ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജനാധിപത്യ വേദി..

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ: മുഹമ്മദ് സൈദ്. കെ.സി

ജോയിൻറ് കൺവീനർ: നസീറ. ടി.എ

സ്റ്റുഡൻറ് കൺവീനർ: അനശ്വര. കെ.പി - 10എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നഹൽ. കെ.എവി -7 ഡി



ജനാധിപത്യവേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. 2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു 2016-17 അധ്യയന വർഷത്തിലെ നമ്മുടെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവിൽ 9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. 12 മണിയോടുകൂടി ഫലം അറിഞ്ഞു. തുടർ‌ന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂൾ ലീഡറായി 10 എ ക്ലാസിലെ സമീൽ നേയും ലീഡറായി 10 എച്ചി ലെ ഹർഷയേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭസംഭോദന ചെയ്‌തുകൊണ്ട് സംസാരിച്ചു. വിദ്യാർഥികളുടെ ആവേശം ഇലക്ഷന് പുത്തനുണർവ് നൽകി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങൾ വിദ്യാർഥികൾക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്. ജനാധിപത്യവേദി കൺവീനർ മുഹമ്മദ് സൈദ്. കെ.സി യും മറ്റ് സോഷ്യൽ സയൻസ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.