"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 812: | വരി 812: | ||
ആയിഷ അന്‍ജല ജിബിന്‍. പി.പി ജിഷ ജാസ്‌മിന്‍. പി ജുനൈദ് ഇബ്രാഹീം കരീം | |||
[[ചിത്രം:AYISHA ANJALA KK.jpg]] [[ചിത്രം:JIBIN PP.jpg]] [[ചിത്രം:JISHA JASMIN P.jpg]] [[ചിത്രം:JUNAID IBRAHIM KARIM.jpg]] | [[ചിത്രം:AYISHA ANJALA KK.jpg]] [[ചിത്രം:JIBIN PP.jpg]] [[ചിത്രം:JISHA JASMIN P.jpg]] [[ചിത്രം:JUNAID IBRAHIM KARIM.jpg]] | ||
22:02, 20 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
|---|---|
| വിലാസം | |
ഫാറൂഖ് കോളേജ് കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 20-05-2017 | Aysha Rehna |
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍. 1954 -ല്‍ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ സ്ഥാപിതമായ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ചരിത്രം
1942-ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിന്‍മുറയില്‍ സ്ഥാപിതമായ സ്കൂള്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കി 1954-ല്‍ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റല്‍ സ്കൂള്‍ ആണ് 1957-ല്‍ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷല്‍ ഓഡര്‍ പ്രകാരം ഫാറൂഖ് ഹൈസ്കൂള്‍ ആയും, 1998-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും മാറിയത്. 1954 ജൂണ്‍ 1ാം തിയതിയാണ് സ്കൂള്‍ പ്രവർത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കാന്‍ 2005 ല്‍ ഹയര്‍ സെക്കണ്ടറിയില്‍ അണ്‍ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളര്‍ച്ചയുടെ പടവുകള്‍
1954 : ഓറിയന്റല്‍ സ്കൂള്‍
1957 : ഫാറൂഖ് ഹൈസ്കൂള്‍
1998 : ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
2005 : അണ്‍ എയ്ഡഡ് വിഭാഗം
2012 : ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംങ്
ദാര്‍ശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നില്‍ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.
ഔദ്യോഗികവിവരങ്ങള്‍
യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് ഉള്‍പ്പെടെ നൂറ്റിമൂന്ന് അദ്ധ്യാപകരും (അപ്പര്‍ പ്രൈമറി - 17, ഹൈസ്കൂള്‍ - 42, ഹയര്‍സെക്കണ്ടറി എയ്ഡഡ് - 30, ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് - 14) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയന്‍സ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അണ്‍ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അണ്‍ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അണ്‍ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സില്‍ എയ്ഡഡ് ബാച്ചില്‍ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.
സ്കൂളിന്റെ പ്രത്യേക മേന്മകള്‍
സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു.
- ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
- കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് നമ്മുടെ സ്കൂള്‍.
- കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ ടാലന്‍റ്റഡ് ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ അവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കി വരുന്നു.
- 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും സ്കൂളിന് സ്വന്തമായുണ്ട്.
- ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു.
- നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം.
- കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി സ്കൂള്‍ ടൈലറിങ് യൂണിറ്റ്.
- 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- 300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം.
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍.
- കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹയര്‍ സെക്കണ്ടറി-എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങള്‍.
- ഹൈസ്കൂള്‍, യു.പി.വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകള്‍.
- യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം
- ഹൈസ്കൂള്‍, യു. പി. വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും മുന്നാക്കക്കാര്‍ക്കും പാഠ്യ-പാഠ്യേതര മേഖലകളില്‍ പ്രത്യേക പരിശീലനപരിപാടികള്‍.
- കലാ കായിക ശാസ്ത്രമേളകളില്‍ സംസ്ഥാന, ജില്ല, സബ്ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം.
- ശിശുസൗഹൃദ- പരിസ്ഥിതിസൗഹൃദ വിദ്യാലയാന്തരീക്ഷം.
ഭൗതികസൗകര്യങ്ങള്‍
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ ചെലവില്‍ മുന്‍ മാനേജര്‍ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ബഹുനില കെട്ടിടം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തില്‍ സമര്‍പ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നതാണ്. ബഹുനില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.
ഹയര്‍ സെക്കണ്ടറി വിഭാഗം
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, സ്പോര്‍ട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഹൈസ്കൂള്‍വിഭാഗം
സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോര്‍ഡിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ രാജാ ഹോസ്റ്റല്‍ സ്ഥാപിതമായതോടെയാണ് ഹോസ്റ്റല്‍ സംവിധാനത്തിന് പൂര്‍ണ്ണത കൈവന്നത്.
കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു..
അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.
സ്പോട്സ് രംഗത്തെ സമീപകാല മികവുകളില്‍ ചിലത്
ദേശീയതലം
യു. എന്‍. @ 70 കപ്പ് 2015 ല്‍ നേടി
2015 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സുബ്രതോകപ്പ് ഫുട്ബോളില്‍ അണ്ടര്‍ 14 ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
2016 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സുബ്രതോകപ്പ് ഫുട്ബോളില്‍ അണ്ടര്‍ 17 ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
2017 ല്‍ ബാംഗ്ലൂരില്‍ നടന്ന പരിക്രമ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്‍മാരായി. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈ വര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. പരിക്രമ ചാമ്പ്യന്‍സ് ലീഗ് നാലു വര്‍ഷം ഫൈനലില്‍ കളിക്കുകയും രണ്ടു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. .
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
സംസ്ഥാനതലത്തില്‍
ഇരിങ്ങാലക്കുട ഫാദര്‍ ഗബ്രിയേല്‍ കപ്പ് തുടര്‍ച്ചയായി രണ്ടുവട്ടം റണ്ണര്‍അപ്പ് ആയി
ടീം അംഗങ്ങളില്‍ പലരും ദേശീയ, സംസ്ഥാന ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
സെപ്റ്റ് സെന്റര്‍
കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.
രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം
![]()
രാജാ ഹോസ്റ്റല്‍
വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ മേളന സ്ഥലമാണ് രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി 1965 ല്‍ ആരംഭിച്ചതാണ് രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലില്‍ ഉള്ളത്.
1. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളില്‍ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവര്‍ക്ക് എെ. എ. എസ്സ്, എെ. പി. എസ്സ്. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലില്‍ നല്‍കിവരുന്നു.
2. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ ടാലന്‍റ്റഡ് ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
3. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികള്‍.
മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലിലുണ്ട്. ഇതില്‍ 10 കുട്ടികള്‍ക്ക് തിരുവനന്തപുരത്തെ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വര്‍ഷം സെലക്ഷന്‍ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സ്വരചേര്‍ച്ചയില്‍ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.
എഡ്യൂകെയര്‍
നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന, പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായവും മറ്റു സഹായങ്ങളും നല്‍കി വരുന്നു.
വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്.
ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ തന്നെയാണ് സ്കൂള്‍ ടൈലറിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ തയ്യല്‍ പരിശീലനം നല്‍കിവരുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.
ഹിബ ഫാത്തിമ
എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.
സ്കൂള്‍ ഗ്രൗണ്ട്
കലാ-കായിക രംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട് ഉണ്ട്. അതില്‍ 105മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട് പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും, സ്പോട്സ് താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.
സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം:
ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി വിശാലമായ രണ്ടു സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളില്‍ ഉള്ള മറ്റു സൗകര്യങ്ങളാണ്. ഇതില്‍ ഹൈസ്കൂള്‍ വിഭാഗത്തിനായുള്ള മള്‍ട്ടിമീഡിയ റൂം സ്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ (സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ്) ഉപഹാരമായി നിര്‍മ്മിച്ചു നല്‍കിയ ഹാള്‍, അദ്ദേഹം സ്കൂളിനു തന്നെ സമര്‍പ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍സൗകര്യമുള്ള ഈ ഹാളില്‍. എല്‍. സി. ഡി. പ്രോജെക്ടര്‍, ലാപ്ടോപ്, വൈറ്റ് ബോര്‍ഡ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ അസീസ് മാസ്റ്ററുടെയും 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തില്‍ അവരവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചവയാണ്.
ലൈബ്രറി:
റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ ലൈബ്രറികള്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂള്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
കമ്പ്യൂട്ടര്‍ ലാബ്:
ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍.സി.ഡി. പ്രൊജക്ടര്‍, ലാപ്‌ടോപ്പ്, വൈറ്റ് ബോര്‍ഡ്, കമ്പ്യൂട്ടര്‍ അനുബന്ധ സാധന സാമഗ്രികള്‍ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി ലാബുകളിലുണ്ട്.
സയന്‍സ് ലാബ്:
ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോര്‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികള്‍ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകള്‍ തുടങ്ങി സയന്‍സ് ലാബുകള്‍ക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. ഒരേ സമയം നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയന്‍സ് ലാബില്‍ ഒാരോ കുട്ടിക്കും പരീക്ഷണങ്ങള്‍ നടത്താന്‍ ആവശ്യമായിട്ടുള്ള സാമഗ്രികള്‍ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതി:
കേരളസര്‍ക്കാരിന്റെ ഉച്ചഭക്ഷണപരിപാടി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ ആധുനിക അടുക്കളയും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എന്നും ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്.
ഹെല്‍പ്പ് ഡസ്‌ക്
കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെണ്‍കുട്ടികള്‍ രണ്ട് ആണ്‍കുട്ടികള്‍, അദ്ധ്യാപക പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയര്‍ പേഴ്സണ്‍, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാര്‍തഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ്പ് ഡെസ്കിന് കീഴില്‍ നടക്കുന്നുണ്ട്.
കാന്റീന്‍:
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി:
കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കി വരുന്നു.
അദ്ധ്യാപകർ
അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളില്‍ നൂറ്റിമൂന്ന് അദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
അപ്പര്‍ പ്രൈമറി - 17
ഹൈസ്കൂള്‍ - 42
ഹയര്‍സെക്കണ്ടറി എയ്ഡഡ് - 30
ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് - 14
| പ്രിന്‍സിപ്പല്‍ | കെ. ഹാഷിം |
| എച്ച്. എം | എം. എ നജീബ് |
| ഡപ്യൂട്ടി എച്ച്. എം | മുഹമ്മദ് അശ്റഫ്. വി.സി |
| ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി | ഫാജിദ്. കെ |
| ഹയര്‍ സെക്കണ്ടറി ജോയിന്‍റ് സ്റ്റാഫ് സെക്രട്ടറി | ജംഷിദ. വി.പി |
| ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി | എം. എ. മുനീര്‍ |
| ഹൈസ്കൂള്‍ ജോയിന്‍റ് സ്റ്റാഫ് സെക്രട്ടറി | ബിന്ദു. എ.പി |
| ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് |
| മലയാളം | കബീര്‍.കെ.ടി
അബ്ദുല്‍ നാസര്‍. വി.ആര്‍ |
| അറബി | സയ്യിദ് അജ്‌മല്‍. പി |
| ഇംഗ്ലീഷ് | ഷമീം. വി.വി
മറിയം സഹീദ. വി നബീസത്ത് ബേബി മമ്മു. കെ ആഷിഖ്. കെ |
| ഹിന്ദി | റൈഹാന. പി |
| ഫിസിക്‌സ് | അശ്റഫലി പനലി
സലീന. എം ലാഫിയ. എം |
| കെമിസ്‌ട്രി | ഷമീമ. എ.എ
ബുഷ്റ. പി.കെ മുഹമ്മദ് ഷഫീഖ്. കെ |
| സുവോളജി | ബീന ബീഗം |
| ബോട്ടണി | അനീസ. പി
മുഹമ്മദ് സാദിക്ക്. കെ |
| മാത്തമാറ്റിക്സ് | ലത. സി
ഷമീന. എം.കെ ജംഷിദ. വി.പി |
| ഹിസ്റ്ററി | നജ്‌മ. സി.പി |
| സോസ്യോളജി | സുആദ. എം |
| പൊളിറ്റിക്കല്‍ സയന്‍സ് | അശ്റഫ്. എം |
| എക്കണോമിക്സ് | ആലിക്കുട്ടി. കെ.കെ
മുഹമ്മദ് മുസ്‌തഫ. കെ.ടി |
| കംപ്യൂട്ടര്‍ സയന്‍സ് | ഫെമ്‌നാസ്. ടി |
| കൊമേഴ്‌സ് | ഷഹര്‍. കെ
സുമയ്യ ബീഗം. പി ഫാജിദ്. കെ |
ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ്
| ഹൈസ്കൂള്‍ ടീച്ചേഴ‌്സ് |
| മലയാളം | അബ്ദുല്‍ കരീം. എം
സിറാജ് കാസിം. പി മുഹമ്മദ് അസ്‌ക്കര്‍. പി ഉമ്മുകുല്‍സു. ഇ ഫസീല. എം.കെ |
| അറബി | മുഹമ്മദ് അശ്റഫ്. വി.സി
അബ്ദുല്‍ ലത്തീഫ്. കെ.സി സദറുദ്ദീന്‍. പി |
| ഇംഗ്ലീഷ് | അബ്ദുല്‍ മുനീര്‍. എം.എ
ഷബ്‌ന. സി ബേബി ഫാസില മുഹമ്മദ് ഇസ്‌ഹാഖ് മായ. വി.എം മഹ്‌ഫിദ വി ഹസ്സന്‍ |
| ഹിന്ദി | അബ്ദുല്‍ ഗഫൂര്‍. എം
സുല്‍ഫത്ത്. കെ.വൈ ശിഹാബുദ്ദീന്‍. വി.എം |
| ഫിസിക്കല്‍ സയന്‍സ് | അബ്ദുള്ള. എന്‍
ജെസ്സി. വി.എം മുനീര്‍. കെ ബുഷ്റ. വി.പി ബിന്ദു. എ.പി |
| നേച്ചറല്‍ സയന്‍സ് | ഷറീന. കെ.പി
ആയിഷ. കെ.എം ഫാത്തിമ. കെ.പി ശരീഫ ബീഗം. കെ.എം |
| സോഷ്യല്‍ സയന്‍സ് |
വീരാന്‍ കോയ. വി നസീറ. ടി.എ ഷറഫുദ്ദീന്‍. പി.പി ജാഫര്‍. എ മുഹമ്മദ് സൈദ്. കെ.സി അബ്ദുല്‍ നാസര്‍. ടി |
| മാത്തമാറ്റിക്സ് | റഫീഖ്. എം
ജാസ്‌മിന്‍. പി.എ റംല. സി ചിത്ര. എം ജെസ്സി. എ.വി മുഹമ്മദ് ഇഖ്‌ബാല്‍. എം |
| ഫിസിക്കല്‍ എജുക്കേഷല്‍ | ഷബീറലി മന്‍സൂര്‍
അബ്ദുല്‍ ജലീല്‍. വി.പി |
| പ്രവൃത്തി പരിചയം | ജാസ്‌മിന്‍. എം |
| ഡ്രോയിംഗ് | യൂസുഫ്. എം |
ഹൈസ്കൂള്‍ & യു. പി. ടീച്ചേഴ‌്സ്
| അപ്പര്‍ പ്രൈമറി ടീച്ചേഴ്‌സ് |
| റാബിയ. കെ
ശാരി. സി സൈഫുദ്ദീന്‍. സി.പി ബീരാന്‍ കോയ. ടി ജൂലി. വി.എം ആയിഷ രഹ്‌ന. പി മുനീര്‍ വലിയപീടിയേക്കല്‍ ഫസലുറഹ്‌മാന്‍. കെ റമീസ് ശിബാലി. കെ ജെംഷിക്ക്. എം.ടി ഷൈമ. യു സൈഫുദ്ദീന്‍. എം.സി അബ്ദുല്‍ ഗഫൂര്‍. പി റിസാന. എന്‍.പി മുഹ്‌സിന. എം.കെ ഷറീന. ഒ.കെ |
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് പിന്നീട് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ടീച്ചേഴ‌്സ് ആയവര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്.
- എന്‍.എസ്.എസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിന്.
- ജനാധിപത്യ വേദി..
ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ദിനാചരണങ്ങളും
- ആര്‍ട്ട്സ് ക്ലബ്ബ്.
- സ്പോര്‍ട്ട്സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെല്‍ത്ത് ക്ലബ്ബ് .
- ജി. കെ. ക്ലബ്ബ് .
- പ്രവൃത്തിപരിചയ ക്ലബ്ബ്.
- ഊര്‍ജ്ജ ക്ലബ്ബ്.
- ലഹരിവിരുദ്ധ ക്ലബ്.
- മലയാളം ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ് .
- അറബിക്ക് ക്ലബ്ബ്.
- സയന്‍സ് ക്ലബ്ബ് .
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .
- ഗണിത ക്ലബ്ബ് .
- എെ. ടി. ക്ലബ്ബ് .
| ക്ലബ് | കണ്‍വീനര്‍ | ജോയിന്‍റ് കണ്‍വീനര്‍ | സ്റ്റുഡന്‍റ് കണ്‍വീനര്‍ | ക്ലാസ്സ് | സ്റ്റുഡന്‍റ് കണ്‍വീനര്‍ 2 | ക്ലാസ്സ് |
| മലയാളം ക്ലബ് | മുഹമ്മദ് അസ്‌ക്കര്‍. പി | മുഹ്‌സിന. എം.കെ | നവ്യ. എം | 10 എ | സ്വാതി | 7 സി |
| അറബി ക്ലബ് | അബ്ദുല്‍ ലത്തീഫ്. കെ.സി | ഷറീന. ഒ.കെ | സമീല്‍. എം.എം. - | 10 എ | ഹാഫിസ് അഹമ്മദ് സി | 7 ഡി |
| ഇംഗ്ലീഷ് ക്ലബ് | മഹ്‌ഫിദ വി ഹസ്സന്‍ | ജെംഷിക്ക്. എം.ടി | ആദില്‍ | 10 ബി | ഗോപിക. എ.വി | 7 ഡി |
| ഹിന്ദി ക്ലബ് | സുല്‍ഫത്ത്. കെ.വൈ | റിസാന. എന്‍.പി | സ്നേഹ | 10 എെ | മാളവിക | 7 സി |
| സയന്‍സ് ക്ലബ് | ശരീഫ ബീഗം. കെ.എം | റമീസ് ശിബാലി. കെ | അബൂ എൈമന്‍ | 10 ബി | റുഷ്ദ. എ | 7 ഡി |
| സോഷ്യല്‍ സയന്‍സ് ക്ലബ് | ജാഫര്‍. എ | മുനീര്‍ വി. പി. | ഹര്‍ഷ | 10 എെ | മെന്‍ഹ. പി | 6 ഡി |
| മാത്തമാറ്റിക്സ് ക്ലബ് | റംല. സി | സൈഫുദ്ദീന്‍. എം.സി | കാവ്യ | 10 ഡി | സജിത്ത്‌ലാല്‍ | 7 എ |
| എെ. ടി ക്ലബ് | സിറാജ് കാസിം. പി | ആയിഷ രഹ്‌ന. പി | ഷറഫുദ്ദീന്‍ | 10. ബി | മുഹമ്മദ് മുനീസ്. പി | 7 ഡി |
| പ്രവൃത്തി പരിചയ ക്ലബ് | ജാസ്‌മിന്‍. എം | യൂസുഫ്. എം | സുഹാന സഫല്‍. ടി | 10 എച്ച് | ഹുദ ഫാത്തിമ | 7 ഡി |
| സ്പോട്സ് ക്ലബ് | ഷബീറലി മന്‍സൂര്‍ | അബ്ദുല്‍ ജലീല്‍. വി.പി | ഫിമിസ് | 10 എെ | മുഹമ്മദ് ജുനൈദ്. എ.കെ | 7 ഡി |
| ആട്സ് ക്ലബ് | മുനീര്‍. കെ | മായ. വി.എം | കീര്‍ത്തി. പി | 10 ഡി | മേഘ അജിത്ത് | 6 ഡി |
| വിദ്യാരംഗം കലാസാഹിത്യ വേദി | ഉമ്മുകുല്‍സു. ഇ | ശാരി. സി | ആദിത്യ. പി | 9എ | ഫാത്തിമ ഹസ്‌ന. പി | 6 എ |
| പരിസ്ഥിതി ക്ലബ് | ചിത്ര. എം | ബീരാന്‍കോയ. ടി | അജിത്ത് | 9 എച്ച് | അനസ് ബാനു | 7 ബി |
| ഹെല്‍ത്ത് ക്ലബ് | ഷറീന. കെ.പി | ഫസലുറഹ്‌മാന്‍. കെ | മുഹമ്മദ് ആദില്‍ | 10 ഡി | ഷിഫാന. എം.പി | 7 ഡി |
| ഊര്‍ജ്ജ ക്ലബ് | ഫാത്തിമ. കെ.പി | ബുഷ്റ. വി.പി | ഫാത്തിമ സല്‍ഹ | 9 സി | മുഹമ്മദ് സുഹൈല്‍ | 7 എ |
| ജി. കെ ക്ലബ് | ആയിഷ. കെ.എം | ജൂലി. വി.എം | ജിസു നിംസാജ് | 9 എ | ഫലാഹ്. സി.ഒ.ടി | 6 ഡി |
| ഗൈഡ്സ് | മായ. വി.എം | ഫസീല. എം.കെ | അവന്തിക പ്രേം | 9 എച്ച് | എെശ്വര്യ ഉണ്ണികൃഷ്ണന്‍ | 7 ഡി |
| സ്കൗട്ട് | സൈഫുദ്ദീന്‍. എം.സി | ഷറഫുദ്ദീന്‍. പി.പി | മുഹമ്മദ് യാസീന്‍ | 8 എഫ് | അബിന്‍ മാധവ് | 6 എ |
| ജെ. ആര്‍. സി | ശരീഫ ബീഗം. കെ.എം | ഷൈമ. യു | ഡേവിഡ് ജോണ്‍ | 10 എ | ഹന്ന. സി | 7 ഡി |
| കുട്ടിക്കൂട്ടം | സിറാജ് കാസിം. പി | ശിഹാബുദ്ദീന്‍. വി.എം | ആശിഷ് റോഷന്‍ | 8 സി | ഗോപിക | 9 എച്ച് |
| ജാഗ്രത സമിതി | മുനീര്‍. വി.പി | ജാസ്‌മിന്‍. പി.എ | അരവിന്ദ് | 9 എ | സാന്ദ്ര | 7 എ |
| ജനാധിപത്യവേദി | മുഹമ്മദ് സൈദ്. കെ.സി | നസീറ. ടി.എ | അനശ്വര. കെ.പി | 10 എച്ച് | നഹല്‍. കെ.എ | 7 ഡി |
| അച്ചടക്കകമ്മറ്റി | മുഹമ്മദ് ഇഖ്‌ബാല്‍. എം | ഷബ്‌ന. സി | വിവേക് | 10 എച്ച് | അജുന്‍ലാല്‍ | 7 എ |
| ട്രാഫിക് ക്ലബ് | മുഹമ്മദ് ഇസ്‌ഹാഖ് | ബേബി ഫാസില | അലിഖ ഉണ്ണികൃഷണന്‍ | 9 എ | ശരിഖ. ടി | 7 ഡി |
| ലഹരിവിരുദ്ധ ക്ലബ് | അബ്ദുല്‍ നാസര്‍. ടി | സദറുദ്ദീന്‍, ജെസ്സി. എ.വി | മുഹമ്മദ് ഫാസില്‍ | 10 സി | മുഹമ്മദ് ബുജൈര്‍, പി | 7 ഡി |
ഈ വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍
അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, ഉപജില്ല മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ജില്ല, ഉപജില്ല തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.
ബാംഗ്ലൂരില്‍ നടന്ന ഈ വര്‍ഷത്തെ ഒാള്‍ ഇന്ത്യാ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആയിരുന്നു ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
മുഹമമദ് ഇനായത്ത്
ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് ഫുട്ബോളില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
ഷേര്‍ഷാ ബക്കര്‍
2015 ലെ സംസ്ഥാന സുബ്രതോകപ്പ് ഫുട്ബോളില്‍ അണ്ടര്‍-14 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോകപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികള്‍ ഇടംനേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു.
ഗിരീശ് രാജു
ഇരിഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.
കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ്.
കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും ഫറോക്ക് ഉപജില്ല സുബ്രതോകപ്പ് ഫൂട്ബോള്‍ മത്സരത്തിലും അണ്ടര്‍-14 വിഭാഗത്തിലും, അണ്ടര്‍-17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.
ഈ വര്‍ഷത്തെ നാഷനല്‍ & സ്റ്റേറ്റ് പ്ലയേഴ്സ്
മുഹമമദ് ഇനായത്ത് സച്ചിന്‍ സുരേഷ് അല്‍ക്കേശ് രാജ് ശാറോണ്‍
മെഗ്ഷാന്‍ സോമന്‍ ഫസീന്‍ മുബശ്ശിര്‍ മിനീഷ്
അഖില്‍ മുഹമമദ് ഇഹ്‌സല്‍ ജവാദ്
ഫറോക്ക് ഉപജില്ല ഗെയിംസ് മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒാവറോള്‍ ചാമ്പ്യന്‍മാരായി.ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഉപജില്ല കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.
മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ട് എ ഗ്രേഡ്
ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍
അബൂ എൈമന്‍ അനഖ. സി അനഖ. എം അര്‍ച്ചന. പി
ആയിഷ അന്‍ജല ജിബിന്‍. പി.പി ജിഷ ജാസ്‌മിന്‍. പി ജുനൈദ് ഇബ്രാഹീം കരീം
1. അനഖ. എം
2. അനഖ. സി
3. അബൂ എൈമന്‍
4. അര്‍ച്ചന. പി
5. ആയിഷ അന്‍ജല. കെ.കെ
6. ജിബിന്‍. പി.പി
7. ജിഷ ജാസ്‌മിന്‍. പി
8. ജുനൈദ് ഇബ്രാഹീം കരീം
9. നവ്യ. എം
10. നിഹാല്‍ സോനു. ഇ.കെ
11. ഫസ. കെ
12. ഫര്‍ഹാന്‍ അഹമ്മദ്.പി
13. ഫാത്തിമ ദിന്‍ഷ. കെ
14. ഫാത്തിമ നിദ. പി.ടി
15. ഫിദ ജെബിന്‍. വി.സി
16. ഫിമിസ്. പി
17. ബിന്‍ഷാദ് അഹമ്മദ്. യു.കെ
18. മുഹമ്മദ് ബാസിത്ത്. എം
19. ഷറഫുദ്ദീന്‍. ഇ.പി
20. ഷാഹിദ് സുബൈര്‍. കെ.എസ്സ്
21. സന്ദേഷ്. എസ്സ്
22. സമിയ ടി അനീസ്‌ബാബു
23. സമീല്‍. എം.എം
24. സുഹാന സഫല്‍. ടി
25. ഹരികൃഷ്ണന്‍. കെ
26. ഹരികൃഷ്ണന്‍. ടി
ഈ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍
ഈ വര്‍ഷത്തെ രാജപുരസ്കാര്‍ ജേതാക്കള്‍
അഖില. സി. കെ അനീഷ. പി ആരതി. പി
ദേവിക. ടി എസ്സ് ഫഹ്മിത. കെ. ടി മഞ്ജിത. കെ
നസ്ന പര്‍വീന്‍. കെ. പി നിഹാദ ജദ് വ. എ. കെ റിജിത. സി
സ്നേഹ. വി കരിഷ്മ. വി അപര്‍ണ്ണ. എം
ഈ വര്‍ഷത്തെ എന്‍. എം. എം. എസ് വിജയികള്‍
1. അദ്‌നാന്‍. കെ. ടി
2. അഭിനവ്. പി
3. അമല്‍ അല്‍ ഹമര്‍
4. അലന്‍ നോബിള്‍
5. സ്വാതി. ടി. കെ
വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ
![]()
![]()
![]()
അര്‍ഷിദ മുസ്തഫ ഹിന. കെ 8 C 8 C
![]()
യൂസുഫ്. എം (ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍)
ജലം ജീവാമൃതം
മുഹമ്മദ് ആദില്‍
10.A
കാലം AD 2033...!
ആ വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്.
![]()
![]()
![]()
സോന പി ദാസ് അശ്‌മല്‍. ഇ 8 C 8 C
![]()
അനാമിക 10 I
"ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍" എന്ന കവിതാസമാഹാരത്തില്‍ നിന്ന്
|
അന്ന് ഞാല്‍ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാല്‍ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓര്‍ക്കനേ അറിയൂ അന്ന് ഞാല്‍ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാല്‍ കാരണം കരഞ്ഞു തീര്‍ത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സില്‍ നിറഞ്ഞു ഒരു സ്വപ്നത്തില്‍ അറിയാതെയൊഴുകി ***
കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍ കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍ നറുതേന്‍ നുകരുന്ന ശലഭത്തെ കണ്ടു ഞാന്‍
പൂക്കളെ തൊട്ടു ഞാന്‍ കളകളമൊഴുകുന്ന പുഴകളില്‍ നീന്തി ഞാന്‍
പാട്ടുകള്‍ പാടീടും കിളികളെ കേട്ടു ഞാന്‍ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാന്‍ *** |
"പേടി"
ഞാന്‍ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം
*** |
മാനേജ്മെന്റ്
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് നമ്മുടെ സ്കൂള്‍ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു. ഇപ്പോള്‍ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജര്‍ പദവി അലങ്കരിച്ചു വരുന്നത്.
സ്കൂള്‍ മാനേജര്‍മാര്‍
| 1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
| 1972-1998 | കെ.സി ഹസ്സന്‍ കുട്ടി സാഹിബ് |
| 1998-2014 | കെ.എ ഹസ്സന്‍ കുട്ടി സാഹിബ് |
| 2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സന്‍ കുട്ടി കെ.എ ഹസ്സന്‍ കുട്ടി കെ. കുഞ്ഞലവി
മുന്‍ സാരഥികള്‍
1957 മുതല്‍ 1986 വരെ നീണ്ട 29 വര്‍ഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍. 1972 പി.എം അബ്ദുല്‍ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രമുഖനാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍
| 1954-1956 | ഈ.കെ. മൊയ്തീന്‍ കുട്ടി.
ഒ. മുഹമ്മദ് ഈ.പി. ജോണ്‍. പി.പി. പീറ്റര്‍. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി. |
| 1957-1986 | പി.എ. ലത്തീഫ്. |
| 1986-1991 | പി.എം. അബ്ദുല്‍ അസീസ്. |
| 1991-1999 | കെ.എം. സുഹറ. |
| 1999-2004 | പി. ആലിക്കോയ. |
| 2004-2015 | കെ. കോയ. |
| 2015- | എം.എ. നജീബ്. |
പി.എ. ലത്തീഫ് പി.എം. അബ്ദുല്‍ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ്
.
ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍
| 2004-2015 | കെ.പി. കുഞ്ഞഹമ്മദ് |
| 2015- | കെ.ഹാഷിം |
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
പൂര്‍വ്വാദ്ധ്യാപക സംഗമം
ഈ സ്ഥാപനത്തില്‍ നിന്ന പിരിഞ്ഞുപേയ പൂര്‍വ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഈ കൂട്ടായ്മ ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കി വരുന്നു. വര്‍ഷത്തില്‍ പല തവണ പൂര്‍വ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.
റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- കുട്ടി അഹമ്മദ് കുട്ടി - മുന്‍ മന്ത്രി
- സയ്യിദ് ആബിദ് ഹുസ്സൈന്‍ തങ്ങള്‍ - കോട്ടക്കല്‍ എം എല്‍ എ
- പി. കെ. ബഷീര്‍ - ഏര്‍നാട് എം എല്‍ എ
- വി. പി. ത്രിമതി - കോണ്ട്രാക്റ്റര്‍
- സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
- എന്‍. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
- അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരന്‍
- സിറാജ് മാത്തര്‍ - ബിസ്നസ്സ്
- കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
സ്കൂളിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കുന്ന നല്ലൊരു പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ഫോസ) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍. 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ബഹുനില കെട്ടിടം, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്. കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ്, സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ കീഴില്‍ സ്കൂളില്‍ നടത്തിവരുന്നു.
പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം
പി.ടി.എ, എം.പി.ടി.എ.
സ്കൂളില്‍ ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. പി.ടി.എ പ്രസിഡണ്ട് ജാഫര്‍, വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവരാണ്. എം.പി.ടി.എ. പ്രസിഡണ്ട് സക്കീന, വൈസ് പ്രസിഡണ്ട് നിഷ എന്നിവരുമാണ്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കുന്നു.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്.
| ഹൈസ്കൂള്‍ വിഭാഗം |
| കണ്‍വീനര്‍ | അബ്ദുള്ള. എന്‍ |
| മലയാളം | അബ്ദുല്‍ കരീം. എം |
| അറബി | മുഹമ്മദ് അശ്റഫ്. വി.സി |
| ഇംഗ്ലീഷ് | അബ്ദുല്‍ മുനീര്‍. എം.എ |
| ഹിന്ദി | അബ്ദുല്‍ ഗഫൂര്‍. എം |
| ഫിസിക്കല്‍ സയന്‍സ് | അബ്ദുള്ള. എന്‍ |
| നേച്ചറല്‍ സയന്‍സ് | ഷറീന. കെ.പി |
| സോഷ്യല്‍ സയന്‍സ് | വീരാന്‍ കോയ. വി |
| മാത്തമാറ്റിക്സ് | റഫീഖ്. എം |
| എെ. ടി | സിറാജ് കാസിം. പി |
| അപ്പര്‍ പ്രൈമറി വിഭാഗം |
| കണ്‍വീനര്‍ | ശാരി. സി |
| മലയാളം | ബീരാന്‍ കോയ. ടി |
| അറബി | ഷറീന. ഒ.കെ |
| ഇംഗ്ലീഷ് | ഷൈമ. യു |
| ഹിന്ദി | അബ്ദുല്‍ ഗഫൂര്‍. പി |
| ബേസിക് സയന്‍സ് | റാബിയ. കെ |
| സോഷ്യല്‍ സയന്‍സ് | ജൂലി. വി.എം |
| മാത്തമാറ്റിക്സ് | സൈഫുദ്ദീന്‍. സി.പി |
| എെ. ടി | ആയിഷ രഹ്‌ന. പി |
| വിജയോല്‍സവം |
| ഹൈസ്കൂള്‍ വിഭാഗം' | ജെസ്സി. വി.എം |
| യു. പി. വിഭാഗം' | ആയിഷ രഹ്‌ന. പി |
ഓഫീസ് സ്റ്റാഫ്
| ഹയര്‍ സെക്കന്ററി വിഭാഗം |
| ഇസ്‌മയില്‍. സി.പി
മുഹമ്മദ് ജാബിര്‍. ടി ഫസലുള്ള. പി മുഹമ്മദ് സക്കീര്‍. എന്‍.വി ഷഹദ് |
| ഹൈസ്കൂള്‍ & പ്രൈമറി വിഭാഗം |
| മന്‍സൂര്‍. സി.പി
സുബൈര്‍ പത്‌മിനി പ്രദീപ് ജബ്ബാര്‍ ഇഫ്‌ളുറഹ്‌മാന്‍ ഷറീന |
അക്കാഡമിക് റിസള്‍ട്ട്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടുത്തെ വിജയ ശതമാനമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതല്‍തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2016-17 അക്കാഡമിക വര്‍ഷത്തില്‍ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ 26 വിദ്യാര്‍ത്ഥികള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി. 1. അനഖ. എം, 2. അനഖ. സി, 3. അബൂ എൈമന്‍, 4. അര്‍ച്ചന. പി, 5. ആയിഷ അന്‍ജല. കെ.കെ, 6. ജിബിന്‍. പി.പി, 7. ജിഷ ജാസ്‌മിന്‍. പി, 8. ജുനൈദ് ഇബ്രാഹീം കരീം, 9. നവ്യ. എം, 10. നിഹാല്‍ സോനു. ഇ.കെ, 11. ഫസ. കെ, 12. ഫര്‍ഹാന്‍ അഹമ്മദ്.പി, 13. ഫാത്തിമ ദിന്‍ഷ. കെ, 14. ഫാത്തിമ നിദ. പി.ടി, 15. ഫിദ ജെബിന്‍. വി.സി, 16. ഫിമിസ്. പി, 17. ബിന്‍ഷാദ് അഹമ്മദ്. യു.കെ, 18. മുഹമ്മദ് ബാസിത്ത്. എം, 19. ഷറഫുദ്ദീന്‍. ഇ.പി, 20. ഷാഹിദ് സുബൈര്‍. കെ.എസ്സ്, 21. സന്ദേഷ്. എസ്സ്, 22. സമിയ ടി അനീസ്‌ബാബു, 23. സമീല്‍. എം.എം, 24. സുഹാന സഫല്‍. ടി, 25. ഹരികൃഷ്ണന്‍. കെ, 26. ഹരികൃഷ്ണന്‍. ടി എന്നീ വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയത്.
421 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 396 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹതനേടി സ്കൂളിന് 94.5 വിജയ ശതമാനം ലഭിച്ചു.
| എസ്സ്. എസ്സ്. എല്‍. സി. & പ്ലസ് ടൂ വിജയശതമാനം (2016-17) |
| വിഭാഗം | മുഴുവന്‍ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
| എസ്സ്. എസ്സ്. എല്‍. സി. | 26 | 94.5 % |
| പ്ലസ് ടൂ | 28 | 94 % |
| പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
| സയന്‍സ് | 97.21 % |
| ഹ്യുമാനിറ്റീസ് | 88.14 % |
| കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ | 91.8 % |
| കൊമേഴ്സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ് | 90 % |
| കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 94.23 % |
| ഈ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ |
| 1. മുഹമ്മദ് ആദില്‍. എ.വി
2. ഫര്‍ഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീന്‍ ടി മഖ്ബൂല്‍ 5. മിഥുന.കെ.വി 6. സഈദ ഷെറിന്‍ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സന്‍ 9. മുഹമ്മദ് യാസീന്‍ 10. സന്‍ജീദ് സലാം. എ |
11. സിദാന്‍ മുഹമ്മദ്. പി.പി
12. നിദ മറിയം 13. നുസുഹ അരിക്കട്ടിയില്‍ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസലക്. ഒ 17. മുഹമ്മദ് അന്‍സബ്. വി.പി 18. നിരഞ്ജന രാജന്‍ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് |
21. അനഘ മുരളീധരന്‍
22. അപര്‍ണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സന്‍ 25. ജഫ്‌നു ഫാസില്‍ 26. സജാദ്. എന്‍.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് |
| ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ |
| 1. അനഖ. എം
2. അനഖ. സി 3. അബൂ എൈമന്‍ 4. അര്‍ച്ചന. പി 5. ആയിഷ അന്‍ജല. കെ.കെ 6. ജിബിന്‍. പി.പി 7. ജിഷ ജാസ്‌മിന്‍. പി 8. ജുനൈദ് ഇബ്രാഹീം കരീം 9. നവ്യ. എം 10. നിഹാല്‍ സോനു. ഇ.കെ |
11. ഫസ. കെ
12. ഫര്‍ഹാന്‍ അഹമ്മദ്.പി 13. ഫാത്തിമ ദിന്‍ഷ. കെ 14. ഫാത്തിമ നിദ. പി.ടി 15. ഫിദ ജെബിന്‍. വി.സി 16. ഫിമിസ്. പി 17. ബിന്‍ഷാദ് അഹമ്മദ്. യു.കെ 18. മുഹമ്മദ് ബാസിത്ത്. എം 19. ഷറഫുദ്ദീന്‍. ഇ.പി 20. ഷാഹിദ് സുബൈര്‍. കെ.എസ്സ് |
21. സന്ദേഷ്. എസ്സ്
22. സമിയ ടി അനീസ്‌ബാബു 23. സമീല്‍. എം.എം 24. സുഹാന സഫല്‍. ടി 25. ഹരികൃഷ്ണന്‍. കെ 26. ഹരികൃഷ്ണന്‍. ടി |
നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍. എം. എം. എസ്) 2016-17
എസ്. സി. ഇ. ആര്‍. ടി. ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍. എം. എം. എസ് (നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്) പരീക്ഷയില്‍ ഈ വര്‍ഷം (2016-17) നമ്മുടെ സ്കൂളില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി.
1. അദ്‌നാന്‍. കെ. ടി
2. അഭിനവ്. പി
3. അമല്‍ അല്‍ ഹമര്‍
4. അലന്‍ നോബിള്‍
5. സ്വാതി. ടി. കെ
എസ്സ്. എസ്സ്. എല്‍. സി. & പ്ലസ് ടൂ വിജയശതമാനം (2015-16)
2015-16 അക്കാഡമിക വര്‍ഷത്തില്‍ എസ്സ്. എസ്സ്. എല്‍. സി. യ്ക്ക് 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സോടുകൂടി 98.5 ശതമാനം വിജയം നേടിയപ്പോള്‍ പ്ലസ് ടൂ വിന് 19 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സോടുകൂടി 92 ശതമാനം വിജയം നേടി.
| വിഭാഗം | മുഴുവന്‍ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
| എസ്സ്. എസ്സ്. എല്‍. സി. | 29 | 98.5 % |
| പ്ലസ് ടൂ | 19 | 92 % |
| പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
| സയന്‍സ് | 94 % |
| ഹ്യുമാനിറ്റീസ് | 88 % |
| കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ | 97 % |
| കൊമേഴ്സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ് | 92 % |
| കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 82 % |
ഫോട്ടോ ഗാലറി
പ്രവേശനോല്‍സവം
ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം
പരിസ്ഥിതി ദിനം
ഓണാഘോഷ പരിപാടി
കാര്‍ഷിക ശില്പശാല
അദ്ധ്യാപകദിനം
മുക്കാബല
മെഡിക്കല്‍കേമ്പ്
ഗാന്ധിജയന്ദിദിനം
മികവ് - 2017
രാജാ ഹോസ്റ്റല്‍ തോട്ട വിളവെടുപ്പ്
യു. പി. ടൂര്‍
ലഹരി വിരുദ്ധദിനം
സ്കൂള്‍ ശാസ്ത്രമേള
കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പൈമറി സ്കൂള്‍ ഫുട്ബോള്‍ മേള
ചാന്ദ്രദിനം രാജപുരസ്കാര്‍ അവാര്‍ഡ്
സ്വാതന്ത്ര്യദിനാഘോഷം
കായികദിനാഘോഷം
![]()
]
![]()
' സെപ്റ്റ്ഫെസ്റ്റ് പൂര്‍വ്വഅദ്ധ്യാപക സംഗമം
സ്കൂള്‍ കലോല്‍സവം
റിപ്പബ്ലിക് ദിനാഘോഷം
ഒരുവട്ടം കൂടി
സുബ്രതോ കപ്പ് വിജയികള്‍ക്കുള്ള സ്വീകരണം
വിജയോല്‍സവം
സ്കൗട്ട് & ഗൈഡ്സ് കേമ്പ്
പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
കാംമ്പൂരി കേമ്പ്
ഉപജില്ല ശാസ്ത്ര മേള വിജയികള്‍ക്കുള്ള അനുമോദനം
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷന്‍
എസ്സ്. എസ്സ്. എല്‍. സി. നൈറ്റ് കേമ്പ് രാജാ ഹോസ്റ്റല്‍ നൈറ്റ് കേമ്പ്
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി
അഭിരുചി നിര്‍ണ്ണയ കേമ്പ്
+2 ടൂര്‍ ഫുഡ്ഫെസ്റ്റ്
ബോധവല്‍ക്കരണക്ലാസ്സ്
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്
കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഹൈസ്കൂള്‍ & യു. പി. ടീച്ചേഴ‌്സ്![]()
![]()
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് പിന്നീട് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ടീച്ചേഴ‌്സ് ആയവര്‍
പേപ്പര്‍ കട്ടിങ്ങ്സ്
ഗോള്‍ഡന്‍ ജൂബിലി ഫോട്ടോസ്
സഹോദര സ്ഥാപനങ്ങള്‍
1942ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നില്‍ അധികം സ്ഥാപനങ്ങളുണ്ട്.
റൗളത്തുല്‍ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്
ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇന്‍സ്റ്റിറ്റ്യുട്ട്
ഫാറൂഖ് കോളേജ് അണ്‍ എയ്ഡഡ് വിഭാഗം
ഫാറൂഖ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ്റ് സ്റ്റഡീസ്
അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് എ.എല്‍.പി സ്കൂള്‍
അല്‍ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്കൂള്‍
അല്‍ഫാറൂഖ് എഡുക്കേഷനല്‍ സെന്‍റ്റര്‍
പതിനൊന്നില്‍ അധികം ഹോസ്റ്റലുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകള്‍പെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാംതന്നെ വര്‍ഷാവര്‍ഷം ആയിരത്തോളംവരുന്ന അര്‍ത്ഥികള്‍ക്ക് വിദ്യപകര്‍ന്ന് അവരെ ജീവിതപാന്ഥാവില്‍ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുംവിധം വളര്‍ച്ചയുടെ പാതയിലാണിന്ന്.
വഴികാട്ടി
എത്തിച്ചേരാനുള്ള വഴികള്‍:
- കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റര്‍ സഞ്ചരിച്ച് കടവ് റിസോര്‍ട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.
- കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റര്‍ സഞ്ചരിച്ചും ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.
ഏറ്റവും അടുത്തുള്ള പട്ടണങ്ങള്‍:
- 1. ഫറോക്ക് (സ്കൂളില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ)
- 2. രാമനാട്ടുകര (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ)
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്‍റ്:
- ഫറോക്ക് ബസ് സ്റ്റാന്‍റ് (സ്കൂളില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ)
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍:
- ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ (സ്കൂളില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ)
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
- കോഴിക്കോട് വിമാനത്താവളം (സ്കൂളില്‍ നിന്ന് 9 കി.മീ അകലെ)
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}
റഫറന്‍സസ്
- http://schoolwiki.in/
- Farook Higher Secondary School Golden Jubilee Souvenir
- Farook College Golden Jubilee Magazine
- Collegehttps://en.wikipedia.org/wiki/Farook_College
- Official website of Farook College
- Official website of Farook Higher Secondary School
- Official website of Kozhikode District
- Official website of Feroke, Kozhikode
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പില്‍
പുറമെയുളള കണ്ണികള്‍
- Official website of Kozhikode District



































