"വി.എൻ.എം.എം.ജി.എൽ.പി.എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(updated school picture) |
|||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= ദിനേശ് കുമാർ | |പി.ടി.എ. പ്രസിഡണ്ട്= ദിനേശ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=WhatsApp Image 2024-01-20 at 8.01.34 PM | ||
|size=350px | |size=350px | ||
|caption= | |caption= |
10:47, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എൻ.എം.എം.ജി.എൽ.പി.എസ് മച്ചാട് | |
---|---|
പ്രമാണം:WhatsApp Image 2024-01-20 at 8.01.34 PM | |
വിലാസം | |
പുന്നമ്പറമ്പ് വി.എൻ.എം.എം.ജി.എൽ.പി.എസ്.മച്ചാട് , തെക്കുംകര പി.ഒ. , 680589 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 - - 1916 |
വിവരങ്ങൾ | |
ഫോൺ | 04884 266385 |
ഇമെയിൽ | vnmmglpsmachad06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24606 (സമേതം) |
യുഡൈസ് കോഡ് | 32071703302 |
വിക്കിഡാറ്റ | Q64088255 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കുംകരപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാലിനി .എൻ.പി |
പി.ടി.എ. പ്രസിഡണ്ട് | ദിനേശ് കുമാർ |
അവസാനം തിരുത്തിയത് | |
07-03-2024 | Udithraj.c.r |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ചരിത്രം
സാക്ഷരതയ്ക്കുള്ള സൗകര്യം സാധാരണക്കാരനെ സംബന്ധിച്ച് അസ്ഥാനത്തായിരുന്ന കാലത്ത് വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ഇവിടുത്തുകാർ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. സ്‌കൂൾ തുടങ്ങാൻ ഇറങ്ങി പുറപ്പെട്ട വട്ടേക്കാട്ട് നാരായണ മേനോന് നിരവധി പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നു. അയിത്തം കുടി കൊണ്ടിരുന്ന കാലമായിരുന്നു അന്ന്. കൂടാതെ മലകളാലും കുന്നുകളാലും കാടുകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ രക്ഷകർത്താക്കൾ ഭയപ്പെട്ടിരുന്നു. ഇങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് പുന്നംപറമ്പിലെ തൻ്റെ സ്വന്തമായ 1.5 ഏക്കറിൽ സ്‌കൂളിനാവശ്യമായ ഒരു ഷെഡ് നിർമ്മിക്കുകയും അതിൽ നാല് അധ്യാപകരും 2 ക്ലാസ്സുകളുമായി 1916 മെയ് 30 ന് ഒരു സ്കൂൾ ആരംഭിക്കുകയും എയ്ഡഡ് പ്രൈമറി സെൻട്രൽ സ്കൂൾ എന്ന് അതിന് പേരും നൽകുകയും ചെയ്തു . നാനാ ജാതി മതസ്ഥരേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിൽ പല വിധത്തിലുള്ള എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായപ്പോൾ അദ്ദേഹം അതിനെ സധൈര്യം നേരിട്ടു. സ്കൂൾ മനേജരും പ്രധാന അദ്ധ്യാപകനും ശ്രീമാൻ വട്ടേക്കാട്ട് നാരായണമേനോൻ തന്നെമായിരുന്നു. 1919ൽ നാലാം ക്ലാസ്സുവരെയുള്ള ക്ലാസ്സു കളിലേയ്ക്ക് കുട്ടികളെ ലഭിക്കുകയും സ്‌കൂൾ പൂർത്തിയാവുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം നാലാം കാസ്സ് പാസ്സായവർക്ക് 'വിനയോദയം ' സംസ്കൃതം സ്കൂളും, മുതിർന്നവർക്ക് വയോജന നിശാപാഠശാലയും ആരംഭിച്ചു. 17 വർഷത്തോളം സാമ്പത്തികമായി തൻ്റെ കയ്യിൽ നിന്നും സ്കൂൾ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്ത് നിർധനനായി തീർന്ന അദ്ദേഹം തൻ്റെ സ്‌കൂളും അതിനോടു ചേർന്ന 1.5 ഏക്കർ സ്ഥലവും സൗജന്യമായി സർക്കാരിലേക്ക് 12 -03- 1932ൽ വിട്ടുകൊടുത്തു.. അന്ന് 11 അധ്യാപകരും ഒരു പാട്ടുടീച്ചറും. ഉൾപ്പെടെ 12 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തതോടെ, വിനയോദയം സംസ്‌കൃത സ്‌കൂളും, വയോജന നിശാപഠനശാലയും നിർത്തേണ്ടി വന്നു. സ്‌കൂളിന് ' സെൻട്രൽ സർക്കാർ പ്രൈമറി സ്കൂൾ' എന്ന് പേരും നൽകി. 1941ൽ സർക്കാർ പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ച് ഉദ്ഘാടനം ചെയ്തു. 1944 ൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും ശ്രീ.നാരായണമേനോൻ വിരമിച്ചു. വിദ്യാലയം 1948 ൽ ലോവർ സെക്കന്ററി സ്‌കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ഇന്നാട്ടുകാരിയായ മൂർക്കനാട് ജാനകി അമ്മയായിരുന്നു. ഈ കാലത്ത് സ്‌കൂളിൻ്റെ സമീപത്തുണ്ടായിരുന്ന ചെറുവത്തൂർ അന്തോണി മാസ്റ്ററുടേയും നൊട്ടത്ത് ശങ്കരൻകുട്ടി നായരുടേയും സ്ഥലങ്ങൾ സ്‌കൂളിനോട് ചേർത്തതോടെ സ്‌കൂൾ സ്ഥലത്തിന്റെ വിസ്തൃതി മൂന്നര ഏക്കറായി. 1959 ജൂലായ് 6 ന് തലേരാത്രിയിൽ നാലു ക്ലാസ്സുമുറികൾ ഉണ്ടായിരുന്ന സ്കൂളിൽ ഓലമേഞ്ഞ ഷെഡ് വിദ്യാഭ്യാസ ബിൽ വിരുദ്ധ സമരക്കാർ തീവെച്ചു നശപ്പിച്ച ഒരു കറുത്ത അദ്ധ്യായം കൂടി ഈ സ്കൂളിനുണ്ട് . 1960 ൽ എം. എ വീരാൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ സ്‌കൂളിൽ ബോയ്സ് സ്കൗട്ട് സംഘടിപ്പിക്കപ്പെട്ടു. 1962 വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തി. വിദ്യാലയ സ്ഥാപകനോടുള്ള ബഹുമാനത്തിൻ്റെ സൂചനയായി സ്‌കൂളിന് വട്ടേക്കാട്ട് നാരായണ മേനോൻ മെമ്മോറിയൽ ഗവ: ഹൈസ്‌കൂൾ എന്ന് പുനർനാമകരണം ചെയ്തു. ഭരണ സൗകര്യം മുൻ നിർത്തി1964 ൽ ലോവർ പ്രൈമറി വിഭാഗത്തെ വേർത്തിരിച്ചു. അതോടെ മാതൃ സ്ഥാപനം ഇന്നത്തെ വി.എൻ. എം. എം. ജി.എൽ. പി. എസ് മച്ചാട് വി. എൻ. എം. എം. ജി. എച്ച്. എസ്. എസ്. മാച്ചാട് എന്നിങ്ങനെ രണ്ട് വിദ്യാലയങ്ങളായി മാറി.
ഭൗതികസൗകര്യങ്ങൾ
ICT സാധ്യതകളോട് കൂടിയ ക്ലാസ്സ് റൂമുകൾ, ഹൈടെക് Infrastructure.മികച്ച പഠന സൗകര്യങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള വടക്കാഞ്ചേരി ബി ആർ സി യിലെ ഒരു സ്കൂളാണ് വി എൻ എം എം ജി എൽ പി എസ് മച്ചാട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായ എൻ.പി മാലിനി ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പുരോഗതിയിലേക്ക് നയിക്കുന്ന വിഎൻ എം എം ജി എൽ പി എസ് മച്ചാട് കുട്ടികളെ മികവിലേക്ക് എത്തിക്കുന്നതിൽ വളരെയധികം പങ്ക് വഹിച്ചിട്ടുള്ളതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.638217,76.273367 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24606
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ