സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2023-24 അക്കാദമിക വർഷത്തെ പ്രവ്ർത്തനങ്ങൾ

ജൂൺ 01 കൈറ്റ് പ്രവേശനവീഡിയോ

നിർമ്മിക്കുന്ന പ്രവേശനോത്സവം ഡെമോയുടെ ചിത്രീകരണം GHS പൂയപ്പള്ളിയിൽ വച്ചായിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്.

ജൂൺ 3 പ്രവേശനോത്സവം

ബഹുമാനപ്പെട്ട കൊട്ടാരക്കര ഡി ഇ ഓയുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ഗംഭീരമായി നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷൈൻ കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി. സിന്ധു, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. അനിൽ മഗലത്ത്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത. വി, വാർഡ് മെമ്പർ ശ്രീ. രാജു ചാവടി എന്നിവർ പങ്കെടുത്തു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന വായനക്ക് തുടക്കം കുറിക്കുകയും അധ്യാപക വായനക്കൂട്ടം, വിദ്യാർത്ഥികളുടെ വായന തുടങ്ങിയ പരിപാടികൾക്ക് തുടക്കമിട്ടു. ലൈബ്രറി ഹാളിൽ മാതൃഭൂമിയുടെ പുസ്തക പ്രദർശനം ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ജീവനം അടുക്കളത്തോട്ടം നിർമ്മിച്ചു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മധുരവന സംരക്ഷണം പ്രധാന പ്രോജക്ട് ആയി ഏറ്റെടുത്തു.

ജൂൺ 08 പ്രവേശനപരീക്ഷ

എട്ടാം ക്ലാസിലെ കുട്ടികൾക്ക് SPC, JRC, SCOUT, LITTLE KITES എന്നിവയുടെ പ്രവേശന പരീക്ഷ നടത്തുന്നതിന് തീരുമാനിച്ചു. പുതിയ യൂണിറ്റുകൾ രൂപീകരിച്ചു.

ജൂൺ 12 വിജ്ഞാനച്ചെപ്പ്

വിജ്ഞാനച്ചെപ്പ് എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചു. ഉന്നത പരീക്ഷകൾ ഉയർന്ന വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 2014 മുതൽ പിടിഎയുടെ സഹകരണത്തോടെ നടക്കുന്ന പരിശീലനങ്ങൾക്ക് തുടക്കമിട്ടു.

ആഗസ്റ്റ് 02 അക്കാദമിക മുന്നേറ്റ പ്രവർത്തനങ്ങൾ

ഒന്നു മുതൽ 10 വരെ ക്ലാസ് യൂണിറ്റ് ടെസ്റ്റ് നടത്തി പഠനനിലവാരം മെച്ചപ്പെടുത്താൻ 8,9 ക്ലാസ്സുകൾക്ക് ശ്രദ്ധ പത്താം ക്ലാസുകാർക്ക് ഭവനം എൽ പി യു പി ക്ലാസുകൾക്ക് അക്ഷരദീപം തുടങ്ങിയ ക്ലാസ്സുകൾ ആരംഭിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായ ആചരിച്ചു. ഓണപരീക്ഷയോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളുടെയും പിടിഎ നടത്തി.

ആഗസ്റ്റ് 25 ഓണാഘോഷം

PTA, MPTA, SMC, അധ്യാപകർ എന്നിവർ സംയുക്തമായി ഓണാഘോഷം ഗംഭീരമായി നടത്തുകയും പായസം വിതരണം നടത്തുകയും ചെയ്തു.

സെപ്തംബർ 02 ജെ.ആർ.സി ഗാന്ധിഭവൻ സന്ദർശനം

സ്കൂളിലെ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കുകയുണ്ടായി. ദേശഭക്തിഗാന മത്സ‌രത്തിൽ നമ്മുടെ JRC കേഡറ്റുകൾ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി.

വിവിധ മേളകൾ

കലാകായിക പ്രവർത്തി പരിചയ ശാസ്ത്ര സാമൂഹ്യ ശാസ്ത്രIT മേളകൾ സ്കൂൾതലത്തിൽ നടത്തി ഉപജില്ലാതല മത്സരങ്ങളിൽ വലിയ ഉപജില്ലയിൽ പ്രവർത്തി പരിചയമേളയിൽ എച്ച് വിഭാഗം ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ UP, HS വിഭാഗം ഒന്നാംസ്ഥാനവും ഗണിതം - Ist overall ഉം IT മേളയിൽ HS വിഭാഗം ഒന്നാം സ്ഥാനവും UP വിഭാഗം 2nd overall ഉം നേടി നമ്മുടെ സ്കൂൾ ആധിപത്യം പുലർത്തി.

LP വിഭാഗം പ്രവൃത്തിപരിചയ മേളയിൽ Metal Engraving I A Grade, Wood carving, Coconut shell work - 2nd A Grade, Paper craft III A Grade ഉം നേടുകയുണ്ടായി. ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത 4 കുട്ടികൾ സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ സ്കൂളിനുള്ള ബഹുമതിയും നമ്മുടെ സ്കൂളിനാണ്. സംസ്ഥാനതല പ്രവൃത്തിപരിചയമേളയിൽ Wood Work, Coir door mat എന്നിവയിൽ 2nd A Grade നേടി Cash award ന് അർഹരായി. കൂടാതെ ചിരട്ട കൊണ്ടുള്ള ഉൽപ്പന്നം, റക്സിൻ, ലതർ ഉത്പന്ന നിർമാണം എന്നിവയിൽ A Grade ഉം നേടി, തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. സംസ്ഥാനതല ഗണിതമേളയിലും ഒരു കുടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു. ഉപജില്ലാ കലോത്സവത്തിന് നമ്മുടെ സ്കൂൾ ആതിഥേയത്വം വഹിച്ചു. അഭിമാനാർഹമായ പ്രകടനത്തിലൂടെ നമ്മുടെ സ്കൂൾ UP Il Overall, HS Ⅲ overall, സംസ്കൃതോത്സവം III overall എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. ആദ്യമായി അറബിക് കലോത്സവത്തിൽ പങ്കെടുത്ത നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജില്ലാകലോത്സവത്തിൽ UPവിഭാഗം ഉറുദു സംഘഗാനം  I A Grade, HS - ll A Grade HS വിഭാഗം ഉറുദു ഗസൽ I A Grade എന്നിവ നമ്മുടെ കുട്ടികൾ നേടി. ജില്ലാതല മത്സരങ്ങളിൽ ഏറ്റവും കൂടുതൽ point നേടിയ രണ്ടാമത്തെ UP School എന്ന സ്ഥാനവും നേടാനായി.  സംസ്ഥാനതലത്തിൽ ഉറുദുസംഘനാനം A Grade ഉം ഉറുദു ഗസൽ B Grade ഉം നേടി.

സംസ്ഥാന കലോത്സവം

കൊല്ലംജില്ല വേദിയായ സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിനു മേളക്കൊഴുപ്പേകിയത് നമ്മുടെ SPC ബാൻഡാണ് എന്നത് ശ്രദ്ധേയമായ നേട്ടമാണ്. കലോത്സവത്തിന്റെ സമാപന സമ്മേളനങ്ങൾ ആങ്കറിംഗ് ചെയ്തത് നമ്മുടെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി നവമിയായിരുന്നു എന്നതും അഭിമാനകരമായ നേട്ടമാണ്.

സെപ്റ്റംബർ 20 സ്വതന്ത്രസോഫ്റ്റ്വെയർ ദിനാചരണം

Little kites ന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ  സാക്ഷരതാദിനം ആചരിച്ചു. അതിൻ്റെ ഭാഗമായി  ഒരാഴ്ച നീണ്ടു നിന്ന സ്വതന്ത്രവിജ്ഞാനോ ത്സവം  സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ,  ഹാർഡ് വെയർ , സെമിനാർ ഉപകരണ പ്രദർശനം എന്നിവയ്ക്ക് വെളിയം താന്നിമുക്കിലെ സാഹിതി ഗ്രന്ഥശാല വേദിയായി.   

വെളിയം സബ്, ജില്ലയിലെ 17 സ്കൂളുകളിൽ നിന്ന്117 കുട്ടികൾ പങ്കെടുത്ത Little kites, SubJilla ക്യാബിൽ നിന്നും ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  9 കുട്ടികളിൽ 3 പേരും നമ്മുടെ സ്കൂളിലെ കുട്ടികളാണെന്നത് അഭിമാനകരമായ നേട്ടമാണ്.

SPC, JRC, നല്ലപാഠം ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ ആഴ്ചയിൽ ഓരോ ദിവസം നെടുമ്പന നവജീവൻ അഫയകേന്ദ്രത്തിൽ പൊതിച്ചോർ  നൽകി വരുന്നു. SPC യുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ സമുദ്രതീരം സന്ദർശിക്കുകയും ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുകയും  ചെയ്തു.വെളിയം BRC  നേതൃത്വത്തിൽ കല്ലുവാതുക്കൽ വയോജന കേന്ദ്രം സന്ദർശിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. വെളിയം BRC കീഴിലുള്ള ഭിന്നശേഷിക്കാരായ 40 കുട്ടികൾക്ക് സ്പിസിൽ ട്രാക്ക് സ്യൂട്ട് വാങ്ങി നൽകുകയുണ്ടായി. എല്ലാവർഷവും  കൊല്ലം ജില്ലയുടെ സ്വാതന്ത്ര്യദിന- റിപ്പബ്ലിക് ദിന  SPC യുടെ മേൽനോട്ടത്തിൽ കുട്ടികളുടെ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തിൽ honesty shop പ്രവർത്തിക്കുന്നു. പരേഡുകൾ നയിക്കുന്നത് നമ്മുടെ സ്കൂളിലെ SPC band team ആണെന്നത് ഏറ്റവും അഭിമാനമുള്ള വസ്തുതയാണ് തിരുവനന്തപുരം പേരൂർ കടയിലെ SAP ക്യാമ്പിൽ നടന്ന സംസ്ഥാന ക്യാമ്പിൽ  ഒരു കേഡറ്റിനും band team നും സെലക്ഷൻ ലഭിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. വിദ്യാഭ്യാസ ജില്ലയിൽ ഇംഗ്ലീഷ്roll play മൂന്നാം സ്ഥാനം നേടി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി കവി ശ്രീ. കോട്ടം അജയൻ ഉദ്ഘാടനം ചെയ്തു.

BRC തല ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത രണ്ടു കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. BRC  ആഭിമുഖ്യത്തിൽ ഭിന്നശേഷി മാസാചരണം നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. ബാഡ്മിൻ,  കരോട്ടെ എന്നിവയിൽ 3 പങ്കെടുത്തു. ജില്ലാതല ചെസ്സ് മത്സരത്തിൽ ഒരു കുട്ടി പങ്കെടുത്തു.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപുര പദ്ധതിയുടെ ഭാഗമായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണിച്ചറും ലഭിച്ചു. കുട്ടികൾ ഗണിതത്തിൽ പ്രാവീണ നേടുന്നതിന് നൽകുന്ന അബാക്കസ് ക്ലാസ്സ് ആരംഭിച്ചു.

ന്യൂ മാറ്റ്സ് എൻ എം എം എസ് തുടങ്ങിയ വിവിധ  സ്കോളർഷിപ്പുകളിൽ നമ്മുടെ കുട്ടികൾ കഴിവ് തെളിയിച്ചു. യു എസ് എസിൽ ആറും എൽഎസ്എസിൽ മൂന്നും കുട്ടികൾ വിജയികളായി. യു എസ് എസിൽ നമ്മുടെ ഒരു കുട്ടി ഗിഫ്റ്റ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. എൽ എസ് എസ്, യുഎസ്എസ് പരീക്ഷകൾക്ക് സ്കൂളിൽ മികച്ച, ചിട്ടയായ പരിശീലനം കൊടുക്കുന്നു.

2022-23, 2023 -24 വർഷങ്ങളിലായി 12 കുട്ടികൾ സംസ്കൃത സ്കോളർഷിപ്പിന് അർഹരായി.

നമ്മുടെ സ്കൂളിലെ മലയാളം അധ്യാപക കൂട്ടായ്മ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കഥകളിയുമായി ബന്ധപ്പെട്ട സെമിനാർ നടത്തി.

പെൺകുട്ടികൾക്കായി കളരി യോഗ ക്ലാസുകൾ നടത്തി. സൗജന്യ തയ്യൽ പരിശീലനവും നടന്നുവരുന്നു.

ടീൻസ് ക്ലബ്ബിൻറ്റെ ഭാഗമായി അസീസിയ മെഡിക്കൽ കോളേജും മരതമൺപള്ളി ഹെൽത്ത് സെൻ്ററും സംയുക്തമായി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ് എടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷയെ ഭയമില്ലാതെ അഭിമുഖീകരിക്കുന്നതിന് സഹായകമായ മറ്റൊരു കൗൺസിലിംഗും നടത്തി. കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് സ്കൂൾ കൗൺസിലറുടെ സേവനവും മികച്ച രീതിയിൽ ലഭ്യമാക്കുന്നു.

മികച്ച പഠനനിലവാരം പുലർത്തുന്ന പിന്നോക്ക വിഭാഗം കുട്ടികൾക്ക് കാനറ ബാങ്ക് സ്കോളർഷിപ്പ് നൽകുകയുണ്ടായി. പൂയപ്പള്ളി കാനറ ബാങ്ക് 1.60 ലക്ഷം രൂപയുടെ ഫർണിച്ചർ സ്കൂളിന് നൽകുകയുണ്ടായി.

പൂയപ്പള്ളി ലയൺസ് ക്ലബ്ബ് റോട്ടറി ക്ലബ്ബും കുട്ടികളുടെ കാഴ്ച പരിശോധിച്ചു ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുകയും ചെയ്തു. ഓയൂർ ലൈൻസ് ക്ലബ്ബ് ചിത്രരചന മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.

യുപി എച്ച് എസ് വിഭാഗം കുട്ടികൾക്കായി വി എസ് എസ് സി സന്ദർശനം, പത്താം ക്ലാസ് കുട്ടികൾക്ക് നാലുദിവസത്തെ പഠന വിനോദയാത്ര, യുപി കുട്ടികൾക്ക് ഏകദിന പഠന വിനോദയാത്ര എന്നിവ സംഘടിപ്പിച്ചു.

സ്കൗട്ടിലെ കുട്ടികൾക്ക് ചെന്തുരുണി വന്യജീവി സങ്കേതരത്തിൽ രണ്ട് ദിവസത്തെ നേച്ചർ ക്യാമ്പ് നടത്തി. 18 സ്കൗട്ടുകൾ രാജ്യപുരസ്കാർ പരീക്ഷ പാസായി.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡറായി ശ്രീഹരിയും ചെയർപേഴ്സൺ ആയി അനുജയും തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ഹരിത സഭ രൂപീകരിക്കുകയും സജീവമായി ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. സ്കൂളിൻറെ മികച്ച പ്രവർത്തനത്തിന് പിടിഎയുടെ ശക്തമായ പിന്തുണ ലഭിക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൂയപ്പള്ളി ഗവൺമെൻറ് സ്കൂളിലെ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നു.