"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:




== ശാസ്ത്രക്ലബ് ==
[[പ്രമാണം:13748-sasthrolsavam-1.jpeg|ലഘുചിത്രം|ശാസ്ത്രോത്സവം |പകരം=|150x150ബിന്ദു]]
[[പ്രമാണം:13748-science dinam.jpeg|ലഘുചിത്രം|150x150ബിന്ദു|ശാസ്ത്ര ദിനാഘോഷം 2022 ]]
കുട്ടികളിൽ  ശാസ്ത്ര അവബോധം വളർത്തുന്നതിനു വേണ്ടി വിവിധങ്ങളായ പരിപാടികൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിവരാറുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള രണ്ട് തവണയായി(2003-04,2019-20) സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .മികച്ച ശാസ്ത്ര പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തുന്ന ഇൻസ്പയർ അവാർഡിന് നമ്മുടെ വിദ്യാലയത്തിലെ  അജുൻ രാജ്  അർഹനായിട്ടുണ്ട്. സബ്ജില്ലാതല  ശാസ്ത്രമേളയ്ക്ക്  മുന്നോടിയായി സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ  വർഷംതോറും നടത്തിവരാറുണ്ട്. ശാസ്ത്രവുമായി  ബന്ധപ്പെട്ട ദിനാചരണങ്ങളിൽ മേഖലയിൽ  കഴിവ് തെളിയിച്ച പ്രഗത്ഭരെ (എൻ കെ ഗോവിന്ദൻ മാഷ്, സജീഷ് പി കെ, സതീഷ് സിംഗപ്പൂർ)കൊണ്ടുവന്നു കുട്ടികൾക്ക് ക്ലാസുകൾ നൽകാറുണ്ട്.സബ്ജില്ലാ അടിസ്ഥാനത്തിൽ  നടന്ന ശാസ്ത്ര പരീക്ഷണത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ  രണ്ടാം സ്ഥാനവും  പാർവതി നമ്പ്യാർ കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാ തലത്തിൽ എൽ പി വിഭാഗത്തിൽ  പ്രോജക്ട് അവതരണം വേദ  സുനിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശാസ്ത്രമേളയിൽ അധ്യാപകർക്കു വേണ്ടിയുള്ള  പഠനോപകരണ നിർമ്മാണത്തിൽ  നമ്മുടെ സ്കൂളിലെ  ബിന്ദു ടീച്ചർ രണ്ടുതവണ സമ്മാനത്തിന് അർഹയായി . ഏകകോശ ജീവിയായ അമീബയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്ന് കൾച്ചർ ചെയ്തെടുത്ത മീഡിയം മൈക്രോസ്കോപ്പിൽ വെച്ച് നോക്കിയപ്പോൾ കുഞ്ഞൻ അമീബ കളെ കണ്ടത്  കുട്ടികൾക്ക്  ഏറെ കൗതുകകരമായി. ഏഴാംക്ലാസിലെ  കുട്ടികൾക്ക്  പഠിക്കാനുള്ള ഭാഗമായ  സോപ്പ് നിർമ്മാണം  കുട്ടികളുടെ മുന്നിൽ വച്ച്  നടത്താറുണ്ട്. ശാസ്ത്രക്വിസ് മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ  ആൽബിൻ ജിജി സബ്ജില്ല ജില്ലതലങ്ങളിൽ ശ്രദ്ധേയമായ  നേട്ടം  കൈവരിച്ചിട്ടുണ്ട്.


ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം  നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി .ബിന്ദു കെ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ സയൻസ് അധ്യാപകർ ആണ്  വിവിധ പരിപാടികളോടെ കുട്ടികളിലേക്ക് ശാസ്ത്രത്തിന്റെ പുതു അറിവ് പകർന്നു നൽകിയത്.ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു  നടത്തിയ  പ്രവർത്തനങ്ങൾ
രാമൻ എഫക്ട് എന്താണ്? വിശദീകരണവീഡിയോ പങ്കു വച്ചു
ക്വിസ് മത്സരം നടത്തി
മന്ത്രവാദ ചികിത്സ നടത്തി  ആളുകളെ  കബളിപ്പിക്കുന്ന സിദ്ധന്മാരുടെ സിദ്ധികളെ അനാവരണം ശാസ്ത്രമാജിക് ഷോ   നടത്തി, കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.
2022-23  ചാന്ദ്രാദിനാഘോഷം
2022-ജൂലൈ -21  വ്യാഴം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരിപ്പാൽ S. V. U. P സ്കൂളിൽ വച്ച് ചാന്ദ്രാദിനാഘോഷ പരിപാടാടികൾ നടത്തി.ഹെഡ്മിസ്ട്രസ് കെ. സി. വത്സല ടീച്ചറുടെ അധ്യക്ഷതയിൽ റിട്ടയേർഡ് ടീച്ചർ, പയ്യന്നൂർ ബോയ്സ് എച്ച്. എസ്.എസ്.
കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ്‌ കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി.
2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ '''ശാസ്ത്രമേള''' പുഷ്പഗിരി സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു.LP വിഭാഗത്തിൽ 6 കുട്ടികളും UPവിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.
'''2023-24'''


പരിസ്ഥിതി ദിനക്ലാസ് June 5
പരിസ്ഥിതി ദിനക്ലാസ് June 5

20:41, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഗ്രന്ഥശാല

പുസ്തക പ്രദർശനം 2018

          കരിപ്പാൽ എസ്‌ വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

           19        ൽ ജോൺജോ മാഷിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ഉദ്ഘാടനം നടന്നു. തുടർന്ന് എല്ലാ വർഷവും പുസ്തക ക്രോഡീകാരണം, ശേഖരണം, വിതരണം മുടങ്ങാതെ നടത്തിവരുന്നു.

          കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് നൽകിക്കൊണ്ടുള്ള പ്രവർത്തനം മാതൃകാപരമായിക്കൊണ്ടിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് ആവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സ്കൂൾ പ്രദേശവാസികൾ വിവാഹദിനത്തിൽ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നൽകി "അക്ഷരസദ്യ" വിളമ്പി.

  പുസ്തക പ്രദർശനം, പുസ്തകാസ്വാദനം അസ്സംബ്ലിയിൽ, കുട്ടികൾ വീടുകളിൽ ഒരുക്കിയ 'എന്റെ കുഞ്ഞു ലൈബ്രറി ',വായന കാർഡ് വിതരണം, തുടങ്ങിയവ എല്ലാം ഗ്രന്ഥശാല പ്രവർത്തന ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. 2017 ൽ അന്നത്തെ കോർഡിനേറ്റർ  ബിന്ദു pp ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നിന്ന് ഗ്രന്ഥ ശേഖരണം നടന്നു .

            2018ൽ   ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.

കൊറോണ കാലത്തെ  അടച്ചിടൽ  സമയത്തു, കുട്ടികളിൽ വായന ശീലം   പരിപോഷിപ്പിക്കുന്നതിനായി   വിദ്യാർത്ഥി വായന  എന്നപേരിൽ നൂറോളം  പുസ്തകങ്ങൾ കുട്ടികൾ ഓൺലൈൻ  ആയി  പരിചയപ്പെടുത്തി.

2022-23

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  എ. പി. ജെ അബ്ദുൾ കലാം സ്മാരക റീഡിങ് റൂം ഉദ്ഘാടനം ശ്രീ. സി. യു. ഇമ്മാനുവൽ മാസ്റ്റർ നിർവഹിച്ചു.തുടർന്ന് ലൈബ്രറിയിലെ പുസ്തകപ്രദർശനവും നടന്നു. ഹെഡ്മിസ്ട്രെസ് ശ്രീമതി. കെ. സി. വത്സല ടീച്ചർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു. കെ ടീച്ചർ കുട്ടികൾക്കായി പുസ്തക പരിചയം നടത്തി.കുട്ടികളിലെ വായനാഭിരുചി വളർത്തിയെടുക്കാൻ ഓരോ ക്ലാസ്സിലും വായനാമൂല സജ്ജമാക്കി. മികച്ച ക്ലാസ്സ്‌ ലൈബ്രറിക്കുള്ള സമ്മാന വിതരണവും വായനാദിനത്തിൽ നൽകി. ക്ലാസ്സ്‌ തലത്തിൽ ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.ആറ് അധ്യാപകർ അടങ്ങുന്ന ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.

2023-24

2023-2024 അധ്യയന വർഷം ലൈബ്രറി ക്ലബ്‌ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

              ജൂൺ 19 വായന ദിനത്തോട്ടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സ്‌ ലൈബ്രറി വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ. ബിജു നിടുവാലൂർ എൽ. പി, യു. പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വായന മാസാചാരണത്തോടനുബന്ധിച്ച് എൽ. പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂലൈ 10 തിങ്കളാഴ്ച ക്ലാസ്സ്‌ തലത്തിൽ കടങ്കഥ മത്സരം നടത്തുകയും തെരഞ്ഞെടുത്ത കുട്ടികൾക്ക് മെഗാ കടങ്കഥ മത്സരം ജൂലൈ 11 നടത്തുകയും ചെയ്തു.1,2 ക്ലാസുകൾ 3,4 ക്ലാസുകൾ എന്നിങ്ങനെ തിരിച്ചാണ് മെഗാ മത്സരം നടത്തിയത്.1,2 ക്ലാസ്സുകളിലെ വിജയികൾ ആൻ മിറാൻ അജേഷ് 2A ഒന്നാം സ്ഥാനം, പാർവണ രൂപേഷ് 2C രണ്ടാം സ്ഥാനം.3,4 ക്ലാസ്സുകളിലെ വിജയികൾ ആഷ് വിൻ പോൾ 3A ഒന്നാം സ്ഥാനം, ഭദ്ര. കെ. വി 3A, ആഗ്നേയ. എ. യു 4C എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന ദാനം അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രെസ് ശ്രീമതി കെ. സി വത്സല ടീച്ചർ നിർവഹിച്ചു.



പരിസ്ഥിതി ദിനക്ലാസ് June 5

പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണം.

മാസം തോറും ശാസ്ത്ര ക്വിസ്

July 21 ചാന്ദ്രദിന ക്വിസ്

ചാന്ദ്രയാത്ര വീഡിയോ പ്രദർശനം.

ചന്ദ്രദിന ക്ലാസ്.

ഗണിത ക്ലബ്ബ്

      

വീട്ടിൽ ഒരു ഗണിതലാബ്

            കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്.

           1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ .

ലാബ്@ഹോം
ഉല്ലാസ ഗണിതം 2022

              തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത   വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്.

കളിച്ചും രസിച്ചും ഗണിതപഠനം ആസ്വാദ്യകരമാക്കാൻ സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഉല്ലാസ ഗണിതം രക്ഷാകർതൃ ശില്പശാല കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ നടത്തി. പഞ്ചായത്ത് മെമ്പർ സുഷമ വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.സി .വത്സല അധ്യക്ഷത വഹിച്ചു.സി.ആർ.സി കോർഡിനേറ്റർ അനൂപ് കുമാർ.ടി പദ്ധതി വിശദീകരണം നടത്തി.അധ്യാപകരായ ജീന. വി.വി, പൂജാരാജ്.സി, വിനീത.വി.കെ, അജയ് തങ്കച്ചൻ, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.മദർ പി.ടി.എ വൈസ് പ്രസിഡണ്ട് സുനിത .ടി. ഒ ആശംസ അറിയിച്ചു.പഠനോപകരണങ്ങൾ പ്രഥമാധ്യാപിക കെ.സി. വത്സല ടീച്ചർ വിതരണം ചെയ്തു.

2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ഗണിത ശാസ്ത്ര മേള രയറോം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി .LP വിഭാഗത്തിൽ 7 കുട്ടികളും  UP വിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.മാത്‍സ് ക്വിസിൽ UP വിഭാഗം ചരിത്ര വിജയം നേടി.VII സി യിലെ പാർവ്വതി നമ്പ്യാർ ആണ് വിജയത്തിന് അർഹയായത് .

2023-24

ഗണിത ശാസ്ത്ര ക്ലബ്.

ഓരോ ക്ലാസിലെയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു. ജൂൺ 19ന് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ടിന്റെ ഒരു പ്രദർശനം നടത്തി. എൽപി ക്ലാസിൽ പലതരം അളവ് പാത്രങ്ങളുടെ ഒരു പ്രദർശനവും നടന്നു. ജൂൺ മാസത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച രണ്ടു കുട്ടികളെ കണ്ടെത്തുകയും   അവർക്ക് മെഗാ ക്വിസ് നടത്തുകയും ചെയ്തു . വിജയികളെ കണ്ടെത്തി പ്രോത്സാഹനം നടത്തി. കൂടാതെ ചതുഷ്ക്രിയകളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതിനായി ക്ലാസ് ത ലമത്സരം നടത്തുകയും മികച്ച കുട്ടികൾക്കായി മെഗാ മത്സരം

നടത്തുകയും ചെയ്തു. വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകി.

ജൂലൈ മാസത്തിലും ഗണിത ക്വിസ് മത്സരം നടത്തി.

ഭാഷ ക്ലബ്ബ്

സംസ്‌കൃതം

പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.

2021-22 അധ്യയന വർഷത്തിൽ രണ്ടാം  ക്ലാസ്സിലെ സംസ്കൃതം ഭാഷ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ ' പലചരക്കു കട ' സംഘടിപ്പിച്ചു.പച്ചക്കറി,അരി തുടങ്ങിയവ സംസ്കൃത നാമത്തിൽ പരിചയപ്പെടുത്തി.സംസ്കൃതം അദ്ധ്യാപിക ഷീജ ടീച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്.

അറബിക്

ഭാഷ പഠനത്തിന്റെ  പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ആദ്യകാല അദ്ധ്യാപകൻ .1978 മുതൽ മനാഫ് മാഷ് പഠന ചുമതലയേറ്റു.2010 ൽ അദ്ദേഹം വിരമിച്ചു .ഭാഷ പഠനത്തിന്റെ  പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ  ഇന്ന് (2021-22) 87 വിദ്യാർഥികൾ അറബി  ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം  മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ   ഓരോ വർഷവും നിരവധി വിദ്യാർഥികൾ  ശബ്ജില്ലാ തലത്തിൽ   A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും  രണ്ടു തവണ ഓവറോൾ   രണ്ടാം സ്ഥാനവും (2017-2019) നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് പച്ചക്കറി പഴങ്ങൾ മേള സംഘടിപ്പിച്ചു.ഇവയുടെ അറബി പദങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന പഠന നേട്ടം കരസ്ഥമാക്കാൻ സാധിച്ചു.

കുട്ടി ഡോക്ടർ :നാലാം തരത്തിലെ അറബി പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ കുട്ടി ഡോക്ടർ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ബി.പി.പരിശോധന ,ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു.അറബി അദ്ധ്യാപിക സമീറ ടീച്ചറാണ് ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് .

2023-24

അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.

പൊതു വിജ്ഞാനം വർദ്ദിപ്പിക്കാൻ നോട്ടീസ് ബോർഡിൽ ദിവസേനെ ചോദ്യങ്ങൾ കൊടുക്കുന്നു.

ദിനാചരണങ്ങൾ ഓരോന്നും പോസ്റ്റർ പ്രദർശനം അസ്സംബ്ലിയിൽ നടത്തുന്നു.അലിഫ് ടാലന്റ് ടെസ്റ്റ് ഇത്തവണ സ്കൂൾ തലം നടത്തുകയും ഫാത്തിമ പി കെ സെലക്ട് ചെയ്യുകയും സബ്ജില്ലയിൽ പങ്കെടുക്കുകയും ചെയ്തു.

ഉറുദു

അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റിൽ

കരിപ്പാൽ എസ് .വി .യു .പി സ്കൂളിൽ ഉർദു ഭാഷാ പഠനം ആരംഭിച്ചത് 1982ലാണ്. UP വിദ്യാലയമായി ഉയർത്തപ്പെട്ടതും 1982ലാണ്. ഭാഷാദ്ധ്യാപക തസ്തിക ഡിപ്പാർട്ടുമെൻ്റ് അംഗീകരിക്കുകയും ഉർദു അധ്യാപക തസ്തികയിലേക്ക് ശ്രീ.എം വി ജനാർദ്ദനൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു. ആദ്യ വർഷം അഞ്ചാം തരത്തിലും തുടർന്ന് 6, 7 ക്ലാസ്സുകളിലും കുട്ടികൾ ഉർദു ഒന്നാം ഭാഷയായി പഠിച്ചു തുടങ്ങി.സബ് ജില്ലാ - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഉർദു കവിതാ രചന, കവിതാലാപനം ', സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം എ ഗ്രേഡും മികച്ച സ്ഥാനവും നേടിയെടുത്തിട്ടുണ്ട്. ജില്ലാതലത്തിലും പ്രസ്തുത ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1998 ൽ കണ്ണൂരിൽ വെച്ചു നടന്ന ജില്ലാതല ഉർദു കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.

2017 മുതൽ ഉർദു വിഷയം കൈകാര്യം ചെയ്യുന്നത് സന്തോഷ്‌ മാസ്റ്ററാണ്. 2018ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം സ്കൂൾ തലത്തിൽ നടത്തിയ പഠനോത്സവം പരിപാടിയിൽ ഉർദു ക്ലബ്ബ് നടത്തിയ പ്രവർത്തനവും പ്രദർശനവും കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നായിരുന്നു. കേരള ഉർദു ടീച്ചേർസ് ആക്കാദമിക് കൗൺസിൽ നടത്തുന്ന 'അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. അതിനായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കൊടുക്കുന്നു.    2021-22 ൽ സംസ്ഥാനതലത്തിൽ ഓൺലൈനിൽ നടത്തിയ ഈ ടെസ്റ്റിൽ അഞ്ചാം ക്ലാസ്സിലെ ഫാത്തിമത്ത് നാഫിഹ ടി പി. A+ കരസ്തമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.

2022-23 അധ്യയന വർഷത്തെ അല്ലാമാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും  6   കുട്ടികൾ പങ്കെടുത്തു.മുഴുവൻ കുട്ടികളും ഗ്രേഡിന്  അർഹരായി .

ഇംഗ്ലീഷ് ക്ലബ്‌

ഹലോ ഇംഗ്ലീഷ് - 2018

ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ ഇംഗ്ലീഷ് ഭാഷ ലളിതവും രസകരവുമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

  അതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ-റീഡിങ് കാർഡ്സ്, ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ എന്നിവ വിതരണം  ചെയ്ത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിച്ചു.

ആക്ഷൻ സോങ് അവതരണത്തിലൂടെ കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതോടപ്പം അവരുടെ ഇംഗ്ലീഷ് ഭാഷയോടുള്ള അഭിരുചി വർധിപ്പിച്ചു. വിദ്യാലയത്തിലെത്തന്നെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ ജോഷി മാസ്റ്ററുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് വ്യാകരണ ക്ലാസുകൾ നടത്തിയിരുന്നു.കുട്ടികൾക്ക് എന്നും പഠനസഹായം ഉറപ്പു വരുത്താൻ യു ട്യൂബിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

യു പി വിഭാഗം കുട്ടികളെ സംഘടിപ്പിച്ചു വിദ്യാലയത്തിൽ ലകുമാ നാടകം അരങ്ങേറി.ഒന്നുമുതൽ എഴുവരെ ക്ലാസ്സിലെ കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്താനും കഴ്സിവ് റൈറ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നത്തിന്റെയും ഭാഗമായി കാലിഗ്രാഫിയിൽ പരിശീലനം നൽകിവരുന്നു.

അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു.

2022-23ഇംഗ്ലീഷ് ക്ലബ്‌

ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടെ സ്കൂളിൽ" സ്പീക്ക്‌ വെൽ " ഓൺലൈൻ സ്പോകെൻ ഇംഗ്ലീഷ് ക്ലാസിനു തുടക്കമിട്ടു. സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേർസ്ന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ്‌ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.

ഇംഗ്ലീഷ് ഭാഷയിൽ നമുക്കും സംസാരിക്കാൻ സാധിക്കും എന്നാ ബോധ്യം കുട്ടികളിൽ ഉണ്ടായി.

    പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്‌ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.

  കുട്ടികളുടെ  വൊക്കേബുലറി സ്കിൽ മനസിലാക്കുന്നതിനും അതിനായി കൂടുതൽ പ്രോത്സാഹനം നല്കാനും "സ്പെല്ലിങ് ബീ" കോമ്പറ്റിഷൻ നടത്തി. മൂന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സുവരെ എല്ലാ ദിവസങ്ങളിലും ഓരോ പുതിയ വാക്കും അതിന്റെ അർത്ഥവും ബോർഡിൽ എഴുതികൊടുത്തു പോരുന്നു.  കൂടാതെ മാസത്തിൽ ഒരു ദിവസം "ഇംഗ്ലീഷ് ഡേ " ആചാരിക്കുന്നു.  കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ പറയാനും എഴുതുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


ഹിന്ദി ക്ലബ്ബ്

സുരീലി ഹിന്ദി
ഹിന്ദി ദിവസ് 2022-23

1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിനു ശേഷമാണ് ഹിന്ദിക്ക് പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. പരേതയായ ശ്രീമതി ഇ.സി. സോഫി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദി ക്ലബ്ബ് തുടർന്നുവന്ന ഒരോ അധ്യാപകരുടെയും മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.

ഓരോ ദിനാചരണവും അതിന്റേതായ പ്രാധാന്യത്തോടെ പോസ്റ്റർ രചന, കവിത - കഥാ രചന തുടങ്ങിയ മത്സരങ്ങളോടെയും , വായനാ പക്ഷാചരണങ്ങൾ നടത്തിയും ആചരിക്കുന്നു.

സുരീലി ഹിന്ദി

2019 ൽ നടത്തിയ പഠനോത്സവം വ്യത്യസ്തതയാർന്ന ഒരനുഭവമാക്കി മാറ്റാൻ ഹിന്ദി അധ്യാപകർക്ക് സാധിച്ചു.

വർത്തമാന കാലത്തിലെ പ്രതിസന്ധിക്കിടയിലും ഹിന്ദി ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

മുത്തശ്ശിമാർക്കു ആദരം

ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെനേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു.

കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി '  പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും  വീഡിയോകൾ തയ്യാറാക്കിയും  പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ  മുന്നോട്ട് പോവുന്നു.

2022-23ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ.            *വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ വിവർത്തന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

* പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടർ മുഖേന പ്രദർശിപ്പിക്കുന്നു.

* കഴിഞ്ഞ വർഷങ്ങളിലെ പാഠഭാഗങ്ങൾ ഓർമ്മപ്പെടുത്തി പുതിയ പാഠവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ.

* ചിഹ്നങ്ങൾ മനസ്സിൽ പതിയുന്നതിനായി അക്ഷര പ്രശ്നോത്തരി നടത്തുന്നു.

* സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനായി ഐ.ടി യുടെ സഹായം ഉപയോഗിക്കുന്നു.

* ഹിന്ദി ചിത്ര - ചരിത്ര പ്രദർശനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

* കൃത്യമായ കോപ്പി എഴുത്തിലൂടെ പുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും , പാഠഭാഗങ്ങൾ കുട്ടികളുടെ മനസ്സിൽ പതിയുന്നതിനും സഹായകമാകുന്നു

* ഹിന്ദിയുടെ അടിസ്ഥാന പഠനത്തിനായി അധിക സമയം കണ്ടെത്തുന്നു.

2022_2023 അധ്യയന വർഷത്തിലെ ' ഹിന്ദി ദിവസ് ' സെപ്തംബർ 14 ന് സ്കൂളിൽ  ആഘോഷിച്ചു .യു പി  വിഭാഗം കുട്ടികളെല്ലാം പരിപാടിയുടെ ഭാഗമായി.

പോസ്റ്റർ നിർമ്മാണം, അക്ഷര വൃക്ഷ നിർമ്മാണം, കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾ കവിതാലാപനം ,പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.



മലയാളം ക്ലബ്ബ്

വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നൽകുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടിയിൽ രൂപപ്പെടുന്നു. ഇതിൽ ചിലത് ഹ്രസ്വകാലയളവിൽ ആർജിക്കുന്നതും ചിലത് ദീർഘകാലം കൊണ്ട് ആർജിക്കുന്നതും ആയിരിക്കും. ഇങ്ങനെ കുട്ടിയിലുണ്ടാവേണ്ട മാറ്റങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ നമുക്ക് സാധിക്കും. കുട്ടിയുടെ താല്പര്യവും വികാസവും പരിഗണിച്ചുകൊണ്ട് വൈവിധ്യമുള്ള പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും വിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. കലകളുടെ ആസ്വാദ്യത ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാ ടുകൾ രൂപീകരിക്കാനും കഴിയണം. ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വ ബോധവും സംസ്കാരവും പ്രതിഫലിപ്പിക്കണം. മറ്റുള്ളവർക്ക് മനസിലാവും വിധം ശുദ്ധവും സ്പഷ്ട്ടവുമായി ശ്രവ്യവായന നടത്തുവാനും, കേട്ടു മനസിലാക്കുവാനും വായിച്ച് ആശയം ഗ്രഹിക്കുവാനും, രചനയുടെ അർത്ഥ തലങ്ങൾ വ്യാഖ്യാനിക്കുവാനും ,ആശയങ്ങളും അനുഭവങ്ങളും വിവിധ മാധ്യമങ്ങളിൽ ആവിഷ്കരിക്കുവാനും മാതൃഭാഷയിലൂടെ സാധിക്കണം. ഭാഷയുടെ സൗന്ദര്യവും ഓജസും തിരിച്ചറിഞ്ഞ് സ്വാതന്ത്രമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുന്ന ഭാഷാപഠനംന്തരീക്ഷം ക്ലാസ്സുകളിൽ ഉണ്ടാകണം. വ്യത്യസ്ത സാഹിത്യ ശാഖകളിലെ മികച്ച രചനകൾ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും സാധിക്കണം.

2015 ൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിനായി ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാട്ടിലൂടെയും കളികളിലൂടെയും പഠനത്തിൽ താല്പര്യം വളർത്തുന്ന തരത്തിലുള്ള ശില്പശാലയായിരുന്നു അത്. കിലയിലെ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ചന്ദ്രവല്ലി ടീച്ചർ നേതൃത്വം നൽകി.2016 ൽ കഥകളി പുരസ്കാരം നേടിയ വെള്ളോറയിലെ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുകുമാരനുമായി അഭിമുഖം നടത്തുകയും അവരുടെ സഹപ്രവത്തകരോടൊപ്പം വിദ്യാലയത്തിൽ എത്തുകയും കഥകളിയുടെ വേഷവിധാനങ്ങൾ ചമയങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും കഥകളിയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2019-20 വർഷത്തിൽ ഗാന്ധിജയന്ദി ദിനത്തിൽ ഗാന്ധി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന ഗ്രന്ഥം മുഴുവനായി പരിചയപ്പെടാനും ഈ പരിപാടി ഉപകരിച്ചു.

2017 ൽ അക്ഷരദീപം എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ ഭാഷകളിലുമുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികളെ അക്ഷരദീപമേന്തി വരവേൽക്കുകയും ചെയ്തു. അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തെ ആസ്പദമാക്കി ആൽമരച്ചോട്ടിൽ മരമുത്തശ്ശിയെ ആദരിച്ചു. ഒപ്പം തൊണ്ണൂറ് പിന്നിട്ട  എൻ കെ ശ്രീദേവിയമ്മയെയും ആദരിച്ചു.

  2018 ൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാഠഭാഗത്തെ ആസ്പദമാക്കി നാലാം തരത്തിൽ വിദ്യാർത്ഥികൾക്ക് സദ്യ വിളമ്പി. ഒന്നര വർഷക്കാലം ഓൺലൈൻ ക്ലാസുകൾ മാത്രമായി ചുരുങ്ങിയതുകൊണ്ട് എഴുത്തിലും വായനയിലും വളരെയധികം വിഷമം അനുഭവിക്കുന്നതുകൊണ്ട് അവരെ മുന്നോട്ട് നയിക്കാനായി ഒരു അധിക പീരിയഡ് കണ്ടെത്തി പുതിയ രീതികളനുസരിച്ചു മുന്നേറുന്നു.

2019-20 ൽ വായനയെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി ലൈബ്രറി കമ്മിറ്റിയുമായിച്ചേർന്നു വീട്ടിലൊരു ലൈബ്രറി എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

  വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.

ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു.

2022-23 വായന എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളത്തിളക്കം പരിപാടി തുടർന്നു വരുന്നു വർത്തമാന പത്രം ക്ലാസിൽ വായന,പത്രവാർത്ത എഴുതൽ എന്നിവയിലൂടെ ചിഹ്നങ്ങളിലൂടെ നിരന്തരം കടന്നുപോകാനും ഉറക്കാത്ത ചിഹ്നങ്ങൾ ഉറപ്പിക്കാനും സാധിക്കുന്നു

♦️ പദസമ്പത്ത്

പദം അർത്ഥം ശേഖരിക്കൽ എന്നീ പ്രവർത്തനം നടത്തുന്നു തുടർന്ന് കുട്ടികൾ അവരുടേതായ നിഘണ്ടു നിർമ്മാണം നടത്തുന്നു.

♦️ കഥയരങ്ങ്

♦️ കവിയരങ്ങ്

♦️ കാവ്യകേളി

♦️ ചൊൽ കാഴ്ച

തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

വീട്ടു മുറ്റ വായനാ സദസ്സ്

സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് നോർത്ത് ബി .ആർ .സി. യുടെ നേതൃത്വത്തിൽ കരിപ്പാൽ എസ് .വി.യു .പി.സ്കൂളിലും വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു.17 / 10 / 22 നു അനന്യ എം.വി.യുടെ വീട്ടിലാണ് പരിപാടി നടത്തിയത്.പ്രസ്തുത പരിപാടിയിൽ H .M വത്സല ടീച്ചർ ,മുഖ്യതിഥി അഫ്സൽ റഹ്മാൻ ,പത്മിനി ടീച്ചർ ജയന്തി എൻ.കെ.,സമീറ ടി ,വിനീത വി കെ ,ബിന്ദു എൻ.കെ.തുടങ്ങിയവർ പങ്കെടുത്തു.


സീഡ് ക്ലബ്ബ്

സീഡ് ക്ലബ്ബ്

2010 മുതൽ കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ് വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു.

  സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും, തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നു.

    2018 ൽ സ്കൂൾ കോമ്പൗണ്ടിൽ നടത്തിയ വാഴക്കൃഷി മികച്ച വിളവ് തരികയും ഏറെ ജനശ്രദ്ധ പിടിച്ചു പററുകയും ചെയ്തു.

  ഓരോ വർഷവും ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠന യാത്ര കുട്ടികൾക്ക് ഏറെ ഗുണപ്രദമാണ്.

  കോവിഡ് കാലത്ത് കുട്ടികൾക്കായി ഏർപ്പെടുത്തിയ " എന്റെ കൃഷിത്തോട്ടം "പദ്ധതിയിലൂടെ കുട്ടികൾ കൃഷിയിൽ ഏറെ തല്പരരായി എന്നത് വസ്തുതയാണ്.

മിയാവാക്കി ഉദ്‌ഘാടനം

  സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന "മിയാ വാക്കി " ചെറു വനവൽക്കരണ പദ്ധതിയുടെ ഉൽഘാടനം 2021 ഡിസംബർ 8 ന് നടന്നു.

  നിലവിൽ ശ്രീ. ഇ.വി.നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 110 കുട്ടികൾ സീഡ് ക്ലബ്ബിന്റെ സാരഥികളായി പ്രവർത്തിക്കുന്നു.

പച്ചക്കറി വിളവെടുപ്പ് :

സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീമതി: സുഷമ വത്സൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മിസ്ട്രസ്സ് വത്സല . കെ.സി, സീഡ് കോ-ഓർഡിനേറ്റർ - നാരായണൻ. ഇ.വി, സ്റ്റാഫ് സെക്രട്ടറി - സന്തോഷ്.കെ.സി, എൻ.കെ.ജയന്തി, അജയ് തങ്കച്ചൻ , വനജ. പി.കെ എന്നിവർ സംബന്ധിച്ചു.

2023-24

2023 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾജൂലൈ 12ന് വൈകുന്നേരം 3 30ന് ഇരിക്കൂർ എംഎൽഎ ശ്രീ സജീവ് ജോസഫ് വാഴ തൈ നട്ട് ഉദ്ഘാടനം ചെയ്തു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ വിത്ത് വിതരണം ഈ വർഷം ഉദ്ഘാടനം ചെയ്തത് കരിപ്പാൽ സ്കൂളിൽ വച്ചാണ് .ആയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.ആർ.രാമചന്ദ്രൻ നിർവഹിച്ചു.എരമം കുറ്റൂർ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ ടി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ സുഷമാവത്സൻ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് വിസി മൊയ്തു മാതൃവേദി പ്രസിഡൻറ് ആശാ ജേക്കബ് സ്റ്റാഫ് സെക്രട്ടറി സനൂപ് കെ.കെ ആശംസകൾ അർപ്പിച്ചു.മുൻ സീഡ് കോഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്റർ സന്നിഹിതനായിരുന്നു.ഹെഡ്മിസ്ട്രസ് വത്സല കെസി സ്വാഗതവും സീഡ് ക്ലബ് കൺവീനർ ജിയോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

വിദ്യാലയത്തിന്റെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്ത് റിയൽ നടന്നു പിടിഎ മദർ പി ടി അംഗങ്ങളെല്ലാം ചേർന്ന് പച്ചക്കറിക്കൂടകൾ തയ്യാറാക്കി അതിലാണ് വിത്തുപാകിയത്.ജൂലൈ 31ന് നടന്ന ഈ പരിപാടിയിൽ മികച്ച പങ്കാളിത്തം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.


സ്പോർട്സ്

          

           1956ൽ തുടങ്ങിയ കരിപ്പാൽ സ്കൂൾ ആദ്യം എൽ പി സ്കൂൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഒരു കായികധ്യാപകൻ ഇല്ലായിരുന്നു. തുടർന്ന് 1979ൽ ഇത് അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂൾ ആയി എന്നാലും അന്നത്തേതും ഇന്നത്തെയും നിയമമനുസരിച്ച് 500 കുട്ടികൾ ഇല്ലാത്തതിനാൽ ഒരു കായികധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കപ്പെട്ടില്ലായിരുന്നു.തുടർന്ന് 1986ൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ 500 കുട്ടികൾ ആകുകയും അതിനാൽ തന്നെ കായികധ്യാപകന്റെ പോസ്റ്റ്‌ അനുവദിച്ച് കിട്ടുകയും ചെയ്തു. പ്രസ്തുത പോസ്റ്റിലേക്ക് സെബാസ്റ്റ്യൻ എന്ന അധ്യാപകൻ ചേരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുട്ടികളെ ട്രെയിൻ ചെയ്ത് സബ്ജില്ലയിൽ 3വർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടുകയും മറ്റ് വർഷങ്ങളിൽ റണ്ണേഴ്‌സ്അപ് കിട്ടിയിരുന്നു. ആ വർഷങ്ങളിൽ തിളങ്ങിനിന്ന കുട്ടികൾ കവിത ജോൺ, ശുഭ ,ശോഭന  ആയിരുന്നു. അതിനുശേഷം 1991 ജൂൺ മാസം സെബാസ്റ്റ്യൻ മാഷിന് പി എസ് സി കിട്ടി G H S അഗളിയിലേക്ക് പോയി. പ്രസ്തുത ഒഴിവിലേക്ക് ഷാജു ജോസഫ് എന്ന അധ്യാപകൻ 25/06/1991ന്  ഈ സ്കൂളിൽ പി ഇ ടി ആയി ജോയിൻ ചെയ്തു. ആ വർഷം സബ്ജില്ല കായികമേളയിൽ ഓവറോൾ നാലാം സ്ഥാനം മാത്രമേ കിട്ടിയിരുന്നുള്ളു. എന്നാൽ 1992ൽ രണ്ടാം സ്ഥാനവും 1993ൽ ഒന്നാം സ്ഥാനവും പിന്നീട് അങ്ങോട്ട്‌ ഒന്നിടവിട്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി വന്നുകൊണ്ടിരുന്നു. നമ്മുടെ പ്രാധാന എതിരാളി വായാട്ടുപറമ്പ സ്കൂൾ ആയിരുന്നു. 2003ൽ കായികധ്യാപകനെ ക്ലബ്ബിങ്ങ്‌  അറേഞ്ച്മെന്റിലൂടെ തളിപ്പറമ്പ് ജി എം യു പി സ്കൂളിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം മാറ്റിയിരുന്നു. അന്നുമുതൽ കുട്ടികൾക്ക് ശെരിയായ രീതിയിൽ പരിശീലനം നൽകാൻ സാധിക്കാത്തതിനാൽ സബ്ജില്ലയിലെ പ്രകടനം മോശമാകാൻ തുടങ്ങി. അത് വന്ന് വന്ന് 2019ൽ അഞ്ചാം സ്ഥാനത്തേക്ക്‌ എത്തി. 1991 മുതൽ 2019 വരെയുള്ള കാലയളവിൽ ഈ സ്കൂളിലെ മികച്ച കായികതാരങ്ങൾ താഴെപറയുന്നവരൊക്കെ ആയിരുന്നു.

കലേഷ്, പ്രീതി ജോൺ, രേഷ്മ, അനുമോൾ, ജിതേഷ് കുമാർ, സ്നേഹ, വർഷ പ്രകാശ്, അബിൻ, വർണ്ണ, ഡെൽന, ടിന്റു തുടങ്ങിയ ഒട്ടനവധി കുട്ടികൾ സ്കൂളിന്റെ അന്തസ്സ് ഉയർത്തിയവരാണ്. ഇതിൽ അരുൺ വർഗീസ് സൈനിക സ്കൂളിലും മറ്റ് ഒട്ടനവധി കുട്ടികൾ സ്പോർട്സ് ഡിവിഷൻ കണ്ണൂരിലും തിരുവനന്തപുരത്തുമായി പഠിക്കാൻ അവസരം ലഭിച്ചു. മുകളിൽ പറഞ്ഞ കുട്ടികൾ എല്ലാം തന്നെ ജില്ലാമത്സരങ്ങളിൽ പങ്കെടുത്തവരാണ്. കുറച്ച് വർഷമായിട്ട് സ്പോർട്സിൽ തീരെ താല്പര്യം കാണുന്നില്ല. അതിന് കാരണം കുട്ടികൾ ബസ്സിൽ വന്ന് പോകുന്നത്ക്കൊണ്ടും നിരന്തരമുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രയാസവും ആണെന്ന് തോനുന്നു.

നന്മ ക്ലബ്ബ്

           ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നന്മ ക്ലബ്ബ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ആദ്യകാലങ്ങളിൽ ഇ.വി.ചന്ദ്രൻ മാസ്റ്ററും തുടർന്ന് കെ.സി മായ ടീച്ചറും കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.

ലഹരി വിരുദ്ധ പത്രിക
സംസ്ഥാന എക്സയ്‌സ് വകുപ്പ് സംഘടിപ്പിച്ച  ലഹരി വിരുദ്ധ ക്വിസ് മത്സരം , ഒന്നാം സ്ഥാനം - അനീന ടി. ജെ.

         നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു വർഷക്കാലം അന്ധന്മാരുടെ സംഘടനയായ ആശ്രയ സ്വാശ്രയ സംഘത്തിന്റെ കേന്ദ്രം സന്ദർശിക്കുകയും അവരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒരു തുക നൽകുകയും ചെയ്തിട്ടുണ്ട്.

മികച്ച വിദ്യാലയം

          ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖാ വിതരണം, ഗൃഹസന്ദർശനം എന്നിവ നടത്താൻ നന്മ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് -

        പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ വൽക്കരിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന യൂണിറ്റ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

         നന്മ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാലയത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.


ശുചിത്വ ക്ലബ്ബ്

ശുചിത്വ മിഷൻ മാലിന്യ സംഭരണി

നമ്മുടെ സ്കൂളിൽ 2017 ൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പഞ്ചായത്തു തലത്തിൽ നിന്നും  മാലിന്യം നിക്ഷേപിക്കാനായി ചവറ്റു കൊട്ട ലഭിച്ചു.പ്ലാസ്റ്റിക് കുപ്പി ,കവറുകൾ ,കടലാസ്സ് തുടങ്ങിയവ പ്രത്യേകം നിക്ഷേപിക്കാനായി മൂന്നു ചവറ്റു കൊട്ടകൾ വിദ്യാലയത്തിൽ സ്ഥാപിച്ചു.കുട്ടികൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ച് വരുന്നു.