"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== പൊതുവിവരങ്ങൾ == | |||
2020-2023 ബാച്ചിൽ ആകെ 34 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ ശരണ്യ പി ബി യും ഡെപ്യൂട്ടി ലീഡർ കാർത്തിക് എച്ച്.പിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു. | |||
== അംഗങ്ങൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!<gallery mode="packed-hover" widths="100"> | |||
പ്രമാണം:44055-lklicyr23.png|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1 | |||
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | |||
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | |||
പ്രമാണം:44055 saranya.jpg|ശരണ്യ പി ബി, ലീഡർ | |||
പ്രമാണം:44055 karthiiik.jpg|കാർത്തിക് എച്ച് പി,ഡെപ്യൂട്ടി ലീഡർ | |||
പ്രമാണം:44055 LK 2020-2022.resized.jpg | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:44055 karthiiik.jpg | |||
പ്രമാണം:44055 akhil s b.jpg | |||
പ്രമാണം:44055 abhijith .jpg | |||
പ്രമാണം:44055 saranya.jpg | |||
പ്രമാണം:44055 sreya.jpg | |||
പ്രമാണം:44055 adilekshi.jpg | |||
പ്രമാണം:44055 adithya.jpg | |||
പ്രമാണം:44055 aleena.jpg | |||
പ്രമാണം:44055 ancy a s.jpg | |||
പ്രമാണം:44055 parvathy.jpg | |||
പ്രമാണം:44055 devika.jpg | |||
പ്രമാണം:44055 mamatha.jpg | |||
പ്രമാണം:44055 manjima.jpg | |||
പ്രമാണം:44055 member1.jpg | |||
പ്രമാണം:44055 member2.jpg | |||
പ്രമാണം:44055 member4.jpg | |||
പ്രമാണം:44055 pounami.jpg | |||
പ്രമാണം:44055 member5.jpg | |||
പ്രമാണം:44055 sneha.jpg | |||
പ്രമാണം:44055 nithya.jpg | |||
പ്രമാണം:44055 kessia.jpg | |||
പ്രമാണം:44055 dfdggh.jpeg | |||
പ്രമാണം:44055 ആർദ്ര.jpeg | |||
പ്രമാണം:44055 rhjkk.jpeg | |||
പ്രമാണം:44055 lkdfgfhh.jpeg | |||
പ്രമാണം:44055 LK34355.jpeg | |||
പ്രമാണം:44055LK12343.jpeg | |||
പ്രമാണം:44055 LK123.jpeg | |||
</gallery> | |||
|} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44055 | |സ്കൂൾ കോഡ്=44055 | ||
വരി 17: | വരി 61: | ||
== പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും == | == പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും == | ||
[[പ്രമാണം:44055 lap.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:44055 lap.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:44055 lap.jpg|വലത്ത്|ചട്ടരഹിതം]] | ||
കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു. | കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു. |
00:33, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിവരങ്ങൾ
2020-2023 ബാച്ചിൽ ആകെ 34 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ ശരണ്യ പി ബി യും ഡെപ്യൂട്ടി ലീഡർ കാർത്തിക് എച്ച്.പിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.
അംഗങ്ങൾ
|
---|
44055-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44055 |
യൂണിറ്റ് നമ്പർ | LK/2018/44055 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | ശരണ്യ പി ബി |
ഡെപ്യൂട്ടി ലീഡർ | കാർത്തിക് എച്ച് പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമ |
അവസാനം തിരുത്തിയത് | |
27-04-2023 | 44055 |
പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും
കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.
ഹരിതവിദ്യാലയം സീസൺ 3
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു.ഇതിന്റെ ഭാഗമായി ആദ്യം എൽ പി,യു പി ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടറും ലാപ്‍ടോപ്പുമായി പോയി ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂൾ ക്ലാസുകളിലും ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.
YIP ഐഡിയ സമർപ്പണ പരിശീലനം 2023
വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.
തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ രഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.
തുടർന്ന് സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂ
ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.
അംഗങ്ങളും ഭാരവാഹികളും
|
---|
ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ
വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.
നോട്ടീസുകൾ തയ്യാറാക്കൽ
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.
* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.
- നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്‍ലൈൻ ക്ലാസുകളും നൽകി.
- അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.
യൂണിറ്റ് ക്യാമ്പ് 2022
ഉദ്ഘാടനവും രജിസ്ട്രേഷനും
19/01/2022 ൽ യൂണിറ്റ് ക്യാമ്പ് ബഹു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനപ്രസംഗത്തിൽ ശാസ്ത്രസാങ്കേതികവളർച്ച നേടേണ്ടതിന്റെ ആവശ്യകതയും ഐ.ടി രംഗത്തിന്റെ പ്രാധാന്യവും ജോലിസാധ്യതകളും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും വിശദീകരിക്കുകയും അഞ്ച് മിനിട്ട് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് സിമി ടീച്ചർ എച്ച്.എമ്മിന് നന്ദി പറഞ്ഞു.പ്രയങ്ക ടീച്ചർ രജിസ്ട്രേഷൻ പൂർത്തിയാക്കി.
ഐസ് ബ്രേക്കിംങ്
ലിസിടീച്ചർ ക്യാമ്പ് നയിക്കുകയും പ്രോഗ്രാമിങ്ങിൽ സ്ക്രാച്ചിലെ വിവിധ മേഖലകളും മൊബൈൽ ആപ്പ് നിർമ്മാണവും പരിചയപ്പെടുത്തി.സ്ക്രാച്ച് 2 എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തെന്ന് ഉറപ്പുവരുത്തി.റിസോഴ്സസ് എല്ലാ കമ്പ്യൂട്ടറിലും ഉണ്ടോയെന്ന് സ്റ്റുഡന്റ് ലീഡർ കിഷോർ പരിശോധിച്ചു.
സിമി ടീച്ചറും ലിസിടീച്ചറും ചേർന്ന് ഐസ് ബ്രേക്കിംഗ് സെക്ഷൻ നടത്തി.ഫെയ്സ് ഡിക്ടക്ട് ചെയ്ത് ഗ്രൂപ്പ് തിരിച്ചത് കുട്ടികൾക്ക് രസകരമായി അനുഭവപ്പെട്ടു.തുടർന്ന് മൂക്കു കൊണ്ട് സെൻസ് ചെയ്യുന്ന ബോൾ ഗെയിം കളിച്ചു. പ്രിയങ്ക ടീച്ചറാണ് കളി നയിച്ചത്.കുട്ടികൾ നന്നായി ആസ്വദിച്ചു
പ്രോഗ്രാമിങ്
ലിസി ടീച്ചർ ഇതുപോലെ ഗെയിം നിർമ്മിച്ചാലോ എന്നു ചോദിച്ചുകൊണ്ട് സ്ക്രാച്ച് പരിചയപ്പെടുത്തി.
സ്ക്രാച്ചിലെ സ്പ്രൈറ്റ്,സ്റ്റേജ് ഇവയെന്താണെന്ന് പരിചയപ്പെടുത്തി.സ്റ്റേജിൽ പുതിയ ഇമേജ് കൊണ്ടുവരുന്നതും അപ്‍ലോഡ് ചെയ്യുന്നതും ലൈബ്രറിയിൽ നിന്നെടുക്കുകന്നതും പരിചയപ്പെട്ടു.സ്പ്രൈറ്റ് കുട്ടികൾ റിസോഴ്സിൽ നിന്നും കൊണ്ടുവന്നു.തുടർന്ന് ഇവന്റുിലും മോഷനിലും ഉള്ള ബ്ലോക്കുകൾ കുട്ടികൾ ഉപയോഗിച്ചു നോക്കി.മാറ്റങ്ങൾ നിരീക്ഷിച്ചു.ചില കുട്ടികൾക്ക് പ്രയാസം നേരിട്ടതിനാൽ പ്രൊജക്ടറിൽ ചെയ്ത് കാണിച്ചുകൊടുത്തു.എന്നാൽ കാർത്തിക് എന്ന കുട്ടി സ്വന്തമായിതന്നെ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.തുടർന്ന് സെൻസിങ്,സൗണ്ട് കൺട്രോൾ ബ്ലോക്കുകളും കുട്ടികൾ മനസ്സിലാക്കി.പിന്നീട് സ്വന്തമായി കാർ ഗെയിം തയ്യാറാക്കി നോക്കി.എല്ലാവർക്കും സാധിച്ചു.കുട്ടികൾക്ക് ആത്മാഭിമാനം വളർന്നു.
അനിമേഷൻ
സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.ആപ്ലിക്കേഷനിൽ നിന്നും ഗ്രാഫിക്സിൽ പോകാനും ടുഡി അനിമേഷൻ സോഫ്റ്റ്വെയർ കണ്ടെത്താനും പരിശീലിപ്പിച്ചു.കുട്ടികൾ റ്റുഡി,ത്രീഡി അനിമേഷന്റെ വ്യത്യാസം പങ്കു വച്ചു.തുടർന്ന് ബിറ്റ്മാപ്പ് സീക്വൻസ് കൊണ്ടു വരുമ്പോഴുള്ള മാറ്റവും ബിറ്റ്മാപ്പ് ഒരെണ്ണം ഇമ്പോർട്ട് ചെയ്യുന്നതും മനസ്സിലാക്കിച്ചു.ഫ്രെയിം ആഡ് ചെയ്യാനുംകുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായി.ട്വീനിംഗിലെത്തിയപ്പോൾ ചിലർക്കെങ്കിലുംസംശയങ്ങളുണ്ടായി.ആദിത്യയും ആർദ്രയും ട്വീനീംഗിലെ പൊസിഷൻ ട്വീൻ വരച്ചത് മാറിപ്പോയത് കാരണം മനസ്സിലാകാതെ ബുദ്ധിമുട്ടി.അപ്പോൾ സ്റ്റുഡന്റ് ലീഡേഴ്സായ ഗോപികയും ദേവനന്ദയും അവർക്ക് എങ്ങനെയാണ് പൊസിഷൻട്വീനിംഗ് എന്ന് പറഞ്ഞുകൊടുത്തു.അപ്പോൾ അവർക്ക് വന്ന മിസ്ടേക്ക് പിടികിട്ടി.തുടർന്ന് അവരാണ് ആദ്യം അനിമേഷൻ പൂർത്തിയാക്കിയത്.പട്ടം പറത്തുന്ന അനിമേഷൻ എല്ലാവരും ചെയ്തു.അഭിജിത്ത്,അഖിൽ എന്നിവർ സെറ്റിൽ നിന്നും ഇമേജ് എടുത്ത് പുതിയ അനിമേഷൻ തയ്യാറാക്കി.പൂർണതയില്ലെങ്കിലും അവരുടെ ഉദ്യമം പ്രശംസ പിടിച്ചുപ്പറ്റി.
മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ
ലിസി ടീച്ചറാണ് ഇത് കൈകാര്യം ചെയ്തത്.കുട്ടികൾക്ക് ഇത് പഠിക്കാൻ താല്പര്യമുണ്ടെന്ന് കണ്ടതിനാൽ ടീച്ചർ വിശദമായി പരിചയപ്പെടുത്തികൊടുത്തു.കുറച്ചുപേർ ചെയ്തു നോക്കി.കളർ സെലക്ട് ചെയ്ത് നോക്കി.പിന്നീട് വിശദമായ് ചെയ്ത് നോക്കാമെന്ന് പറഞ്ഞെങ്കിലും കുട്ടികളുടെ താല്പര്യം കാരണം ചെയ്തു കാണിച്ചുകൊടുത്തു.പിന്നീട് സമയം പോലെ ഓരോരുത്തരും ചെയ്തു നോക്കണമെന്ന് ടീച്ചർ അറിയിച്ചു.കുറച്ചുപേർ പിന്നീട് ശ്രമം നടത്തി.
സമാപന മൊഡ്യൂൂൾ
സമാപനത്തോട് അനുബന്ധിച്ച് കൈറ്റ് മാസ്റ്റർ ശ്രീ.സതീഷ് സാർ അയച്ചുതന്ന മൊഡ്യൂൾ ലിസിടീച്ചർ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്തു.എന്താണ് ലിറ്റിൽ കൈറ്റ്സ്,എന്താണ് അവരുടെ കടമകൾ,സ്കൂളിൽ അവരുടെ റോളെന്താണ്തുടങ്ങിയവ ചർച്ച ചെയ്ത് മൊഡ്യൂൾ അവതരിപ്പിച്ചുകൊണ്ട് സമാപനത്തിലേയ്ക്ക് കടന്നു.33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
ഭക്ഷണവും തിരഞ്ഞെടുപ്പും
കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.ഒരു പാക്കറ്റിൽ ചിക്കൻ മീറ്റ് റോൾ,കേക്ക്,ഐസ്ക്രീം,ജിലേബി,ലഡു,പൈനാപ്പിൾ കസ്ററാഡ്,മുതലായവയാണ് ഉണ്ടായിരുന്നത്.
ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.