"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 278: വരി 278:
===<u>മാഗസിനുകൾ</u>===
===<u>മാഗസിനുകൾ</u>===
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ്  ആക്കി ഡിജിറ്റൽ ഫ്ലിപ്  മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി.<br>
കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ്  ആക്കി ഡിജിറ്റൽ ഫ്ലിപ്  മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി. കൂടാതെ '''ഉഷസ് 2020-21''' എന്ന പേരിൽ 2021 വർഷത്തെ ഡിജിറ്റൽ മാഗസിനും തയാറാക്കി പ്രസിദ്ധപ്പെടുത്തി.<br>
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]]
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]]
===<u>എക്സ്പേർട്ട് ക്ലാസ്</u>===
===<u>എക്സ്പേർട്ട് ക്ലാസ്</u>===
[[പ്രമാണം:44050_22_3_11_i3.JPG|thumb|3൦0px| ഗ്ലെൻ പ്രകാശ് സർ ക്ലാസ്സെടുക്കുന്നു]]
[[പ്രമാണം:44050_22_3_11_i3.JPG|thumb|3൦0px| ഗ്ലെൻ പ്രകാശ് സർ ക്ലാസ്സെടുക്കുന്നു]]

16:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർസഞ്ജന എസ് എസ്
ഡെപ്യൂട്ടി ലീഡർഡാനിയേൽ എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
15-03-202244050
ലിറ്റിൽകൈറ്റ്സ്

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി. 2019ലെ പ്രവർത്തന മികവിനുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് 2021-22

   കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നാലാം ബാച്ചാണ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നത്.

മറ്റ‍ു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2021-22

2020-21

2019-20

2018-19

ലിറ്റിൽ കൈറ്റ്‌സ് 2020-23 ബാച്ച്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ


പ്രവർത്തനങ്ങൾ

പ്രബുദ്ധരാകാൻ പ്രയത്നിച്ചീടാം
പ്രതിസന്ധികളെ തരണം ചെയ്യാം
പ്രവർത്തനങ്ങളിൽ മുഴുകീടാം........

തിരികെ വിദ്യാലയത്തിലേക്ക്

   സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.

സെപ്റ്റംബർ -5 ദേശീയ അധ്യാപകദിനം 🙏🏻

വിദ്യാധനം സർവ്വധനാൽ പ്രധാനം

  സർവ്വധനങ്ങൾക്കും അധിപനായ വിദ്യ എന്ന ധനം പകർന്നു തരുന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം അർപ്പിച്ചു കൊണ്ട് മൂന്നാം ബാച്ചിലെ ലിറ്റിൽകൈറ്റ്സ് ഓരോ ക്ലാസ്സിലെയും കുട്ടികളെ ഒരുമിപ്പിച്ച് അധ്യാപകർക്കായി 2021 സെപ്റ്റബർ 5 ന് അധ്യാപകദിന ആശംസകൾ നേർന്നു. അവർ തന്നെ അതിന്റെ വീഡിയോ തയ്യാറാക്കി യൂട്യൂബിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.10 ഡി10 ബി 10 ഇ

ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം

   കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022 നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 69 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യ മീറ്റിംഗ് ഡിസംബർ മാസം 10, 13 തിയതികളിലായി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ഡിയിലെ സഞ്ജന, 9 എയിലെ ഡാനിയൽ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. ലൈബ്രറി കാറ്റലോഗ് നിർമ്മാണം ആദ്യ പ്രവർത്തനമായി ഏറ്റെടുത്തു.

ചിത്രം ചിത്രശാലയിൽ

ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ സഹായം

ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കുന്നു

  കോവിഡ് കാലത്ത് വിദ്യാഭ്യാസം സുരക്ഷിതവും സമ്പൂർണ്ണവും ആക്കി മാറ്റിയ ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്.

സ്കൂൾപത്രം

സ്കൂൾ പ്രവർത്തനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് പത്രം തയ്യാറാക്കുന്നു. ഈ വർഷം ലിറ്റിൽ കൈറ്റ്സ് ഐൻ ബാബുവിന്റെ നേതൃത്വത്തിൽ പാദമുദ്രകൾ എന്ന പേരിൽ പത്രങ്ങൾ തയ്യാറാക്കി. സ്കൂൾപത്രം

ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം

ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഏതെല്ലാം വിഭാഗത്തിൽപ്പെടുന്നു എന്ന് പെട്ടെന്ന് അറിയുന്നതിനുവേണ്ടിയുള്ള ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്. ഗ്രന്ഥശാല താളിൽ പുസ്തകങ്ങളുടെ പേരുകൾ കാണാം.

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

അനിമേഷൻ ക്ലാസ്

   കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 29-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു

സ്ക്രാച്ച് പ്രോഗ്രാം

സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു


സത്യമേവജയതേ പരിശീലനം

   മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ദീപ പി ആർ, ശ്രീജ കെ എസ് എന്നിവർ ചേർന്ന് നൽകി. ആദ്യം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും തുടർന്ന് ഓരോരുത്തർക്കും ഓരോ സെഷൻ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.

കുട്ടി ക്ലാസ് വൻ വിജയം

  ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി ഏഴാം തീയതി ഹൈസ്കൂളിലെ ഒന്നാം ബാച്ചിലെ കുട്ടികൾക്കും പതിനൊന്നാം തീയതി രണ്ടാം ബാച്ചിലെ കുട്ടികൾക്കും നൽകി. അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്. 21 ലിറ്റിൽ കൈറ്റ്സാണ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത്. എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സംവദിക്കുകയും ചെയ്തു.

ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം - സത്യമേവജയതേ

സത്യമേവജയതേ

  ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ സത്യമേവജയതേ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ലാബ് സജ്ജമാക്കൽ

  വളരെക്കാലമായി അടഞ്ഞുകിടന്ന കമ്പ്യൂട്ടർ ലാബുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഉഷാറാക്കി. കമ്പ്യൂട്ടറുകൾക്ക് കണക്ഷൻ നൽകി പ്രായോഗിക പരിശീലനത്തിനായി തയ്യാറാക്കി. പ്രവർത്തനക്ഷമമല്ലാത്ത കമ്പ്യൂട്ടർ ഭാഗങ്ങൾ പരസ്പരം മാറ്റിവച്ചു നോക്കിയും അവർ കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാക്കി.

ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ച്

  നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.

സ്കൂൾ വിക്കി അപ്ഡേഷൻ ഹെൽപ് ഡെസ്ക്

കട്ടച്ചൽകുഴി എൽ പി എസിലെ അധ്യാപകരെ ലിറ്റിൽ കൈറ്റ് നിരഞ്ജന സഹായിക്കുന്നു

  സ്കൂൾ വിക്കിയിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്നുള്ളത് അതത് സ്കൂളിൽ നിക്ഷിപ്തമായിരിക്കുന്നു. എന്നാൽ പല എൽപി സ്കൂളുകളും ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതിൽ പ്രയാസം നേരിട്ടു. ഇതു മനസ്സിലാക്കി മോഡൽ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ബാലരാമപുരം സബ്‍ജില്ലയിലെ അവശ്യമുള്ള സ്കൂളുകാരെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെ നോട്ടീസ് നൽകി നൽകി ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതി എൽ പി സ്കൂളുകൾക്ക് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യൂ നൽകി.

വീഡിയോ എഡിറ്റിംഗ് പരിശീലനം - കെഡെൻ ലൈവ്

  ജനുവരി മാസം 22-ാം തീയതി വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് നൽകുകയും സ്കൂളിലെ വിവിധ വീഡിയോ കെഡെൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമറ പരിശീലനം

  സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം ജനുവരി മാസം 24-ാം തിയതി കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എടുത്തു വരുന്നു.

അഭിമുഖം

ലിപു എസ് ലോറൻസ്

   കേരളത്തിലെ ആദ്യ കെ എ എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. നാലാം ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അഭിരാമിയും ജോയേലും ചേർന്ന് അഭിമുഖം എഴുതുകയും ചെയ്തു.

കെ എ എസ് റാങ്ക് ജേതാവുമായുള്ള അഭിമുഖം

ലിറ്റിൽ സയന്റിസ്റ്റ്

  യു പി വിഭാഗംസയൻസ് ക്ലബ്ബ് പ്രവർത്തനമായ സയന്റിസ്റ്റിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു വരുന്നു. ലിറ്റിൽകൈറ്റ്സ് അവ പകർത്തി എഡിറ്റ് ചെയ്ത് വീഡിയോ രൂപത്തിൽ ആക്കി സ്കൂൾ യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നു.
അപവർത്തനം‍‍‍‍ കാലിഡോസ്കോപ്പ് നിർമ്മാണം

സഹപാഠികൾക്ക് സഹായം

പാർവതി എസ് എസ് അനിമേഷൻ ക്ലാസ്സെടുക്കുന്നു

  കൊറോണ ബാധയെ തുടർന്ന് ധാരാളം അധ്യയന ദിവസങ്ങൾ നഷ്ടമായതിനാൽ ഇൻഫോർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ ക്ലാസുകളും നഷ്ടമായി. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് ലിറ്റിൽ കൈറ്റ്സ് സഹപാഠികൾക്ക് ജി സ്യൂട്ട് ഐഡി ഉപയോഗിച്ച ഗൂഗിൾ മീറ്റിലൂടെ പ്രായോഗിക ക്ലാസുകൾ പരിചയപ്പെടുത്തി. മൂന്നാം ബാച്ചിലെ ലീഡറായ പാർവതി എസ് എസ് ആണ് ആദ്യക്ലാസ് എടുത്തത്. സിൻഫിഗ്സ് റ്റുഡിയോ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള അനിമേഷനാണ് പരിചയപ്പെടുത്തിയത്.

ജിമ്പ്

  അനിമേഷന് ആവശ്യമായ ചിത്രങ്ങൾ വരയ്ക്കുന്നതിന് സഹായകരമായ ഒരു സോഫ്റ്റ്‌വെയർ ആണ് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാം. ജനുവരി 31-ാം തിയതി നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് രണ്ടാം ബാച്ചിലെ ലീഡറായ ബെൻസൺ ബാബു ജേക്കബ് ജിമ്പ് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ ഡിജിറ്റൽ ചിത്രങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു.കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ ചിത്രങ്ങൾ വിക്കിയിൽ അപ് ലോഡ് ചെയ്തു വരുന്നു.

നഷ്ടപ്പെട്ട ദിനങ്ങൾ വീണ്ടെടുക്കാനായി ലിറ്റിൽ കൈറ്റ്‌സ് സ്മാർട്ട് ആയി

സ‍‍ഞ്ജന എസ് എസ് ക്ലാസ്സെടുത്തപ്പോൾ

   കുരുന്നുകൾക്ക് ഡിജിറ്റൽ ക്ലാസുകൾ നൽകി ലിറ്റിൽ കൈറ്റ്‌സുകൾ. നീണ്ട അടച്ചിരുപ്പു കാലം പിന്നിട്ടു എൽ പി വിഭാഗത്തിൽ എത്തിയ കുട്ടികൾക്കാണ് അറിവിന്റെയും ആകാംഷയുടെയും വേദി അവർ സമ്മാനിച്ചത്. നഷ്ടപ്പെട്ട അവധി ദിവസങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി പുസ്കകത്തിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ക്ലാസിനായി എത്തിയത്.

മാഗസിനുകൾ

   കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ് ആക്കി ഡിജിറ്റൽ ഫ്ലിപ് മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി. കൂടാതെ ഉഷസ് 2020-21 എന്ന പേരിൽ 2021 വർഷത്തെ ഡിജിറ്റൽ മാഗസിനും തയാറാക്കി പ്രസിദ്ധപ്പെടുത്തി.
മാഗസിനുകൾ

എക്സ്പേർട്ട് ക്ലാസ്

ഗ്ലെൻ പ്രകാശ് സർ ക്ലാസ്സെടുക്കുന്നു

   നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഹാർഡ് വെയർ മേഖലയിൽ കംപ്യൂട്ടർ എക്സ്പേർട്ട് ആയ ഗ്ലെൻ പ്രകാശ് സർ ക്ലാസ്സെടുത്തു. തുടർന്ന് സർ തന്നെ ഹാർഡ് വെയറിൽ പ്രായോഗിക പരിശീലനവും നൽകി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ മനസ്സിലാക്കി.

ചിത്രശാല 🖼️