"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:11.792681, | {{#multimaps:11.792681, 7585260511.20021239051768, 75.93986554534055 | zoom=18}} | ||
11.20021239051768, 75.93986554534055 | 11.20021239051768, 75.93986554534055 | ||
14:13, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ് | |
---|---|
വിലാസം | |
വലിയപറമ്പ് വെസ്റ്റ് എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് , വലിയപറമ്പ് പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | amlpschool.west@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18359 (സമേതം) |
യുഡൈസ് കോഡ് | 32050200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാത്തുമ്മ .പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല ശരീഫ് |
അവസാനം തിരുത്തിയത് | |
14-03-2024 | KCHAMZAKC |
ചരിത്രം
വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി. ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു.
ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയമാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു.
കെ വീരാൻ മൊയ്തീൻ മാസ്റ്റർ, കെ അലവിക്കുട്ടി മാസ്റ്റർ, എ കുഞ്ഞുണ്ണി മാസ്റ്റർ ,ബേബി കമലം ടീച്ചർ, കെ അബ്ദുസ്സലാം മാസ്റ്റർ ,കെവിശ്വനാഥൻ മാസ്റ്റർ, കെപി സുബൈദ ടീച്ചർ എന്നിവ പ്രധാന അധ്യാപകരായി വിരമിച്ചവരാണ്. പി പാത്തുമ്മ ടീച്ചർ ആണ് നിലവിലെ ഹെഡ്മിസ്ട്രസ്. ശ്രീ കെ പി കുഞ്ഞുകുട്ടി മാസ്റ്റർ ,കെ കെ മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീമതി കെ ജമീല ടീച്ചർ ,ആമിന ടീച്ചർഎന്നിവരും ഈ കാലയളവിൽ വിദ്യാലയത്തിൽ നിന്ന് വിരമിച്ചവരാണ്. കൂടാതെ മറ്റ് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന കലാ-കായിക ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാവർഷവും സ്കൂൾ കലാമേള വിപുലമായി നടത്തിവരുന്നുണ്ട്.അധ്യയന വർഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും നഴ്സറി കലോത്സവവും സമുചിതമായി നടക്കുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഉദ്യോഗിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനാചരണങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. LSS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആരംഭത്തിൽ വച്ച് നടക്കുന്ന പിടിഎ ജനറൽബോഡിയിൽ വച്ച് അനുമോദിക്കുന്നു .മോണിംഗ് അസംബ്ലിക്ക് പുറമേ ഇംഗ്ലീഷ് അസംബ്ലി അറബി അസംബ്ലി എന്നിവ നടത്തിവരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ റിട്ടയർ ചെയ്ത് മുഴുവൻ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവന്ദനം പരിപാടി നടത്താറുണ്ട്.
വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുകയും പൊങ്ങച്ചക്കാർ സാക്ഷരങ്ങൾ തേടി പോവുകയും ചെയ്തപ്പോഴും സാധാരണക്കാരുടെ വിദ്യാഭ്യാസ കലാകായിക പ്രതീക്ഷകൾക്ക് അത്താണിയായി ഈ വിദ്യാലയം നിലകൊണ്ടു .ആദ്യ അക്ഷരങ്ങൾ നാവിൽ കുറിച്ച് വിജ്ഞാനത്തിന്റെ വിഹായുസ്സിലേക്ക് ഉയരാൻ എത്തുന്ന കുസൃതി കുരുന്നുകൾക്ക് വിദ്യയുടെ വിളക്കായി നിൽക്കുകയാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ.
അംഗീകാരങ്ങൾ
- പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു.
- ബ്ലോക്ക് തലത്തിൽ മികച്ച രണ്ടാമത്തെ വിദ്യാലയം
- അറബിക് കലാമേളയിൽ സബ് ജില്ലയിൽ 3 വർഷം തുടർച്ചയായി ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി - ഓവറോൾ കിരീടം
- മെട്രിക് മേളയിൽ തുടർച്ചയായി 3 തവണ ഓവറോൾ കിരീടം
- വിജ്‌ഞാനോത്സവം വർഷംതോറും ഒന്നാം സ്ഥാനം
- LSS പരീക്ഷയിൽ വർഷംതോറും സബ്ജില്ലയിൽ മികച്ച വിജയം നേടാറുണ്ട്.
ക്ലബ്ബുകൾ :-
- ഹെൽത്ത് ക്ലബ്ബ്
- ഹരിത ക്ലബ്ബ
- അറബിക് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- IT ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- റേഡിയോ ക്ലബ്ബ്
- എസ്. പി. സി
- വിദ്യാരംഗം
വഴികാട്ടി
{{#multimaps:11.792681, 7585260511.20021239051768, 75.93986554534055 | zoom=18}} 11.20021239051768, 75.93986554534055