"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
|കുട്ടികളുടെ പ്രതിനിധികൾ 1
|കുട്ടികളുടെ പ്രതിനിധികൾ 1
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|[[പ്രമാണം:44055 karthiiik.jpg|നടുവിൽ|ചട്ടരഹിതം|267x267ബിന്ദു]]
|[[പ്രമാണം:44055-pb.jpeg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]]
|മാസ്റ്റർ കാർത്തിക് എച്ച്.പി
|മാസ്റ്റർ കാർത്തിക് എച്ച്.പി
|-
|-
|കുട്ടികളുടെ പ്രതിനിധികൾ 2
|കുട്ടികളുടെ പ്രതിനിധികൾ 2
|ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|[[പ്രമാണം:44055 ആർദ്ര.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|[[പ്രമാണം:44055 karthiiik.jpg|പകരം=|നടുവിൽ|ചട്ടരഹിതം|266x266ബിന്ദു]]
|കുമാരി ആർദ്ര പി എസ്
|കുമാരി ആർദ്ര പി എസ്
|}
|}
വരി 84: വരി 84:
|-
|-
|<gallery>
|<gallery>
പ്രമാണം:44055-pb.jpeg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 akhil s b.jpg
പ്രമാണം:44055 akhil s b.jpg
പ്രമാണം:44055 abhijith .jpg
പ്രമാണം:44055 abhijith .jpg
പ്രമാണം:44055 saranya.jpg
പ്രമാണം:44055 sreya.jpg
പ്രമാണം:44055 sreya.jpg
പ്രമാണം:44055 adilekshi.jpg
പ്രമാണം:44055 adilekshi.jpg

00:05, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർശരണ്യ പി ബി
ഡെപ്യൂട്ടി ലീഡർകാർത്തിക് എച്ച് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമ
അവസാനം തിരുത്തിയത്
06-05-202344055


പൊതുവിവരങ്ങൾ

2020-2023 ബാച്ചിൽ ആകെ 34 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ ശരണ്യ പി ബി യും ഡെപ്യൂട്ടി ലീ‍ഡർ കാർത്തിക് എച്ച്.പിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.

സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2021-2022

ചെയർമാൻ പി.ടി.എ പ്രസിഡന്റ്
അഡ്വ.വീരണകാവ് ശിവകുമാർ
കൺവീനർ ഹെഡ്‍മിസ്ട്രസ്
ശ്രീമതി.സന്ധ്യ.സി
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡന്റ്
ശ്രീമതി.ബിന്ദു
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡന്റ്
ശ്രീ.സലാഹുദീൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
മിസ്.ലിസി.ആർ
ജോയിന്റ് കൺവീനർ 2 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ശ്രീമതി.സിമി.എൽ.ആന്റണി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റിൽ കൈറ്റ്സ് ലീഡർ
മാസ്റ്റർ കാർത്തിക് എച്ച്.പി
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
കുമാരി ആർദ്ര പി എസ്

അംഗങ്ങൾ

പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും

കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.

ഹരിതവിദ്യാലയം സീസൺ 3-ആശയസ്വാംശീകരണം

ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചപ്പോൾ ഈ ബാച്ചിലെ കുട്ടികൾ പത്താം ക്ലാസാണെങ്കിലും ഹരിതവിദ്യാലയം പരിപാടി ലാബിൽ വന്ന് ടി വി യിൽ കാണുകയും അതിലെ ചില നല്ല പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കാനായി വീടുകളിൽ പറയുകയും മാതാപിതാക്കൾ അത് പിടിഎ യിൽ അവതരിപ്പിക്കുകയും ചെയ്തു.മാത്രമല്ല ഹൈസ്കൂൾ ക്ലാസുകളിൽ എപ്പിസോഡുകൾ പ്രദർശിപ്പിക്കാനായി ക്ലാസുകളിലെ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പത്താം ക്ലാസിലെ പഠനത്തെ ബാധിക്കാതെ തന്നെ ക്ലാസുകളിലെ ഒഴിവു സമയങ്ങളിൽ അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്ത് ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിക്കുകയും കൂട്ടുകാരെ എപ്പിസോഡുകൾ കാണാനായി പ്രേരിപ്പിക്കുകയും ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചെയ്തു.

ആരോഗ്യസംരക്ഷണം-മൊബൈൽ ആപ്പിലൂടെ

ആപ്പ് ഇൻവെന്ററിൽ തയ്യാറാക്കിയ ഹെൽത്ത് ടിപ്പ്സ് ഷേക്കിംഗ് പ്രോഗ്രാം കുട്ടികൾ സ്വന്തം ഫോണിലേയ്ക്ക് അപ്‍ലോഡ് ചെയ്യുകയും ഇൻസ്റ്റോൾ ചെയ്ത് പ്രവർത്തിപ്പിക്കുകയും ചെയ്തു.വീട്ടിലും അയൽപക്കങ്ങളിലും ഈ ഹെൽത്ത് ടിപ്പ്സ് കാണിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു.

YIP ഐഡിയ സമർപ്പണ പരിശീലനം 2023

സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.

എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.

പ്രിലിമിനറി പരീക്ഷ

ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിച്ചു.

വിക്ടേഴ്സിലെ ക്ലാസുകൾ

വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലാബിലെത്തി കാണുകയും വിവിധ മേഖലകൾ മനസിലാക്കി പഠിച്ച് മറ്റു ക്ലാസുകാരെ സഹായിക്കുകയും ചെയ്തു.മറ്റു കുട്ടികളെ ക്ലാസുകൾ കാണാനായി പ്രോത്സാഹിപ്പിക്കുകയും ക്ലാസ് ലിങ്കുകൾ ഷെയർ ചെയ്ത് നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരവരുടെ ക്ലാസുകളിൽ അധ്യാപകരെ വിക്ടേഴ്സ് ക്ലാസ് പ്രദർശനത്തിന് സഹായിക്കുകയും ഫ്രീ പിരീഡുകളിൽ പ്രൊജക്ടർ കണക്ട് ചെയ്ത് വിജ്ഞാനപ്രദമായ കാര്യങ്ങളും ക്ലാസ് സംബന്ധമായ വീഡിയോകളും പ്രദർശിപ്പിക്കുകയും വിക്ടേഴ്സ് ക്ലാസുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സിന്റെ വിഷയങ്ങൾ കുട്ടികൾ ലാബിലെത്തി ടി വി യിൽ കണക്ട് ചെയ്ത് വിക്ടേഴ്സിലെ സാധാരണ ക്ലാസുകളും എക്സ്പെർട്ട് ക്ലാസുകളും കാണുകയും നോട്ട് കുറിച്ചെടുത്ത് പിന്നീട് പരിശീലിക്കുകയും ചെയ്തു.

ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ

വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.ഫോട്ടോ എടുക്കാനായി കൈറ്റ്സ് ലീഡേഴ്സായ ശരണ്യ പി ബി യും കാർത്തിക് എച്ച്.പിയും നേതൃത്വം നൽകി.അഖിൽ എസ്.ബി,ആർദ്ര മുതലായവർ ഫോട്ടോയെടുക്കാനായി സഹായിച്ചു.മാത്രമല്ല മുൻ ബാച്ചിലെ റെനോയ് ജെ യും നിഖിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയുണ്ടായി.ഇങ്ങനെ എടുത്ത ഫോട്ടോകൾ ലാപ്‍ടോപ്പിലേയ്ക്ക് കാർഡിൽ നിന്നും കോപ്പി ചെയ്ത് ഇങ്ക്സ്കേപ്പിലേയ്ക്ക് കൊണ്ട് വന്നു.ഒരു ചതുരം വരച്ച് നടുക്ക് ഒരു വൃത്തം വരച്ചശേഷം സെലക്ട് ചെയ്ത് പാത്ത് ഡിഫറൻസ് നൽകി.ഫോട്ടോയെ ഇതിന് അടിയിലേയ്ക്ക് നീക്കിവച്ചു.പുട്ട് ഓൺ പാത്ത് ഉപയോഗിച്ച് അക്ഷരങ്ങളെ ആവശ്യാനുസരണം വളച്ചെടുത്ത് ഐഡി കാർഡ് രൂപകൽപ്പന ചെയ്തു.ഇതിനുള്ള പ്രോത്സാഹനവും സഹായവും നൽകിയത് സോഷ്യൽ സയൻസ് കൺവീനറായ ലിസി ടീച്ചറും സോഷ്യൽ സയൻസ് ലീഡേഴ്സായ പ്രീജയും ആതിരയും ആണ്.ഗ്രാഫിക് വർക്കെല്ലാം ചെയ്ത് ഐഡി കാർഡ് പൂർത്തിയാക്കിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

നോട്ടീസുകൾ തയ്യാറാക്കൽ

വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.പല ദിനാചരങ്ങൾക്കും മറ്റ് സ്കൂൾ പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ് നോട്ടീസുകൾ.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സഹായത്തോടെ നോട്ടീസുകൾ തയ്യാറാക്കി നൽകി.സോഷ്യൽ സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ് മുതലായവയ്ക്ക് സ്ഥിരമായി നോട്ടീസ് ചെയ്ത് കൊടുക്കുന്നത് ഈ ബാച്ചിലെ കുട്ടികളാണ്.മാത്രമല്ല സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾക്കും കുട്ടികൾ ചെറിയ നോട്ടീസുകൾ തയ്യാറാക്കി വരുന്നു.


യൂണിറ്റ് ക്യാമ്പ് 2022

ഉദ്ഘാടനവും രജിസ്ട്രേഷനും

19/01/2022 ൽ യൂണിറ്റ് ക്യാമ്പ് ബഹു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനപ്രസംഗത്തിൽ ശാസ്ത്രസാങ്കേതികവളർച്ച നേടേണ്ടതിന്റെ ആവശ്യകതയും ഐ.ടി രംഗത്തിന്റെ പ്രാധാന്യവും ജോലിസാധ്യതകളും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും വിശദീകരിക്കുകയും അഞ്ച് മിനിട്ട് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് സിമി ടീച്ചർ എച്ച്.എമ്മിന് നന്ദി പറഞ്ഞു.പ്രയങ്ക ടീച്ചർ രജിസ്ട്രേഷൻ പൂർത്തിയാക്കി.

ഐസ് ബ്രേക്കിംങ്

ലിസിടീച്ചർ ക്യാമ്പ് നയിക്കുകയും പ്രോഗ്രാമിങ്ങിൽ സ്ക്രാച്ചിലെ വിവിധ മേഖലകളും മൊബൈൽ ആപ്പ് നിർമ്മാണവും പരിചയപ്പെടുത്തി.സ്ക്രാച്ച് 2 എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തെന്ന് ഉറപ്പുവരുത്തി.റിസോഴ്സസ് എല്ലാ കമ്പ്യൂട്ടറിലും ഉണ്ടോയെന്ന് സ്റ്റുഡന്റ് ലീഡർ കിഷോർ പരിശോധിച്ചു.

സിമി ടീച്ചറും ലിസിടീച്ചറും ചേർന്ന് ഐസ് ബ്രേക്കിംഗ് സെക്ഷൻ നടത്തി.ഫെയ്സ് ഡിക്ടക്ട് ചെയ്ത് ഗ്രൂപ്പ് തിരിച്ചത് കുട്ടികൾക്ക് രസകരമായി അനുഭവപ്പെട്ടു.തുടർന്ന് മൂക്കു കൊണ്ട് സെൻസ് ചെയ്യുന്ന ബോൾ ഗെയിം കളിച്ചു. പ്രിയങ്ക ടീച്ചറാണ് കളി നയിച്ചത്.കുട്ടികൾ നന്നായി ആസ്വദിച്ചു

പ്രോഗ്രാമിങ്

ലിസി ടീച്ചർ ഇതുപോലെ ഗെയിം നിർമ്മിച്ചാലോ എന്നു ചോദിച്ചുകൊണ്ട് സ്ക്രാച്ച് പരിചയപ്പെടുത്തി.

സ്ക്രാച്ചിലെ സ്പ്രൈറ്റ്,സ്റ്റേജ് ഇവയെന്താണെന്ന് പരിചയപ്പെടുത്തി.സ്റ്റേജിൽ പുതിയ ഇമേജ് കൊണ്ടുവരുന്നതും അപ്‍ലോഡ് ചെയ്യുന്നതും ലൈബ്രറിയിൽ നിന്നെടുക്കുകന്നതും പരിചയപ്പെട്ടു.സ്പ്രൈറ്റ് കുട്ടികൾ റിസോഴ്സിൽ നിന്നും കൊണ്ടുവന്നു.തുടർന്ന് ഇവന്റുിലും മോഷനിലും ഉള്ള ബ്ലോക്കുകൾ കുട്ടികൾ ഉപയോഗിച്ചു നോക്കി.മാറ്റങ്ങൾ നിരീക്ഷിച്ചു.ചില കുട്ടികൾക്ക് പ്രയാസം നേരിട്ടതിനാൽ പ്രൊജക്ടറിൽ ചെയ്ത് കാണിച്ചുകൊടുത്തു.എന്നാൽ കാർത്തിക് എന്ന കുട്ടി സ്വന്തമായിതന്നെ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.തുടർന്ന് സെൻസിങ്,സൗണ്ട് കൺട്രോൾ ബ്ലോക്കുകളും കുട്ടികൾ മനസ്സിലാക്കി.പിന്നീട് സ്വന്തമായി കാർ ഗെയിം തയ്യാറാക്കി നോക്കി.എല്ലാവർക്കും സാധിച്ചു.കുട്ടികൾക്ക് ആത്മാഭിമാനം വളർന്നു.

അനിമേഷൻ

സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.ആപ്ലിക്കേഷനിൽ നിന്നും ഗ്രാഫിക്സിൽ പോകാനും ടുഡി അനിമേഷൻ സോഫ്റ്റ്വെയർ കണ്ടെത്താനും പരിശീലിപ്പിച്ചു.കുട്ടികൾ റ്റുഡി,ത്രീഡി അനിമേഷന്റെ വ്യത്യാസം പങ്കു വച്ചു.തുടർന്ന് ബിറ്റ്മാപ്പ് സീക്വൻസ് കൊണ്ടു വരുമ്പോഴുള്ള മാറ്റവും ബിറ്റ്മാപ്പ് ഒരെണ്ണം ഇമ്പോർട്ട് ചെയ്യുന്നതും മനസ്സിലാക്കിച്ചു.ഫ്രെയിം ആഡ് ചെയ്യാനുംകുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായി.ട്വീനിംഗിലെത്തിയപ്പോൾ ചിലർക്കെങ്കിലുംസംശയങ്ങളുണ്ടായി.ആദിത്യയും ആർദ്രയും ട്വീനീംഗിലെ പൊസിഷൻ ട്വീൻ വരച്ചത് മാറിപ്പോയത് കാരണം മനസ്സിലാകാതെ ബുദ്ധിമുട്ടി.അപ്പോൾ സ്റ്റുഡന്റ് ലീഡേഴ്സായ ഗോപികയും ദേവനന്ദയും അവർക്ക് എങ്ങനെയാണ് പൊസിഷൻട്വീനിംഗ് എന്ന് പറഞ്ഞുകൊടുത്തു.അപ്പോൾ അവർക്ക് വന്ന മിസ്ടേക്ക് പിടികിട്ടി.തുടർന്ന് അവരാണ് ആദ്യം അനിമേഷൻ പൂർത്തിയാക്കിയത്.പട്ടം പറത്തുന്ന അനിമേഷൻ എല്ലാവരും ചെയ്തു.അഭിജിത്ത്,അഖിൽ എന്നിവർ സെറ്റിൽ നിന്നും ഇമേജ് എടുത്ത് പുതിയ അനിമേഷൻ തയ്യാറാക്കി.പൂർണതയില്ലെങ്കിലും അവരുടെ ഉദ്യമം പ്രശംസ പിടിച്ചുപ്പറ്റി.

മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ

ലിസി ടീച്ചറാണ് ഇത് കൈകാര്യം ചെയ്തത്.കുട്ടികൾക്ക് ഇത് പഠിക്കാൻ താല്പര്യമുണ്ടെന്ന് കണ്ടതിനാൽ ടീച്ചർ വിശദമായി പരിചയപ്പെടുത്തികൊടുത്തു.കുറച്ചുപേർ ചെയ്തു നോക്കി.കളർ സെലക്ട് ചെയ്ത് നോക്കി.പിന്നീട് വിശദമായ് ചെയ്ത് നോക്കാമെന്ന് പറഞ്ഞെങ്കിലും കുട്ടികളുടെ താല്പര്യം കാരണം ചെയ്തു കാണിച്ചുകൊടുത്തു.പിന്നീട് സമയം പോലെ ഓരോരുത്തരും ചെയ്തു നോക്കണമെന്ന് ടീച്ചർ അറിയിച്ചു.കുറച്ചുപേർ പിന്നീട് ശ്രമം നടത്തി.

സമാപന മൊഡ്യൂൂൾ

സമാപനത്തോട് അനുബന്ധിച്ച് കൈറ്റ് മാസ്റ്റർ ശ്രീ.സതീഷ് സാർ അയച്ചുതന്ന മൊഡ്യൂൾ ലിസിടീച്ചർ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്തു.എന്താണ് ലിറ്റിൽ കൈറ്റ്സ്,എന്താണ് അവരുടെ കടമകൾ,സ്കൂളിൽ അവരുടെ റോളെന്താണ്തുടങ്ങിയവ ചർച്ച ചെയ്ത് മൊഡ്യൂൾ അവതരിപ്പിച്ചുകൊണ്ട് സമാപനത്തിലേയ്ക്ക് കടന്നു.33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.

ഭക്ഷണവും തിരഞ്ഞെടുപ്പും

കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.ഒരു പാക്കറ്റിൽ ചിക്കൻ മീറ്റ് റോൾ,കേക്ക്,ഐസ്ക്രീം,ജിലേബി,ലഡു,പൈനാപ്പിൾ കസ്ററാഡ്,മുതലായവയാണ് ഉണ്ടായിരുന്നത്.

ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.


ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022