"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 173: വരി 173:
കോഴ്സ് ബ്രീഫിങ് ആക്ടിവിറ്റി
കോഴ്സ് ബ്രീഫിങ് ആക്ടിവിറ്റി

കുട്ടികളെ ക്യാമ്പിന്റെ രസകരമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ടുവരുവാനും ഗ്രൂപ്പാക്കുവാനും ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമാണ് ആദ്യം നടത്തിയത്.മഞ്ഞുരുക്കാനും ഫേസ് ഡിറ്റക്ടിങ് എന്ന കൗതുകകരമായ കാര്യം മനസിലാക്കാനും കൂടെയാണ് ഈ പ്രവർത്തനം നടത്തിയത്.ഗ്രൂപ്പിങ്ങ്.sb3 എന്ന ഫയൽ തുറന്ന് ഓരോരുത്തരായി മുന്നോട്ട് വന്ന് ലാപ്‍ടോപ്പിന്റെ മുന്നിലിരുന്നു.സ്ഥലപരിമിതി കാരണം ഈ ആക്ടിവിറ്റി പുറത്തുവച്ചാണ് ചെയ്തത്.ഇതിന് ചുക്കാൻ പിടിച്ചത് 2021-2023 ബാച്ചിലെ കുട്ടികളാണ്.ശരണ്യ പി ബിയും അനഘകൃഷ്ണയും എല്ലാ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നിയന്ത്രിച്ചു.കുട്ടികളുടെ പേര് ശരണ്യ രജിസ്റ്ററിൽ എഴുതുകയും ഓരോരുത്തരായി വെബ്ക്യാമിനടുത്ത് വന്നപ്പോൾ പ്രത്യക്ഷപ്പെട്ട തൊപ്പിയുടെ നിറം രേഖപ്പെടുത്തുകയും ചെയ്തു.ഒരേ നിറം ലഭിച്ചവരെ ഒന്നിച്ചു ചേർത്ത് അഞ്ചു ഗ്രൂപ്പുകളാക്കി ഗ്രൂപ്പിന്റെ പേരും ലീഡറിന്റെ പേരും സ്കോർ ബോർഡിലെഴുതിയത് അനഘകൃഷ്ണയും കാർത്തികും അഖിലും ചേർന്നാണ്.മഞ്ഞുരുക്കാനും മത്സരാന്തരീക്ഷം സൃഷ്ടിക്കാനുമായി ബോൾ ഹിറ്റ് ഗെയിമാണ് അടുത്ത് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേർ വീതം വന്ന് സ്കീനിൽ കണ്ട ബോളിനെ മൂക്കു കൊണ്ട് ചലിപ്പിച്ച് നിശ്ചിത സമയത്തിനകം കൊട്ടയിലെത്തിക്കണമെന്നതാണ് ഗെയിം.മത്സരിച്ചതിൽ ഗൗരിയും അഭിഷേകും കൂടുതൽ സ്കോർ നേടി.<gallery>
കുട്ടികളെ ക്യാമ്പിന്റെ രസകരമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ടുവരുവാനും ഗ്രൂപ്പാക്കുവാനും ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമാണ് ആദ്യം നടത്തിയത്.മഞ്ഞുരുക്കാനും ഫേസ് ഡിറ്റക്ടിങ് എന്ന കൗതുകകരമായ കാര്യം മനസിലാക്കാനും കൂടെയാണ് ഈ പ്രവർത്തനം നടത്തിയത്.ഗ്രൂപ്പിങ്ങ്.sb3 എന്ന ഫയൽ തുറന്ന് ഓരോരുത്തരായി മുന്നോട്ട് വന്ന് ലാപ്‍ടോപ്പിന്റെ മുന്നിലിരുന്നു.സ്ഥലപരിമിതി കാരണം ഈ ആക്ടിവിറ്റി പുറത്തുവച്ചാണ് ചെയ്തത്.ഇതിന് ചുക്കാൻ പിടിച്ചത് 2021-2023 ബാച്ചിലെ കുട്ടികളാണ്.ശരണ്യ പി ബിയും അനഘകൃഷ്ണയും എല്ലാ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നിയന്ത്രിച്ചു.കുട്ടികളുടെ പേര് ശരണ്യ രജിസ്റ്ററിൽ എഴുതുകയും ഓരോരുത്തരായി വെബ്ക്യാമിനടുത്ത് വന്നപ്പോൾ പ്രത്യക്ഷപ്പെട്ട തൊപ്പിയുടെ നിറം രേഖപ്പെടുത്തുകയും ചെയ്തു.ഒരേ നിറം ലഭിച്ചവരെ ഒന്നിച്ചു ചേർത്ത് അഞ്ചു ഗ്രൂപ്പുകളാക്കി ഗ്രൂപ്പിന്റെ പേരും ലീഡറിന്റെ പേരും സ്കോർ ബോർഡിലെഴുതിയത് അനഘകൃഷ്ണയും കാർത്തികും അഖിലും ചേർന്നാണ്.മഞ്ഞുരുക്കാനും മത്സരാന്തരീക്ഷം സൃഷ്ടിക്കാനുമായി ബോൾ ഹിറ്റ് ഗെയിമാണ് അടുത്ത് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേർ വീതം വന്ന് സ്കീനിൽ കണ്ട ബോളിനെ മൂക്കു കൊണ്ട് ചലിപ്പിച്ച് നിശ്ചിത സമയത്തിനകം കൊട്ടയിലെത്തിക്കണമെന്നതാണ് ഗെയിം.മത്സരിച്ചതിൽ ഗൗരിയും അഭിഷേകും കൂടുതൽ സ്കോർ നേടി.
 
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യം വളർത്താനും അവസരങ്ങളും സാധ്യതകളും തിരിച്ചറിയുന്നതിനും ആയുള്ള പ്രവർത്തനമായിരുന്നു അടുത്തത്. കുട്ടികൾ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള ഒരു വീ‍ഡിയോ കാണുകയും തുടർന്ന് കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ആർ പി മാർ ഇതു വിലയിരുത്തുകയും ചെയ്തു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ആരംഭിക്കുന്നത് 2018 ലാണ്.പ്രവേശനപരീക്ഷയിലൂടെയാണ് അഡ്‍മിഷൻ എന്നും ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനും സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുന്നതിനുമായുള്ള പരിശീലനം ഇതിലൂടെ ലഭിക്കുന്നുമെന്നുമുള്ള വിശദമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഏറ്റവും കൂടുതൽ സ്കോർ നേടിയ ഡസ്ക്ഡോപ്പ് ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ചെയ്തു.
 
അനിമേഷന്റെ ആശയങ്ങളുമായി അടുത്ത സെഷൻ ആരംഭിച്ചു.അനിമേഷൻ സിനിമകൾ കണ്ട് ചിത്രങ്ങളുടെ സ്വീക്വൻസും സീനുകളുടെ മാറ്റങ്ങളും കുട്ടികൾ തിരിച്ചറിഞ്ഞു.സ്വന്തമായി അനിമേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി പട്ടം പറത്തുന്ന അനിമേഷനാണ് ചെയ്തത്.ടുപ്പി ട്യൂബ് ഡെസ്കിൽ ഫ്രെയിം മോഡിൽ ബിറ്റ്മാപ്പ് സ്വീക്വൻസിൽ പട്ടത്തിന്റെ തുടർചിത്രങ്ങൾ കൊണ്ടുവന്നു.തുടർന്ന് 12 ഫ്രെയിമുകളും കോപ്പി ചെയ്ത് പതിമൂന്നാമത്തെ ഫ്രെയിമിൽ പേസ്റ്റ് ചെയ്തു. അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ സീൻ നിർമ്മിക്കാനായി 60 ഫ്രെയിമുകൾ ഉൾപ്പെടുത്തി.അടുത്ത സീനിൽ കുട്ടി ഉൾപ്പെടുന്ന ചിത്രം സ്റ്റാറ്റിക് ബിജി മോഡിലും പട്ടം ഫ്രെയിം മോഡിലും കൊണ്ടു വരുന്നു.പൊസിഷൻ ട്വീനും സ്കെയിൽ ട്വീനും ഉപയോഗിച്ച് പട്ടത്തിന്റെ വലുപ്പവും സ്ഥാനവും മാറ്റുന്നു.അടുത്തതായി ചരട് പൊട്ടിയ പട്ടം ആകാശത്തിലൂടെ പറന്നു പോകുന്ന അനിമേഷൻ നൽകാനായി പുതിയ സീനിൽ ഡൈനാമിക് ബീ ജി മോഡിൽ പശ്ചാത്തലചിത്രവും ഫ്രെയിം മോഡിൽ പട്ടവും ഉൾപ്പെടുത്തി.അടുത്ത് പരിചയപ്പെട്ടത് ടൈറ്റിൽ ചെയ്യാനാണ്.അതിനായി ലോഗോ ഫ്രെയിം മോഡിൽ കൊണ്ടുവന്നശേഷം സ്കെയിൽ ട്വീൻ നൽകി അനിമേഷൻ നൽകി.തുടർന്ന് വീഡിയോയായി എക്സ്പോർട്ട് ചെയ്യുന്ന വിധവും പരിചയപ്പെട്ടു.തുടർന്ന് നൽകിയ അസൈൻമെന്റ് പ്രകാരം പട്ടത്തിന്റെ തുടർയാത്ര പലവിധത്തിലാണ് ഗ്രൂപ്പ് പ്രതിനിധികൾ ചെയ്തത്.അത്ര ശരിയായില്ലെങ്കിലും ചെയ്ത പരിശ്രമത്തെ ആർ പി മാർ അഭിനന്ദിച്ചു.തുടർ ദിവസങ്ങളിൽ ഇതു കൂടുതൽ പരിശീലിച്ച് കൂടുതൽ മികവാർന്ന അനിമേഷനുകൾ ഉണ്ടാക്കാനായി അപ്പോൾ കടന്നുവന്ന പ്രിയപ്പെട്ട സന്ധ്യടീച്ചർ കുട്ടികളെ പ്രചോദിപ്പിച്ചു.
 
ഉച്ചഭക്ഷണവേള രസകരമായിരുന്നു.എല്ലാ കുട്ടികളും സ്കൂളിൽ ഒരുക്കിയിരുന്ന സദ്യ ആസ്വദിച്ച് കഴിച്ചു.ഭക്ഷണം വിളമ്പാനായി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പെടെ അണിനിരന്നത് കുട്ടികൾക്ക് സന്തോഷവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർക്ക് ആശ്വാസവുമായി മാറി.
 
യുക്തിചിന്ത, പ്രശ്നപരിഹാര ശേഷി, ഗണിതശേഷി തുടങ്ങിയവകമ്പ്യൂട്ടർ പ്രോഗ്രാമിംഗിനെ സംബന്ധിച്ച് ധാരണ നേടാനും കമ്പ്യൂട്ടർ പഠനമേഖലയിൽ പ്രോഗ്രാമിംഗ് പഠനത്തിനുള്ള പ്രധാന്യവും സാധ്യതയും തിരിച്ചറിയാനും സ്ക്രാച്ച് പ്രോഗ്രാമിംഗ് ഭാഷ പരിചയിക്കാനും സ്ക്രാച്ചിൽ ലഘു പ്രോഗ്രാമുകൾ തയാറാക്കാനുള്ള ശേഷി നേടാനും പ്രോഗ്രാമിംഗിൽ അഭിരുചി വളർത്താനും സ്ക്രാച്ച് ഉപയോഗിച്ച് ലഘു ഗയിമുകൾ നിർമ്മിക്കാനുള്ള ശേഷി വളർത്താനുമുള്ള സെഷനാണ് ഉച്ച ഭക്ഷണത്തിനു ശേഷം രണ്ടു മണിയ്ക്ക് ആരംഭിച്ചത്.4 ഘട്ടങ്ങളിലൂടെ പൂർത്തിയാകുന്ന കാർ ഗെയിമാണ് പരിചയപ്പെട്ടത്.വീഡിയോ കണ്ട ശേഷം സ്ക്രാച്ച്സോഫ്റ്റ്വെയറിന്റെ ഇന്റർഫേസുകൾ പൊതുവായി പരിചയപ്പെട്ടു.സ്പ്രൈറ്റ് ഒഴിവാക്കുന്നത്,പുതിയത് ഉൾപ്പെടുത്തുന്നത്,ബാക്ക്ഡ്രോപ്പ് കൊണ്ടുവരുന്നത് മുതലായവയും വിവിധ ബ്ലോക്കുകളും അവയുടെ ഉപയോഗങ്ങളും പരിചയപ്പെടുത്തി.പശ്ചാത്തലത്തിൽ ഒരു റോഡ് ഉൾപ്പെടുത്തി കാറിനെ സ്പ്രൈറ്റായി കൊണ്ടുവന്നു.തുടർന്ന് കാറിനെ ചലിപ്പിക്കാനുള്ള മാർഗങ്ങൾ ആർ പിമാർ പരിചയപ്പെടുത്തിയ ശേഷം ഗ്രൂപ്പു തിരിച്ച് ലാപ്‍ടോപ്പിൽ ചെയ്തു നോക്കി.കാറിനെ മുന്നോട്ട് ചലിപ്പിക്കാനും വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കാനും എല്ലാ ഗ്രൂപ്പുകാർക്കും സാധിച്ചു.എന്നാൽ കാർ കളർ സെൻസ് ചെയ്യുന്നത് ചില ഗ്രൂപ്പുകാർ വേഗത്തിൽ ചെയ്തു കാണിച്ചു.മെസേജ് നൽകുന്നത്,കണ്ടീഷണൽ ബ്ലോക്കുകൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവയെല്ലാം പരിചയപ്പെട്ടു.തുടർന്ന് വേരിയബിൾ ഉപയോഗിച്ച് സ്കോർ നിർമിക്കാനും ഗെയിമിനെ മെച്ചപ്പെടുത്താനായി കളിക്കാർക്ക് സ്കോർ നൽകാനും എങ്ങനെ സാധ്യമാകുമെന്നും പരിചയപ്പെട്ടു.അസൈൻമെന്റ് തരുകയും സ്ക്രാച്ചിലെ ടിപ്പ്സും ഹെൽപ്പും നോക്കി കൂടുതൽ ഗെയിമിങ് ബ്ലോക്കുകൾ പരിചയപ്പെട്ട് അസൈൻമെന്റ് മെച്ചപ്പെടുത്താനും ആർ പി മാർ പ്രോത്സാഹിപ്പിച്ചു.
 
ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് പഠനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് മൊബൈൽ ആപ്പ് നിർമ്മാണം.സമയപരിമിതി കാരണം ആർ പി മാർ മൊബൈൽ ആപ്പ് പ്രദർശനപ്പിക്കുകയും വീഡിയോകളിലൂടെ ആപ്പ് നിർമ്മാണം പ്രൊജക്ടറിലൂടെ കാണിക്കുകയും ചെയ്തു.തുടർ ക്ലാസുകളിൽ മൊബൈൽ ആപ്പ് കുട്ടികൾക്ക് ചെയ്ത് പരിശീലിക്കാൻ അവസരമുണ്ടാകുമെന്നും അവർ ഓർമപ്പെടുത്തി.എംഐടി ആപ്പ് ഇൻവെന്റർ ഓപ്പൺ ചെയ്ത് അതിലെ ഡിസൈനർ വ്യൂയും പ്രോഗ്രാമിങും കാണിച്ചുകൊടുത്തു.
 
4pm മുതൽ 4.30pm വരെ വീഡിയോ കോൺഫറൻസിലൂടെ എം ടി ക്യാമ്പ് കൺസോളിഡേഷൻ നടത്തി. ഇതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ക്രമീകരിച്ചിരുന്നു.കമ്പ്യൂട്ടർ ലാബിലാണ് വെബ്ക്യാം ക്രമീകരിച്ചത്.എന്നാൽ ഇന്ററാക്ട് ചെയ്യാനായി തയ്യാറായി ഇരുന്നവർക്ക് നെറ്റ് പ്രോബ്ലം കാരണം അതിന് സാധിച്ചില്ല.രസകരവും വിജ്ഞാനപ്രദവുമായ ക്യാമ്പ് അഞ്ച് മണിയോടെ സമാപിച്ചു.<gallery>
പ്രമാണം:44055-schoolcamp help.resized.jpg
പ്രമാണം:44055-schoolcamp help.resized.jpg
പ്രമാണം:44055-schoolcamphm.resized.jpg
പ്രമാണം:44055-schoolcamphm.resized.jpg

22:31, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർവൈഷ്ണവി
ഡെപ്യൂട്ടി ലീഡർഫെയ്‍ത്ത് വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമ
അവസാനം തിരുത്തിയത്
12-05-202344055

പൊതുവിവരങ്ങൾ

2021-2024 ബാച്ചിൽ ആകെ 38 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 38 പേർക്കാണ് അംഗത്വം ലഭിച്ചത്.മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ വൈഷ്ണവിയും ഡെപ്യൂട്ടി ലീ‍ഡർ ഫെയ്ത്ത് വെർഗീസുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.

അംഗങ്ങൾ

സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2022-2023

ചെയർമാൻ ശ്രീ.സലാഹുദീൻ പി.ടി.എ പ്രസിഡന്റ്
കൺവീനർ ശ്രീമതി സന്ധ്യ ഹെഡ്‍മിസ്ട്രസ്
വൈസ് ചെയർപേഴ്സൺ 1 ശ്രീമതി.രജിത എം.പി.ടി.എ പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ 2 ശ്രീ.ജിജിത്ത്.ആർ.നായർ പി.ടി.എ വൈസ് പ്രസിഡന്റ്
ജോയിന്റ് കൺവീനർ 1 മിസ്.ലിസി ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ജോയിന്റ് കൺവീനർ 1 നിമ എൻ ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
കുട്ടികളുടെ പ്രതിനിധി ഫെയ്ത്ത് വർഗീസ് ലിറ്റിൽ കൈറ്റ്സ് ലീഡർ
കുട്ടികളുടെ പ്രതിനിധി വൈഷ്ണവി ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ

സ്കൂൾതലനിർവ്വഹണസമിതി മീറ്റിംഗ് 2022-2023

സ്കൂൾതലനിർവ്വഹണസമിതിയുടെ മീറ്റിംഗ് ഏപ്രിൽ മാസം പത്താം തീയതി കൂടുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിത,ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റീംഗിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരിച്ചറിയാനായി യൂണിഫോം അത്യാവശ്യമാണെന്ന് ലിസിടീച്ചർ അറിയിച്ചതിൽ ചർച്ച നടന്നു.യൂണിഫോം നടപ്പിലാക്കാമെന്നും ടീഷർട്ട് അതിനായി ഓർഡർ ചെയ്യാമെന്നും നിലവിൽ പിടിഎയ്ക്ക് ഫണ്ടില്ലാത്തതിനാൽ കുട്ടികൾ തന്നെ ടീഷർട്ട് വാങ്ങുന്നതായിരിക്കും ഉചിതമെന്നും സ്പോൺസർമാർക്കായി ശ്രമിക്കാമെന്നും പിടിഎ ഉറപ്പു നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2021-2024 )

LK 2021-2024

ആരോഗ്യബോധവത്ക്കരണം മൊബൈൽ ആപ്പിലൂടെ

എം ഐ ടി ആപ്പ് ഇൻവെന്ററിൽ ബിഎംഐ കാണുന്ന പ്രോഗ്രാം ചെയ്ത് മൊബൈൽ ആപ്പ് വാട്ട്സ്‍ആപ്പ് വെബ് വഴി ഫോണിലേയ്ക്ക് എടുത്തശേഷം കുട്ടികൾ അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് അയൽപക്കങ്ങളിലും തൊഴിലുറപ്പുകേന്ദ്രങ്ങളിലും മറ്റും ഫോണുമായി പോയി എല്ലാവരുടെയും ഉയരവും തൂക്കവും ചോദിച്ച് അത് കുറിച്ചെടുക്കുകയും ബിഎംഐ ആപ്പിൽ ഉയരം മീറ്ററിലും ഭാരം കിലോഗ്രാമിലും നൽകി.ബിഎംഐ ബട്ടൺ ക്ലിക്ക് ചെയ്ത് ഭാരം നോർമലാണോ,ആരോഗ്യകരമാണോ,അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടോയെന്നും ബിഎംഐ യും കുട്ടികൾ പറഞ്ഞുകൊടുക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു.

ഗോടെക് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം

പഠനോത്സവം പങ്കാളിത്തം

പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി രംഗത്തുണ്ടായിരുന്നു.മാത്രമല്ല തുടർന്ന് വീഡിയോ എഡിറ്റിംഗ് നടത്തിയതും ഇവർ തന്നെയാണ്.ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പിലെത്തി അവിടെ നിന്ന് പഠിച്ച പൈത്തണിലെ പ്രോഗ്രാം തത്സമയം ചെയ്ത് സെൻസറും ബസറും പ്രവർത്തിപ്പിച്ച അബിയ എസ് ലോറൻസ് താരമായി മാറി.എല്ലാവരും കൈയടിയോടെയാണ് ബസറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിച്ചത്.മറ്റ് കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടും പ്രത്യേകിച്ച് പ്രോഗ്രാമിങ്ങിനോട് പ്രതിപത്തി ഉണ്ടാകാൻ ഈ പഠനപ്രവർത്തനം ഉപകരിച്ചു.

ഡിസ്ട്രിക് തല ക്യാമ്പ് 2023

ജില്ലാതലക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെയ്ത്ത് വർഗീസ്(അനിമേഷൻ),അബിയ എസ് ലോറൻസ്(പ്രോഗ്രാമിങ്) എന്നിവർ മുന്നൊരുക്ക പരിശീലനത്തിൽ പങ്കെടുത്തു.ജഗതിയിലെ കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ചായിരുന്നു പരിശീലനം.ഫെബ്രുവരി 11,12 തീയതികളിൽ വെള്ളനാട് സ്കൂളിൽ വച്ചു നടക്കുന്ന ക്യാമ്പിൽ ഇരുവരും പങ്കെടുത്തു.ഫെയ്ത്ത് വർഗീസ് ബ്ലെൻഡറിൽ രൂപങ്ങൾ നിർമിക്കാനും ത്രിഡി അനിമേഷൻ നടത്താനും പരിശീലിച്ചപ്പോൾ അബിയ വിവിധ സെൻസറുകളും പൈത്തൺ ലാംഗ്വേജും മൊബൈൽ ആപ്പ് നിർമാണവും പരിശീലിച്ചു.ഇരുവരും ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.കൈറ്റ് സി ഇ ഒ യുടെ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മത്സരത്തിൽ പങ്കെടുത്ത് അബിയ സമ്മാനമായി പെൻഡ്രൈവ് കരസ്ഥമാക്കി.ഇരുവർക്കും കൈറ്റിൽ നിന്നും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും

കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.

ഹരിതവിദ്യാലയം സീസൺ 3

ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു.ഇതിന്റെ ഭാഗമായി ആദ്യം എൽ പി,യു പി ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടറും ലാപ്‍ടോപ്പുമായി പോയി ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂൾ ക്ലാസുകളിലും ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.

YIP ഐഡിയ സമർപ്പണ പരിശീലനം 2023

വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.

എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.

തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.

സബ്‍ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022

26,27 ഡിസംബർ,2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെയ്‍ത്ത് വർഗീസ്(9B),ശരണ്യ(9B),അനഘ(9A),അഭിഷേക്(9A),എന്നിവർ അനിമേഷനും അബിയ എസ് ലോറൻസ്(9A)വൈഷ്ണവി(9B),തീർത്ഥ(9B),അമൃത(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവർ എട്ടുപേരും പി.ആർ വില്യം സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു.പ്രോഗ്രാമിങ്ങിൽ ലിസി ടീച്ചറും അനശ്വര ടീച്ചറും ക്ലാസുകൾ നയിച്ചപ്പോൾ അനിമേഷനിൽ ക്ലാസുകൾ കൈകാര്യം ചെയ്തത് സൂര്യ ടീച്ചറും ദീപ ടീച്ചറും നിഖില ടീച്ചറും ആണ്.ക്ലാസുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയും തിരുത്തലുകൾ നൽകിയും പ്രോത്സാഹനം നൽകിയും മാസ്റ്റർ ട്രെയിനർ ശ്രീ.സതീഷ് സാർ ക്യാമ്പിന് നേതൃത്വം നൽകി.പ്രോഗ്രാമിങ്ങിൽ അബിയ എസ് ലോറൻസിനും അനിമേഷന് ഫെയ്ത്ത് വർഗീസിനും സെലക്ഷൻ ലഭിച്ചത് അഭിമാനാർഹമായി.

സ്ക‍ൂൾ ക്യാമ്പ് 2022 ഡിസംബർ 3

2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു.പ്രിയപ്പെട്ട സന്ധ്യടീച്ചർ(ഹെഡ്മിസ്ട്രസ്)തൊപ്പിയുടെ ഗെയിമിൽ പങ്കുചേർന്നു മഞ്ഞ ത്തൊപ്പി ധരിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം രസകരമായി നിർവഹിച്ചു.സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തെകുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കാവുന്ന ചതിക്കുഴികളെകുറിച്ചും ഓർമ്മിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ ഓരോ അംഗവും സ്വയവും മറ്റുള്ളവർക്കും സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തെകുറിച്ച് ബോധ്യമുള്ളവരാകണമെന്നും ഈ ക്യാമ്പിലൂടെ സ്വായത്തമാക്കാനാകുന്ന എല്ലാ അറിവുകളും നേടുകയും ചെയ്യണമെന്നും ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ലിസിടീച്ചർ ക്യാമ്പിന്റെ നടപടികളും വിവിധ സെഷനുകളും പരിചയപ്പെടുത്തി.പരിശീലനത്തിന്റെ ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൊതുവായ ഉത്തരവാദിത്തങ്ങളും ചുമതലകളും ബോധ്യപ്പെടുത്തലും പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ധാരണ രൂപീകരണവും സബ്‍ജില്ലാക്യാമ്പിൽ പങ്കെടുക്കാനുള്ള പ്രാഥമികശേഷി നേടൽ ഇവയൊക്കെയാണെന്ന് ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ്മിസ്ട്രസ് ലിസി ടീച്ചർ കുട്ടികളെ അറിയിച്ചു.

കോഴ്സ് ബ്രീഫിങ് ആക്ടിവിറ്റി

കുട്ടികളെ ക്യാമ്പിന്റെ രസകരമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ടുവരുവാനും ഗ്രൂപ്പാക്കുവാനും ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമാണ് ആദ്യം നടത്തിയത്.മഞ്ഞുരുക്കാനും ഫേസ് ഡിറ്റക്ടിങ് എന്ന കൗതുകകരമായ കാര്യം മനസിലാക്കാനും കൂടെയാണ് ഈ പ്രവർത്തനം നടത്തിയത്.ഗ്രൂപ്പിങ്ങ്.sb3 എന്ന ഫയൽ തുറന്ന് ഓരോരുത്തരായി മുന്നോട്ട് വന്ന് ലാപ്‍ടോപ്പിന്റെ മുന്നിലിരുന്നു.സ്ഥലപരിമിതി കാരണം ഈ ആക്ടിവിറ്റി പുറത്തുവച്ചാണ് ചെയ്തത്.ഇതിന് ചുക്കാൻ പിടിച്ചത് 2021-2023 ബാച്ചിലെ കുട്ടികളാണ്.ശരണ്യ പി ബിയും അനഘകൃഷ്ണയും എല്ലാ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നിയന്ത്രിച്ചു.കുട്ടികളുടെ പേര് ശരണ്യ രജിസ്റ്ററിൽ എഴുതുകയും ഓരോരുത്തരായി വെബ്ക്യാമിനടുത്ത് വന്നപ്പോൾ പ്രത്യക്ഷപ്പെട്ട തൊപ്പിയുടെ നിറം രേഖപ്പെടുത്തുകയും ചെയ്തു.ഒരേ നിറം ലഭിച്ചവരെ ഒന്നിച്ചു ചേർത്ത് അഞ്ചു ഗ്രൂപ്പുകളാക്കി ഗ്രൂപ്പിന്റെ പേരും ലീഡറിന്റെ പേരും സ്കോർ ബോർഡിലെഴുതിയത് അനഘകൃഷ്ണയും കാർത്തികും അഖിലും ചേർന്നാണ്.മഞ്ഞുരുക്കാനും മത്സരാന്തരീക്ഷം സൃഷ്ടിക്കാനുമായി ബോൾ ഹിറ്റ് ഗെയിമാണ് അടുത്ത് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേർ വീതം വന്ന് സ്കീനിൽ കണ്ട ബോളിനെ മൂക്കു കൊണ്ട് ചലിപ്പിച്ച് നിശ്ചിത സമയത്തിനകം കൊട്ടയിലെത്തിക്കണമെന്നതാണ് ഗെയിം.മത്സരിച്ചതിൽ ഗൗരിയും അഭിഷേകും കൂടുതൽ സ്കോർ നേടി.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യം വളർത്താനും അവസരങ്ങളും സാധ്യതകളും തിരിച്ചറിയുന്നതിനും ആയുള്ള പ്രവർത്തനമായിരുന്നു അടുത്തത്. കുട്ടികൾ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള ഒരു വീ‍ഡിയോ കാണുകയും തുടർന്ന് കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ആർ പി മാർ ഇതു വിലയിരുത്തുകയും ചെയ്തു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ആരംഭിക്കുന്നത് 2018 ലാണ്.പ്രവേശനപരീക്ഷയിലൂടെയാണ് അഡ്‍മിഷൻ എന്നും ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനും സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുന്നതിനുമായുള്ള പരിശീലനം ഇതിലൂടെ ലഭിക്കുന്നുമെന്നുമുള്ള വിശദമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഏറ്റവും കൂടുതൽ സ്കോർ നേടിയ ഡസ്ക്ഡോപ്പ് ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ചെയ്തു.

അനിമേഷന്റെ ആശയങ്ങളുമായി അടുത്ത സെഷൻ ആരംഭിച്ചു.അനിമേഷൻ സിനിമകൾ കണ്ട് ചിത്രങ്ങളുടെ സ്വീക്വൻസും സീനുകളുടെ മാറ്റങ്ങളും കുട്ടികൾ തിരിച്ചറിഞ്ഞു.സ്വന്തമായി അനിമേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി പട്ടം പറത്തുന്ന അനിമേഷനാണ് ചെയ്തത്.ടുപ്പി ട്യൂബ് ഡെസ്കിൽ ഫ്രെയിം മോഡിൽ ബിറ്റ്മാപ്പ് സ്വീക്വൻസിൽ പട്ടത്തിന്റെ തുടർചിത്രങ്ങൾ കൊണ്ടുവന്നു.തുടർന്ന് 12 ഫ്രെയിമുകളും കോപ്പി ചെയ്ത് പതിമൂന്നാമത്തെ ഫ്രെയിമിൽ പേസ്റ്റ് ചെയ്തു. അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ സീൻ നിർമ്മിക്കാനായി 60 ഫ്രെയിമുകൾ ഉൾപ്പെടുത്തി.അടുത്ത സീനിൽ കുട്ടി ഉൾപ്പെടുന്ന ചിത്രം സ്റ്റാറ്റിക് ബിജി മോഡിലും പട്ടം ഫ്രെയിം മോഡിലും കൊണ്ടു വരുന്നു.പൊസിഷൻ ട്വീനും സ്കെയിൽ ട്വീനും ഉപയോഗിച്ച് പട്ടത്തിന്റെ വലുപ്പവും സ്ഥാനവും മാറ്റുന്നു.അടുത്തതായി ചരട് പൊട്ടിയ പട്ടം ആകാശത്തിലൂടെ പറന്നു പോകുന്ന അനിമേഷൻ നൽകാനായി പുതിയ സീനിൽ ഡൈനാമിക് ബീ ജി മോഡിൽ പശ്ചാത്തലചിത്രവും ഫ്രെയിം മോഡിൽ പട്ടവും ഉൾപ്പെടുത്തി.അടുത്ത് പരിചയപ്പെട്ടത് ടൈറ്റിൽ ചെയ്യാനാണ്.അതിനായി ലോഗോ ഫ്രെയിം മോഡിൽ കൊണ്ടുവന്നശേഷം സ്കെയിൽ ട്വീൻ നൽകി അനിമേഷൻ നൽകി.തുടർന്ന് വീഡിയോയായി എക്സ്പോർട്ട് ചെയ്യുന്ന വിധവും പരിചയപ്പെട്ടു.തുടർന്ന് നൽകിയ അസൈൻമെന്റ് പ്രകാരം പട്ടത്തിന്റെ തുടർയാത്ര പലവിധത്തിലാണ് ഗ്രൂപ്പ് പ്രതിനിധികൾ ചെയ്തത്.അത്ര ശരിയായില്ലെങ്കിലും ചെയ്ത പരിശ്രമത്തെ ആർ പി മാർ അഭിനന്ദിച്ചു.തുടർ ദിവസങ്ങളിൽ ഇതു കൂടുതൽ പരിശീലിച്ച് കൂടുതൽ മികവാർന്ന അനിമേഷനുകൾ ഉണ്ടാക്കാനായി അപ്പോൾ കടന്നുവന്ന പ്രിയപ്പെട്ട സന്ധ്യടീച്ചർ കുട്ടികളെ പ്രചോദിപ്പിച്ചു.

ഉച്ചഭക്ഷണവേള രസകരമായിരുന്നു.എല്ലാ കുട്ടികളും സ്കൂളിൽ ഒരുക്കിയിരുന്ന സദ്യ ആസ്വദിച്ച് കഴിച്ചു.ഭക്ഷണം വിളമ്പാനായി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പെടെ അണിനിരന്നത് കുട്ടികൾക്ക് സന്തോഷവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർക്ക് ആശ്വാസവുമായി മാറി.

യുക്തിചിന്ത, പ്രശ്നപരിഹാര ശേഷി, ഗണിതശേഷി തുടങ്ങിയവകമ്പ്യൂട്ടർ പ്രോഗ്രാമിംഗിനെ സംബന്ധിച്ച് ധാരണ നേടാനും കമ്പ്യൂട്ടർ പഠനമേഖലയിൽ പ്രോഗ്രാമിംഗ് പഠനത്തിനുള്ള പ്രധാന്യവും സാധ്യതയും തിരിച്ചറിയാനും സ്ക്രാച്ച് പ്രോഗ്രാമിംഗ് ഭാഷ പരിചയിക്കാനും സ്ക്രാച്ചിൽ ലഘു പ്രോഗ്രാമുകൾ തയാറാക്കാനുള്ള ശേഷി നേടാനും പ്രോഗ്രാമിംഗിൽ അഭിരുചി വളർത്താനും സ്ക്രാച്ച് ഉപയോഗിച്ച് ലഘു ഗയിമുകൾ നിർമ്മിക്കാനുള്ള ശേഷി വളർത്താനുമുള്ള സെഷനാണ് ഉച്ച ഭക്ഷണത്തിനു ശേഷം രണ്ടു മണിയ്ക്ക് ആരംഭിച്ചത്.4 ഘട്ടങ്ങളിലൂടെ പൂർത്തിയാകുന്ന കാർ ഗെയിമാണ് പരിചയപ്പെട്ടത്.വീഡിയോ കണ്ട ശേഷം സ്ക്രാച്ച്സോഫ്റ്റ്വെയറിന്റെ ഇന്റർഫേസുകൾ പൊതുവായി പരിചയപ്പെട്ടു.സ്പ്രൈറ്റ് ഒഴിവാക്കുന്നത്,പുതിയത് ഉൾപ്പെടുത്തുന്നത്,ബാക്ക്ഡ്രോപ്പ് കൊണ്ടുവരുന്നത് മുതലായവയും വിവിധ ബ്ലോക്കുകളും അവയുടെ ഉപയോഗങ്ങളും പരിചയപ്പെടുത്തി.പശ്ചാത്തലത്തിൽ ഒരു റോഡ് ഉൾപ്പെടുത്തി കാറിനെ സ്പ്രൈറ്റായി കൊണ്ടുവന്നു.തുടർന്ന് കാറിനെ ചലിപ്പിക്കാനുള്ള മാർഗങ്ങൾ ആർ പിമാർ പരിചയപ്പെടുത്തിയ ശേഷം ഗ്രൂപ്പു തിരിച്ച് ലാപ്‍ടോപ്പിൽ ചെയ്തു നോക്കി.കാറിനെ മുന്നോട്ട് ചലിപ്പിക്കാനും വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കാനും എല്ലാ ഗ്രൂപ്പുകാർക്കും സാധിച്ചു.എന്നാൽ കാർ കളർ സെൻസ് ചെയ്യുന്നത് ചില ഗ്രൂപ്പുകാർ വേഗത്തിൽ ചെയ്തു കാണിച്ചു.മെസേജ് നൽകുന്നത്,കണ്ടീഷണൽ ബ്ലോക്കുകൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവയെല്ലാം പരിചയപ്പെട്ടു.തുടർന്ന് വേരിയബിൾ ഉപയോഗിച്ച് സ്കോർ നിർമിക്കാനും ഗെയിമിനെ മെച്ചപ്പെടുത്താനായി കളിക്കാർക്ക് സ്കോർ നൽകാനും എങ്ങനെ സാധ്യമാകുമെന്നും പരിചയപ്പെട്ടു.അസൈൻമെന്റ് തരുകയും സ്ക്രാച്ചിലെ ടിപ്പ്സും ഹെൽപ്പും നോക്കി കൂടുതൽ ഗെയിമിങ് ബ്ലോക്കുകൾ പരിചയപ്പെട്ട് അസൈൻമെന്റ് മെച്ചപ്പെടുത്താനും ആർ പി മാർ പ്രോത്സാഹിപ്പിച്ചു.

ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് പഠനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് മൊബൈൽ ആപ്പ് നിർമ്മാണം.സമയപരിമിതി കാരണം ആർ പി മാർ മൊബൈൽ ആപ്പ് പ്രദർശനപ്പിക്കുകയും വീഡിയോകളിലൂടെ ആപ്പ് നിർമ്മാണം പ്രൊജക്ടറിലൂടെ കാണിക്കുകയും ചെയ്തു.തുടർ ക്ലാസുകളിൽ മൊബൈൽ ആപ്പ് കുട്ടികൾക്ക് ചെയ്ത് പരിശീലിക്കാൻ അവസരമുണ്ടാകുമെന്നും അവർ ഓർമപ്പെടുത്തി.എംഐടി ആപ്പ് ഇൻവെന്റർ ഓപ്പൺ ചെയ്ത് അതിലെ ഡിസൈനർ വ്യൂയും പ്രോഗ്രാമിങും കാണിച്ചുകൊടുത്തു.

4pm മുതൽ 4.30pm വരെ വീഡിയോ കോൺഫറൻസിലൂടെ എം ടി ക്യാമ്പ് കൺസോളിഡേഷൻ നടത്തി. ഇതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ക്രമീകരിച്ചിരുന്നു.കമ്പ്യൂട്ടർ ലാബിലാണ് വെബ്ക്യാം ക്രമീകരിച്ചത്.എന്നാൽ ഇന്ററാക്ട് ചെയ്യാനായി തയ്യാറായി ഇരുന്നവർക്ക് നെറ്റ് പ്രോബ്ലം കാരണം അതിന് സാധിച്ചില്ല.രസകരവും വിജ്ഞാനപ്രദവുമായ ക്യാമ്പ് അഞ്ച് മണിയോടെ സമാപിച്ചു.

ആർഡിനോ കിറ്റ്

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് പ്രോഗ്രാമിങ് , ഇലക്ട്രോണിക്സ് & റോബോട്ടിക്സ് .സംസ്ഥാന സർക്കാർ മുൻപ് നൽകിയ റാസ്പ്ബെറി പൈ, ഇലക്ട്രോണിക്സ് ബ്രിക് കിറ്റ് എന്നീ ഉപകരണങ്ങളാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത് . കഴിഞ്ഞ ഏഴ് വർഷമായി സ്കൂളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പ്രസ്തുത ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ റോബോട്ടിക് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സ്കൂളുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിൽ ഇത് പരിഹാരിക്കാനായി ഇലക്ട്രോണിക് - റോബോട്ടിക് പഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും പൊതുമാർക്കറ്റിൽ ലഭ്യമായതുമായ റോബോട്ടിക് ഉപകരണങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി പുതിയ റോബോട്ടിക് കിറ്റുകൾ

സ്കൂളുകൾക്ക് നൽകിയതിൽ നമ്മുടെ സ്കൂളിനും അഞ്ച് കിറ്റുകൾ ലഭിച്ചു. ആർഡിനോ എന്ന മൈക്രോ കൺട്രോളർ ഡെവലപ്മെന്റ് ബോർഡും അനുബന്ധ ഉപകരണങ്ങളുമാണ് പ്രസ്തുത കിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .നവംബർ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂജപ്പുര കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ ഇത് ഏറ്റുവാങ്ങിയത്.ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കൈപ്പറ്റിയത്.

ലിറ്റിൽകൈറ്റ്സ്@പിടിഎ

പിടിഎ യോഗങ്ങളിലെത്തുന്ന രക്ഷകർത്താക്കളുടെ രജിസ്ട്രേഷനും മറ്റു സഹായങ്ങൾക്കുമായി കുട്ടികൾ തയ്യാറായി നിന്നിരുന്നു.YIP സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾക്കും ഈ അവസരത്തിൽ മൊബൈൽ വാങ്ങി പരിഹരിച്ചു നൽകുകയും ചെയ്തു.

YIP ട്രെയിനിംഗ്

യങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ കാട്ടാക്കട ഉപജില്ലാതലപരിശീലനം ഒക്ടോബർ മാസം കുളത്തുമ്മൽ സ്കൂളിൽ വച്ച് ശ്രീ.സതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സിമി ടീച്ചറും പരിശീലനത്തിൽ പങ്കെടുത്തു.എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കുട്ടികളെ എങ്ങനെ ഇന്നവേറ്റീവ് ആശയങ്ങളിലേയ്ക്ക എത്തിച്ച് അവരെ ഗവൺമെന്റ് ഒരുക്കിയിരിക്കുന്ന പരിശീലന പരിപാടിയിൽ എത്തിച്ച് സാങ്കേതിക,സാമ്പത്തിക സഹായത്തോടെ നവമായ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും പരിശീലനത്തിൽ സതീഷ് സാർ വിശദമായി പറഞ്ഞുതന്നു.

തുടർന്ന് സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂ

ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.