ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
2025 ജൂൺ 3- പ്രവേശനോത്സവം


2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പൂയപ്പള്ളി പഞ്ചായത്ത് തല പ്രവേശനോത്സവമായി നടന്നു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മായ.എസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവീകരിച്ച സല്കൂൾ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷൈൻ കുമാർ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ബിനു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. രാജു ചാവടി, എസ്എ.എം.സി ചെയർമാൻ ശ്രീ. പ്രശാന്ത്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടനശേഷം മലയാളം നാടൻപാട്ട് കലാകാരൻമാരുടെ അവതരണം നടന്നു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് ബാഗും കുടകളും സമ്മാനമായി നൽകിയത് മുൻ അധ്യാപകരായ ശ്രീമതി ഗിരിജ. എ. എൻ, ശ്രീ. അലക്സാണ്ടർ എന്നിവരും മാലയിൽ ക്ലബംഗങ്ങളുമാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച സംഗീതപരിപാടി ഏറെ ശ്രദ്ധേയമായി.