"ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
48226A (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പ്രമാണം:48226 SP.jpeg
പ്രമാണം:48226 SP.jpeg
പ്രമാണം:48226 1jpeg.jpg
പ്രമാണം:48226 1jpeg.jpg
</gallery>1
</gallery>
 
== '''കെട്ടിടോദ്‌ഘാടനം 4/11/2022''' ==
 
 
<big>കേരളത്തിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രൗഢോജ്വല മാതൃകയായി തവരാപറമ്പ് ജി എൽ പി സ്‌കൂളിൽ പി ടി എ കമ്മറ്റി നിർമിച്ചു നൽകിയ പുതിയ കെട്ടിടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്‌ഘാടന കർമം.</big>
 
<big>ജനപങ്കാളിത്തം കൊണ്ടും  കൃത്യതയാർന്ന സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായി ഉദ്‌ഘാടന പരിപാടി.</big>
 
<big>സ്‌കൂളിൽ നിന്നും എൽ എസ് എസ് നേടിയ പ്രതിഭകൾക്കുള്ള അവാർഡ് ദാനവും ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്നു.</big>
 
<big>സ്‌കൂൾ പി ടി എയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമിച്ചു നൽകിയ നാല് ക്ലാസ് മുറികളുടെയും പുതുതായി നിർമിച്ച ഗ്രൗണ്ടിന്റെയും ഉദ്‌ഘാടനം ഏറനാട് മണ്ഡലം എം എൽ എ പി കെ ബഷീർ നിർവഹിച്ചു. തവരാപറമ്പ് പോലെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും കേരളത്തിന് മൊത്തം മാതൃകാപരമായ ഒന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം നിർമിച്ചതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.</big>
 
<big>കുട്ടികൾക്ക് കായിക വ്യായാമത്തിന് ഒരു ഗ്രൗണ്ട് ഉണ്ടാകുക എന്നത് പരമപ്രധാനമാണ്. സ്ഥലപരിമിതിയിൽ വീർപ്പു മുട്ടിയിരുന്ന സ്‌കൂളിന് നാട്ടുകാർ ഇടപെട്ട് സ്ഥലം വാങ്ങിയതും ഏറെ മഹത്വരമാണെന്നു അദ്ദേഹം അഭിപ്രായെപ്പട്ടു.</big>
 
<big>കെട്ടിടോത്ഘാടനത്തിനായി എത്തിയ എം എൽ എയെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു നാട്ടുകാരും സ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും വരവേറ്റത്.</big>
 
<big>പുതിയ കെട്ടിടോദ്‌ഘാടനം നിർവഹിച്ച ശേഷം നാട്ടുകാരോടൊപ്പം പന്ത് തട്ടിയാണ് പി കെ ബഷീർ ഗ്രൗണ്ട് ഉദ്‌ഘാടനം നിർവഹിച്ചത്.</big>
 
<big>ഇളം പ്രായത്തിൽ തന്നെ കുട്ടികളെ കായികമായി പരിശീലിപ്പിച് അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളാക്കാൻ പരിശ്രമിക്കണമെന്ന് എം എൽ എ പ്രത്യാശ പ്രകടിപ്പിച്ചു.</big>
 
<big>ജി എൽ പി എസ് തവരാപറമ്പ് പി.ടി.എ നിർമ്മിച്ച കെട്ടിടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്ഘാടനം എം എൽ എ നിർവഹിച്ചപ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നും സ്കൂളിന് ഇത് ചരിത്ര സന്ദർഭമാണെന്നും സ്കൂൾ പ്രധാനാധ്യാപകൻ ഷരീഫ് മാസ്റ്റർ  പറഞ്ഞു.</big><gallery widths="400" heights="400">
പ്രമാണം:48226 76.jpg
പ്രമാണം:48226 75.jpg
</gallery>
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്