"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
|}
|}
</center>
</center>
 
<br>
=== '''''<big><u>[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജ‍ൂൺ -5]]</u></big>''''' ===
=== '''''<big><u>[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജ‍ൂൺ -5]]</u></big>''''' ===
<br>
'''''<big><u>സചിത്ര പഠനം</u></big>'''''
'''''<big><u>സചിത്ര പഠനം</u></big>'''''
<p style="text-align:justify">
<p style="text-align:justify">

12:44, 11 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



പ്രവേശനോത്‍സവം : 2023-24


അക്ഷരത്തെ ചേർത്തുനിർത്തി അറിവിന്റെ ലോകത്തേക്ക് പറന്നുയരുവാൻ ഒരു അധ്യയന വർഷം കൂടി വന്നെത്തി. ആദ്യാക്ഷരം ന‍ുകര‍ുവാനെത്തിയ കുരുന്നുകളെ വർണശബളമായ പ്രവേശനോത്സവത്തോടുകൂടിയാണ് ജി.യു.പി.എസ്. വെള്ളംക‍ുളങ്ങര വരവേറ്റത് പുത്തന‍ുടുപ്പിട്ട് അച്ഛനമ്മമാരുടെ കൈപിടിച്ച് ആദ്യമായി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ പഞ്ചായത്ത‍ുതല പ്രവേശനോത്സവം നടത്തിയാണ് സ്വീകരിച്ചത്. മുതിർന്ന വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഗിരീഷ് ആയിരുന്നു. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് പ്രഥമാധ്യാപകന്റെ ചാർജ‍് വഹിക്ക‍ുന്ന രജനീഷ് സാർ ആയിരുന്നു. പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് ശ്രീ.ഗിരീഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ യശസ്സ‍ുയർ‍ത്ത‍ുന്നതിൽ ജി.യു.പി.എസ്. വെള്ളംകുളങ്ങര വഹിക്കുന്ന പങ്ക് വിവരിച്ചു കൊണ്ടാണ് ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷിജ സുരേന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികള‍ും, മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. കുട്ടികൾക്ക് പ്രവേശനോത്സവസന്ദേശം നൽകിയത് വിയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ഷാനവാസായിര‍ുന്ന‍ു.


പിന്നീട് സുസ്ഥിരവികസനത്തിനുള്ള ദേശീയ അവാർഡ് നേടിയ വീയപുരം പഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും സ്കൂൾതലത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണനെ ആദരിക്കുകയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവതിയെ അനുമോദിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തിലെ ദിനാചരണപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ജൂൺ -1 ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും ആരംഭിച്ചത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകി. തുടർന്ന് വാർഡ് മെമ്പർ ജയക‍ൃഷ്‍ണൻ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി നന്ദകുമാർ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപിക ശ്രീലത ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയും, പ‍ൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹിയ‍ുമായ ജഗന്നാഥൻ, മുൻ പ്രഥമാധ്യാപിക ഷൈല ടീച്ചർ, മുൻ സീനിയർ അധ്യാപിക ശ്രീകല ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി യമ‍ുന ടീച്ചറിന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രവേശനോത്സവ ചടങ്ങുകൾ ഔദ്യോഗികമായി അവസാനിക്കുകയും, കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്ക‍ുകയ‍ും ചെയ്‍ത‍ു.


പ്രവേശനോത്‍സവ നിമിഷങ്ങൾ
പ്രവേശനോത്സവദിനം
പ്രവേശനോത്സവദിനം
പ്രവേശനോത്സവം ഉദ്‍ഘാടനം
പ്രവേശനോത്സവ സന്ദേശം


ലോക പരിസ്ഥിതിദിനം -ജ‍ൂൺ -5


സചിത്ര പഠനം

ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാത‍ൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം.സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവ‍ുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്ന‍ു.അക്ഷരങ്ങളുടെ പുന രനുഭവത്തിന്  സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്ക‍ുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്ക‍ുവാന‍ും അവസരം ഒരുക്കുകയും ചെയ്യുന്നു.

ഓരോ രൂപീകരണ പാഠങ്ങളും ഓരോ ഫ്രെയിമുകൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്.പാഠ രൂപീകരണ വേളയിൽ ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം.സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. അതെന്ത‍ുമാകാം. അനുഭവക്കുറിപ്പ് എഴുതുന്ന സന്ദർഭത്തിൽ കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു.കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തില‍ൂടെ ലക്ഷ്യം വെയ്ക്കുന്നത്.


സചിത്ര പഠനപ്രവർത്തനങ്ങള‍ുമായി ക‍ുട്ടികൾ