"എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ ഒരു അംഗീക്യത എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ ഒരു അംഗീക്യത എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
പാരമ്പര്യ മതപഠനത്തിനായി മൊല്ലമാർ സ്വന്തം ചെലവിൽ നടത്തിവന്നിരുന്ന ഓത്തു പള്ളികളായിരുന്നു ഒരു കാലത്ത് നമ്മുടെ പാഠശാലകൾ. അവിടുന്ന് ലഭിക്കുന്ന അറിവായിരുന്നു സാധാരണക്കാരന്റെ ഏക ആശ്രയം. അത്തരം മൂന്നുനാല് ഓത്തുപള്ളികളാൽ സമ്പന്നമായിരുന്ന നമ്മുടെ നാടും, വ്യാഴാഴ്‌ചകളിൽ കുട്ടികൾ നൽകുന്ന പിടി അരിയായിരുന്നു മൊല്ലയുടെ ഫീസ്.
ബ്രിട്ടീഷുകാരോടുള്ള കടുത്ത വിരോധം അവ രുടെ ഭാഷയോടും വിദ്യാഭ്യാസത്തോടും കൂടിയുള്ള വെറുപ്പായി മാറിയപ്പോൾ മാപ്പിളമാരെ ഭൗതിക വിദ്യാ ഭ്യാസത്തിലേക്കാകർഷിക്കാനുള്ള എളുപ്പവഴിയായാണ് മലബാറിൽ ഓത്തുപള്ളികളിൽതന്നെ സ്‌കൂളുകൾ ആരംഭിച്ചത്. പിന്നീട് സ്‌കൂളുകളിൽ മതപഠനം സർക്കാർ നിരോധിക്കുന്നത് വരെ മതപഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ച് അത്തരം സ്‌കൂളുകളിൽ നൽകിവന്നിരുന്നു.
ഇപ്പോൾ നമ്മുടെ സ്‌കൂളിലേക്കുള്ള റോഡ് കട ന്നുപോകുന്ന വഴിയിൽ (പരേതനായ സെയ്‌തലവി മാഷിന്റെ വീടിനടുത്ത് ) പരേതനായ പാട്ടുപാറ ബീരാൻകുട്ടി മുസ്‌ലി യാരും ഒരു ഓത്തുപള്ളി (ഓലഷെഢിൽ) നടത്തി വന്നിരുന്നു. അവിടെയാണ്, ആ മഹാൻ്റെ ദീർഘവീക്ഷണത്തിന്റെയും സമർപ്പണ മനസ്സിൻ്റെയും ബഹിർസ്ഫു‌രണമായി 01-01-1952 ൽ പാട്ടുപാറക്കുളമ്പ എ.എം.എൽ.പി. സ്കൂ‌ളിന് തുടക്കം കുറിച്ചത്. പൊന്മള മുട്ടിപ്പാലം ഭാഗ മുലകളിൽനിന്നുമുള്ള ആളുകളും പാട്ടുപാറക്കുളമ്പിൻ്റെ (ഒറ്റത്തറ) എല്ലാ ആളുകളും അന്ന് ഇവിടെ എത്തി മത-ഭൗതിക വിദ്യാഭ്യാസം നേടി.
ബലാരിഷ്ടതകളുടെ ദുരിതക്കയത്തിലായിരു ന്നിട്ടും, ഓലഷെഢിനു പകരം സുശക്തവും മനോഹരവുമായ ഓടുമേഞ്ഞ പുതിയ കെട്ടിടം 1958ൽ പൂത്തിയാക്കാൻ മാനേജർക്ക് സാധിച്ചു.  60 വർഷത്തിനുശേഷവും ആ കെട്ടിടത്തിന് ഒരു ബലക്കുറവോ കേടുപാടോ ഇല്ല. 1995ൽ മരണപ്പെടുന്നതുവരെ ബീരാൻകുട്ടി മുസ്‌ലിയാർ മാനേജരായി തുടർന്നു. പുതിയ രീതിയിലുള്ള 4 ക്ലാസുകളും രണ്ട് കെ.ജി. ക്ലാസുകളും നടത്താനും കമ്പ്യൂട്ടർലാബ്, ലൈബ്രറി, ഓഫീസ് തുടങ്ങിയവ സംവിധാനിക്കാനും പുതിയ കെട്ടിടം അത്യാവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഇപ്പോഴത്തെ മാനേജ്‌മെൻ്റ് ഇന്ന് കാണുന്ന രണ്ടുനില കെട്ടിട ത്തിന് രൂപരേഖ തയ്യാറാക്കിയതും അതിവേഗത്തിൽ അതിന്റെ ഗ്രൗണ്ട് ഫ്ളോർ പണി പൂർത്തിയാക്കിയതും അതോടെ നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും ക്ലാസ്സുകളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, മേശ, ഫാൻ, ബോർഡ്, ടി.വി, എ.സി, റാക്ക് മുതലായവ മുഴു വനും നൽകാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. 2020 ഓടെ അക്കാദമിക നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും, പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും നിർലോഭമായ ഈ പിന്തുണ കാരണമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188787" എന്ന താളിൽനിന്ന് ശേഖരിച്ചത്