"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
number of students |
No edit summary |
||
| വരി 29: | വരി 29: | ||
}} | }} | ||
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്. | തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്. | ||
[[പ്രമാണം: | [[പ്രമാണം:Old Photo.jpg|thumb|When Maharaja of Kochi visited RLV School]] | ||
[[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]] | [[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]] | ||
[[പ്രമാണം:Handing over.jpg|thumb|Maharaja of Cochin handing over RLV School to the State Government]] | [[പ്രമാണം:Handing over.jpg|thumb|Maharaja of Cochin handing over RLV School to the State Government]] | ||
22:30, 28 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ | |
|---|---|
| വിലാസം | |
TRIPUNITHURA Tripunithuraപി.ഒ, , 682301 | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0484 2775953 |
| ഇമെയിൽ | rlvgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26454 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | E K Valssa |
| അവസാനം തിരുത്തിയത് | |
| 28-09-2017 | 26454 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.



ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്. ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു. 2016-17 വർഷത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു . 1.ജ്യോതി പി ആർ 2.ജയൻ പി.നായർ 3.ഷൈല എം 4.ലീല എം കെ 5.അരുണ പി ജി 6.ഭാവന എം എൻ 7.ഇന്ദിര വി കെ 8.ബിന്ദു എം.പി. 9.എൽസി സി പി
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.ഇപ്പോഴത്തെ സെക്രട്ടറി: നിദിയ ബാബു .
സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.കേരള സർക്കാർ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പൈലറ്റ് സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുത്തിട്ടുള്ള ആർ.എൽ. വി. സ്‌കൂളിൽ ഒരു നവീകരിച്ച ഹൈടെക്ക് ഐ.ടി.ലാബ് 23-9-17ൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോഴത്തെ സെക്രട്ടറി: ടിവിയൻ ഡോൺബോസ്‌കോ
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. കേരളചലച്ചിത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഒറ്റാൽ'സിനിമയുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ടി 2016 സെപ്റ്റംബർ മാസത്തിൽ നടത്തി. ഈ ചിത്രത്തിലെ പ്രധാന താരവും ആർ എൽ വി സ്‌കൂൾ വിദ്യാർത്ഥിയുമായ മാസ്റ്റർ അഷന്ത് കെ ഷാ ആണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി.എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല മത്സരങ്ങളിലും സാഹിത്യോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കാറുണ്ട്.ആഴ്ച തോറും കലാ വേദിയുടെ യോഗങ്ങൾ നടക്കുന്നു.
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മേള സംഘടിപ്പിക്കുന്നു.ഗണിത ക്വിസ്സുകൾ,ഗണിത ലാബ് സജ്ജീകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഡിസംബർ മാസത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചിരുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ് ജനുവരിയിൽ നടത്തി.വൃദ്ധസദന സന്ദർശനം മറ്റൊരു പരിപാടിയായിരുന്നു.
സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് മുൻകൈയെടുത്താണ് സ്‌കൂളിൽ ഒരു ഇൻസിനേറ്റർ സ്ഥാപിച്ചതും ജൈവ കൃഷിത്തോട്ടം ആരംഭിച്ചതും.റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂളിൽ ഒരു യു. വി. ഫിൽറ്റെർഡ് കുടിവെള്ള ടാപ്പും സജ്ജീകരിക്കാനായി. കൈ,കാൽ ശുചിത്വമുൾപ്പെടെ ലക്ഷ്യമിട്ട് ടോയ്‍ലെറ്റുകൾ,യൂറിനലുകൾ, വാഷ് ബേസിനുകൾ ,സോപ്പ് ,ബയോ ഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ഇന്റെഗ്രേറ്റഡ് 'ഹൈജീൻ കോംപ്ലക്സ്' പണിതീർക്കാനായി.ഇതിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. പോഷക സമൃദ്ധവും വൈവിധ്യപൂർണവുമാണ് ഇപ്പോൾ സ്‌കൂളിലെ ഉച്ച ഭക്ഷണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.എം.പി.വിശ്വനാഥൻ നായർ 2.ബീനാകുമാരി 3.ജെസ്സി എബ്രഹാം 4.മറിയാമ്മ ജോൺ 5.കെ ടി യാക്കൂബ് 6.സി കെ ഗോപാലകൃഷ്ണൻ 7.ബി ആർ ദേവസ്സി
നേട്ടങ്ങൾ
പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.2016 -17 വർഷത്തിൽ, കായിക മേളയിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും സ്‌കൂളിലെ ഒരു വിദ്യാർഥിയെങ്കിലും ജില്ലാതലം വരെ യോഗ്യത നേടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.9422, 76.3450 |zoom=13}}