ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2022-23 വർഷത്തെ പ്രവർത്തനങ്ങൾ

SSLC BRIDGE COURSE

കോവിഡ് മ‍ൂലമ‍ുണ്ടായ പഠന വിടവ് നികത്ത‍ുക എന്ന ഉദ്ദേശത്തോടെ മെയ് 7 മ‍ുതൽ പത്താം ക്ലാസ്സിലെ ക‍ുട്ടികൾക്കായി ക്ലാസ്സ‍ുകൾ നടത്തി.

ജൂൺ 1 - പ്രവേശനോത്സവം

*
*
*
  • പ‍ൂയപ്പള്ളി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ മെമ്പ‍ർ ഷൈൻ ക‍ുമാർ മ‍ുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

സ്നേഹാദരം

  • പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.