"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
=== ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024 === | === ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024 === | ||
[[പ്രമാണം:39029 Ecoclub Upanyasa rachana 2024 June.jpg|പകരം=39029 Ecoclub Upanyasa rachana 2024 June|ലഘുചിത്രം|39029 Ecoclub Upanyasa rachana 2024 June]] | |||
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
12:34, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം
ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024

ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിസ്ഥിതി പോസ്റ്റർ രചനയിൽ 7 ബിയിലെ കൃഷ്ണനുണ്ണി ഒന്നാം സ്ഥാനവും 6എ യിലെ അഖില സി.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായനദിനം 2024

ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. എ.എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.

ജൂൺ 3- പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷൈൻ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത.വി, വാർഡ് മെമ്പർ ശ്രീ. രാജു ചാവടി എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് അധ്യാപിക ശ്രിമതി സിന്ധു നയിച്ചു. ഉദ്ഘാടനശേഷം നാടൻപാട്ട് കലാകാരൻമാരുടെ അവതരണം നടന്നു.
മേയ് 30- ശുചീകരണയജ്ഞം
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.