാപകർക്കെല്ലാം കുട്ടികൾ ഉപഹാരമായി പുസ്തകങ്ങൾ കൈമാറി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ചർക്കകൾ നിർമ്മിച്ച് കുട്ടികൾ പഴമയുടെ പെരുമ തിരിച്ചറിഞ്ഞു. ഹിരോഷിമ നാഗസാക്കി ദിനത്തോടനബന്ധിച്ച് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് കുട്ടികൾ ശാന്തിയുടെ വാഹകരായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രമനുഷ്യനെ ഒരുക്കിയത് കൗതുകമായി. ക്രിസ്മസ് ആഘോഷത്തിൻറെ ഭാഗമായി ക്രിസ്മസ് ട്രീ ഒരുക്കയിരുന്നു. ന്യൂഇയർ ആഘോഷത്തിൻറെ ഭാഗമായി ആശംസാ കാർഡുകൾ കൈമാറി. ശിശുദിനം, ശാസ്ത്രദിനം, പരിസ്ഥി ദിനം, വായനാദിനം, കേരളപ്പിറവി, രക്തസാക്ഷിദിനം , ബ്ലൂ മൂൺ റെഡ് മൂൺ ന്യൂ മൂൺ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം, പോസ്റ്റർ രചനകൾ, ക്വിസ്സ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷം ഭംഗിയായി നടത്തി. രാവിലെ 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ പതാക ഉയർത്തി. പതാകാ ഗാനം, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയവയും പതാക നിർമ്മാണം പ്ലെ കാർഡ് നിർമ്മാണം നടത്തി. നിരവധി രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവും സമുചിതമായി ആഘോഷിച്ചു.
കായികം
സ്കൂളിലെ കുട്ടികൾക്ക് മുഴുവൻ സൈക്കിൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നവംബർ 14 ന് കൗൺസിലർ ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. ഉപജില്ലാ തല സ്പോർട്സിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ തല സ്പോർട്സ് മത്സരവും വലിയ ആവേശത്തോടെയാണ് നടത്തിയത്. മഞ്ജുഷ ടീച്ചറെയും ലത്തീഫ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിക്കുന്നു. കൊച്ചിയിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി വൺ മില്യൺ ഗോൾ എന്ന പരിപാടിയിൽ നമ്മുടെ കുട്ടികളും എൻറെ ഗോൾ എന്ന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ഒഴിവ് സമയം ആനന്ദകരമാക്കുന്നതിന് പാർക്കിൽ പ്രവേശനം നൽകുന്നു. ഈ വർഷം ഫിഫ ലോക കപ്പ് ഫുട് ബോളിൻറെ കുട്ടികളുടെ ആവേശം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രവചന മത്സരം നടത്തിയിട്ടുണ്ട്.
ആരോഗ്യം
രണ്ടു ഘട്ടങ്ങളിലായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എം ആർ വാക്സിൻ നൽകി. അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് ആഗസ്റ്റ്, ഫെബ്രുവരി രണ്ട് തവണ വിരഗുളിക നൽകി. ഒന്നാം ക്ലാസിലെ കുട്ടികളെ ഹെൽത്ത് സെൻററിലെ ഡോക്ടർമാർ പരിശോധന നടത്തി. രണ്ടു പേരുടെ രക്തം പരിശോധന നടത്താൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
ഭക്ഷണം
വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. ചോറ്, കറി എന്നിവക്ക് പുറമെ രണ്ടു തരം കൂട്ടുകറികളും ആഴ്ച്ചയിൽ ഒരു കോഴിമുട്ട, രണ്ട് ദിവസം പാൽ എന്നിവയും നൽകുന്നു. കഴിഞ്ഞ വർഷം രണ്ടു തവണ സൗജന്യ അരി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു. ജനുവരി മുതൽ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാത ഭക്ഷണം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കൃഷി
വിദ്യാർത്ഥികൾക്ക് കൃഷിയോട് താൽപര്യം ജനിപ്പിക്കുന്നതിനായി ജൈവ കൃഷി നടത്തുന്നു. കൂടുതൽ വിപുലമായി ഈ വർഷം മുതൽ കൃഷി നടത്തേണ്ടതുണ്ട്. നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലെ വിത്തുകൾ വിതരണം ചെയ്തു.
പഠനയാത്ര
ഈ വർഷത്തെ പഠനയാത്ര വളരെ മികച്ചതായിരുന്നു. കോഴിക്കോട്ടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. ബേപ്പൂർ തുറമുഖം,കപ്പൽ പ്രവേശനം , റെയിൽ വെ സ്റ്റേഷൻ എസ്കലേറ്റർ, നവീകരിച്ച മിഠായി തെരുവ്, പ്ലാനിറ്റേറിയം, സുവോളജിക്കൽ മ്യൂസിയം, വെസ്റ്റ് ഹിൽ കൃഷ്ണമോനോൻ മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം , മാതൃഭൂമി പ്രസ്സ്, ബീച്ച് എന്നിവ സന്ദർശിച്ചത് കുട്ടികൾക്ക് വലിയ അനുഭവമായി. അതിന് നേതൃത്വം നൽകിയ രാജു മാസ്റ്ററെയും പ്രത്യകം അഭിനന്ദിക്കുന്നു.
പഠനോപകരണങ്ങൾ
സ്കൂളിൽ സാമ്പത്തികമായി പിന്നോക്കവും പഠനത്തിൽ മുന്നോക്കവുമുള്ള ഒരു കുട്ടിക്ക് മാധവി നിലയം വീട്ടിൽ സുനിൽ കുമാർ എന്ന വ്യക്തി 5000 രൂപ സ്കോളർഷിപ്പ് നൽകി. ഈ വർഷം ഒന്നാം തരത്തിൽ ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻറ് കിറ്റക്സിൻറെ സ്കൂബീ ഡെ ബാഗ് ഉപഹാരമായി നൽകുകയുണ്ടായി. വാർഷികാഘോഷത്തിൽ വച്ച് പഠന മികവിന് ഗോപി മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് ഹരിദേവ്, ഹരിലാൽ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് പ്രയാൺ വി, കായിക മികവിനു ഗംഗാധരൻ മാസ്റ്റരുടെ എൻഡോവ്മെൻറ് മുഹമ്മദ് അറഫാസ്, അറബി സാഹിത്യോത്സവ മികവിൻ മൂസ മാസ്റ്റരുടെ എൻഡോവ്മെൻറ് ഖദീജ ലബീബ, ഹംനദിയ എന്നിവർക്ക് നൽകി. ക്ലീനിങ്ങ് സ്കൂളിലെ ക്ലാസ് മുറികളുടെ ക്ലീനിങ്ങ്, മൂത്രപ്പുര, ടോയിലറ്റ് ക്ലീനിങ്ങ് എന്നിവ കൃത്യമായി നടക്കുന്നു. അതിനായി ശ്രീമതി എന്നവരെ പിടിഎ നിയമിച്ചു.
ഭൗതികം
സ്കൂൾ ചുമരുകൾ BaLA പദ്ധതിയനുസരിച്ച് ആകർഷകമാക്കി. സ്കൂളിൽ പാർക്ക് നിർമിക്കുകയും പാർക്കിൽ ഇൻറർ ലോക്ക് സ്ഥാപിച്ചു. ചെടികൾക്കു വേണ്ടി ചെറു മതിലുകൾ കെട്ടി, പാചകപ്പുര നവീകരിക്കുന്നതിൻറെ പണിപ്പുരയിലാണ്. നാലു പുതിയ ടോയിലറ്റുകൾ സ്ഥാപിച്ചു. കിണർ ചുറ്റും കെട്ടി സുരക്ഷിതമാക്കി. ചുറ്റു മതിൽ പൂർത്തിയാക്കി ഗേറ്റുകൾ സ്ഥാപിച്ചു. ഫാനുകൾ റിപ്പയർ ചെയ്യുകയും പുതിയത് സ്ഥാപിക്കുകയും ചെയ്തു. ഗേറ്റിന് ഒരു കമാനം മണിമാഷ് സ്പോൺസർ ചെയ്തിട്ടുണ്ട്.
മുൻസിപ്പൽ കലാമേള
കഴിഞ്ഞ വർഷത്തെ മുൻസിപ്പാലിറ്റി തല കലാമേളയുടെ ആതിഥേയർ നമ്മളായിരുന്നു. സംഘാടന മികവ് കൊണ്ടും മികച്ച പങ്കാളിത്തം വഴിയും എറ്റവും മികച്ച രൂപത്തിൽ നടത്താൻ നമുക്ക് സാധിച്ചു. പിടിഎ പ്രസിഡണ്ട് പി ബിജു ചെയർമാനായും ഹെഡ്മാസ്റ്റർ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സുഹൈൽ കൺവീനറായും സുധീഷ് മാസ്റ്റർ ചെയർമാനായും പ്രോഗ്രാം കമ്മിറ്റിയും രാജു മാസ്റ്റർ കൺവീനറായും ഷുകൂർ ചെയർമാനായും ഭക്ഷണ കമ്മിറ്റിയും അബ്ദുൽ ലത്തീഫ് മാസ്റ്റർ കൺവീനറായും ഫൈസൽ മാസ്റ്റർ ചെയർമാനായും സാമ്പത്തിക കമ്മിറ്റിയും ശുഹൈബ കൺവീനീറായും സഹൽ പി ഇ ചെയർമാനായി സ്റ്റേജ് കമ്മിറ്റിയും രൂപീകരിച്ചു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റിയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെയും ഭക്ഷണ കമ്മിറ്റിയുടെയു പ്രവർത്തനം മേളയെ മികച്ചതാക്കി മാറ്റി.
വാർഷികവും യാത്രയയപ്പും
മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ച പ്രധാനധ്യാപകനായ മണിമാസ്റ്റർക്ക് അതി വിപുലമായ യാത്രയയപ്പ് നടത്തി. പി ബീന ടീച്ചർ കൺവീനറായും പി പ്രവീൺ കുമാർ ചെയർമാനായും സ്വാഗത സംഘം രൂപീകരിച്ച് നടത്തിയ പരിപാടിയിൽ എം എൽ എ വി കെ സി മമ്മദ്കോയ , മുൻസിപ്പൽ ചെയർപേഴ്സൺ പി റൂബീന , കൗൺസിലർമാർ , മാനേജർ ടി കെ പാത്തുമ്മ ടീച്ചർ, മുൻ പ്രധാനധ്യാപകരായ പത്മിനിടീച്ചർ, എൻ ഹരിലാൽ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, രാധമണിടീച്ചർ, എന്നിവരും പങ്കെടുത്തു. അതോടനുബന്ധിച്ച് സ്കൂൾ, നഴ്സറി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും നൃത്തനൃത്ത്യങ്ങൾ, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവയും പൂർവ്വ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും നടത്തിയിരുന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വളരെ വിപുലമായാണ് പരിപാടികൾ നടത്തിയത്. മുഴുവൻ പേർക്കും ഭക്ഷണം നൽകി നടത്തിയ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പി ബീന ടീച്ചർ , ടി പി മിനി ടീച്ചർ, വത്സല ടിച്ചർ എന്നിവർ സാമ്പത്തിക സമാഹരണത്തിന് സഹകരിച്ചത് പ്രത്യേകം അഭിനന്ദിക്കുന്നു.
സ്മാർട്ട് ക്ലാസ് റൂം
ബഹു രാജ്യസഭ എംപി കെ കെ രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളെ പലപ്പോഴായി സ്മാർട്ട് ക്ലാസ് മുറി ഉപയോഗിച്ച് പഠിപ്പിക്കുന്നു. എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് പരിശീലനക്ലാസുകൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. അവർ അവരുടെ ക്ലാസ് പാഠഭാഗങ്ങൾ കമ്പ്യൂട്ടറിൻറെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിൽ ഏറ്റവും ഫലപ്രദമായി കമ്പ്യൂട്ടർ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്ന അബ്ദുൽ ലത്തീഫ് മാസ്റ്ററെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ നിരവധി ചർച്ചകൾക്കു ശേഷം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ രക്ഷിതാക്കളുടെ യോഗത്തിൽ വച്ച് ബി പി ഒ സ്റ്റിവി പ്രകാശനം നിർവഹിച്ചു. സ്കൂൾ സന്ദർശനം ഈ കാലയളവിൽ നിരവധി തവണ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരായ എ ഇ ഒ, നൂൺ മീൽ ഓഫീസർ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി ഗോപി പുതുക്കോട്, മറ്റു ട്രെയിനർമാർ , മുൻസിപ്പൽ ഭാരവാഹികൾ, ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെകർമാർ സ്കൂൾ സന്ദർശികുയുണ്ടായി. എല്ലാവരും മികച്ച അഭിപ്രായമായമാണ് നമ്മുടെ വിദ്യാലയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ക്ലാസ് പിടി എ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായി ക്ലാസ് പിടി എ കൾ കൃത്യമായി നടത്തുന്നു. ക്ലാസ് പി ടി എ കളിൽ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് വിപുലമായി നടന്നു. പി ടി എ പ്രസിഡണ്ട് മുൻ പ്രധാനധ്യാപകൻ മണി മാഷ്, കൗൺസിലർമാരായ ശ്രി.തിയ്യത്ത് ഉണ്ണികൃഷ്ണൻ ശ്രീ കെ. ലത്തീഫ് , എന്നിവരും മാനേജറും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. യോഗങ്ങൾ ഈ കമ്മിറ്റിയുടെ കാലയളവിൽ 8 എക്സിക്യൂട്ടീവ് യോഗവും രണ്ട് ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി ശുഹൈബ ടീച്ചർ നടത്തിയ ശിശുപരിപാലനത്തെ കുറിച്ചുള്ള ക്ലാസ് മികച്ചതായിരുന്നു. വാർഷികാഘോഷം, മുൻസിപ്പൽ കലോത്സവം എന്നിവക്ക് സ്വാഗത സംഘവും രൂപികരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണം ഈ വർഷം പുതുതായി ഒന്നാം തരത്തിലേക്ക് 74 കുട്ടികൾ പ്രവേശനം നേടി. മുൻ വർഷത്തേക്കാൾ 12 വിദ്യാർത്ഥികളാണ് ഈ വർഷം അധികം പ്രവേശനം നേടിയത്. പൊതു വിദ്യാലയത്തിലെ മികവുകൾ രക്ഷിതാക്കൾ മനസ്സിലാക്കി യതായി ഈ മാറ്റങ്ങളിലൂടെ നമുക്ക് ദർശിക്കാം. പി ടി എ യുടെ ഒരു വർഷകാലയളവിലെ പ്രവർത്തന റിപ്പോർട്ട് ആണ് ഞാൻ ഇവിടെ അവതരിപ്പിച്ചത്. പരമാവധി പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ സ്കൂളുമായും പി ടി എയുമായും സഹകരിച്ച നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട് . സ്കൂളിലെ എന്തു പരിപാടിയായാലും ഏറ്റെടുത്ത് വിജയിപ്പിക്കുന്ന അമ്മമാർ , മറ്റു രക്ഷിതാക്കൾ എല്ലാവർക്കും ഔപചാരികതക്കു വേണ്ടി മാത്രം പിടി എ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിക്കുന്നു.
മാതൃ സംഗമം കമ്മിറ്റി
സാറ കെ (ചെയര് പേഴ്സണ്) | ബീന ടി (വൈസ് ചെയര് പേഴ്സണ്) | സുമയ്യ | സാബിറ | ആബിദ | ശ്രീഷ്മ.കെ | ഷാഹിദ പി എം | സൈനബ | പ്രബിത | സിമ്മി | ആശ |
ബിജ്ന കെ പി | സതീദേവി | രസ്ന | ജോഷ്ല | സബിത | ഖമര്ബാന് | ഹൈറുന്നീസ | നാജിയ | ബിന്ദു | ജസീറ |
ചരിത്രം
വര്ഷം | സ്കൂളിന്റെ പേര് മാറ്റം നാള് വഴിയിലൂടെ |
---|---|
1932 | ഹിന്ദു മുസ്ലിം ഗേള്സ് സ്കൂള് |
1945 | നാരായണ ഗേള്സ് സ്കൂള് |
1948 | നാരായണ എയിഡഡ് എലിമെന്ററി സ്കൂള് |
1949 | നല്ലൂര് നാരായണ എയിഡഡ് എലിമെന്ററി സ്കൂള് |
1956 | നല്ലൂര് നാരായണ ജൂനിയര് ബേസിക് സ്കൂള് |
1957 | നല്ലൂര് നാരായണ എല് പി ബേസിക് സ്കൂള് |
അംഗീകാരം Res : 2/71 തിയ്യതി 01/10/1938
അല്പം പ്രദേശിക ചരിത്രം
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളി ക്കടവ് എന്നറിയ്പപെടുന്ന ഈ പ്രദേശത്തിന് പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു.
കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്.
ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ.
ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ
1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പലരും 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും.
അക്കാഡമികം നാള് വഴി
1932 | സ്കൂളിന് അംഗീകാരം ലഭിച്ചു | മദ്രാസ് എഡ്യൂക്കേഷണല് ബോര്ഡ് (Res : 2/71 തിയ്യതി 01/10/1938) |
1945 | 5 അധ്യാപകര് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1969 | കളത്തിലെ എഴുത്ത് | 11 അധ്യാപകര് (എല് പി എസ് എ 9, അറബിക് -1, തുന്നല് - 1) |
15/07/1971 | രണ്ട് ടി ടി സി തസ്തിക രൂപീകരിച്ചു | 13 അധ്യാപകര് (എല് പി എസ് എ 11, അറബിക് -1, തുന്നല് - 1) |
15/07/1978 | രണ്ടാം അറബിക് തസ്തിക രൂപീകരിച്ചു | 14 അധ്യാപകര് ( എല് പി എസ് എ 11, അറബിക് -2, തുന്നല് - 1) |
15/8/1988 | തുന്നല് തസ്തിക നഷ്ടപ്പെട്ടു | 13 അധ്യാപകര് ( എല് പി എസ് എ 11, അറബിക് -2) |
18/07/ 1994 | ഒരു ടി ടി സി തസ്തിക രൂപീകരിക്കുന്നു ആകെ 14 അധ്യാപകര് | രണ്ട് പുതിയ ക്ലാസ് മുറികള് |
01/06/2014 | പ്രീ പ്രൈമറി സ്ഥാപിച്ചു | പ്രീ പ്രൈമറി സ്കൂളില് ആരംഭിച്ചതിന് മികച്ച പ്രതികരണം |
ഭൗതികസൗകര്യങ്ങൾ
ഫറോക്ക് മുന്സിപ്പാലിറ്റിയിലെ ഈസ്റ്റ് നല്ലൂര് ഭാഗത്തായി 55 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസുകളും പുതുതായി നിര്മ്മിച്ച് പ്രീപ്രൈമറി ബ്ലോക്കില് 4 ക്ലാസ് മുറികളുമാണ് ഉള്ളത് വിദ്യാര്ത്ഥള്ക്കായി 10 ടോയ്ലറ്റുകളും 10 യൂറിനലുകളുമുണ്ട്. 10 ഓളം ടാപ്പുകള് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് പുതുതായി പാചകപ്പുര നിര്മ്മിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ് മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ് മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. പാര്ക്ക് കുട്ടികള്ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര് ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്ക്ക് തയ്യാറാക്കിയത്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ് ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. കുട്ടികള് വായിച്ച പുസ്തകങ്ങള് ക്ലാസില് അപ്പപ്പോള് തന്നെ നിശ്ചിത പേപ്പറില് രേഖപ്പെടുത്തുന്ന. എൽ സി ഡി പ്രോജെക്ടർ ഫറോക്ക് സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.
ബില്ഡിങ്ങ് ആസ് എ ലേണിങ്ങ് എയിഡ്
സ്മരണിക
(സ്കൂളിലേക്ക് വിവിധങ്ങളായ സംഭാവന നല്കിയവര്, കൂടതല് വിവരങ്ങള് ശേഖരിക്കുന്നു.....)
ഇനം | സംഭാവന നല്കിയവര് | ഫോട്ടോ |
---|---|---|
വി കെ സി മമ്മദ് കോയ | മോട്ടോര് | |
ബഷീര് കൊടക്കാട്ട് | വാട്ടര് ടാങ്ക് | |
സി ഡബ്യൂ ആര് ഡി എം | വാട്ടര് പ്യൂരിഫയര് | |
കെ വീരമണി കണ്ഠന് | ഗേറ്റിന് കമാനം | |
എം.സോമന് | കൊടി മരം | മുന് പി ടി എ പ്രസിഡണ്ട് |
റഫീഖ് (അന്സബ് നിഹാല് - മൂന്നാം തരം ) | കമ്പ്യൂട്ടര് | മുന് പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം 2015-16 |
യൂത്ത് കോണ്ഗ്രസ്സ് | ഫാന് 5 എണ്ണം | സദ്ധാം വളവ് യൂണിറ്റ് കമ്മിറ്റി |
രാജീവ് പി പി | ഫാന് | രക്ഷിതാവ് |
ഐ എം എ | ആരോഗ്യ മൈത്രി | ഡോക്ടര്സ് |
ഇന്ഫര്മേഷന് ടെകനോളജി
ഉപകരണം | നല്കിയത് | വര്ഷം |
---|---|---|
കമ്പ്യൂട്ടര് (2) | സ്കൂള് മാനേജര് | 2007 പ്ലാറ്റിനം ജൂബിലി |
കമ്പ്യൂട്ടര് (1) | ഫറോക്ക് സര് വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് | 2010 |
കമ്പ്യൂട്ടര് (2) | എം കെ രാഘവന് എം പി ലാഡ്സ് ഫണ്ട് | 2011 |
പ്രൊജക്ടര് | ഫറോക്ക് സര് വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് | 2014 |
സ്മാര്ട്ട് ക്ലാസ് റൂം (കമ്പൂട്ടര്, പ്രൊജക്ടര്, സ്ക്രീന്, യു. പി. എസ് | കെ കെ രാഗേഷ് എം പി ലാഡ്സ് ഫണ്ട് | 2017 |
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
സേവന കാലം | മാനേജർ |
1928 - 1934 | കൃഷ്ണൻ മാസ്റ്റർ |
1934 - 1985 | നാരായണൻ മേനോൻ |
1985 - 2002 | ശശിധരൻ കെ |
2002 - 31/03/2007 | ടി കെ മുഹമ്മദ് ഹാജി |
01/04/2007 - 31/05/2016 | ടി മൂസ മാസ്റ്റർ |
01/06/2016- | ടി കെ പാത്തുമ്മ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.
സേവന കാലം | പ്രധാനധ്യാപകന്റെ പേര് | ഫോട്ടോ |
1934-1965 | പി വി നാരായണ മേനോന് | |
1965-1977 | സി എന് വാസുദേവകുറുപ്പ് | |
1977-1987 | വി ഗോവിന്ദന് നായർ | |
1987-1992 | പത്മിനി | |
1992 - 2004 | എൻ ഹരിലാൽ | |
2004 - 2005 | എൻ ഗംഗാധരൻ | |
2005 - 2007 | ടി ജെ രാധാമണി | |
2007 -2018 | കെ വീര മണി കണ്ഠൻ | |
2018 മുതല് | ടി സൂഹൈല് |
സ്കൂളില് സേവനം ചെയ്ത അദ്ധ്യാപകർ
.
ജോലിയില് പ്രവേശിച്ച തിയ്യതി | വിരമിച്ച തിയ്യതി | അധ്യാപകര് | തസ്തിക | റിമാര്ക്സ് |
11/06/1934 | 31/03/1965 | പി വി നാരായണ മേനോന് | പ്രധാനധ്യാപകന് | സര് വ്വീസ് കാലഘട്ടം പൂര്ണ്ണമായും |
01/06/1947 | 31/03/1962 | കുഞ്ഞിരാമ മേനോന് | അധ്യാപകന് | |
04/06/1947 | 31/03/1961 | എം ഭാര്ഗ്ഗവി അമ്മ | അധ്യാപിക | |
04/07/1947 | 31/03/1959 | പി ടി പാര് വ്വതി അമ്മ | അധ്യാപിക | |
01/06/1948 | 31/03/1962 | പി ശ്രീമതി | അധ്യാപിക | |
01/06/1949 | 31/03/1973 | കെ.കുഞ്ഞുണ്ണി നായര് | അധ്യാപകന് | |
11/05/1949 | എം കൃഷ്മന് നായര് | അധ്യാപകന് | ||
16/08/1950 | 31/03/1977 | കെ എം വാസുദേവ കുറുപ്പ് | അധ്യാപകന് | |
12/01/1953 | 31/03/1977 | സി എന് വാസുദേവ കുറുപ്പ് | അധ്യാപകന് | പ്രധാന അധ്യാപകന് (01/04/1965) |
02/05/1953 | 31/03/1986 | കെ കെ രാമന് കുട്ടി നായര് | അധ്യാപകന് | |
01/07/1954 | 31/03/1986 | കെ കെ കുട്ടി ശങ്കരന് നായര് | അധ്യാപകന് | |
02/06/1955 | കെ ഗോവിന്ദന് നായര് | അധ്യാപകന് | പ്രധാന അധ്യാപകന് | |
06/06/1957 | കെ പി പത്മിനി | അധ്യാപിക | പ്രധാന അധ്യാപിക | |
06/06/1957 | 15/03/1988 | ബിയാട്രീസ് കമലാ ബായി | തുന്നല് അധ്യാപിക | പാര്ട് ടൈം (നല്ലൂര് ഈസ്റ്റ് എ യു പി സ്കൂള്) |
01/04/1964 | 21/07/1975 | കെ ലക്ഷമി | അധ്യാപിക | സര് വീസിലിരിക്കെ മരണപ്പെട്ടു. |
12/07/1978 | 26/11/1985 | വിലാസിനി | അധ്യാപിക | പി എസ് സി കിട്ടിയപ്പോള് രാജി വെച്ചു |
01/06/1977 | 22/02/1983 | എ എ നബീസ | അധ്യാപിക | പി എസ് സി കിട്ടിയപ്പോള് രാജി വെച്ചു |
01/08/1969 | 31/03/2007 | ടി മൂസ്സ | അറബിക് അധ്യാപകന് | |
01/06/1972 | 31/03/2004 | എൻ ഹരിലാൽ | അധ്യാപകന് | പ്രധാന അധ്യാപകന് |
01/06/1972 | 31/03/2005 | എൻ ഗംഗാധരൻ | അധ്യാപകന് | പ്രധാന അധ്യാപകന് |
12/07/1973 | 31/05/2007 | ടി ജെ രാധാമണി | അധ്യാപിക | പ്രധാന അധ്യാപിക . |
06/08/1973 | 01/01/2005 | എം എന് പുഷ് പവല്ലി | അധ്യാപിക | വി .ആര്. എസ് |
21/02/1975 | 18/08/2006 | ജി സരസ്വതി അമ്മ | അധ്യാപിക | വി. ആര്. എസ് |
17/07/1978 | 31/03/2015 | ടി കെ പാത്തുമ്മ | അധ്യാപിക | |
7/07/1983 | 31/05/2018 | കെ വീരമണികണ്ഠന് | അധ്യാപകന്, പ്രധാനഅധ്യാപകന് | |
02/06/1986 | 20/04/1998 | എ ഒ മോഹനവല്ലി | അധ്യാപിക | സര് വീസിലിരിക്കെ മരണപ്പെട്ടു. |
05/06/1986 | 31/03/2017 | ജി പ്രബോധിനി | അധ്യാപിക |
അകാലത്തില് പൊലിഞ്ഞ നക്ഷത്രങ്ങള്
അകാലത്തില് നമ്മെ വിട്ടു പിരഞ്ഞവര് |
---|
ബിയാട്രീസ് കമലാ ബായി |
മോഹനവല്ലി ടീച്ചര് |
ലക്ഷമി ടീച്ചര് |
എന്ഡോവ്മെന്റ്
എന്ഡോവ്മെന്റ് ഏര്പ്പെടുത്തിയ അധ്യാപകന് | വിദ്യാര്ത്ഥിയെ കണ്ടെത്തുന്ന മാനദണ്ഡം |
---|---|
ഗോവിന്ദന് നായര് മാസ്റ്റര് | പഠനത്തില് മികച്ച സാമ്പത്തികമായി പിന്നോക്കം നില്കുന്ന വിദ്യാര്ത്ഥിക്ക് |
എന് .ഹരിലാല് മാസ്റ്റര് | നാലാം തരത്തില് ഉയര്ന്ന മാര്ക്ക് നേടുന്ന വിദ്യാര്ത്ഥിക്ക് |
എന് ഗംഗാധരന് മാസ്റ്റര് | സ്പോര്ട്സില് ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന വിദ്യാര്ത്ഥിക്ക് |
ടി മൂസ്സ മാസ്റ്റര് | ഉപജില്ലാ അറബിക് സാഹിത്യോത്സവത്തില് ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന വിദ്യാര്ത്ഥിക്ക് |
സ്കൂളില് സേവനം ചെയ്ത താല്കാലിക അദ്ധ്യാപകർ
സേവന കാലം | അദ്ധ്യാപകർ |
---|---|
25/07/1964 - 23/10/1964 | ടി വി ബാലചന്ദ്രന് |
10/07/1970 - 12/03/1971 | സി എന് പുരുഷേത്തമന് |
08/06/1972-18/08/1972 | എം വി. തങ്കച്ചന് |
29/09/1972-01/12/1972 | ജാസ്മിന് ചന്ദ്രിക |
24/09/1986 - 19/12/1986 | ഉഷകുമാരി എന് എം |
ലീലാവതി | |
05/06/1981 - 29/08/1981 | അബൂബക്കര് ടി കെ |
01/07/1985 - 06/12/1985 | ആമിന ടി കെ |
01/12/2000 - 30/03/2001 | ബിന്ദു വി |
05/01/2006 -05/03/2006 | മുഹമ്മദ് പി |
05/07/2006-18/08/2006 | കെ മഞ്ജുഷ |
17/07/2006- 31/10/2006 | ഷീന എം പി |
01/06/2007 - 19/09/2007 | ഫമിജ വി |
01/06/2007 -24/08/2007 | ലീന. എം |
19/11/2007 - 18/01/2001 | ഫസലുല് റഹ്മാന് ടി |
19/01/2009 - 20/02/2009 | ഷാഹിര് എം |
17/11/2008 - 31/03/2009 | ശ്രീലക്ഷമി സുധാകരന് |
17/02/2009 - 31/08/2009 | മഞ്ജു. യു.വി |
04/01/2011 - 04/02/2011 | ദീപിക പി |
21/01/2013 - 20/02/2013 | സൈഫുന്നീസ കെ |
30/01/2013 - 08/03/2013 | ജസ്നത്ത് വി പി |
11/02/2013 - 13//03/2013 | മുജീബ് റഹ്മാന് കെ കെ |
16/06/2014 - 23/07/2014 | വാസില പി കെ |
സ്കൂളില് നിലവില് ജോലി ചെയ്യുന്ന അധ്യാപകര്
അധ്യാപകരുടെ പേര് | തസ്തിക | നിയമന തിയ്യതി |
---|---|---|
ടി. സുഹൈല് | പ്രധാന അധ്യാപകന് | 11/11/2005 |
പി ബീന | എല് പി എസ് ടി | 04/12/1985 |
എസ് വത്സല കുമാരി അമ്മ | എല് പി എസ് ടി | 18/09/1987 |
ടി പി മിനി മോൾ | എല് പി എസ് ടി | 01/07/1992 |
കെ ബീന | എല് പി എസ് ടി | 18/07/1994 |
എ രാജു | എല് പി എസ് ടി | 01/06/1999 |
വി ബിന്ദു | എല് പി എസ് ടി | 02/06/2004 |
പി കെ പ്രസീത | എല് പി എസ് ടി | 03/01/2005 |
കെ മഞ്ജുഷ | എല് പി എസ് ടി | 13/09/2006 |
പി കെ ആയിഷ | എല് പി എസ് ടി | 04/06/2007 |
കെ അബ്ദുൽ ലത്തീഫ് | അറബിക് അധ്യാപകന് | 04/06/2007 |
പി കെ വാസില | അറബിക് അധ്യാപിക | 01/06/2015 |
ടി ശുഹൈബ | എല് പി എസ് ടി | 30/06/2017 |
കെ ഷമീന | എല് പി എസ് ടി | 01/08/2017 |
അധ്യാപകരില് പ്രശസ്തര്
അധ്യാപകര് | മേഖല | റിമാര്ക്സ് |
---|---|---|
പി വി നാരായണ മേനോന് | സ്കൂൂള് മാനേജര് | സ്കൂള് സ്വന്തം പേരിലറിയപ്പെടുന്നു |
കെ ഗോവിന്ദന് നായര് | പഞ്ചായത്ത് പ്രസിഡണ്ട്, ഫറോക്ക് | 1985-1990 |
ടി കെ പാത്തുമ്മ | സ്കൂൂള് മാനേജര്, വൈസ് പ്രസിഡണ്ട്, ഫറോക്ക് ഗ്രാമ പഞ്ചായത്ത് | 1995-2000 |
ടി മൂസ്സ | സ്കൂൂള് മാനേജര്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്, കോഴിക്കോട് | ഫറോക്ക് പഞ്ചായത്ത് |
എ രാജു | സെന്സസ് എന്യൂമേററ്റര് അവാര്ഡ് ജേതാവ് | കോഴിക്കോട് ജില്ല |
കെ അബ്ദുല് ലത്തീഫ് | ലോഗോ ഡിസൈനര് അവാര്ഡ് ജേതാവ് | ഉപജില്ല കലോത്സവം, അധ്യാപക സംസ്ഥാന സമ്മേളനം |
സ്കൂളിന്റെ മുൻ പിടി എ പ്രസിണ്ടുമാര്
സേവന കാലം | പ്രസിഡണ്ടിന്റെ പേര് | റിമാര്ക്സ് |
---|---|---|
2016-19 | പി ബിജു | |
2013-16 | പി പ്രവീണ് കുമാര് | |
2011-13 | സുനില് കുമാര് | |
2007-2011 | വിജയ കൃഷ്ണന് | |
2006-2007 | സുഭാഷ് വി | |
2002-2006 | തിയ്യത്ത് ഉണ്ണികൃഷണന് | |
എം സോമന് | ||
കോട്ടായി വാസുദേവന് | ||
ഗംഗാധരന് എന്ന സുന്ദരന് | ||
പീടികത്തൊടി കുഞ്ഞന് നായര് | ||
മാനു നായര് | ||
1977-1980 | വി വെലായുധന് നായര് | |
വാസ്സു നാഗ്ഗശ്ശേരി | ||
വി. ചന്ദ്രന് നായര് | ||
സി. രവി | ||
മുഹമ്മദ് കക്കാട് |
പാചകത്തൊഴിലാളികള്
നാണിക്കുട്ടി അമ്മ |
തങ്കം പി സി |
കമ്പ്യൂട്ടര് ഇന്സ്ട്രക്ടര് (പി ടി എ നിയമനം)
രജനി (2008) |
രൂപ (2009) |
അനാമിക(2010) |
ബിന്ദു (2013) |
രമ്യ കെ(2014) |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പൂർവ്വ വിദ്യാർഥികൾ
പൂർവ്വ വിദ്യാർഥി | മേഖല |
---|---|
ഡോ. കബീര് വി | ഡോക്ടറേറ്റ്,കമ്പ്യൂട്ടര് സയന്സ് കോളേജ് പ്രൊഫസര്, എച്ച ഒ ഡി, ഫാറൂഖ് കോളേജ് |
ഡോ. ഐശ്വര്യ PM | ഡോക്ടറേറ്റ് അപ്ലൈഡ് കെമിസ്ട്രി |
ഡോ. അബ്ബാസ് | ഡോക്ടര്, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രം, കുതിരവട്ടം |
ഡോ. സുബിത വാഴിയോടന് | ഡോക്ടര് |
ഡോ. റിന്സിയ | ഡോക്ടര്,ആയുര് വേദം |
ഡോ. ചൈതന്യ പി എന് MBBS | ഡോക്ടര് ( SUTAMS) |
ഡോ. ദീപ്തി | ഡോക്ടര്, |
ശബരിമണി | ആകാശവാണി , കോഴിക്കോട് |
ഡോ. ഗോപാലകൃഷ്ണന് | ഓഡിറ്റര്, കേന്ദ്ര ഗവ. സര് വീസ് |
സുധീഷ് പി | അധ്യാപകന്, ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക് |
സി.കെ സക്കീര് | അധ്യാപകന്, റഹ്മാനിയ വി എച്ച് എസ് എസ് |
അബ്ദുല് ഗഫൂര് പി | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
മഹസൂം | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
സുഭാഷ് വി | അധ്യാപകന്, സേവമന്ദിരം പോസ്റ്റ് ബേസിക് സ്കൂള്, രാമനാട്ടുകര |
ജീവാനന്ദന് | അധ്യാപകന്, കൊട്ടുകര ഹയര് സെക്കന്ഡറി സ്കൂുള് |
ശുഹൈബ ടി | അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
ജാസിര് പി | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
ഫായിസ് മോന്. | അധ്യാപകന്, മണ്ണൂര് നോര്ത്ത് എ യു പി സ്കൂള് |
ഷുഹൈറ.ടി | അധ്യാപിക, പി ടി എം എച്ച് എസ് എസ് കൊടിയത്തൂര് |
അഡ്വ. ശ്രീകാന്ത് സോമന് | വക്കീല് |
പ്രിയേഷ് | എഞ്ചിനീയര്, മാതഭൂമി |
സൂരജ് പി | ബാങ്ക് മാനേജര് |
അഖില് ദാസ് | ഗസറ്റഡ് ഓഫീസര്, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
മഞ്ജു. യു.വി | അധ്യാപിക, മണ്ണൂര് കൃഷ്ണ എ യു പി സ്കൂള് |
സുഹൈല് ടി | അധ്യാപകന്, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
നില്ഷ കെ | ഹയര് സെക്കന്ററി സ്കൂള് അധ്യാപിക, ജി.ജി. എച്ച. എസ് എസ് മഞ്ചേരി |
ഷമീന കെ | അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
കൂടുതല് വിവരങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുന്നു
നിരവധി വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ ബാലപാഠങ്ങള് നുകര്ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര് വ്വ വിദ്യാര്ത്ഥികളില് പലരും സമൂഹത്തിന്റെ വിവിധ മേഖലകളില് സേവനം ചെയ്യുന്നു. അവരില് പലരും അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്.
കലാ കായിക രംഗത്ത് പ്രസിദ്ധരായവര്
പൂര് വ്വ വിദ്യാര്ത്ഥി | മേഖല |
---|---|
ലസിക | ദേശീയ ഗെയിംസ് |
അഷ്റഫ് കെ | പാട്ടുകാരന് |
മഞ്ചുനാഥ് | വയലിന് |
കളത്തിലെ എഴുത്ത് | ഗിറ്റാര്. |
മോഹന് ദാസ് | ചെണ്ടമേളം |
സുബൈദ ചേളാരി | പ്രൊഫഷണല് സിങ്ങര് |
ഗോകുല് ദാസ് | സിനിമ അഭിനയം (അദ്ഭുത ദ്വീപ്) |
പരീക്ഷ റാങ്ക് ജേതാക്കള്
വിദ്യര്ത്ഥി | പരീക്ഷ | റാങ്ക് |
---|---|---|
അഞ്ജു ലാല് | ബി എസ് സി. മൈക്രോ ബയോളജി | മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
അഞ്ജു ലാല് | എം എസ് സി. മൈക്രോ ബയോളജി | മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
ദീപ്തി | ആയുര് വേദ മെഡിസിന് | ഒന്നാം റാങ്ക് |
കൂടുതല് വിവരങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുന്നു
ആദ്യ കാല അഡ്നിഷന് രജിസ്റ്ററിന്റെ ചിത്രം
വേര്പ്പാട്
അകാല ചരമം പ്രാപിച്ച വിദ്യാര്ത്ഥികള് |
---|
പി ഷഫ്റീന (3 എ) 2006 |
ഷാഹിന പി ഇ |
ഷാഹിന പി ഇ |
വിദ്യാര്ത്ഥി പ്രതിഭകള്
സ്കൂളിലെ എല് എസ് എസ് ജേതാക്കള്'
വര്ഷം | വിദ്യാര്ത്ഥിയുടെ പേര് | ഫോട്ടോ |
---|---|---|
2017-18 | ഹംനദിയ ടി | |
2016-17 | ധ്യാന് രാജ് എം എസ് | |
2013-14 | സഞ്ജയ് സി | |
2013-14 | ആരതി എം | |
2012-13 | തീര്ത്ഥ വിനോദ് | |
2010 | നന്ദിത സുഭാഷ് വി | |
2010 | ശ്രീഹരി | |
2010 | കാവ്യ ദിലീപ് | |
2010 | മനീഷ ഇ | |
2009 | അര്ച്ചന | |
2009 | ശ്രീഷ്മ | |
2008 | വൃന്ദ | |
2008 | ജിബിന് | |
2008 | ആദില് മുബാറക് | |
2007 | ആര്യനന്ദ | |
2007 | ആരതി | |
2007 | ഹര്ഷ | |
2007 | നീത സുഭാഷ് വി | |
2007 | ഹസ്സന് അമാന് പി ഇ | |
2006 | അനുജാ ലക്ഷ്മി | |
2006 | അമ്പിളി | |
2006 | അക്ഷയ് | |
2006 | അനന്യ എം കെ | |
2006 | ഹൃദ്യ യു വി |
എന്ഡോവ്മെന്റ് ജേതാക്കള്
2003-04
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | സഹലാ ഫാത്തിമ, രഞ്ജിത.സി, ഷംല കെ, മിഥുന ടി |
2004-05
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | സഹലാ ഫാത്തിമ, രഞ്ജിത.സി, ഷംല കെ, മിഥുന ടി |
2005-06
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ജുവൈരിയ , വിഷ്ണുപ്രിയ, ജുനൈദ്, മുര്ഷിദ് |
എന് ഹരിലാല് മാസ്റ്റര് | എന് സന്ദീപ് |
ഇ എന് ഗംഗാധരന് മാസ്റ്റര് | അക്ഷയ് 4 സി, ഷഹനാസ് 4 എ |
2006-07
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | അക്ഷയ് ഇ, അര്ഷ വി, ഹസ്ന ബീഗം കെ ടി, അമീന ഷെറിന് കെ |
എന് ഹരിലാല് മാസ്റ്റര് | ഹൃദ്യ യു വി, അനന്യ എം കെ |
ഇ എന് ഗംഗാധരന് മാസ്റ്റര് | മുഹമ്മദ് നജാദ് 4 ബി |
2007-08
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | |
എന് ഹരിലാല് മാസ്റ്റര് | |
ഇ എന് ഗംഗാധരന് മാസ്റ്റര് | |
ടി മൂസ്സ മാസ്റ്റര് |
2008-09
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഫാത്തിമ നിസാഹ 4 ബി, റമീസ് ഇ 3 എ |
എന് ഹരിലാല് മാസ്റ്റര് | ആര്യ എം |
ഇ എന് ഗംഗാധരന് മാസ്റ്റര് | സിമിന് രാജ് 4 എ, ഹര്ഷീന 4 സി |
ടി മൂസ മാസ്റ്റര് | ആയിശ മുംതാസ് 4 എ, അലിയ 4 എ |
ടി ജെ രാധാമണി ടീച്ചര് |
2009-10
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | റാഷിദാപര് വീന് 3 സി, സൂര്യ 4 സി |
എന് ഹരിലാല് മാസ്റ്റര് | ശ്രീഷ്മ കെ |
ഇ എന് ഗംഗാധരന് മാസ്റ്റര് | മുസക്കിര് 2 സി , ജംഷിദ് 4 ബി |
ടി മൂസ മാസ്റ്റര് | ജന്നത്തുള് ഷെറിന് സി കെ ,ഫാത്തിമ സഹല 4 എ, ഇര്ഫാന് 4 എ |
ടി ജെ രാധാമണി ടീച്ചര് | മുഹമ്മദ് ഹര്ഷാദ് 3 എ |
2010-11
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ശാകുല് പി 4 സി, മുഹമ്മദ് ഫെമിഷ് 3 എ |
എന് ഹരിലാല് മാസ്റ്റര് | ശ്രീഹരി 4 |
ഇ എന് ഗംഗാധരന് മാസ്റ്റര് | ആദില് അലി , ആഷിമ |
ടി മൂസ മാസ്റ്റര് | ജന്നത്തുള് ഷെറിന് സി കെ , മുഹമ്മദ് അര്ഷാദ് , ഷഹല പി പി |
ടി ജെ രാധാമണി ടീച്ചര് | മുഹമ്മദ് അര്ഷാദ് |
2011-12
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഷനൂഹ് റഹ്മാന് 3 സി, മുഹമ്മദ് ഫര്ഷാദ് 4 ബി |
എന് ഹരിലാല് മാസ്റ്റര് | ശ്രീപ്രിയ വിജയന് 4 |
ഇ എന് ഗംഗാധരന് മാസ്റ്റര് | ഹരിപ്രിയ 2 സി |
ടി മൂസ മാസ്റ്റര് | മുഹമ്മദ് അബ്ദുള്ള എം 4 ബി, റിന്ഷാദ് 4 സി |
ടി ജെ രാധാമണി ടീച്ചര് | അമൃത 4 ബി |
2012-13
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഷിഫാന ഷെറിന് 4 സി , ഷാരു 4 സി |
എന് ഹരിലാല് മാസ്റ്റര് | അമൃത പി 4 ബി |
ഇ എന് ഗംഗാധരന് മാസ്റ്റര് | നാജിയ സുല്ത്താന |
ടി മൂസ മാസ്റ്റര് | ഫാത്തിമ റിഫാന 4 എ, റിന്ഷ ഷെറിന് 4 എ |
ടി ജെ രാധാമണി ടീച്ചര് | തീര്ത്ഥ വിനോദ് |
2013-14
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഷഹാന ഷെറിന് 3 എ, മുഹമ്മദ് ഷിനീസ് 2 എ |
എന് ഹരിലാല് മാസ്റ്റര് | ആരതി 4 സി |
ഇ എന് ഗംഗാധരന് മാസ്റ്റര് | നാജിയ സുല്ത്താന |
ടി മൂസ മാസ്റ്റര് | മുഹമ്മദ് അനസ് 4 എ , ആയിഷ അഷ്റഫ് എ 3 എ |
ടി ജെ രാധാമണി ടീച്ചര് | ആരതി 4 സി |
2014-15
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഷംന വി , അഞ്ജന |
എന് ഹരിലാല് മാസ്റ്റര് | അസ്ഹര് ജുമാന് |
ഇ എന് ഗംഗാധരന് മാസ്റ്റര് | മുഹമ്മദ് ലാസിം |
ടി മൂസ മാസ്റ്റര് | മുഹമ്മദ് ഹനീന്, ഫാത്തിമ റിഷ പി ഇ , ആയിഷ അഷ്റഫ് എ |
ടി ജെ രാധാമണി ടീച്ചര് | ജിഷ് ല കെ പി |
2015-16
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | റിയ റോസ് 4 എ |
എന് ഹരിലാല് മാസ്റ്റര് | സഫിയ മിന്ഹ പി പി 4 എ |
ഇ എന് ഗംഗാധരന് മാസ്റ്റര് | ഫാത്തിമ ഷിഫ്ന കെ ടി 2 സി |
ടി മൂസ മാസ്റ്റര് | ഫാത്തിമ നേഹ എം , ഫാത്തിമ റിഫ 4 എ |
2016-17
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഫത്തിമ അംന എം 4 സി |
എന് ഹരിലാല് മാസ്റ്റര് | ധ്യാന് രാജ് എം എസ് 4 എ |
ഇ എന് ഗംഗാധരന് മാസ്റ്റര് | ആയിഷ തന്ഹ കെ 3 ബി |
ടി മൂസ മാസ്റ്റര് | ഖദീജ ലബീബ, ഫാത്തിമ ലുബാബ |
2017-18
എന്ഡോവ്മെന്റ് | അര്ഹരായ വിദ്യാര്ത്ഥി |
---|---|
കെ ഗോവിന്ദന് നായര് മാസ്റ്റര് | ഹരിദേവ് പി 4 ബി |
എന് ഹരിലാല് മാസ്റ്റര് | പ്രയാണ് വി 4 സി |
ഇ എന് ഗംഗാധരന് മാസ്റ്റര് | അറഫാസ് കെ |
ടി മൂസ മാസ്റ്റര് | ഖദീജ ലബീബ 4 സി |
അലിഫ് അറബിക് മെഗാ ക്വിസ്സ്
വര്ഷം | വിദ്യാര്ത്ഥിയുടെ പേര് | ഉപജില്ലയിലെ സ്ഥാനം | ജില്ലയിലെ സ്ഥാനം |
---|---|---|---|
2018-19 | ഫാത്തിമ റിഫ പി ഇ | മൂന്നാം സ്ഥാനം | |
2017-18 | മുഹമ്മദ് ഹനീന് എം | ഫസ്റ്റ് | നാലാം സ്ഥാനം |
2016-17 | മുക്താര് ബാദുഷ പി കെ, ലിഹിമ ഹനീന | ഫസ്റ്റ് | നാലാം സ്ഥാനം |
2015-16 | മുഹമ്മദ് ഷമ്മാസ്. കെ പി, മുഹമ്മദ് ജലാല് പി | ഫസ്റ്റ് | അഞ്ചാം സ്ഥാനം |
2014-15 | ഫാത്തിമ റിഷ പി ഇ, ആയിശ ബീവി പി പി | ഫസ്റ്റ് | രണ്ടാം സ്ഥാനം |
2013-14 | ഫസ്റ്റ് | നാലാം സ്ഥാനം | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ടാലന്റ് പരീക്ഷ
ചെറുവണ്ണൂര് യംങ്ങ്സ്റ്റേഴ്സ് ടാലന്റ് പരീക്ഷ ഫറോക്ക് ഉപജില്ലാ തലത്തില് നടത്തുന്നു.
വര്ഷം | വിദ്യാര്ത്ഥികള് | സ്ഥാനം |
---|---|---|
2015-16 | അസ്ഹര് ജുമാന് | മൂന്നാം സ്ഥാനം |
2015-16 | ആയിശ ബീവി പി പി | നാലാം സ്ഥാനം |
2015-16 | റിഷ ഫാത്തിമ കെ | മൂന്നാം സ്ഥാനം |
2015-16 | മുഹമ്മദ് ജിയാദ് എം | മൂന്നാം സ്ഥാനം |
വിദ്യാര്ത്ഥികള്ക്ക് ലഭിച്ച സ്പോണ്സര്ഷിപ്പുകള്
സ്ഥാപനം | വിദ്യാര്ത്ഥി |
---|---|
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് | 7 വി്ദ്യാര്ത്ഥികള്ക്ക് (2008) |
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് | 7 വി്ദ്യാര്ത്ഥികള്ക്ക് (2009) |
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് | 7 വി്ദ്യാര്ത്ഥികള്ക്ക് (2010) |
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് | 7 വി്ദ്യാര്ത്ഥികള്ക്ക് (2011) |
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് | 7 വി്ദ്യാര്ത്ഥികള്ക്ക് (2012) |
സുനില് കുമാര് മാധവി നിലയം | ഫാത്തിമ അംന (5000 രുപ സഹായം) |
സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
വര്ഷം | പ്രധാനമന്ത്രി |
---|---|
2009-10 | മനീഷ ഇ |
2010-11 | ഉനൈസ് കെ |
2011-12 | അബ്ദുള്ള എം |
2012-13 | |
2013-14 | |
2014-15 | ആയിശ അഷ്റഫ് എ |
2015-16 | മുഹമ്മദ് ജലാല് പി |
2016-17 | മുക്താര് ബാദുഷ പി കെ |
2018-19 | അല് ഫിയ സി പി |
പാഠ്യേതര പ്രവർത്തനങ്ങൾ
2017-18
2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
- ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള് രണ്ടാം സ്ഥാനം
- ഫറോക്ക് മുന്സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്.
- ഫറോക്ക് മുന്സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്.
- ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം
- ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.
- ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.
- ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്ബത്തി നിര്മ്മാണത്തില് അല്ഫിയ സി പിക്ക് ഒന്നാം സ്ഥാനം.
- ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില് പ്രിന്റിങ്ങിന എ ഗ്രേഡ്
- ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്ട്ടില് മൂന്നാം സ്ഥാനം എ ഗ്രേഡ്.
- ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
- കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് എട്ടാം സ്ഥാനം.
- ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില് രണ്ടാം സ്ഥാനം.
- ഫറോക്ക് മുന്സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
- ഫറോക്ക് ഉപജില്ലാ തല സ്പോര്ട്സ് മത്സരത്തില് മികച്ച വിജയം.
- ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം
തേന്മൊഴി-സ്കൂള് മാഗസിന്
എഡിറ്റോറിയല്
ചീഫ് എഡിറ്റർ വീര മണികണ്ഠൻ
സ്റ്റാഫ് എഡിറ്റർ ശുഹൈബ തേക്കിൽ
സ്റ്റുഡന്റ് എഡിറ്റർ ഫാത്തിമ ശിഫ വി.
എഡിറ്റോറിയൽ ബോർഡ് പി. ബീന ടി.പി മിനിമോൾ കെ അബ്ദുൽ ലത്തീഫ് സുഹൈൽ തേക്കിൽ സാധിക സന്തോഷ് ദാന ഫാത്തിമ ഹംന ദിയ മുഹമ്മദ് അദ്‌നാൻ
സ്വാഭിമാനം
എന്റെ സ്‌കൂളിലെ കുരുന്നുകളുടെ അക്ഷര വിരുന്ന് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. അതിശയിപ്പിക്കുന്നു. ഈ സൗഭാഗ്യം ആസ്വദിക്കാൻ ഇനി എനിക്കാവില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്. അവരുടെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ഈ പൂമുട്ടുകൾ പരത്തുന്ന സൗരഭ്യം എങ്ങും പരക്കട്ടെ. വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാണ് ഒരു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ എന്റെ കുട്ടികൾ അത്തരത്തിലുള്ളവരല്ലെന്ന് പറയാൻ ഈ രചനകൾ തന്നെ മതിയാകുമല്ലോ. വായിക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളെയാണ് നാം സ്വായത്തമാക്കുന്നത്.
അവർ വായിച്ചുതന്നെ വളരുന്നു. പലതും പഠിക്കുന്നു. കുട്ടികൾ അവരിലെ കലാവാസനകളെ ഇതിലൂടെ വളർത്തുന്നു. അവകാശവാദങ്ങളൊന്നും തന്നെയില്ല. തെറ്റു കുറ്റങ്ങൾ ഉണ്ടാവാം. സദയം പൊറുക്കുക. അവരെ അനുഗ്രഹിക്കുക. പ്രോൽസാഹിപ്പിക്കുക. നാളത്തെ പ്രതിഭകൾക്ക് ആശംസകളോടെ.
വീരമണികണ്ഠൻ ഹെഡ് മാസ്റ്റർ
-
പ്രത്യാശയുടെ തേന്മൊഴികൾ
അറിവിന്റെയും തിരിച്ചറിവിന്റെയും എട്ടു പതിറ്റാണ്ടുകൾ. ഓർമകൾ പടിയിറങ്ങിപ്പോയ വിദ്യാലയത്തിന്റെ തിരുമുറ്റത്തുനിന്ന് ഒരിതൾകൂടി കൊഴിയുന്നു. വിനയത്തിന്റെയും വിവേകത്തിന്റെയും പാഠങ്ങൾ പഠിച്ചിറങ്ങിയ പത്തിലേറെ തലമുറകളുടെ തറവാടും ഈ പ്രദേശത്തിന്റെ സർവകലാശാലയും കൂടിയായിരുന്നു നല്ലൂർ നാരായണ എൽപി ബേസിക് സ്‌കൂൾ.
എൺപത്തിനാലിന്റെ നിറവിലാണിപ്പോൾ ഈ അക്ഷര വീട്. തെളിയോർമകളുടെ, വേർപ്പാടിന്റെ, നേട്ടങ്ങളുടെ, കുതിപ്പിന്റെ, പ്രത്യാശയുടെ സ്മൃതികൾ പലതുണ്ട് പറയാൻ. പങ്കുവെക്കുവാൻ.അതെല്ലാം കോർത്തുകെട്ടിവെക്കുകയാണ് ഇവിടെ. അവ്യക്തമായ ഓർമകൾ പോലെതന്നെ പലതിനും കൃത്യതയുണ്ടാവണമെന്നില്ല. സൂക്ഷിക്കപ്പെട്ട ഹൃദയങ്ങളാണല്ലോ പുസ്തകങ്ങൾ. ഈ ചെറു പുസ്തകവും അങ്ങനെ ഒരുപാട് ഹൃദയങ്ങൾ ചേർത്തുവെക്കപ്പെട്ടതാണ്. കുറഞ്ഞ സമയങ്ങൾക്കുള്ളിലാണ് ഇതിന്റെ പണിപ്പുരയിലേക്കിറങ്ങിയത്. പോരായ്മകൾ കണ്ടേക്കാം. ക്ഷമിക്കുമല്ലോ. വിദ്യാലയത്തിന്റെ ചിത്രങ്ങളും ചരിത്രവും കുരുന്നുകളുടെ രചനകളും ഓർമകളും പൂവിട്ട ഈ തേന്മൊഴിയെ സ്വീകരിക്കുക. സ്റ്റാഫ് എഡിറ്റർ ശുഹൈബ തേക്കിൽ
---
അവർ നട്ടത് നാളേക്കു കൂടിയുള്ള പൂമരം
ടി.കെ പാത്തുമ്മ
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളിക്കടവ് എന്ന പേരിലറിയപ്പെട്ട പ്രദേശത്തിന് ഫാറൂഖാബാദ് എന്ന നാമകരണം ചെയ്തത് ടിപ്പു സുൽത്താനായിരുന്നു. പിന്നീട് അതു ലോപിച്ച് ഫറൂക്ക് ആയത് ചരിത്രമാണ്. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ. ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫാറൂഖാബാദ് മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ഇവിടം ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിനുശേഷമാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈ പ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന കൊച്ചു ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയായി വികസിച്ചു. ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമയ്ക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക സർവ്വകലാശാലയാണിത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പതിഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട മികവുകളും ഒട്ടേറെ. 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണിതിന്റെ ശിൽപി. അന്ന് പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. ഒന്നുമുതൽ നാലാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണ ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായി പിന്നീട്. അന്ന് മൂന്ന് അധ്യാപകരായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. പി.വി നാരായണമേനോൻ, സി.വി കുഞ്ഞിരാമൻനായർ, കെ.കെ അച്യുതൻ കുട്ടി മേനോൻ എന്നിവരായിരുന്നു അവർ. 1948ൽ ഇവിടേക്ക് പാർവതിയമ്മയും ശ്രീമതിയും അധ്യാപകരായെത്തി. 1949 ജൂണിൽ വിദ്യാലയം നാരായണ എയ്ഡഡ് എലിമെന്ററി സ്‌കൂളായി പരിണമിച്ചു. പിന്നീട് പലരും പലപ്പോഴായി വിദ്യാലയത്തിലേക്കു കടന്നുവന്നു. 1954-55 വർഷത്തിൽ നല്ലൂർ നാരായണ എയ്ഡഡ് എലമെന്ററി സ്‌കൂളായി മുഖം മാറ്റി. ഇക്കാലത്ത് ഒൻപത് അധ്യാപകരായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പി. വി. നാരായണമേനോൻ, കെ. കുഞ്ഞുണ്ണി നായർ, എം. കൃഷ്ണൻ നായർ,കെ.എം. വാസുദേവൻ കുറുപ്പ്, പി. ശ്രീമതി, കെ.കെ.രാമൻകുട്ടി നായർ,സി.വി വാസുദേവക്കുറുപ്പ്, കെ.കെ കുട്ടിശങ്കരൻ നായർ, ഗോവിന്ദൻ നായർ ഇവരായിരുന്നു അവർ. 1957ൽ നല്ലൂർ നാരായണ ജൂനിയർ ബേസിക് സ്‌കൂളായി മാറി. ഇതേ വർഷം തന്നെ കുട്ടിശങ്കരൻ മാസ്റ്ററുടെ സഹധർമിണിയായ പത്മിനി ടീച്ചറും സ്‌കൂളിന്റെ ഭാഗമായി. ഈ തലമുറയിലെ എല്ലാവരും ചരിത്രത്തിലേക്ക് മടങ്ങി. ഏക കണ്ണിയായി പത്മിനി ടീച്ചർ ഇന്നും രാമനാട്ടുകര പെട്രോൾ പമ്പിനടുത്തുള്ള വീട്ടിലുണ്ട്. 1958 മാർച്ച് മാസത്തിലാണ് സ്‌കൂൾ നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂളായി മാറുന്നത്. 1962 - 63 വർഷത്തിൽ സ്‌കൂളിലേക്ക് സ്‌പെഷ്യലിസ്റ്റ് അധ്യാപികയായി ബിയാട്രിസ്് കമലാ ഭായി ടീച്ചർജോലിയിൽ പ്രവേശിച്ചു. തയ്യൽ അധ്യാപികയായിരുന്ന അവർ അകാലത്തിൽ പൊലിഞ്ഞു. അവരുടെ വിയോഗം അധ്യാപകരേയും വിദ്യാർത്ഥികളേയും ഏറെ ഞെട്ടിക്കുന്നതായിരുന്നു. 1969-70വർഷത്തിലാണ് ഈ വിദ്യാലയത്തിലേക്ക് കോട്ടക്കൽ പറപ്പൂർ സ്വദേശിയായ തേക്കിൽ മൂസ മാസ്റ്റർ അറബി അധ്യാപകനായെത്തുന്നത്. 1971 ജൂലൈയിൽ ഹരിലാൽ മാസ്റ്ററും ഗംഗാധരൻ മാസ്റ്ററും ഒരേ ദിവസം വിദ്യാലയത്തിൽ ചേർന്നു. 1972ൽ പുഷ്പവല്ലി ടീച്ചറും 1973 ജൂലൈയിൽ രാധാമണി ടീച്ചറും 1975ൽ സരസ്വതിയമ്മ ടീച്ചറും 1977ൽ നഫീസ ടീച്ചറും 1978ൽ പാത്തുമ്മ ടീച്ചറും വിലാസിനി ടീച്ചറും 1983ൽ മണി മാസ്റ്ററും സ്‌കൂളിലെത്തി. പിന്നീട് ബീന ടീച്ചറും പ്രബോധിനി ടീച്ചറും മോഹനവല്ലി ടീച്ചറും വത്സല ടീച്ചറും സ്‌കൂളിന്റെ ഭാഗമായി. ഇപ്പോൾ ഈ സ്‌കൂളിൽ മണിമാസ്റ്ററടക്കം 15 അധ്യാപകർ ജോലി ചെയ്യുന്നു. 12 ഡിവിഷനുകളിൽ 250 വിദ്യാർഥികളും പഠിക്കുന്നുണ്ട്. ഈ സ്‌കൂളിലെ അധ്യാപകരിൽ പലരും അന്ന് ദമ്പതികളായിരുന്നു. തെക്കൻ ജില്ലകളിൽ നിന്ന് വന്ന് ഇവിടെ അവർ അധ്യാപകരായി.പുരുഷൻമാർ ഇവിടെതന്നെ സ്ഥിരതാമസമാക്കി. സ്ത്രീകൾ സമീപപ്രദേശങ്ങളിൽ നിന്നുതന്നെ വിവാഹം കഴിച്ച് ഇവിടെത്തെ അന്തേവാസികളായി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു സ്‌കൂൾ മാനേജർ. 2002 ൽ അദ്ദേഹത്തിൽ നിന്ന് കൊടിയത്തൂർ സ്വദേശിയായ എന്റെ പിതാവ് ടി.കെ മുഹമ്മദ് ഹാജിക്ക് മാനേജ്‌മെന്റ് കൈമാറി. സാമൂഹിക പ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം അന്നിത്ര സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ അന്നീ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയിരുന്നില്ല. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള മുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി.
ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് എന്റെ ഭർത്താവ് ടി.മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറി വന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിരാജിക്കുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരവും വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. അങ്ങനെ കടന്നുപോയ എത്രയോ തലമുറകളുടെ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാം. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു മൂസ മാസ്റ്റർ. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിക്കുന്നതിലും ജാഗ്രത പാലിച്ചു. സ്‌കൂളിൽ വരാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചു. രക്ഷിതാക്കളുമായി സംസാരിച്ച് അവരെ ബോധവാൻമാരാക്കി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. അദ്ദേഹത്തിന്റെ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി. പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം നമുക്കിടയിൽ ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ ഞങ്ങൾക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു.
ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നു എന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല എന്റെ കൈകളിേെലക്കാണെത്തിച്ചിരിക്കുന്നത്. ഒപ്പം നമ്മുടേയും.
അലിവുമരത്തിന്റെ തണലിൽ
ശുഹൈബ തേക്കിൽ
ഓർമകൾ ഒരു പേമാരിപോലെയാണ്. എപ്പോഴും ഒരു വേദനയും. ചിലത് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത വേവലാതികളും. പക്ഷേ അവയെല്ലാം എണ്ണിപ്പെറുക്കി തുടങ്ങിയാൽ ഒടുവിൽ വേദന മാത്രമാവും. നഷ്ടപ്പെട്ട ഒന്നിനെക്കുറിച്ചാകുമ്പോൾ പറയുകയും വേണ്ട.
മൂസ മാസ്റ്ററുടെ മകൾ. ആ മേൽ വിലാസം ഇന്നും വലിയ ആശ്വാസമാണ്. സുരക്ഷിതത്വമാണ്. ആ വിളക്ക് അണഞ്ഞിട്ട് രണ്ടു വർഷമായെങ്കിലും ഇന്നും എനിക്കൊപ്പമുണ്ട് ആ മുഖം. ആ സ്‌നേഹത്തിന്റെ കരുതലും വാത്സല്യത്തിന്റെ തലോടലും തന്നെയാണ് ഇന്നും എന്റെ ശക്തി. ചിലപ്പോഴെങ്കിലും ആ വിളിയൊച്ച എന്നെ ഞെട്ടി ഉണർത്തുന്നു. ആ ഓർമകളിൽ ഞാൻ വല്ലാതെ നനയുന്നു. സ്‌കൂളിലും വീട്ടിലും എല്ലായിടത്തുമുണ്ട് ആ സാമീപ്യം. കൈവിട്ടുപോയിട്ടും കൂടെപ്പോരുന്ന ആശ്വാസത്തിന്റെ തണൽ മരം. അധ്യാപന വഴിയിലേക്കുള്ള എന്റെ ആദ്യത്തെ മാർഗ ദീപം. കണക്കിന്റെ മാന്ത്രികതയിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയ ഗുരുനാഥൻ. പ്രശ്‌നങ്ങളിൽ, പ്രതിസന്ധികളിൽ കരുത്തായതും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ തുണയാകുന്നതും ആ നിശ്ചയദാർഢ്യം തന്നെയാണ്. പറയാൻ ഏറെയുണ്ട്. പകർത്തിയതും ആ വലിയ ജീവിതത്തിൽ നിന്നുതന്നെ. എത്രപെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുപോയത്. കുഞ്ഞുടുപ്പും പുള്ളിക്കുടയും സ്ലേറ്റും പിടിച്ച് ഉപ്പയുടെയും ഉമ്മയുടെയും വിരൽത്തുമ്പിൽ തൂങ്ങി ഇതേ വിദ്യാലത്തിലേക്ക് കയറിവന്നത് ഇന്നലെത്തെപോലെ. ഇതേ അക്ഷരമുറ്റത്ത് ഞാനെന്റെ ബാല്യം കാണുന്നു. കളിക്കൂട്ടുകാരെ ഓർക്കുന്നു. പഴയകാല പൊലിമകളിലേക്ക് അവരും എന്നോടൊപ്പം നടന്നടുക്കുന്നു. കളിയോർമകളുടെ തിരുമുറ്റത്ത് സഹോദരി ഷുഹൈറ, അനുലാൽ, നിൽഷ, സ്മിത, ജിൻസി, സക്കീർ, പ്രിയേഷ് പിന്നെയും ഒരുപാട് മുഖങ്ങൾ. ഹരിലാൽ മാഷും ഗോപി മാഷും ഗംഗാധരൻ മാഷും, മണികണ്ഠൻ മാഷ്, രാധാമണി ടീച്ചർ, പത്മിനി ടീച്ചർ, പ്രബോധിനി ടീച്ചർ, സരസ്വതി ടീച്ചർ...അങ്ങനെ ഓർമകളിൽ തളിർത്ത് ഒരുപാട് മുഖങ്ങൾ. പലരും പലവഴിക്കായി ചിതറിപ്പോയെങ്കിലും ഓർമകളുടെ കടത്തുവഞ്ചി തുഴഞ്ഞ് ഞാൻ ആ യാത്ര ബാല്യവും കൗമാരവും കടന്ന് തുഴഞ്ഞ് നീങ്ങാറുണ്ട്. പലപ്പോഴും ആ ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പിന്റെ വർണക്കുട ചൂടി എന്നെ പിന്തുടരാറുണ്ട്. അതേ വിദ്യാലയ മുറ്റത്ത് ഞാനിന്ന് ഒരധ്യാപികയായി എത്തിയിരിക്കുന്നു. ഒരു മകൾക്ക് ഉപ്പക്ക് നൽകാനുള്ള ഏറ്റവും വിലമതിക്കുന്ന സമ്മാനം. സന്തോഷവും അഭിമാനവും. ഓർക്കാനും ഓർമിക്കപ്പെടാനുമുണ്ട് ഒരുപാടുപേർ. എന്റെ ജീവിതം തളിർത്തുപൂക്കട്ടെ എന്നു കരുതി ഉപ്പ നൽകിയ വാത്സല്യത്തിന് താഴെ അനുവാദത്തിന്റെ മുദ്രയിട്ടുതന്ന സ്‌കൂൾ മാനേജർ കൂടിയായ പ്രിയപ്പെട്ട ഉമ്മ. കരുത്തു പകരുന്ന കൂടെപ്പിറപ്പുകളായ സുഹൈൽ, വാസില, മറ്റു സഹപ്രവർത്തകർ ഇവരെല്ലാം അവരിൽ ചിലർ മാത്രം. ഉപ്പ കൊളുത്തിയ വിളക്കിന് കൂടുതൽ എണ്ണ പകരണം. വിദ്യാ വിപ്ലവത്തിൽ പ്രദേശത്തിന് മാർഗദീപമാകാൻ ഈ വെളിച്ചത്തെ നയിക്കണം. അത് വലിയൊരു സ്വപ്‌നമാണ്. മുമ്പേ നയിച്ചവരുടെ വിലപ്പെട്ട സംഭാവനകളേ ആഴത്തിൽ അറിയുന്നു. അതിനെ വിലമതിക്കുന്നു.
ആ സ്വപ്‌നത്തിന്റെ പൂർണതക്ക് നാട്ടുകാർ, കൂട്ടുകാർ, ഗുരുനാഥൻമാർ, മറ്റു സഹപ്രവർത്തകർ, എല്ലാവരുടെയും പ്രാർഥനയും സഹായവും അനിവാര്യമാണ്. വിദ്യാലയത്തിലെ അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും തന്നെയാണ് ആ കരുത്ത്. അത് കൂടുതൽ ദൃഢമായി തന്നെ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു
1983 ലാണ് ഞാൻ ഈ സ്‌കൂളിലെത്തുന്നത്. കൊയിലാണ്ടിയിലെ പന്തലായനിയിൽ നിന്നാണ് സ്‌കൂളിലേക്ക് ദിവസവും വന്നിരുന്നത്.അന്ന് എനിക്കു മുകളിൽ 13 അധ്യാപകരുണ്ടായിരുന്നു. ഒരു കുടുംബംപോലെയായിരുന്നു ഞങ്ങൾ. ആ തലമുറയിൽപെട്ട എല്ലാവരും സർവീസിൽ നിന്നും വിരമിച്ചു. ചിലർ ജീവിതത്തിൽ നിന്നേയാത്രയായി. അവരൊക്കെതന്ന സ്‌നേഹവും കരുതലും ഹൃദയത്തിലുണ്ട്. ഇന്ന് 14 സഹപ്രവർത്തകർ എന്റെ ചുറ്റിലുമുണ്ട്. അവരിൽ നിന്നും എനിക്കു കിട്ടുന്നതും സ്‌നേഹംതന്നെയാണ്. ഞാനിവിടെ എത്തുമ്പോൾ ഇങ്ങനെയായിരുന്നില്ല ചിത്രം. പറയാൻ ഏറെയുണ്ട്. ഓർമകൾക്ക് ജീവനുള്ളതു പോലെ. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും പൂർവകാലത്ത് നിന്നാണ് അനുഗ്രഹങ്ങളുടെ മടിതട്ടിലെത്തിച്ചേർന്നത്. എല്ലാത്തിനും ദൈവത്തെ സ്തുതിക്കുന്നു. കൂടെ നിന്നവരെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. 2018 മെയ് 31 ന് ഞാൻ പിരിഞ്ഞുപോകുമ്പോൾ എന്റെ ആഗ്രഹങ്ങൾ ഏറെ കുറേ പൂവണിഞ്ഞിരിക്കുന്നു. സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ക്ലാസ് മുറികളിൽ ഇന്നത്തെ കുട്ടികൾക്ക് പഠിക്കാനാവുന്നു. എന്റെ വിദ്യാർത്ഥികൾ തന്നെ ഇന്നീ സ്‌കൂളിലെ അധ്യാപകരായി എത്തിയിരിക്കുന്നു. സ്‌കൂളിന്റെ അക്കാദമിക് നിലവാരവും ഭൗതിക നിലവാരവും വളരെയേറെ ഉയർന്നു. പഠനനിലവാരം ഉന്നതിയിലെത്തി. പി.ടി.എയും മാനേജറും, അധ്യാപകരും രക്ഷിതാക്കളും ഒത്ത് പിടിച്ച് പരിശ്രമിച്ചതിന്റെ ഫലമാണിത്. എല്ലാവരേയും അഭിനന്ദിക്കുന്നു. ചാരിതാർത്ഥ്യത്തോടെ യാത്ര പറയുന്നു. ഇനിയും വളരേണ്ടതുണ്ട്. ഉയർച്ചയുടെ പാരമ്യതയിലേക്ക് എത്തിച്ചേരണമെന്നതാണ് സ്വപ്‌നം. എന്നെ ഞാനാക്കിയത് ഈ സ്‌കൂളാണ്. ഈ ക്ലാസ് മുറികളാണ്. ബി.ആർ.സിയിൽ ഇംഗ്ലീഷ് ട്രെയ്‌നറായി പ്രവർത്തിക്കാനുള്ള സൗഭാഗ്യവും ഇതുവഴി ലഭിച്ചു. എല്ലാത്തിനും എന്നും നന്ദി.
-
മാതൃകകളുമായി മണി മാഷ്
ഈ വിദ്യാലയത്തിലെ അധ്യാപികയായി ഞാൻ എത്തിയ കാലം. ഇവിടെ അധ്യാപകരെല്ലാം സമീപ പ്രദേശത്തു നിന്ന് നടന്നു വരുന്നവരായിരുന്നു. അവർക്കിടയിൽ നിന്ന് വിഭിന്നനായി സൈക്കിൽ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ മണി മാസ്റ്റർ തികച്ചും വ്യത്യസ്തനായി. കുറേക്കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു അദ്ദേഹം. തന്റെ മുമ്പിലിരിക്കുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളെപോലെ കരുതാനാകാത്തവർക്ക് അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന വാക്കിനെ അദ്ദേഹം അന്വർഥമാക്കി. അമ്മമാരുടെ കൈകളിൽ നിന്ന് സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് സ്‌കൂളുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമല്ലോ. ആദ്യത്തെ അപരിചിതത്വം. ആദ്യത്തെ അമ്പരപ്പ്, എല്ലാം ഒന്നു പരിചയപ്പെട്ടുവരുന്നതുവരെയുള്ള അനിശ്ചിതത്വമാണത്. ഈ സമയം മുതലേ മാഷ് കുട്ടികളുടെ കളിക്കൂട്ടുകാരനായി. അവരെ പിതൃതുല്യം സ്‌നേഹിച്ചു. അലമുറയിട്ടുകരയുന്ന കുട്ടികളെ ചേർത്തുപിടിച്ചു. തൊട്ടും തലോടിയും അവരുടെ മനസ് വായിച്ചു. തന്റെ രണ്ടു മക്കളേയും ഈ വിദ്യാലയത്തിൽ ചേർത്തു സ്‌കൂളിനോടുള്ള ആഭിമുഖ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. പൂർവവിദ്യാർഥികളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. അവരുടെ മനസ് പറയുമായിരുന്നു ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും. ക്ലാസിലും ഈ വ്യത്യസ്തത മാഷ് നിലനിർത്തി. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. പാട്ടു പാടിക്കൊടുത്തു. അവരിലെ നൈസർഗികമായ കഴിവുകളെ പ്രോൽസാഹിപ്പിച്ചു. കഥ പറച്ചിലിനും പാട്ടു പാടുന്നതിനുമിടയിൽ അവരിൽ ഒരാളായി മാറി മാഷ്. പിന്നീട് നാലാം ക്ലാസിൽ എനിക്ക് അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാൻ അവസരം ലഭിച്ചു. വടിയെടുക്കാതെ എങ്ങനെ പഠിപ്പിക്കാം, പാഠഭാഗങ്ങൾ എങ്ങനെ രസകരമാക്കാം എന്നും എനിക്ക് കാണിച്ചുതന്നത് അദ്ദേഹമാണ്. മോണോ ആക്ട്, കഥ, നാടകം എന്നിവ കുട്ടികളെ പഠിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് വേറെ തന്നെയായിരുന്നു. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്റ്റാഫ് സെക്രട്ടറി, എന്നീ ഒട്ടനവധി സ്ഥാനങ്ങൾ ഒരേ സമയം വഹിച്ചു. ആ മികവുകൊണ്ടൊക്കെ തന്നെ കുറച്ച് കാലം റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു. ഒരുപാട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം സ്‌കൂളിന്റെ പടിയിറങ്ങുന്നത്. ഒടുവിൽ എന്നന്നേക്കുമുള്ള ഓർമ്മ സമ്മാനമായി മനോഹരമായ കവാടം കൂടി സ്വന്തം ചെലവിൽ നിർമ്മിച്ചാണ് മാഷ് പിരിയുന്നത്. അനിവാര്യമാണ് ഈ യാത്ര പറച്ചിലെങ്കിലും വല്ലാത്ത വിഷമമുണ്ട്. മാഷിന്റെ സാന്നിധ്യമില്ലാത്ത ഒരു വിദ്യാലയമുറ്റത്തേക്കാണല്ലോ അടുത്ത അധ്യയനവർഷം വരേണ്ടിവരിക എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. എന്റെ ഗുരുനാഥന് എല്ലാവിധ ആശംസകളും നേരുന്നു. മനസ് നിറഞ്ഞ പ്രാർഥനകളോടെ...
-
പുണ്യമീ ജന്മം
വിദ്യതന്നാലയം വിദ്യാലയം വിജ്ഞാനമേകുന്ന പുണ്യതീരം ഞാനെന്ന നീയെന്ന നമ്മളെന്ന വേർതിരിവില്ലാത്ത ശാന്തി തീരം മതമില്ല, മതിലില്ല, ജാതിയില്ല മനമൊന്നായ് വാഴുന്ന സ്‌നേഹതീരം
എത്ര കുരുന്നുകൾക്കറിവിന്റെ നിറദീപം തെളിയിക്കാനായിതെൻ പുണ്യജന്മം ഈ സേനഹതീരത്തിലണയുവാനായതിൽ ഏറ്റം കൃതാർത്ഥയാണീയിന്നു ഞാൻ എത്ര കുസൃതി തൻ വികൃതികൾക്കൊപ്പം എത്ര ചിണുങ്ങുന്ന ചിന്തകൾക്കൊപ്പം എത്രയോ നിർമല ഹൃദയങ്ങൾക്കൊപ്പം എത്ര പവിത്രമാമോർമകൾക്കൊപ്പം എത്രയോ തപ്ത നിശ്വാസങ്ങൾക്കൊപ്പം എത്രയും ഖിന്നമാം വദനങ്ങൾക്കൊപ്പം എത്രനാൾ നീന്തിത്തുടിച്ചാലും എന്നിൽ തീരത്തണയുവാൻ തോന്നുകില്ല ഒട്ടും കിതയ്ക്കില്ല, ഒട്ടും മടുക്കില്ല ഈ സ്‌നേഹവഞ്ചി കുതിക്കുമെന്നും
ഒരു വാക്കിൽ ഒരു നോക്കിൽ, സാന്ത്വനമേകുവാൻ ഒരുപാടു മോഹം ബാക്കിയുണ്ട് ഒരു കുഞ്ഞു ഹൃദയത്തിൻ തിരിവെട്ടമാകുവാൻ എന്നിലെയഗ്നി തിളക്കുമെന്നും അറിവിന്റെ അലിവിന്റെ അമരത്തണയുവാൻ അക്ഷരത്തോണിയിലേറി നീങ്ങാം അനന്ത വിഹായസിൽ അതിവേഗ വേഗം അടിവെച്ചുയരുവാൻ നിങ്ങൾക്കാകട്ടേ---- എങ്കിൽ ധന്യമീ ജന്മം പുണ്യമീ ജന്മം..
മിനി മോൾ
മുഹമ്മദ് ഹാജി വഴിയും വഴികാട്ടിയും
സുഹൈൽ ടി.
മുഹമ്മദ് ഹാജി ഇന്നു നമ്മോടൊപ്പമില്ലെന്നു വിശ്വസിക്കാനാവുന്നില്ല. നമ്മുടെ സ്‌കൂളിനെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. സ്‌കൂൾ മുറ്റത്ത് പൂത്തു തളിർത്തു നിൽക്കുന്ന മഹാഗണി മരങ്ങൾ, അവ നൽകുന്ന തണലും കുളിർമയും അദ്ദേഹം നട്ട നന്മയുടെ ഗന്ധങ്ങളായി ഇന്നുമിവിടെയുണ്ട്. സ്‌കൂളിലെത്തുന്നവർ ആ തണൽ നനയാതെ ഇവിടെ നിന്നു തിരിച്ചുപോകാറില്ല. നേരത്തെ സ്‌കൂൾ നടത്തിയിരുന്ന നാരായണൻ മാസ്റ്ററുടെ മകൻ ശശിധരനിൽ നിന്നാണ് മുഹമ്മദ് ഹാജി ഈ സ്‌കൂൾ ഏറ്റെടുക്കുന്നത്. ഇന്നീ പരിഷ്‌ക്കാരത്തിലേക്കുള്ള ആദ്യത്തെ മാർഗദർശിയായിരുന്നു അദ്ദേഹം. കൊടിയത്തൂർ നിവാസി. പൗരപ്രമുഖൻ. തെയ്യത്തുംകടവ് മദ്‌റസത്തുൽ ഇസ്‌ലാമിയ മാനേജിംഗ് കമ്മിറ്റി അംഗം. പള്ളിയുടെയും മദ്‌റസയുടെയും കാര്യങ്ങളിൽ അതീവ ശ്രദ്ധാലു. വിശേഷണങ്ങൾ ഒട്ടേറെയുണ്ടായിരുന്നു അദ്ദേഹത്തിന്. തെയ്യത്തും കടവ് റോഡിനിരുവശവും. നൂറോളം തൈകൾ നട്ടുപിടിപ്പിച്ചതും അദ്ദേഹമാണ്. ആ മഹാഗണി മരങ്ങൾ ഇന്ന് പടർന്നു പന്തലിച്ചുനിൽക്കുന്നു. 2015 ഏപ്രിൽ മൂന്നിനായിരുന്നു അദ്ദേഹം നമ്മോട് വിട പറഞ്ഞത്. പള്ളിപ്പറമ്പിനരികിൽ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കു ചുവട്ടിലാണ് അന്ത്യനിദ്ര. ഹാജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. മറ്റുള്ളവർക്ക് പകർത്താനും അനുകരിക്കാനും കഴിയാവുന്ന ഒട്ടേറെ കാര്യങ്ങൾ ആ ജീവിതത്തിലുണ്ടായിരുന്നു. തെയ്യത്തും കടവും ഇരുവഴിഞ്ഞിപ്പുഴയും തമ്മിൽ ഇഴുകിച്ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിലമ്പൂർ കൂപ്പുകളിൽ നിന്നെത്തിയിരുന്ന മരങ്ങൾ തോണിയിലും അല്ലാതെയും തെരപ്പം കെട്ടി കല്ലായിയിലേയും കോഴിക്കോട്ടേയും മില്ലിൽ എത്തിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. സാഹസം നിറഞ്ഞതായിരുന്നു ആ ജോലി. കാലപ്രവാഹത്താൽ ആ തൊഴിൽ അന്യം നിന്നു. വാഹനങ്ങളുടെ വരവ് കൂടിയതോടെ സാഹസം നിറഞ്ഞ തൊഴിൽ കാലഹരണപ്പെട്ടു. ഇതോടെ തെയ്യത്തും കടവിലെ പുതിയ കടത്തുകാരനായി അദ്ദേഹം. ആളുകളെ അക്കരെയിക്കരെ എത്തിച്ച് കുറെ കാലം കടന്നുപോയി. പുഴക്കു കുറുകെ പാലം വരുന്നതിനെക്കുറിച്ചൊന്നും അന്ന് പ്രദേശവാസികൾക്ക് ചിന്തിക്കാനാവില്ലായിരുന്നു. 1982 ലാണ് നാടിനെ നടുക്കിയ ആ ദുരന്തം തെയ്യത്തും കടവിലുണ്ടായത്. വലിയ തോണിയപകടം. ഈ അപകടത്തിൽപെട്ടത് അദ്ദേഹത്തിന്റെ തോണിയായിരുന്നു. ഈ അപകടത്തിലാണ് മുക്കത്തെ പ്രമുഖ സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ നിറസാന്നിധ്യമായിരുന്ന ബി. പി മൊയ്തീൻ അടക്കമുള്ളവർ മരണപ്പെട്ടത്. കാലവർഷത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുകയായിരുന്നു അന്ന് പുഴ. തോണി മറിഞ്ഞപ്പോൾ സഹയാത്രികരായ പലരെയും രക്ഷിച്ച മൊയ്തീൻ കുത്തൊഴുക്കിലും ചുഴിയിലുംപെട്ട് മരിക്കുകയായിരുന്നു. ഈ അപകടത്തിന്റെ ഓർമക്കായി മുഹമ്മദ് ഹാജി തെയ്യത്തും കടവിൽ നട്ടുപിടിപ്പിച്ച ചീനി മരവും ഒരു വടവൃക്ഷമായി അവിടെ പന്തലിച്ച് നിൽക്കുന്നുണ്ട്. ആ നന്മകളെ തെയ്യത്തും കടവുകാർ നിറഞ്ഞ മനസോടെ ആദരിച്ചിരുന്നു. ആ ഓർമകൾക്കു മുമ്പിൽ പ്രാർഥനകളോടെ....
-
പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോത്സവം
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരു വേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്‌സ്്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. വിദ്യാർത്ഥികൾക്കെല്ലാം മധുരം നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്.
വായനയുടെ വാതായനങ്ങൾ തുറന്ന് ക്ലാസ് ലൈബ്രറി
വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തിൽ പോഷണമാകും. വാർധക്യത്തിൽ ആനന്ദം പകരും. ആപത്തുകാലത്ത് അഭയംതരും. ഇത് വായനയെക്കുറിച്ചുള്ള ഒരു മൊഴിയാണ്. വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത വീടുപോലെയാണ് എന്നുമുണ്ട് മഹത്‌വാക്യം. മികച്ച വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ചവിട്ടുപടി പരിശുദ്ധമായ ഹൃദയമുണ്ടാവുക എന്നതാണല്ലോ. മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനും മികച്ച വിദ്യാഭ്യാസം നൽകുന്നതിന്റെയും തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തിൽ സ്‌കൂൾ ലൈബ്രറികൾ സ്ഥാപിച്ചത്. 900 പുസ്തകങ്ങൾ അതിലുണ്ട്. ഇതിനു പുറമേ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും സജീവമാണ്. അസംബ്ലിയിൽ കേരളപിറവിദിനത്തിൽ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും പിടിഎ വൈസ്പ്രസിഡന്റുമായ സുധീഷ് മാസ്റ്റർ തന്ന പുസ്തകം പൂർവവിദ്യാർത്ഥിയും അധ്യാപകനുമായ സുഹൈൽമാസ്റ്റർ വായിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും നല്ല ക്ലാസിന് അവാർഡ് നൽകുമെന്ന ഹെഡ്മാസ്റ്ററുടെ പ്രസ്താവന ഞങ്ങളെ ആവേശഭരിതരാക്കി. നാല് ബി ക്ലാസ് ടീച്ചർ മിനി ടീച്ചറുടെ നിർദേശത്തോടെ ഞങ്ങൾ ലൈബ്രറി പുസ്തകങ്ങൾ സമാഹരിച്ചു. ക്ലാസിൽ പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി. ഓരോരുത്തരും വായിച്ച പുസ്തങ്ങൾ അടയാളപ്പെടുത്തി. എല്ലാവരും ശേഖരിച്ച മുഴുവൻ പുസ്തങ്ങളും വായിച്ചു. മറ്റുള്ള ക്ലാസിലെ കുട്ടികളെ ഞങ്ങൾ ആകർഷിച്ചു. ഉച്ച സമയങ്ങളിൽ അവർവന്ന് പുസ്തങ്ങൾ വായിക്കും. മികച്ച ക്ലാസ് ലൈബ്രറി എന്ന ബഹുമതി സ്വന്തമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
രണ്ടാം തവണയും ഇംഗ്ലീഷ് ഫെസ്റ്റിൽ വിജയികൾ
കഴിഞ്ഞ വർഷത്തെ പോലെ ഫറോക്ക് ഉപജില്ലയിലെ മുഴുവൻ സ്‌കൂളുകളും പങ്കെടുത്ത ഇംഗ്ലീഷ് ഫെസ്റ്റ് ഈ വർഷവും കോഴിക്കോട് ബി.ആർ.സിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിപോഷിപ്പിക്കാൻ പാഠ പുസ്തകങ്ങളിലെ ആശയങ്ങൾ വിവിധ വ്യവഹാര രൂപത്തിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണിത്. സ്‌കിറ്റ് രൂപത്തിലൂടെയാണ് അവതരണം. നിറഞ്ഞസദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ തന്നെ ഞങ്ങൾ ഇത്തവണയും പരിപാടിയുമായെത്തി. പതിവുപോലെ ഈ വർഷവും വിജയികൾക്കുള്ള ട്രോഫി ഞങ്ങളുടെ സ്‌കൂളിനു ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി ഈ വിജയകിരീടം എത്തിയതും ഞങ്ങളുടെ സ്‌കൂളിലേക്കായിരുന്നു എന്നതുകൂടി അഭിമാനത്തോടെ പറയട്ടെ. സാധിക സന്തോഷ്, ദിയ ഫാത്തിമ(ബട്ടർഫ്‌ളൈസ്) ദാന ഫാത്തിമ, അനന്യ,അൽഫിയ, ഫാത്തിമ ഷിഫ,(ഫഌവേഴ്‌സ്) അദ്‌നാൻ(സൺ) പ്രയാൺ, അഫ്രീൻ (ക്ലൗഡ്‌സ്) അജന(പേരറ്റ്)ഹംന ദിയ, റിയ ഫാത്തിമ (ഗായകർ).
-
കൃഷിയിലൂടെ ജൈവ പാഠം
തയ്യാറാക്കിയത്: കാർഷിക ക്ലബ്ബ് അംഗങ്ങൾ
നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മറ്റും വരുന്ന പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന് കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്. മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള തിരിച്ചറിവിലാണ് സ്‌കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്. ഉത്സവ പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ് വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം, തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും.
-
കാരുണ്യത്തിന്റെ നീരുറവ
തയ്യാറാക്കിയത്: നാലാം ക്ലാസ് കുട്ടികൾ
സ്‌നേഹയാണ് ആ വലിയ പ്രശ്‌നത്തിലേക്ക് സ്‌കൂളിന്റെ ശ്രദ്ധയെ ക്ഷണിച്ചത്. ഒരു
പ്രദേശം കുടിവെള്ളത്തിനു കേഴുന്നതിന്റെ ദയനീയ അവസ്ഥ അവളാണ് ഞങ്ങളെ
ഉണർത്തിയത്. സ്‌നേഹ കഴിഞ്ഞ വർഷം നാലാം ക്ലാസിലെ വിദ്യാർഥിനിയായിരുന്നു.
നന്നായി പഠിച്ചിരുന്ന സ്‌നേഹ മൂന്നു ദിവസം സ്‌കൂളിൽ വന്നില്ല.
കടുത്ത വേനലായിരുന്നു. പലയിടത്തും കുടിവെള്ളപ്രശ്‌നത്തിന്റെ രൂക്ഷത
അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ സ്‌കൂൾ നിലനിൽക്കുന്ന പ്രദേശത്ത്
അതിന്റെ കാഠിന്യത്തെക്കുറിച്ച് അത്ര അറിഞ്ഞിരുന്നില്ല. സ്‌നേഹ തുടർച്ചയായി
ക്ലാസിൽ വരാതിരുന്നതിന്റെ കാരണം തേടിയത് സുഹൈൽ മാഷായിരുന്നു.
അവൾ ഇത്രയും ദിവസം അമ്മയുടെ വീട്ടിലായിരുന്നു. വീട്ടിൽ
കുടിവെള്ളമില്ലാത്തതുകൊണ്ടായിരുന്നു ഈ പലായനം. അവളാണ് പ്രദേശത്തെ
കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയെക്കുറിച്ച് വിശദമാക്കിയത്. അതോടെ അതിനൊരു
പരിഹാരം എങ്ങനെ വേണമെന്ന ആലോചനയായി. സ്‌കൂൾ പൂട്ടിയപ്പോൾ സ്‌കൂൾ കിണറിലെ
വെള്ളം നാട്ടുകാർക്ക് ഉപയോഗിക്കാൻ സംവിധാനമൊരുക്കികൊടുത്തു. മൂസ
മാസ്റ്റർ സ്മാരക കുടിനീർ വിതരണ സംരംഭം എന്നും പദ്ധതിക്ക് പേരിട്ടു.
പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും രാവിലെ മുതൽ വെള്ളം സുലഭമായി നൽകി.
അതിന് കോമ്പൗണ്ടിനുപുറത്ത് പൈപ്പും സ്ഥാപിച്ചു. രണ്ടുമാസത്തോളം ആ പദ്ധതി
മുടങ്ങാതെ തുടർന്നു. പദ്ധതി ഫറോക്ക് എസ്.ഐ എ. രമേഷ് കുമാറാണ് പദ്ധതി
ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ മാനേജർ ടി.കെ പാത്തുമ്മ, കെ. വീരമണികണ്ഠൻ, പി
ബിജു, ടി.കെ സുഹൈൽ എന്നിവർ സംസാരിച്ചു.
-
അക്ഷരമരം നട്ട് ഗുരുദക്ഷിണ
അബ്ദുല്ല ഉമർ 4, എ
ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്‌കൂൾ തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു. അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്‌പോൺസർ ചെയ്തത് മലപ്പുറം പേരക്ക ബുക്‌സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത വന്നത് ഞങ്ങളെ അഭിമാനപുളകിതരാക്കി.
പറവകൾക്കൊരു നീർക്കുടം
മുഹമ്മദ് അദ്‌നാൻ- 4, എ
പറവകൾക്ക് സ്‌കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ. ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ വർഷം സ്‌കൂൾ തുറന്നപ്പോൾ സ്‌കൂളിന്റെ മുറ്റത്തുള്ള മരത്തിൽ ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു. ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം. കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്‌കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും. വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ സന്ദേശമെത്തിയിരുന്നുവെങ്കിൽ.!
-
അങ്ങനെ ഒരവധി കാലത്ത്
അനഘ- 4, സി
എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച് പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ് ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്‌ക്കറ്റും ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക് വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു എന്നതും വലിയ നേട്ടമായി. സ്‌കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്‌നേഹവും വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി.
-
അറിവിന്റെ തണലോരത്തേക്കൊരു യാത്ര
ഞാൻ ഹംന ദിയ.. എന്റെ കൂട്ടുകാരി ആശാ നിദയ്ക്കും എനിക്കുമുണ്ടല്ലോ പറയാൻ ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞങ്ങൾ പഠനയാത്രയെ കുറിച്ച് പറയട്ടെ... കടുത്തവേനലിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര. രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം. കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യമായി ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ. അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ. പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു. റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. എസ്‌ക്കലേറ്ററിൽ കയറി. പിന്നെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു. മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ സമ്മാനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്‌ക്രീം കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ ശുഹൈബ ടീച്ചർ വന്നുചേർന്നത്. ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ഗോൾവല നിറച്ചത് പെൺ കരുത്ത്
ഫിഫ ലോകകപ്പ് കൊച്ചിയിൽ അരങ്ങേറിയതിനോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ കുട്ടികൾക്കായി ഗോൾവല നിറച്ച് പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിരുന്നല്ലോ. ഇതോടനുബന്ധിച്ച് ഞങ്ങളുടെ സ്‌കൂളിലും പരിപാടി സംഘടിപ്പിച്ചു. എന്നോടൊപ്പം മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. നാട്ടിലെ ക്ലബ്ബ് പ്രവർത്തകരായ ചെറുപ്പക്കാർ എല്ലാ പ്രോത്സാഹനവും നൽകി കൂടെ നിന്നു. അധ്യാപകരുടേയും പി. ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ തൊട്ടടുത്ത മൈതാനിയിലായിരുന്നു ഗോൾ വല നിറയ്ക്കൽ അരങ്ങേറിയത്. ഞാനാണ് അന്ന് ഏറ്റവും കൂടുതൽ ഗോളടിച്ചത്. കൂട്ടുകാരും മത്സരിച്ച് ഗോളടിച്ചു. പരിപാടി വാർഡ് കൗൺസിലറും പി ടി എ പ്രസിഡന്റുമായ പി. ബിജു ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഞങ്ങൾക്ക് മിഠായിയും വിതരണം ചെയ്തു. പരിപാടിയുടെ വാർത്ത പത്രങ്ങളിലും വന്നപ്പോൾ ഞങ്ങൾക്ക് ഇരട്ടി മധുരമായി.
-
സൈക്കിൾ സാക്ഷരത
സൈക്കിൾ പഴയ തലമുറയുടെ നിത്യവാഹനമായിരുന്നു. മനുഷ്യൻ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദപരമായ ഈ വാഹനം ഇന്ന് കാണാകാഴ്ചയായി. ഹൃദയസൗഖ്യത്തിനുള്ള മികച്ച ഒറ്റമൂലിയായി ഡോക്ടർമാർ സൈക്കിൾ സവാരിയെ നിർദേശിക്കുന്നു. സൈക്കിൾ സഞ്ചാരം ആരോഗ്യത്തെ കാക്കുന്നു. സ്‌കൂളിലെ എല്ലാ വിദ്യാർഥികളെയും സൈക്കിൾ സവാരി പരിശീലിപ്പിക്കുന്ന പരിപാടിക്ക് കഴിഞ്ഞ ശിശുദിനത്തിലാണ് തുടക്കമായത്. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറായിരുന്നു പരിശീലനം. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഗുരുക്കളായി. ഇന്ന് എല്ലാ വിദ്യാർഥികളും സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടുണ്ട്. ഹെഡ് മാസ്റ്റർ മണി മാഷിന്റെ സാന്നിധ്യത്തിൽ പി. ടി എ പ്രസിഡന്റ് പി. ബിജു പരിശീലനം ഉദ്ഘാടനം ചെയ്തു.
-
കളി പറയാനൊരു പാർക്ക്
നജ, തീർത്ഥ
ഒഴിവ്‌വേളകളിൽ കളിച്ചുല്ലസിക്കാൻ ഞങ്ങൾക്കുമുണ്ടൊരു പാർക്ക്. പാർക്ക് അടിപൊളി തന്നെ. ടീച്ചർ മാർ കൂടെയുള്ളപ്പോൾ മാത്രമേ പാർക്കിൽ കളിക്കാൻ അനുവാദമുള്ളു. എങ്കിലും അവരുടെ കണ്ണുവെട്ടിച്ച് ഞങ്ങൾ കളിക്കാൻ പോകും. രാവിലെ കഞ്ഞിക്കുടിക്കുന്നത് പാർക്കിൽ കളിച്ചുകൊണ്ടാണ്. ഒഴിവ് ദിവസം പുറത്തുള്ള കുട്ടികൾ വന്നും ഇവിടെ കളിക്കാറുണ്ട്.
-
രക്ഷിതാക്കൾക്കുള്ള ക്ലാസ്
ശിശുപരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് രക്ഷിതാക്കൾക്ക് വേറിട്ട അനുഭവമായിരുന്നു. കുട്ടികളുടെ മാനസികവിഭ്രാന്തിക്ക് ഒരുപരിധിവരെ രക്ഷിതാക്കൾ അറിയാതെപോകുന്ന ചില കാരണങ്ങളുണ്ടെന്ന് ക്ലാസ് അവരെ ബോധവാൻമാരാക്കി. പവർപോയന്റ് പ്രസന്റേഷനിലൂടെ പുതിയ തലമുറ കടന്നുപോയ വഴികളും ക്ലാസിൽ അവതരിപ്പിച്ചു. തലമുറകൾ തമ്മിലുള്ള അന്തരവും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും എടുത്തു കാണിച്ചു. ക്ലാസിന് ശുഹൈബ ടീച്ചർ നേതൃത്വം നൽകി.
-
മലയാളത്തിളക്കം
ഏറെ രസകരമായ ക്ലാസായിരുന്നു ഞങ്ങൾ കുറച്ചു കുട്ടികൾക്ക് മലയാളത്തിളക്കം. കഥയിലൂടെയും കളിയിലുടെയും ബീന ടീച്ചർ ആയിരുന്നു ക്ലാസെടുത്തത്. പേരും വീട്ടുകാരുടെ പേരും എഴുതാൻ പഠിപ്പിച്ചു തന്നു. കംപ്യൂട്ടറിൽ കാണിച്ച ചിത്രത്തിന്റെ പേരുകൾ ചാർട്ടിൽ എഴുതി. മിനിടീച്ചറും മഞ്ജുഷ ടീച്ചറും ക്ലാസെടുത്തിരുന്നു. ഒരാഴ്ച സുഹൈൽ മാഷും ക്ലാസെടുത്തിരുന്നു. എല്ലാ അധ്യാപകരും വന്നു നിരീക്ഷിച്ചു.
നാടകക്കളരി
സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്‌കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട് പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ 65 വിദ്യാർഥികളാണ് ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു. കോഴിക്കോട് ബി.ആർ.സി ചിത്രകലാ അധ്യാപകൻ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന് പുതിയ ദൃശ്യാവിഷ്‌കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ, സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി നിർദേശങ്ങൾ നൽകി.
മികവുത്സവം
ദാന ഫാത്തിമ, സാധിക സന്തോഷ്
ഞങ്ങളുടെ സ്‌കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോം (ങീങ ങമഴശര ീള ങമവേ)െ എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്‌കൂളുകളിൽ നിന്നാണ് ഞങ്ങൾ മണ്ഡലം തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട് ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്.
മാസിക ജനിച്ച കഥ
ഞാൻ ഷിഫ, നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ. പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ സ്‌കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്‌നേഹം നിറഞ്ഞ കൂട്ടുകാരും ഉണ്ടായിരുന്നു. ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും. പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി ഭാഷയെയും തൊട്ടറിഞ്ഞു.
BaLA ബിൽഡിംഗ് ആസ് എ ലേണിംഗ് എയ്ഡ്
ആയിഷ നേഹ, 4 എ
വിദ്യാർഥികളിൽ പഠനം രസകരമാക്കുന്നതിനും അവരെ സ്‌കൂളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടി സർവശിക്ഷാ അഭിയാൻ ആരംഭിച്ച ഒരു പദ്ധതിയാണ് ബാല. സ്‌കൂൾ ചുവരുകൾ പഠനത്തിനുള്ള ഉപാധിയായി ഉപയോഗിക്കാൻ കഴിയുന്നു എന്നതിലാണ് ബാലയുടെ പ്രാധാന്യം വർധിക്കുന്നത്. വിദ്യാര്ത്ഥികള്ക്ക് പെട്ടെന്ന് പകർത്താൻ പറ്റിയ മികച്ച ചിത്രങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമരിൽ ഒരുക്കിയിട്ടുള്ളത്. ഫറോക്ക് കരുവൻതിരുത്തി സ്വദേശിയും എസ്.എസ്.എയുടെ ചിത്രകലാ അധ്യാപകനുമായ അഭിജിത്ത് ദാസ് ആണ് സുഹൈൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ആശയം നടപ്പാക്കിയത്. കെ.ജി.സി.ഇ ഫൈൻ ആർട്‌സിൽ അധ്യാപകയോഗ്യതയുള്ള ഇദ്ദേഹം മികച്ച സംഘാടകനും നാടകശിൽപശാലകൾ, സംവിധാനം, രംഗപടം, തുടങ്ങിയ രംഗത്ത് ശോഭിക്കുകയും ചെയ്തിട്ടുണ്ട്. കൈരളി ചാനലിൽ പ്രോഗ്രാം കോർഡിനേറ്ററും പ്രൊഡ്യൂസറുമായി പ്രവർത്തിച്ചിരുന്നു.
--
മുൻസിപ്പൽ കലോത്സവത്തിൽ ഇരട്ട വിജയം
2017-18 അധ്യയന വർഷത്തെ ഫറോക്ക് മുൻസിപ്പാലിറ്റിതല കലോത്സവത്തിന് ആതിഥ്യമരുളാൻ ഇത്തവണ നമുക്കാണ് സാധിച്ചത്. മുൻസിപ്പാലിറ്റിയിലെ 13 പ്രൈമറി വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച പരിപാടിയായിരുന്നു അത്. സംഘാടനത്തിന്റെ മികവിനാലും അതിഥികൾക്കൊരുക്കിയ ഭക്ഷണവിഭവത്തിന്റെ മേന്മയാലും വിജയികൾക്ക് നൽകിയ സമ്മാനത്താലും ഇതുവരെ നടന്ന കലോത്സവത്തിൽ നിന്നും വേറിട്ടു നിന്നു. കലോസത്സവത്തിൽ 74 പോയിന്റ് നേടിയും അറബി സാഹിത്യോത്സവത്തിൽ 56 പോയിന്റ് നേടിയും മറ്റു സ്‌കൂളുകളെ ഏറെ പിന്നിലാക്കി നമ്മുടെ സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി.
-
ഫറോക്ക് ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം
ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂരിൽ വെച്ച് നടന്ന ഫറോക്ക് ഉപജില്ലാ കലോത്സവത്തിലെ അറബി സാഹിത്യോത്സവത്തിൽ 43 പോയിന്റ് നേടി നമ്മുടെ സ്‌കൂളിലെ മുൻ അധ്യാപകനും മാനേജറുമായ മൂസമാസ്റ്ററുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ കെ. അബ്ദുൽ ലത്തീഫ് മാസ്റ്ററുടെയും പി.കെ. വാസില ടീച്ചറുടെയും അകമഴിഞ്ഞ കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്.
-
ആഹ്ലാദം പകർന്ന ക്ലാസ്
അന്നൊരു ക്ലാസുണ്ടാകുമെന്ന് ശുഹൈബ ടീച്ചർ പറഞ്ഞിരുന്നു. എന്നും എത്ര ക്ലാസ് കാണുന്നു. അതുപോലെ ഒന്നെന്നേ കരുതിയുള്ളൂ. എന്നാൽ കണക്കിലൂടെ കാര്യം പറഞ്ഞ് റസാഖ് സാർ ഞങ്ങളെ അതിശയിപ്പിച്ചു. വയസ്സനായ ഒരാളെ പ്രതീക്ഷിച്ച ഞങ്ങൾക്കു മുന്നിലെത്തിയത് ഒരു കുട്ടി മാഷായിരുന്നു. പൊക്കമില്ലായ്മയാണ് എന്നുടെ പൊക്കമെന്നുപറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ തുടങ്ങിയ റസാഖ് സാറിന്റെ ക്ലാസിൽ വാച്ച് ഈസ് നോട്ട് വാച്ചല്ലെന്നും വാച്ച് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങൾക്കും വ്യത്യസ്തമായ അർഥമുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ച് തന്നു. മാഷിന്റെ മാത്‌സ് ഡാൻസും ബിസ്‌ക്കറ്റ് കളിയും ഞങ്ങൾക്കേറെ ഇഷ്ടമായി.
ഹിരോഷിമ നാഗസാക്കി ദിനം
കുട്ടികൾ വിപുലമായാണ് ഹിരോഷിമ- നാഗസാക്കി ദിനം കൊണ്ടാടിയത്. യുദ്ധ വിരുദ്ധ പതിപ്പ് നിർമാണ മൽസരത്തിൽ സാധിക സന്തോഷും അജനയും ഒന്നും, രണ്ടും സ്ഥാനം നേടി.
സ്വാതന്ത്ര്യപ്പുലരിയിൽ
സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിച്ചു. കുട്ടികൾ ദേശഭക്തി ഗാനം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പതാക നിർമിച്ചു. പ്രസംഗ മൽസരവും ക്വിസ് മൽസരവും നടത്തി. വാർഡ് കൗൺസിലർ ബിജു പങ്കെടുത്തു. ധാരാളം രക്ഷിതാക്കൾ സന്നിഹിതരായിരുന്നു.
-
അധ്യാപക രക്ഷാകർതൃ സംഘടന
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെ ഒരു സഹകരണം അത്യാവശ്യമാണ്. വിദ്യാർത്ഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ടാകും. വിദ്യാലയത്തിനകത്തും പുറത്തും. ഇവയുടെ ആകെ തുകയാണ് വിദ്യാർത്ഥിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്. ഇവ പരസ്പര പൂരകങ്ങളാണ്. രക്ഷിക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായം ഓരോ വിദ്യാലയത്തിലും അത്യന്താപേക്ഷിതമാണ്. നമ്മുടെ പി.ടി.എയുടെ അകമഴിഞ്ഞ സഹകരണം ഈ അവസരത്തിൽ ഓർത്തുപോകുന്നു. പ്രസിഡന്റ്പി.ബിജുവും, വൈസ് പ്രസിഡന്റ്‌സുധീഷ് മാസ്റ്ററും ചേർന്ന കമ്മിറ്റിയിൽ 21അംഗങ്ങൾ ഉണ്ട്. എം.പി.ടി.എ ചെയർപേഴ്‌സൺ സജിതയുടെ നേതൃത്വത്തിൽ 24അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളുമുണ്ട്. സ്മാർട്ട് ക്ലാസ് റൂം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ, സ്‌കൂളിന്റെ ഉറ്റവരായി നിന്നുതന്നെ മുനിസിപ്പാലിറ്റി കലോൽസവത്തിന്റെ ആതിഥേയത്വത്തിൽ മിന്നിതിളങ്ങാൻ വിദ്യാലയത്തിനെ സഹായിച്ചത്, ഭക്ഷണ വിതരണക്കാര്യത്തിലും, ശുചീകരണകാര്യത്തിലും എല്ലാം ഉണ്ടായ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. നന്ദി ഞങ്ങൾ ഹൃദയത്തിൽ ചേർത്തുവെക്കുന്നു.
വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലൈബറി പ്രദർശനം, പുസ്തക വിതരണം, വായനാമൂല ഒരുക്കൽ, അസംബ്ലിയിൽ കഥ പറച്ചിൽ ,കവിതാലാപനം ,കഥ പറച്ചിൽ, കവിത ചൊല്ലൽ എന്നീ മൽസരങ്ങൾ നടത്തി.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും പ്രദർശനവും നടത്തി. ചാന്ദ്രദിനം വളരെ വിപുലമായി തന്നെയാണ് കുട്ടികൾ ചാന്ദ്ര ദിനം കൊണ്ടാടിയത്. ചാന്ദ്ര മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്രപതിപ്പ് തയ്യാറാക്കി. ചാന്ദ്രദിന ക്വിസ് മൽസരവും നടത്തി.
ചർച്ചയാകട്ടെ ചർക്ക
ഹരിദേവ്, 4 ബി ഒരുകാലത്ത് ശക്തമായ പ്രതിരോധത്തിന്റെ അടയാളമായിരുന്നു ചർക്ക. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ആയുധവുമായിരുന്നു ചർക്ക. ചർക്കക്ക് കൂടുതൽ പ്രചാരണം നൽകിയതും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയായിരുന്നു. ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ് ചർക്ക. ചർഖാ എന്ന ഹിന്ദി വാക്കിൽ നിന്നാണ് ചർക്ക എന്ന പദമുണ്ടായത്. ചർക്കയിലുറങ്ങുന്ന ചരിത്രത്തെ വീണ്ടും ഓർമിച്ചുകൊണ്ടാണ് നാലാം തരം ബി.ക്ലാസിലെ ഹരിദേവും സൂര്യമാധവും ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണത്തിന് മോടി പിടിപ്പിച്ചത്. സ്‌കൂൾ അസംബ്ലിയിൽ ചർക്ക ഹെഡ്മാസ്റ്റർ മണിമാഷിന് കൈമാറി.
ഒരുമയുടെ നിറവിൽ ഓണം
ഓണം അന്നും ഇന്നും ഓർമ്മപ്പെടുത്തുന്നത് മാനുഷ്യരെല്ലാം ഒന്നുപ്പോലെയെന്ന മഹത്തായ സന്ദേശമാണ്. മലയാളിയുടെ കാർഷികോത്സവമായിരുന്നു ഒരു കാലത്ത് തിരുവോണം. ഉൽസവം ഒരുമയുടേതാണല്ലോ. മണ്ണും വിണ്ണും മനസും ഒരുമിക്കുമ്പോൾ ആഹ്ലാദത്തിന്റെ പൂപ്പൊലികളുയരുന്നു. ആയിരത്താണ്ടുകൾക്കപ്പുറത്തുനിന്ന് ഒാർമ്മയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് നമ്മളിലൂടെ അടുത്ത തലമുറയിലേക്കുമെത്തുന്നു. ഈ വർഷത്തെ ഓണാഘോഷം പലവിധ വർണ വിഭവങ്ങളായി തന്നെയാണ് ഞങ്ങൾ ആഘോഷിച്ചത്. പൂക്കളം ഒരുക്കിയും നാടൻ പാട്ടുകൾ പാടിയും മൽസരപരിപാടികളായ നാടൻ കളികളിൽ ഏർപ്പെട്ടും, ഞങ്ങൾ ഒരുമയോടെ ഓണമുണ്ടു. ഓണസദ്യയുടെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ മായാതെ നിൽക്കുന്നു.
സ്‌നേഹത്തിന്റെ പുൽക്കൂട്
ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ ക്രിസ്മസ് ട്രീ. ആധുനിക ക്രിസ്മസ് ട്രീയുടെ ജന്മം ജർമ്മനിയിലാണ്. ക്രിസ്മസ് ട്രീക്കുമുണ്ട് പ്രത്യേകതകൾ. അതിനോട് ചുറ്റിപ്പറ്റി ഒരുപാട് കഥകളും കേട്ടിട്ടുണ്ട്. ത്രികോണാകൃതിയിലുള്ള ആ മരം എവർ ഗ്രീൻ തുടർച്ചയായി നിലനിൽക്കുമെന്ന ആശയത്തെ സൂചിപ്പിക്കുന്നു. അത് ത്രിത്വത്തെ സൂചിപ്പിക്കുന്നു. പച്ചനിറം ജീവിതത്തെ സൂചിപ്പിക്കുന്നു. വെളിച്ചം സ്വർഗത്തെയും. സമ്മാനങ്ങൾ ദാനത്തെയും ധർമത്തെയും. എന്നീ ആശയങ്ങൾ ഉൾക്കൊണ്ടുതന്നെ ഞങ്ങൾ അധ്യാപകരായ പ്രസീത, മിനി, മജ്ഞുഷ, ആയിഷ, വാസില, ബീന, ഷമീന എന്നിവരുടെ നിർദേശപ്രകാരം സ്‌കൂൾ അങ്കണത്തിൽ ക്രിസ്മസ് മരം ഒരുക്കിയത്.
-
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1,2,ക്ലാസിലെ കുട്ടികൾ ഗാന്ധിക്കവിതകളും ചിത്രങ്ങളും ശേഖരിച്ചിച്ച് പതിപ്പ് തയാറാക്കി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് ഗാന്ധിപതിപ്പുകൾ തയാറാക്കിയത്. കഥകൾ, ചിത്രങ്ങൾ, ഗാന്ധിവചനങ്ങൾ, ഇവ ഉൾപ്പെടുത്തിയാണ് ഗാന്ധി സ്മൃതി പതിപ്പിറക്കിയത്. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മൽസരവും നടത്തിയിരുന്നു. ശിശുദിനം
വളരെ ഉൽസാഹത്തോടെയാണ് കുട്ടികൾ ശിശുദിനത്തെ വരവേറ്റത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു (ചാച്ചാജി)വിന്റെ ജന്മദിനത്തിലാണ് ശിശുദിനത്തെ വർണാഭമായി കൊണ്ടാടിയത്. ഇതിനോടനുബന്ധിച്ച് സൈക്കിൾ പരിശീലന യജ്ഞവും ക്വിസ് മൽസരവും സംഘടിപ്പിച്ചു. കേരള പിറവി
കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ചിത്രരചന മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി എന്നതും എടുത്തു പറയേണ്ടതാണ്. 3,4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മൽസരവും സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനത്തിലും വിപുലമായ പരിപാടികൾ നടത്തി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾക്കാണ് സ്‌കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി. ചടങ്ങിൽ മിഠായിയും വിതരണം ചെയ്തു.
അക്കാദമിക് മാസ്റ്റർ പ്ലാൻ
വിഷൻ100 എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും. 2018-2019 കാലയളവിലേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ അവസ്ഥകളെ നല്ലതുപോലെ വിശകലനം ചെയ്ത് കൂട്ടായ തീരുമാനത്തോടെ ആണ് അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്തത്. ആരും പിന്നോക്കക്കാരല്ല എന്ന ആശയവും ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി പിൻപറ്റാവുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്ന് ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വാക്കുകൾ ഞങ്ങളിൽ പുതുജീവൻ നൽകി. കോഴിക്കോട് ബി.പി.ഒ സ്റ്റിവി സാറാണ്് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ സാക്ഷി നിർത്തിയായിരുന്നു ആ പ്രഖ്യാപനം. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിനെത്തി. പി.ടിഎ പ്രസിഡന്റ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
---
കായിക കരുത്തിലും മന്നേറ്റം
അഫ്രിൻ, ഷമൽ, ഷാദിൽ- 4
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ബുദ്ധിയും ഉണ്ടാകൂ. പുതുതലമുറയെ ജീവിതശൈലി രോഗങ്ങളിൽ വീഴാതിരിക്കാൻ കായികശേഷി തിരിച്ചെടുത്തേ മതിയാകൂ.. ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെസ്ഥാനം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റിൽ മാത്രമാണ് അൽപമെങ്കിലും പേരു ചേർത്തത്. ഇതിനൊരു മാറ്റം വരുത്താൻ ഒരോ ക്ലാസ്മുറിയും സജ്ജമാക്കേണ്ടതുണ്ട്. നല്ലൂർ നാരായണ എൽ.പി സ്‌കൂളിലെ കായിക പരിശീലനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാവർഷവും സ്‌കൂളിൽ കായികമൽസരം നടത്തുന്നു. എല്ലാ അധ്യാപകരും മൽസര ബുദ്ധിയോടെ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ മൽസരവിജയികളെ പഞ്ചായത്ത്, സബ്ജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ട പരിശീലനം പ്രത്യേകം നൽകി അവരെ കൂടുതൽ മികവുറ്റവരാക്കുന്നുണ്ട്.
-
കാഴ്ചകളുടെ പുതിയ ആകാശങ്ങൾ
യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ കൂടയാകുമ്പോഴോ ഇരട്ടി മധുരം.. അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി...
അധ്യാപകരും സ്‌കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ ചേച്ചിയും മൂന്ന് കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു. ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും മുമ്പ് എപ്പോഴെക്കെയോ നേരിട്ട് തൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ് പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ പുളച്ചുപാഞ്ഞ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു. അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്കായിരുന്നു. പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക് മിഴിവേകി. പിന്നെ സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല. എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ് പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ മഹാരാജാസ് കോളേജ് സ്‌റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്. അവിടെയും ഞങ്ങളെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്, വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി ഡച്ച് പാലസ്, സിനഗോഗ്, എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു. അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.
-
ആകാശവാണിയിലേക്കൊരു യാത്ര
ലയ, ലബീബ
ഒരു സ്വപ്‌നമായിരുന്നു ഞങ്ങൾക്ക് ആ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് വലിയ ഭാഗ്യമായി കരുതുന്നു. ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് ഏവരുടെയും വിവരങ്ങളറിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ ഞങ്ങൾ പറഞ്ഞു കേട്ടതാണ്. വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ. കാരണം അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു യാത്ര. ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി എന്നിവരുണ്ടായിരുന്നു.
യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന ടീച്ചർ മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ പറഞ്ഞു.
ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു. ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിന്റെ ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ യും ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു.
-
സുസ്‌മേരവദനരായി സുപ്രഭാതത്തിലേക്ക്
റേഡിയോയുടെ മഹത്വമറിഞ്ഞ ഞങ്ങൾക്ക് പത്രങ്ങൾ ജനിക്കുന്ന കഥയറിയാനും ആകാംക്ഷയായി. തൊട്ടടുത്ത് തന്നെയാണല്ലോ സുപ്രഭാതം ദിനപത്രം. അവിടേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളായ ഞങ്ങളെ സുപ്രഭാതത്തിലേക്ക് അടുപ്പിച്ചത് അതിലെ വിദ്യാപ്രഭാതമെന്ന പേജാണ്. വാർത്തകൾക്കപ്പുറത്ത് ഞങ്ങൾക്ക് പഠിക്കാനുള്ളതുകൂടി വിദ്യാപ്രഭാതം പേജിൽ നിന്ന് കിട്ടുന്നുണ്ട്. സുപ്രഭാതം ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതിന്റെ മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരുമായി ഞങ്ങൾ ഒരഭിമുഖം തന്നെ നടത്തി. അദ്ദേഹം ഞങ്ങളോട് വാത്സല്യപൂർവം പെരുമാറി. കുറേ നിർദേശ ഉപദേശങ്ങൾ തന്നു. സുപ്രഭാതത്തിലെ ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ ഈ സംവാദത്തെ ക്യാമറയിൽ പകർത്തി. ചായയും പലഹാരവും കൂടിയായപ്പോൾ മധുരം ഇരട്ടിയായി. സുപ്രഭാതത്തിലെ എച്ച്. ആർ അഡ്വ. ഷഫീഖ് അബ്ദുല്ല ഞങ്ങൾക്ക് അന്നത്തെ ദിനപത്രം തന്നാണ് ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ പ്രഭാതത്തിന്റെ എഡിറ്റർ ഇൻ ചാർജ് ഹംസ ആലുങ്ങലിനെയും പരിചയപ്പെട്ടു. നേരത്തെ സ്‌കൂളിൽ ഞങ്ങൾക്ക് ഗണിതക്ലാസെടുക്കാനെത്തിയ റസാഖ് എം. അബ്ദുല്ല സാറിനെ ഞങ്ങളവിടെ പരതിയെങ്കിലും കാണാനാവാത്തതിൽ നിരാശ തോന്നി. സുപ്രഭാതത്തിന്റെ എല്ലാ സെക്ഷനുകളിലും ഞങ്ങൾ ചുറ്റിനടന്നു കണ്ടു. എല്ലാവരെയും പരിചയപ്പെടുകയും ചെയ്താണ് മറക്കാനാവാത്ത ഓർമകൾ മനസിൽ സൂക്ഷിച്ച് ഞങ്ങൾ യാത്രയായി.
തയ്യാറാക്കിയത്: റിയ, പ്രയാൺ
കുട്ടികളുടെ രചനകളിലൂടെ
സുന്ദരി മീനുകൾ
ഫാത്തിമ ദിയ കെ, 4 ബി
ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി. ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു.
ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ്
നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട്
ചോദിച്ചാലോ?
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ
ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു.
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?. മുതലച്ചാരുടെ വായയിൽ മീനുകൾ. ഹോ...കഷ്ടം. ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.
--
ആകാശം
കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ നീ പടിഞ്ഞാറു നിന്നു അസ്തമിക്കുന്നോ രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ.. രാത്രി ഓർമയിൽ നീ എന്നും.. വെളിച്ചമേ, എന്തിനാണ് വേഗത്തിൽ പോകുന്നത് എവിടെയെങ്കിലും തട്ടിമുട്ടൂലേ സൂര്യനെ നീ എന്തിനു മായിക്കുന്നു മേഘമേ ആ ദിനം ലോകം കാണൂലേ മേഘം പോലെയുള്ള നിന്നെ എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ നിന്റെ പകുതി ആരു കൊണ്ടുപോയി..?
-
പുഴ വിളിക്കുന്നു
സൂര്യമാധവ്, 4 ബി
എന്തൊരു ഭംഗിയീ പുഴ എനിക്കേറെ ഇഷ്ടമീ പുഴ എന്നെ വിളിക്കുന്നീ പുഴ എന്റെ ജന്മ നാട്ടിലേ പുഴ എനിക്കേറെ ഇഷ്ടമാണീ പുഴ എന്നെ വിളിക്കുന്നീ പുഴ ആരും കൊതിച്ചു പോകുമീപുഴ
കുഞ്ഞിക്കിളി
ദിൽഷാൻ, 4 ബി
കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ നെൽക്കതിരെല്ലാം കൊത്തിക്കൊണ്ട് തത്തമ്മക്കിളി പോയാല്ലോ കയ്യിൽകിട്ടിയ നെൽമണിയെല്ലാം അണ്ണാർ കണ്ണനെടുത്തല്ലോ കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ വീണുകിടക്കും നെൽമണി എല്ലാം കൊത്തിക്കൊത്തി എടുത്താട്ടെ
-
പൂക്കൾ
മുസ്ഫിറ, 3
മഴക്കാലം വന്നു മഴപെയ്യാൻ തുടങ്ങി പൂക്കളെല്ലാം ആടിക്കളിച്ചു തേൻ നുകരാൻ പൂമ്പാറ്റ എത്തി പൂമ്പാറ്റകൾ പാറിക്കളിച്ചു പൂക്കളെ കാണാൻ എന്തു ചന്തം ഹായ് നല്ല ചന്തം
-
പൂമ്പാറ്റ
ഗീതിക, 1 ബി
പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ പാറി നടക്കും നേരത്ത് നിന്നുടെ പുള്ളിയുടുപ്പ് എനിക്കൊരുനാൾ കടം തരുമോ? പൂന്തേൻ നുകരും നേരത്ത് പൂവിൻ ചാരത്തു വന്നാല് തവിട്ട് പുള്ളിയുടുപ്പ് തന്നൂടേ പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ തേൻ കുടിക്കും പൂമ്പാറ്റേ ആറു കാലുള്ള പൂമ്പാറ്റേ നിന്നെ കാണാൻ എന്ത് രസം
-
പാമ്പിന്റെ ബുദ്ധി
ഫാത്തിമ സന 3 -സി
ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് അതിനെ ഒഴിവാക്കാൻ തോന്നി. കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി.
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ
കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.
-
സിംഹരാജാവും മൃഗങ്ങളും
മുഹമ്മദ് മിസദ്
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു. ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു. മൃഗങ്ങളോട് കാട്ടിൽ പോയി ഭക്ഷണം കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല. സിംഹ രാജാവ് തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്. ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു. രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ? സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ഭ ക്ഷണം ഉണ്ടാകും? അവയുണ്ടാക്കാനും പഠിക്കണമല്ലോ.
---
തത്തമ്മയുടെ അഹങ്കാരം
ഷാൻ രാജ്, 2 സി
പണ്ടു പണ്ടൊരു കാട്ടിൽ ഒരു തത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി. പക്ഷേ അവസാന ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല. ഉത്തരം പറഞ്ഞത് മാനും. തത്തമ്മ ആകെ വിളറിപ്പോയി. എല്ലാവരും തത്തമ്മയെ നോക്കി ചിരിച്ചു. കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.
-
ദാനയുടെ മഞ്ജുഷ ടീച്ചർ
ദാന ഫാത്തിമ, 4 എ
ഞാനും ഈ വർഷത്തോടെ ഈ സ്‌കൂളിൽ നിന്നു പടിയിറങ്ങുകയാണ്. സ്‌കൂളിലെ കഴിഞ്ഞ
വർഷങ്ങൾ എനിക്ക് മറക്കാനാവാത്തതാണ്. അടുത്ത വർഷം മറ്റൊരു സ്‌കൂളിൽ,
വേറൊരു ക്ലാസ് മുറിയിൽ ആവും ഞാനും. പക്ഷേ, അവിടെ മഞ്ജുഷ ടീച്ചർ
ഉണ്ടാവില്ലല്ലോ. ഇവിടുത്തെ മറ്റധ്യാപകരുണ്ടാവില്ലല്ലോ.
ഒന്നാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു മഞ്ജുഷ ടീച്ചർ. ടീച്ചറെ
എനിക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത വർഷവും ഞാൻ ടീച്ചറുടെ ക്ലാസിൽതന്നെ
ഇരിക്കാൻ ആഗ്രഹിച്ചു. അതിനായി കൊല്ലപ്പരീക്ഷയിൽ അറിയാവുന്ന ഉത്തരംകൂടി
ഞാൻ തെറ്റിച്ചെഴുതി. തോറ്റാൽ എനിക്ക് പിന്നെയും അതേ ക്ലാസിൽ
ഇരിക്കാമല്ലോ. മഞ്ജുഷ ടീച്ചറെ എപ്പോഴും കാണാമല്ലോ. പക്ഷേ എന്നിട്ടും എന്നെ
ജയിപ്പിച്ചു.
ടീച്ചർക്ക് എന്നോടുമുണ്ടായിരുന്നു ആ സ്‌നേഹം. ഒരു ദിവസം ഞാൻ ക്ലാസിൽ
വന്നില്ലെങ്കിൽ ടീച്ചർ വീട്ടിലേക്ക് വിളിച്ച് കാരണം
അന്വേഷിക്കുമായിരുന്നു. ടീച്ചറെ ഒരിക്കലും ഇങ്ങോട്ട് വിളിച്ച് കാരണം
ബോധിപ്പിക്കേണ്ട ആവശ്യം ഒരിക്കലും വന്നിരുന്നില്ല. ഞാൻ ഇപ്പോഴും ആ പഴയ
ഒന്നാം ക്ലാസിൽ പോകാറുണ്ട്. അവിടെ മഞ്ജുഷ ടീച്ചറുടെ കുട്ടിയായിരിക്കാൻ
ആഗ്രഹിക്കാറുണ്ട്. കഥാ പുസ്തകങ്ങൾ വായിക്കാറുണ്ട്. മഞ്ജുഷ ടീച്ചറെ കാണാനും
അവരോട് വർത്തമാനം പറയാനുമാണ് പോകുന്നത്. അതൊരിക്കലും ഇല്ലാതാവരുതേ എന്ന്
ഞാൻ ആഗ്രഹിക്കുന്നു. ഇനി പോകുന്ന സ്‌കൂളിൽ അവരുണ്ടാകില്ലല്ലോ എന്ന ചിന്ത
എന്നെ വേദനിപ്പിക്കുന്നു.
വിജയം ദൃഢനിശ്ചയത്തിലൂടെ
ധ്യാൻരാജ്
ഞാൻ ധ്യാൻരാജ്... എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂൾ മികവിന്റെ കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. സ്‌കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ബാനർ എന്നെ വല്ലാതെ അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ ഒർമ്മയെ ഞാൻ 4 ബിയിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ. മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചു. താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് ക്ലാസും സ്‌നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി. മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ, എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള കാര്യമല്ല. ചിട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്. എല്ലാ വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.
-
മടിയനായ ഞാൻ മിടുക്കനായ കഥ
മുഹമ്മദ് ഹിഷാൻ
കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും പറയണമെല്ലോ.മഞ്ജുഷ ടീച്ചറാണ്. കളിയാക്കരുത് കേട്ടോ, എനിക്ക് സ്‌കൂളിൽ വരാൻ ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു വലിച്ചു കയറ്റും, സ്‌കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്‌നേഹവാത്സല്യത്തിനു മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി. അല്ലാതെ രക്ഷയില്ല. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്‌കൂളിന്റെ അഭിമാന താരമായി മാറും. നോക്കിക്കോളൂ.
-
ലത്തീഫ് മാഷിന്റെ ലോഗോ
ദിയ ഫാത്തിമ സി.കെ, 4 എ
ഞങ്ങളുടെ അറബി അധ്യാപകൻ അബ്ദു ലത്തീഫ് മാസ്റ്റർ ഞങ്ങളുടെ അഭിമാനമാണ്.
അധ്യാപന മികവിൽ മാത്രമല്ല, അധ്യാപക സംഘടനകൾക്കും വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും ആവശ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ
മികവ്. ഫറോക്ക് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോയും മാഷായിരുന്നു
തയാറാക്കിയത്. മാഗസിൻ രൂപകൽപ്പന, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്രരചന
തുടങ്ങി താൻതൊട്ട ഏതു മേഖലയും പൊന്നാക്കി മാറ്റാൻ ഇതിനകം ലത്തീഫ് മാഷിനായി.
പ്രതിഭാ പുരസ്‌കാരം രാജു മാസ്റ്റർക്ക്
2011ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മികച്ച എന്യൂമറേറ്റർക്കുള്ള വെള്ളി മെഡലും സർട്ടിഫിക്കറ്റും സെൻസസ് ഡയറക്ടർ ബി.ചന്ദ്രമുഷിയിൽ നിന്ന് കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.
-
ഊട്ടുപുരയുടെ സ്വന്തം തങ്കേച്ചി
തീർത്ഥ, 4 എ
പൊതുവിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ വിദ്യാർഥികൾക്കുള്ള ഉച്ച ഭക്ഷണം. നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളേയും അധ്യാപകരേയും വർഷങ്ങളായി അന്നമൂട്ടിയിരുന്നത് ചിന്നമ്മ ചേച്ചിയുടെ വീട്ടുകാരാണ്. ചേച്ചിക്ക് സുഖമില്ലാതായതോടെ ഊട്ടുപ്പുരയുടെ ഭരണം മകൾ പി.സി തങ്കം ഏറ്റെടുത്തു. ഓരോദിവസവും ഓരോ വിഭവങ്ങൾ ഒരുക്കുന്നതിലെ അവരുടെ മികവ് ഒന്നു വേറെതന്നെയാണ്. ഉച്ചയ്ക്ക് മാത്രമല്ല, രാവിലെ കുട്ടികൾക്ക് കഞ്ഞിയും ഇവിടെ വിതരണം ചെയ്യുന്നുണ്ട്. രാവിലെ ഭക്ഷണം കഴിക്കാതെ സ്‌കൂളിലേക്ക് വരുന്ന കുട്ടികൾക്ക് ഒരാശ്വാസമാണ് പ്രഭാതഭക്ഷണം.
---
പ്രത്യേക താരങ്ങളെ പരിചയപ്പെടാം
നദീം, ക്വിസ് മത്സരങ്ങളിലെ വിജയി
സ്‌കൂളിൽ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാറുള്ള ക്വിസ് മത്സരങ്ങളിലെ സ്ഥിരം വിജയിയാണ് മൂന്നാം ക്ലാസുകാരനായ മുഹമ്മദ് നദീം. എല്ലാ മത്സരങ്ങളുടെ മുമ്പിലും നദീമുണ്ടാകും. ക്വിസ് മത്സരമുണ്ടെന്നറിഞ്ഞാൽ അവിടെ ഓടിയെത്തും. പഠനത്തിൽ മാത്രമല്ല അവന്റെ മികവ്. കുസൃതിയിലുമുണ്ട്. നന്നായി വായിക്കും. നല്ല ആത്മവിശ്വാസവും ഉണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബി.ആർ.സിയിൽ സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരത്തിലും ഉപജില്ലാ സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തിലും അക്ഷരമുറ്റം, യുറീക്ക, മലർവാടി വിജ്ഞാനോത്സവത്തിലും എല്ലാം നദീം തന്റെ മികവു പുലർത്തിയിട്ടുണ്ട്.
-
കരവിരുതിന്റെ മികവിൽ പ്രയാൺ
നാല് സി ക്ലാസിലെ പ്രയാൺ പഠനത്തിൽ മാത്രമല്ല തിളങ്ങുന്നത്. പഠനോപകരണങ്ങൾ നിർമിക്കുന്നതിലും അവന്റെ കരവിരുത് എടുത്തു പറയേണ്ടതാണ്. ഉപ ജില്ലാ ശാസ്ത്രമേള മരത്തിൽ കൊത്തുപണിയിൽ ഒന്നാംസ്ഥാനം പ്രയാണിനായിരുന്നു. അവൻ നിർമിച്ച ജലചക്രം മികച്ചതാണ്. അതിന്റെ മികവുകൊണ്ട് അത് സ്‌കൂളിന് അവൻ കൈമാറുകയും ചെയ്തു. വരാനിരിക്കുന്നവർക്ക് കണ്ടു പഠിക്കാനായി. പ്രസംഗത്തിലും തന്റെ മികവ് പ്രയാൺ പ്രകടിപ്പിച്ചിട്ടുണ്ട്. ഫറോക്ക് മുനിസിപ്പാലിറ്റി കലോത്സത്തിൽ ഒന്നാം സ്ഥാനവും അവനായിരുന്നു. അവൻ നിർമിച്ച ജലചക്രം മറ്റുള്ളവർക്കു കണ്ടുപഠിക്കുന്നതിനായി സ്‌കൂളിന് കൈമാറി..
-
ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി
ഇത് മറ്റാരുമല്ല കേട്ടോ, നമ്മുടെ അൽഫിയ യാണ്. കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ അഗർബത്തി നിർമ്മാണത്തിൽ എ ഗ്രേഡും. ഫറോക്ക് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി സ്‌ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്‌കൂളിൽ നടത്തിയ ദിനാചരണ മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
-
പാട്ടിന്റെ കൂട്ടുകാരി ലബീബ
നാല്.സി ക്ലാസിലെ ലബീബയുടെ കൂടെ പാട്ടുകളുടെ താളമുണ്ട്. തുടർച്ചയായി അറബിക് കലോത്സവത്തിൽ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിയതിൽ ലബീബയുടെ സ്ഥാനംഎടുത്തു പറയേണ്ടതാണ്. മുനിസിപ്പാലിറ്റി ബാല കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ രണ്ടു വർഷമായി ഒന്നാം സ്ഥാനം ലബീബക്കായിരുന്നു. ആകാശവാണിയിലെ പൂക്കുട പരിപാടിയിലെ പാട്ടുകളെ കൂടുതൽ മികച്ചതാക്കിയത് അവളുടെ ശബ്ദമായിരുന്നു. പാട്ടിനോട് മാത്രമല്ല പഠനത്തിലും സൗഹൃദബന്ധങ്ങൾ നിലനിർത്തുന്നതിലുമെല്ലാം ലബീബ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ്.
ഹനീൻ കണക്കിലെ താരം
ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ എട്ടാം സ്ഥാനവും ഉപജില്ലാ അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ മറ്റൊരു പ്രതിഭയാണ് നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹനീൻ.
-
പഠന മികവിൽ ഹംന ഫാത്തിമ
പഠന മികവിന് ഒരുവ്യക്തി സ്‌കൂളിന് നൽകിയ സ്‌കോളർഷിപ്പിന് നാല്.സി ക്ലാസിലെ ഹംന ഫാത്തിമയാണ് അർഹയായത്. മധവീനിലയം പി സുനിൽ കുമാർ എന്ന വ്യക്തി നൽകിയ 5000 രൂപയുടെ സ്‌കോളർഷിപ്പും ഹംന നേടി.
-
നൂലിൽ വിസ്മയം ചേർത്ത മിടുക്കൻ
കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശാസ്ത്രമേളകൾ. ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ ഹയർ സെക്കന്ററി ക്ലാസ് മുറിയിൽ കരവിരുതിന്റെ വിസ്മയം തീർക്കുകയായിരുന്നു നമ്മുടെ മുഹമ്മദ് മിൻഹജ് കെ. ത്രെഡ്് പാറ്റേണിൽ മറ്റുള്ള കുട്ടികളെ പിന്നിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു മിടുക്കൻ. ജില്ലാ മേളയിലും പങ്കെടുത്തു.
സ്‌നേഹമാണ് സൽമാൻ
സൽമാൻ വ്യത്യസ്തനാണ്. സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്‌കൂളിലേക്ക് എത്രയും നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ സ്‌കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു.
-
നദീറ സ്വഫ്വ
സെറിബ്രൽ പാൾസി രോഗം ബാധിച്ച് ഞങ്ങളുടെ കൂട്ടുകാരി നദീറ സ്വഫ്‌വ ഞങ്ങൾക്കിടയിലുണ്ട്. അവളുടെ വേദന ഞങ്ങളുടെ സങ്കടമാണ്. ഞങ്ങളെത്ര ഭാഗ്യവാൻമാരാണെന്ന് അവളെ കാണുമ്പോൾ ഓർത്തുപോകുന്നു. വേദനിക്കുന്നവളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞങ്ങൾ സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ എന്നിവരോടൊപ്പം അവളുടെ വീട് സന്ദർശിച്ചു. മനസ്സുമുറുക്കി, കരുത്തുനേടിത്തന്നെയാണ് നദീറ സഫ്‌വ തന്റെ കൂട്ടുകാരികളെയും ഗുരുനാഥന്മാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംന ദിയയും ഖദീജ ലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിനെ അതിശയിപ്പിക്കുന്ന രീതിയിലാണ് താളംകൊട്ടിപ്പാട്ടിനെ ആസ്വദിച്ചത്. എന്തൊരാഹ്ലാദമായിരുന്നു അവൾക്ക്. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. ബഹുമാനപൂർവ്വം തന്നെ പറയട്ടേ. മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും സ്‌നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ് ഞങ്ങളിൽ ഒരുവളായ അവരുടെ സഫയെ ജീവിതത്തിലേക്കു നയിക്കുന്നത്.
---
സമാധാനത്തിന്റെ കൊക്കുമായി സദിയാ നിദ
ഹിരോഷിമാ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സഡാക്കോ സസക്കിയുടെ കഥ കേട്ടപ്പോൾ അവളുടെ ഓർമക്കായി 500 കൊക്കുകൾ ഉണ്ടാക്കി നാല്-എ ക്ലാസിനെ അലങ്കരിച്ചത് സാദിയാ നിദയായിരുന്നു. എല്ലാ കുട്ടികളുടെയും അകമഴിഞ്ഞ സഹായം അവൾക്കുണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ. സമാധാനം വിതക്കേണ്ടത് മനുഷ്യമനസ്സിലാണെന്ന ആശയം കുട്ടികൾക്ക് നൽകാൻ സാധിച്ചു.
മികവിൽ ഷിഫ
ഉപജില്ലാ സമൂഹ്യശാസ്ത്രമേളയിൽ ക്വിസ്മത്സരത്തിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂൾ മാഗസിനുകളിൽ മനോഹരമായ കൈപ്പട കൊണ്ട് മനോഹരമാക്കിയ കൊച്ചുമിടുക്കിയാണ് ഫാത്തിമ ശിഫ വി.
ഹംന ദിയ
കലോത്സവം, പഠനം, കായികം, ഗാനം, രചന, വര തുടങ്ങി എല്ലാ മേഖലയിലും കൈപുണ്യം കാണിക്കുന്ന കൊച്ചുസുന്ദരി. നാലാം ക്ലാസിലെ കുസൃതിക്കുട്ടി.
-
കായികം
മുഹമ്മദ് അറഫാസ്, തൻഹ. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരാണിവർ. തൻഹക്ക് സബ്ജില്ലാതലത്തിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം ലഭിച്ചു.
നടന വിസ്മയം
അഭിനയ കലയിൽ മികവുപുലർത്തി തങ്ങളുടെ അഭിനയപാടവം മറ്റുള്ളവർക്ക് പ്രചോദനമാക്കിയവരാണ് സാധികയും അദ്‌നാനും.
ആദിത്ത് കൃഷ്ണ
സ്‌നേഹാദരവോട് കൂടിയേ ഇവൻ പെരുമാറുകയുള്ളൂ. അനുസരണ തൊട്ടു തീണ്ടിയിട്ടില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്. സ്‌കൂൾ അങ്കണത്തിലും ഇവന്റെ സാന്നിധ്യം നിറഞ്ഞാടുന്നു.
പുസ്തങ്ങളുടെ കൂട്ടുകാരി
നല്ലൂർ നാരയണ സ്‌കൂളിന് സുപരിചതമാണീ പേര്. ദാന ഫാത്തിമ. പുസ്തകങ്ങളോട് കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചുമിടുക്കി സ്‌കൂളിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന അതിശയിപ്പിക്കുന്നതാണ്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ മുൻപന്തിയിൽ തന്നെയുണ്ട്.
മഴവില്ലഴകിൽ റെയിൻബോ
സ്‌കൂൾ മാനേജ്‌മെന്റ് നാലുവർഷം മുൻപ് ആരംഭിച്ച റെയിൻബോ ഇംഗ്ലീഷ് മീഡിയം നഴ്‌സറി മികച്ച പഠന നിലവാരം പുലർത്തുന്നതിൽ അഭിമാനിക്കുന്നു. എൽ.കെ.ജി, യു.കെ.ജി രണ്ട് ഡിവിഷനുകളിലായി നൂറോളം കുട്ടികൾ ആദ്യാക്ഷര മധുരം നുകരാൻ റെയിൻബോയിലെത്തുന്നു.
2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച റെയിൻബോ മികച്ച പഠന നിലവാരം പുലർത്തി വിജയകരമായി മുന്നേറുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നഴ്‌സറിക്ക് സ്വന്തമായി മികച്ച കെട്ടിടമെന്ന സ്വപ്‌നം പൂർത്തീകരിക്കാനും മാനേജ്‌മെന്റിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ സ്വീകാര്യതയാണ് റെയിൻബോ നേടിയെടുത്തത്.
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ റെയിൻബോയുടെ മികവ് എടുത്തുപറയേണ്ടതാണ്. സ്വാതന്ത്ര്യദിനാഘോഷം, ശിശുദിനാഘോഷം തുടങ്ങി ഓരോ ദിനാചാരണങ്ങളും വൈവിധ്യങ്ങളോടെ ഇവിടെ കൊണ്ടാടുന്നു. കായിക രംഗത്തേക്കുള്ള പ്രവേശനം സാധ്യമാക്കാൻ സ്‌പോർട്‌സ് ഇവന്റുകളും നടത്തുന്നു.
എഡ്യൂഫെസ്റ്റിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. പ്രീപ്രൈമറി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വർഷം തോറും പഠനയാത്രയും നടത്താറുണ്ട്. കഴിഞ്ഞവർഷങ്ങളിൽ തൃശൂർ, മലമ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇതിനകം സന്ദർശിച്ചു. എവർഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഇന്റർനാഷണൽ ടാലന്റ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ വിദ്യാർഥികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കി. ഈ വിജയത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആഹ്ലാദിക്കാം.
--
നന്ദി....
പ്രിയപ്പെട്ടവരേ... ഇത് നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകളുടെ കുസൃതികളും ഭാവനകളും. കഥകൾക്കും കവിതൾക്കുമപ്പുറം അവർ വിദ്യാലയത്തെ വായിക്കുന്നു. സത്യത്തെ തിരിച്ചറിയുന്നു. ഒപ്പം വിദ്യാലയത്തിന്റെ ഇന്നലെകളിലേക്കും വർത്തമാനകാലത്തേക്കുമുള്ള യാത്രയും. മണി മാസ്റ്റർക്കുള്ള യാത്രയയപ്പും. സമയക്കുറവിനാൽ പലതും ചേർക്കാനായിട്ടില്ല. ചിലത് വിട്ടുപോയിട്ടുമുണ്ടാകാം. അണിയിച്ചൊരുക്കിയത് കുരുന്നുകളല്ലേ. സദയം ക്ഷമിക്കുക. ചൂണ്ടിക്കാണിക്കുക. അവകാശവാദങ്ങളൊന്നുമില്ല. എങ്കിലും ഈ പണിപ്പുരയിൽ ഞങ്ങൾക്കുകൂട്ടായവർ ഒരുപാടുണ്ട്. പല നിലക്കും. പേരെടുത്തു പറയുന്നില്ല. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
എന്ന് ശുഹൈബ തേക്കിൽ
2017-18 മികവുകൾ
2017-18 മറ്റു പ്രവര്ത്തനങ്ങൾ
2018-19
2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
- ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്
- അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.
മികവാര്ന്ന പ്രവര്ത്തനങ്ങള്
സ്കൂളിലേക്ക് പത്രം നല്കിയവര്
പത്രം | സ്പോണ്സര് നല്കിയവര് |
---|---|
മലയാള മനോരമ 5 എണ്ണം | മാര്ബിള് ഗാലക്സി, സിവില് സ്റ്റേഷന് കോഴിക്കോട് |
മാതൃഭൂമി -5 എണ്ണം | കെ വി ആര് മോട്ടോര്സ് കോഴിക്കോട് |
മലയാള മനോരമ | ബീന ടീച്ചര് |
ചന്ദ്രിക 3 എണ്ണം | പി എ മുഹമ്മദ് അനസ് (24/07/2013) |
ദേശാഭിമാനി | ഡി.വൈ. എഫ് വൈ ചെനക്കല് യൂണിറ്റ് |
2018-19
സ്കൂള് ലീഡര് തിരഞ്ഞടുപ്പ്
അമ്മമാര്ക്ക് ബോധവത്കരണ ക്ലാസ്
ക്ലബുകള്
ക്ലബുകള് |
ഗണിത ക്ലബ് |
ശാസ്ത്ര ക്ലബ് |
വിധ്യരംഗം ക്ലബ് |
കാര്ഷിക ക്ലബ് |
ഇംഗ്ലീഷ് ക്ലബ് |
സി സി ആർ ടി കല്ച്ചരൽ ക്ലബ് |
ലഹരി വിരുദ്ധ ക്ലബ് |
അലിഫ് അറബിക് ക്ലബ് |
സാഹിത്യ ക്ലബ് |
നാച്ചുറല് ക്ലബ് |
ബേര്ഡ്സ് ക്ലബ് |
ചിത്രങ്ങൾ
2011-12
പഠനമികവിനൊരു സെമിനാര്- ശംസുദ്ധീന് ഒഴുകൂര്
ക്ലാസ് ഫോട്ടോ 2011-12
ക്ലാസ് ഫോട്ടോ 2014-15
[[ | ||
ക്ലാസ് ഫോട്ടോ 2015-16
2015-16
പരിസ്ഥിതി പ്രദര്ശനം 2015 ജൂണ് 5 പരിസ്ഥിതി ദിനം
കുട്ടികളുടെ രചനകള്
ലഹരിവിരുദ്ധ ദിനം പോസ്റ്റര്
റണ് കേരള റണ്
സ്പോര്ട്സ് കലാമേള ജേതാക്കള്
ഫീല്ഡ് ട്രിപ്പ്
മുത്തശ്ശിക്കൊരു ഓണക്കോടി
ഓണാഘോഷം
മെട്രിക് മേള
കളത്തിലെ എഴുത്ത് |
തിരഞ്ഞെടുപ്പ് 2009
പഠന യാത്ര 2010
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}
|