"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (link) |
(ചെ.) (→ശതാബ്ദി ആഘോഷങ്ങൾ) |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
=== '''[[ | === '''[[നൂറിന്റെ നിറവിൽ]]''' === | ||
=== ചരിത്രം === | === ചരിത്രം === |
15:27, 24 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നൂറിന്റെ നിറവിൽ
ചരിത്രം
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്. 1924 ഒക്‌ടോബർ 20 ന് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദഘാടന കർമ്മം നടത്തി. ജൂബിലി അനുസ്മരണാർത്ഥം 1972 ൽ പണി കഴിപ്പിച്ചു പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ഇന്നത്തെ പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലിഷ് ,മലയാളം ഭാഷകളിൽ ബോധനം നടത്തുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും നൽകി കൊണ്ട് ഒരു കോ എഡ്യൂക്കേഷൻ സ്ഥാപനമായി സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി ജിജി മോൾ .പി മലയിൽ ആകുന്നു. ആകെ 13 ഡിവിഷനുകൾ ഉണ്ട്. 13 ഡിവിഷനുകളിലേയ്ക്കായി പ്രധാനാധ്യാപികയും അറബി അധ്യാപികയും ഉൾപ്പെടെ 14 അധ്യാപകർ ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ മൂന്ന് ഡിവിഷനുകൾ ഉണ്ട്. പ്രീപ്രൈമറിയിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ആയമാരും ഉണ്ട്. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിലും ലോവർ പ്രൈമറിയിലുമായി 600 ൽ അധികം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
- ശുദ്ധ ജലലഭ്യത
- പച്ചക്കറിത്തോട്ടം
- ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ
- എല്ലാ ക്ലാസ്സ് മുറികളിലും ഉച്ചഭാഷിണി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻഅദ്ധ്യാപകർ
1 ശ്രീ കെ .പി .ജോസഫ്
2 ശ്രീമതി ലൂസി ജോസഫ്
3 ശ്രീമതി ക്ളാരിസ് പെരേര
4 ശ്രിമതി സി .എക്സ് മെറീന
5 ശ്രീമതി മേരി ഇ .എക്സ്
നേട്ടങ്ങൾ
- 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
- 2017 -18 ലെ അക്ഷരദീപം കെ. ജെ. മാക്സി എം.എൽ. എ. യുടെ മത്സരപരീക്ഷയിൽ കൊച്ചി നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ട്രോഫിയും നമ്മുടെ സ്കൂളിന് ലഭിച്ചു.
- 2017 - 18 ലെ കൊച്ചി രൂപത ടാലെന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പി. സി. എം. സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത് ട്രോഫിയും മെഡലും കരസ്ഥമാക്കി.
- ജൈവ പച്ചക്കറിത്തോട്ടം നിർമിച്ചു. കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചു. നൂറുമേനി വിളവെടുക്കുകയും വളരെ വിജയകരമായി ജൈവ കൃഷി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു.
- ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ക്ലാസ് ലൈബ്രറി സജ്ജമാക്കി വായനയെ പ്രോത്സാഹിപ്പിച്ചു വരുന്നു.
- മലയാളത്തിളക്കത്തിന്റെ ഭാഗമായി മലയാളത്തിൽ പിന്നോക്കം നിന്നിരുന്ന കുട്ടികളിൽ അക്ഷരജ്ഞാനം വർധിക്കുകയും മലയാള ഭാഷ വായിക്കുവാനും എഴുതുവാനും ഉള്ള അറിവ് നേടിയെടുക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ്എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
{{#multimaps:9.93380,76.26497 |zoom=18}}
യൂട്യൂബ് ചാനൽ
സൈന്റ്റ്. സെബാസ്ററ്യൻസ് എൽ. പി. എസ്. പള്ളുരുത്തിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാൻ താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/channel/UC2TGLoJYtZrkUmReTW356wQ/videos