പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/അംഗീകാരങ്ങൾ
(എൽ പി സ്കൂൾ പള്ളിക്കൽ നടുവിലെമുറി/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.
- 2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
- ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.
- വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,മലിനാവതാരം എന്ന ബോധവത്കരണ നാടകം , ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ 2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം .
- കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം.
- പ്രഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീമതി കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )
- 2018 ൽ അക്ഷര പൂന്തോപ്പിലൊന്ന പോകാം (പുസ്തക പ്രചാരണം )
- ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി )
- രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ
- വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി )
- 2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )