"എൽ പി സ്കൂൾ പള്ളിക്കൽ നടുവിലെമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Total number of students)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 54:
|പ്രധാന അദ്ധ്യാപിക=Sherly p mammen  
|പ്രധാന അദ്ധ്യാപിക=Sherly p mammen  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Santheesh kumar. S
|പി.ടി.എ. പ്രസിഡണ്ട്=Santhoshkumar .S
|എം.പി.ടി.എ. പ്രസിഡണ്ട്=Sindhu Dinesh
|എം.പി.ടി.എ. പ്രസിഡണ്ട്=Sindhu Dinesh
|സ്കൂൾ ചിത്രം=36425.JPG
|സ്കൂൾ ചിത്രം=36425.JPG

10:35, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:School wiki Award applicant

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ പള്ളിക്കൽ നടുവിലെമുറി
വിലാസം
പള്ളിക്കൽ നടുവിലെമുറി

പള്ളിക്കൽ നടുവിലെമുറി
,
പള്ളിക്കൽ നടുവിലെമുറി പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01-06-1919 - ജൂൺ - 1919
വിവരങ്ങൾ
ഇമെയിൽpnmlps36425@gmail.com
കോഡുകൾ
സ്കൂൾ കോഡ്36425 (സമേതം)
യുഡൈസ് കോഡ്32110600208
വിക്കിഡാറ്റQ87479341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSherly p mammen
പി.ടി.എ. പ്രസിഡണ്ട്Santhoshkumar .S
എം.പി.ടി.എ. പ്രസിഡണ്ട്Sindhu Dinesh
അവസാനം തിരുത്തിയത്
19-12-2023Pallickal Naduvilemuri LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് പള്ളിക്കൽ നടുവിലേമുറി ലേവർ പ്രൈമറി സ്കൂൾ . ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ ഈരിക്കലേത്ത് സ്ക്കൂൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അറിവിന്റെ സുവർണ്ണ ഖനികളാണ് വിദ്യാലയങ്ങൾ. ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലം വിദ്യാഭ്യാസം വരേണ്യ വിഭാഗത്തിന്റെ മാത്രം അവ കാശമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം സാർവജനീനമായിരു ന്നില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് കേവലം അക്ഷരപരി ജ്ഞാനവും എഞ്ചുവടിക്കണക്കുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലക്രമേണ ഇത്തരം കളരികൾ അപ്രത്യക്ഷമായി. സർക്കാർ പ്രേരണ യിൽ പ്രൈമറി സ്കൂളുകൾ അങ്ങിങ്ങു തുടങ്ങി. അന്ന് ആധികാരിക രേഖ കൾ താളിയോലകളിലും എഴുത്തോലകളിലുമായിരുന്നു. എഴുത്തോല കളുടെയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളു ടേയും തൂവൽ പേനകളുടേയും കരി പെൻസിലിന്റേയും കളത്തിലേക്കുള്ള പരിവർത്തനം വിപ്ലവകരമായിരുന്നു. കളരികളും, പ്രമറി സ്കൂളുകളും സമാന്തര വിദ്യാലയങ്ങളായി തുടർന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത് നിലത്തെഴുത്ത് പള്ളിക്കൂടങ്ങളുണ്ടായിരുന്നു. കൂടാതെ അംഗൻവാടികളും, വിദ്യാലയങ്ങളും ഇപ്പോഴും പ്രവർത്തിച്ചു വരുന്നു.

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടു വിലെ മുറിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. പള്ളിക്കൽ നടുവിലെ മുറിയുടെ അക്ഷര ശ്രീകോവി ലാണ് ഈ വിദ്യാലയം പള്ളിക്കലിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് മാതൃതുല്യമായ സേവനങ്ങൾ കാഴ്ച വെച്ച ഈ വിദ്യാലയം നാടിന്റെ അഭിമാനമാണെന്ന് നിസ്സംശയം പറയാം. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ നാടിന്റെ നാനാതുറകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇന്നും തുടർന്നു പോകുന്നു. പഠന നിലവാരത്തിലും, പാഠ്യേതര പ്രവർത്തനത്തിലും ഈ വിദ്യാലയം വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. അതിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരി ച്ചിട്ടുണ്ട്.

1919-ൽ ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. മൂത്തോട്ടിൽ വീട്ടിൽ കൊച്ചുണ്ണിത്താൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് കൊല്ല കൽ എം. കെ. കൃഷ്ണപിള്ള മലയാളവർഷം 1110-ൽ മാനേജ്മെന്റ് വിലയ്ക്ക് വാങ്ങി. ഇപ്പോൾ പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ളയാണ് മാനേജർ. പള്ളിക്കലിന്റെ പുരോഗതിയിൽ ഈ വിദ്യാലയത്തിന്റെ സേവനം മഹത്തരമാണ്.

പി.റ്റി.എ. അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എസ്.എസ്.ജി, സന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അക്കാദമികവും ഭൗതികവും സാമൂഹ്യവുമായി പുരോ ഗതി കൈവരിച്ച വിദ്യാലയമാണ് ഞങ്ങളുടെ സ്വപ്നം.

ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ ഈരിക്കലേത്ത് സ്ക്കൂൾ എന്നും വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു. തലമുറകൾക്ക് വിദ്യപകർന്നു നല്കി ഇന്നും പ്രൗഡിയോടെ നിലനില്ക്കുന്നു. ശതാബ്ദി പിന്നിട്ട അക്ഷര പൂന്തോപ്പായ പള്ളിക്കൽ നടുവിലേ മുറി എൽ പി.എസ്സ് തലമുറകൾക്ക് അറിവും ആനന്ദവും അതിലേറെ ഉൾക്കരുത്തും നല്കി കർമ്മമേഖലയിൽ പുത്തനുണർവ് നേടിക്കൊണ്ടിരിക്കുകയാണ്. പി.ടി.എ. യുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ശൗചാലയം.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,
  • സ്ക്കൂളിൽ സ്വന്തമായി വാഹനം
  • ഗ്രിപ്പുള്ള ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,
  • ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,
  • വിശാലമായ കളിസ്ഥലം,
  • ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,
  • ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം
  • മികച്ച IT ലാബ്
  • ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)
  • ലൈബ്രറി
  • ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ
  • മൈക്ക്സെറ്റ്
  • ലാപ്ടോപ്പുകളും പ്രൊജക്ടററും
  • എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ

തനതു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവ നല്ലരീ തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദിനാചരണങ്ങൾ, സാമൂഹ്യ പങ്കാ ളിത്തത്തോടുകൂടി ആചരിക്കുന്നുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതി നായി ലൈബ്രറി പ്രായോഗികപ്പെടുത്തുന്നുണ്ട്. ഓരോ കുട്ടിയും അവ രുടെ ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സംഭാവനയായി നൽകു ന്നത് ലൈബ്രറി വിപുലപ്പെടുത്താൻ സഹായകമാകുന്നുണ്ട്. ഇംഗ്ലീഷ് അസംബ്ലി നടത്തുകയും അതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രയർ, ഇംഗ്ലീഷ് പ്രതിജ്ഞ, ഇംഗ്ലീഷ് ന്യൂസ്, thought of the day എന്നിവ കാര്യക്ഷമമായി നടത്തുന്നുണ്ട്. നാലു കംപ്യൂട്ടറുകൾ സ്കൂളിൽ നിലവിലുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങൾ ഇതിന്റെ സഹായത്തോടെ കൈകാര്യം ചെയ്യു ന്നുമുണ്ട്. എല്ലാ ദിവസവും അസംബ്ലിയിൽ ക്വിസ് നടത്തുകയും (മലയാ ളം, ഗണിതം, ജി,കെ) അതിന്റെ ഉത്തരങ്ങൾ പരിശോധിച്ച് സ്കോർ രേഖപ്പെ ടുത്തി സ്കൂൾ വാർഷികത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു ണ്ട് SRG, PTA എന്നവ കൃത്യമായി നടക്കുന്നുണ്ട്. CPTA എല്ലാ മാസവും വിളിച്ചുകൂട്ടി രക്ഷകർത്താക്കളുമായി ചേർന്ന് പാഠ്യ പാഠ്യേതര വിഷയ ങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധ വത്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. സാമൂഹിക നന്മയെ ലക്ഷ്യമാക്കി യുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. മലയാളമനോ രമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. 16-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.

  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • സുരക്ഷാ ക്ലബ്ബ്
  • ശുചിത്വ ക്ലബ്
  • ജാഗ്രതാ സമിതി

മാനേജ്‌മെന്റ്

പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ള

മുൻ സാരഥികൾ/സ്കൂളിലെ മുൻ അദ്ധ്യാപകർ :

പരമേശ്വരൻ പിള്ള

ഗുരുനാഥൻ

ഭാർഗവൻ പിള്ള

പി.എസ്. മാമ്മൻ

ശങ്കരപ്പിള്ള

രാമചന്ദ്രക്കുറിപ്പ്

രാധമ്മ ബി

ലക്ഷ്മി കുട്ടി പിള്ള

കെ.എൽ വൽസല ദേവി

ഗുരുനാഥൻ
ഭാർഗവൻ പിള്ള
പി.എസ്. മാമ്മൻ
ശങ്കരപ്പിള്ള
രാമചന്ദ്രക്കുറിപ്പ്
രാധമ്മ ബി
ലക്ഷ്മി കുട്ടി പിള്ള
കെ.എൽ വൽസല ദേവി

നേട്ടങ്ങൾ

2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം( മലിനാവതാരം എന്ന ബോധവത്കരണ നാടകം , വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ).2018 ൽ അക്ഷര പൂന്തോപ്പിലൊന്ന പോകാം (പുസ്തക പ്രചാരണം ),2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം . കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി). ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം. പഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീ ശ്രീമതി കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി ),ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി ),രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ

2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )

മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി.2016-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.എസ്. ശ്യാംലാൽ

ശ്രീ. പള്ളിക്കൽ സുനിൽ

Dr.ശ്രീലക്ഷ്മി. എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാം കുറ്റി ജംഗ്ഷനിൽ നിന്നും 2 km വടക്കോട്ട് പോകുക.
  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:9.1902879,76.5464814|zoom=18}}