"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 53: വരി 53:


വൈദ്യുത ഉപഭോഗം നിയന്ത്രിക്കുന്നതിന് ഭാഗമായി സി എഫ് എൽ -ൽ നിന്നും എൽ ഇ ഡി ബൾബിന്റെ ഉപയോഗത്തിലേക്ക് വിദ്യാർത്ഥികളെയും സമൂഹത്തെയും എത്തിക്കുക, റഫ്രിജറേറ്ററുകൾ പീക്ക്‌ലോഡ് സമയത്ത് ഉപയോഗിക്കാതിരിക്കുക എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു
വൈദ്യുത ഉപഭോഗം നിയന്ത്രിക്കുന്നതിന് ഭാഗമായി സി എഫ് എൽ -ൽ നിന്നും എൽ ഇ ഡി ബൾബിന്റെ ഉപയോഗത്തിലേക്ക് വിദ്യാർത്ഥികളെയും സമൂഹത്തെയും എത്തിക്കുക, റഫ്രിജറേറ്ററുകൾ പീക്ക്‌ലോഡ് സമയത്ത് ഉപയോഗിക്കാതിരിക്കുക എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു
[[പ്രമാണം:44049news report8.jpg|ലഘുചിത്രം|മാതൃഭൂമി സീഡ് ക്ലബ് ഹരിത ജ്യോതി പുരസ്ക്കാരം]]


== മാതൃഭൂമി സീഡ് ക്ലബ്ബ് ==
== മാതൃഭൂമി സീഡ് ക്ലബ്ബ് ==

21:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗാന്ധി ദർശൻ

കൺവീനർ : ശ്രീമതി ഉഷാ നന്ദിനി

ഗാന്ധിജിയുടെ ആദർശങ്ങളെ കുരുന്നു  മനസ്സിലേക്ക് പകർന്നുനൽകി ഭാവി ജീവിതയാത്രയിൽ മഹാത്മാവിന്റെ സന്ദേശങ്ങൾ പകർത്താൻ ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ യൂണിറ്റ് കടന്നുപോകുന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ക്വിസ്  ഉപന്യാസ രചന, ചിത്രരചനാ മത്സരങ്ങളി ലൂടെ ഗാന്ധിസം എന്താണെന്നും അതിലുപരി മഹാത്മാഗാന്ധി വിഭാവനം ചെയ്ത വിദ്യാഭ്യാസ സമ്പ്രദായം ഒരു സത്യാന്വേഷണ പരീക്ഷണം ആണെന്ന ബോധം ഓരോ വിദ്യാർത്ഥിനിയിലും ഉണ്ടാക്കുവാനും കഴിഞ്ഞു. ജനുവരി 30 രക്തസാക്ഷി ദിനം ആചരിച്ചതിലൂടെ സ്വാതന്ത്ര്യം തന്നെ അമൃതം,അഹിംസ തന്നെ മഹാബലം എന്നീ സന്ദേശങ്ങൾ കൂടി പുതുതലമുറയ്ക്ക് പകർന്നു നൽകാൻ കഴിഞ്ഞു എന്നത് ഗാന്ധിദർശൻ  പരിപാടികൾ നൂതനമായ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് നിസ്സംശയം പറയാം

ലഹരി വിരുദ്ധ ക്ലബ്

കൺവീനർ : ശ്രീമതി ശ്രീജ സി ആർ

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികളെ മാത്രമല്ല അവരിലൂടെ രക്ഷകർത്താക്കളിലേയ്ക്കും പ്രസ്തുത ആശയം എത്തിക്കുന്ന ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്നു.

2015-16 മുതൽ എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂരിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവും ജൂൺ 26 നു ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുക്കുകയും കുട്ടികളിൽ ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്യാവുണ്ട്. ആദ്യവർഷങ്ങളിൽ വിഴിഞ്ഞം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ എടുക്കുകയും ലഹരിയ്ക്കെതിരെ യുവജനത ജാഗരൂകരായിക്കണമെന്ന സന്ദേശം കൂട്ടികൾക്ക് നല്കുകയും ചെയ്തിരുന്നു. 2017-18 വർഷത്തിൽ വിമുക്തി എന്ന പേരിൽ ഒരു റോൾ പ്ലേ നടത്തുകയും അതിൻ്റെ പ്രദർശനം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ദിനത്തിൽ ലഘു ഫിലിമുകൾ കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. പോസ്റ്ററുകൾ സ്ക്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് അത് കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

വിമുക്തി 2021-22

     

ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് (24/01/2019 )

     ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ,ജില്ലാ ക്രൈം ബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മാരുടെ നിർദ്ദേശാനുസരണം എച്ച്എസ്എസ് ഫോർ ഗേൾസ് വെങ്ങാനൂരിൽ ആന്റി നാർക്കോട്ടിക് ക്ലബ്, ആന്റി റാഗിംഗ് കമ്മറ്റി, ആന്റി റാഗിംഗ്  സ്ക്വാഡ് എന്നിവ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ഈ ക്ലബ്ബുകളുടെ രൂപീകരണവും ഉദ്ഘാടനവും 1/8 /2019 വ്യാഴം 11.30 ന് ബഹുമാനപ്പെട്ട വിഴിഞ്ഞം സബ്ഇൻസ്പെക്ടർ ശ്രീ രഞ്ജിത്ത് നിർവ്വഹിച്ചു. ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ ചെയർപേഴ്സണായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലതാദേവിയെ തെരഞ്ഞെടുത്തു.

ലഹരിവിരുദ്ധ ക്ലബ്ബ് 2017-2018

2017-2018 അധ്യയനവർഷത്തെ ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളുടെ ആദ്യ യോഗം 2017 ജൂലൈ മൂന്നാം തീയതി വിളിച്ചുകൂട്ടി.ഏകദേശം 20 കുട്ടികൾ പങ്കെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ശ്രീമതി ശ്രീലത, ഹെഡ് മിസ്ട്രസ്സ്  നിർവഹിച്ചു. അക്ഷയ D. V യെ ലീഡർ  ആയി തെരഞ്ഞെടുത്തു.

    ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി അവർകളുടെ ഉത്തരവ് അനുസരിച്ച്  വർദ്ധിച്ചുവരുന്ന  ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ജനമൈത്രി പോലീസും സ്കൂൾ അധികൃതരും ചേർന്ന് Anti Narcotic ക്ലബ്ബിന്റെ രണ്ടാമത് യോഗം 19 -01 -2018 ന് ചേരുകയുണ്ടായി. ആ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത, പി ടി എ അംഗങ്ങൾ ,ശ്രീ എസ് .ഹരീന്ദ്രൻ നായർ, ശ്രീമതി .രമ്യ സന്തോഷ്, ഇരുപതോളം കുട്ടികൾ എന്നിവർ പങ്കെടുത്തു. പ്രസ്തുത ക്ലബ്ബിന് വിമുക്തി എന്ന പേര് നൽകി.

ഫ്ലാഷ് മോബ്

       ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 7 /2/18 -ൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെയും അഷ്ടപദി സ്കൂൾ ഓഫ് മ്യൂസിക്കിന്റെയും നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രചാരണ റാലിയും നടന്നു. ഫ്ലാഷ് മോബ് സ്കൂൾ ആ ഡിറ്റോറിയത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തി.

ലഹരിവിരുദ്ധ ക്ലബ്ബ് (2018- 19 )

ജൂണ് 26 ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമ്മിച്ച് ക്ലാസ്സിൽ പ്രദർശിപ്പിച്ചു.

ലഹരിവിരുദ്ധ ക്ലബ്ബ് (2016 -2017)

2016-17അധ്യാന വർഷത്തെ ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളുടെ ആദ്യയോഗം 2017 ജനുവരി ഇരുപത്തിയഞ്ചാം  തിയതി 12.15ന് സ്കൂൾ ആ ഡിറ്റോറിയത്തിൽ വച്ച് നടന്നു യോഗത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത നിർവഹിച്ചു. ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ആശയങ്ങൾ സ്വന്തം കുടുംബങ്ങളിൽ എങ്ങനെ നടപ്പിലാക്കണം എന്നും ടീച്ചർ വിശദീകരിച്ചു.

     കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി 2017 ജനുവരി 26 ന് സ്കൂളിൽ കുട്ടികളുടെ യോഗം വിളിച്ചുകൂട്ടി.2017 ജനുവരി 28ന് സ്കൂൾ അസംബ്ലിയിൽ അധ്യാപകരെയും  വിദ്യാർഥികളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജനുവരി 30 ന് രക്തസാക്ഷി ദിനത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ  'വിമുക്തി സ്റ്റിക്കർ' പതിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു

ഐ റ്റി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

റീഡേഴ്സ് ക്ലബ്ബ്

കുട്ടികൂട്ടം കൂട്ടുകാർ

സ്മാർട്ട് എനർജി ക്ലബ്ബ്

കൺവീനർ : ശ്രീ സുനിൽ ജി എസ്

വൈദ്യുത ഉപഭോഗം നിയന്ത്രിക്കുന്നതിന് ഭാഗമായി സി എഫ് എൽ -ൽ നിന്നും എൽ ഇ ഡി ബൾബിന്റെ ഉപയോഗത്തിലേക്ക് വിദ്യാർത്ഥികളെയും സമൂഹത്തെയും എത്തിക്കുക, റഫ്രിജറേറ്ററുകൾ പീക്ക്‌ലോഡ് സമയത്ത് ഉപയോഗിക്കാതിരിക്കുക എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു

മാതൃഭൂമി സീഡ് ക്ലബ് ഹരിത ജ്യോതി പുരസ്ക്കാരം

മാതൃഭൂമി സീഡ് ക്ലബ്ബ്

കൺവീനർ : ശ്രീമതി ബിന്ദു എ ആർ

വിഷമുക്തമായ പച്ചക്കറി ഉത്പാദനത്തിന്റെ പ്രസക്തി കുട്ടികളെ ബോധ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് ദുരുപയോഗം നിയന്ത്രിക്കുക, പരിസ്ഥിതി ശുചിത്വം വർദ്ധിപ്പിക്കുക, നിരീക്ഷണ ശേഷി വികസിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

കാർഷിക ക്ലബ്ബ്

കൺവീനർ : ശ്രീമതി ബിന്ദു എ ആർ

പച്ചക്കറി കൃഷിയിൽ ഇതിൽ ശാസ്ത്രീയമായ പരിശീലനം നേടിയ അധ്യാപകർ കൃഷി ഡിപ്പാർട്ട്മെന്റിന്റെ സഹായസഹകരണങ്ങളോടെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു.

ഹെൽത്ത്ക്ലബ്ബ്

കൺവീനർ : ശ്രീമതി സിന്ധു പി എൽ

ആരോഗ്യ പരിപാലനത്തിനുള്ള  ശീലങ്ങൾ വളർത്തിയെടുക്കുക, അതിലേക്കു വേണ്ടി പദ്ധതികൾ  ആവിഷ്കരിക്കുക, ആരോഗ്യ സെമിനാറുകൾ, വൈദ്യപരിശോധന പരിപാടികൾ ഇവ സംഘടിപ്പിക്കുക, പഠന  വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി കാര്യകാരണങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട മാർഗനിർദേശം നൽകുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ വിദ്യാർഥിനികൾ, അദ്ധ്യാപകർ, രക്ഷകർതൃപ്രതിനിധികൾ, ഹെൽത്ത് ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും

സാഹിത്യവേദി ക്ലബ്ബ്

കൺവീനർ: ശ്രീമതി പ്രിയ പി എസ് കുട്ടികളുടെ സാഹിത്യാപരമായ കഴിവുകൾ കണ്ടെത്തി അവയെപരിപോഷിപ്പിക്കാനുള്ള പ്രവർത്തനമാണ് സാഹിത്യവേദി ചെയ്യുന്നത് കവിതാ രചന കഥാരചന ഉപന്യാസ രചന അക്ഷരശ്ലോകം പാരായണം പ്രസംഗകല എന്നിവയിൽ പ്രോത്സാഹനവും പരിശീലനവും നൽകുക ഗ്രന്ഥാപാരായണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക പൊതു പ്രാധന്യമുള്ള പ്രശ്നങ്ങളേപ്പറ്റി ചർച്ചകൾ സംഘടിപ്പിക്കുക എന്നിവ സാഹിത്യവേദി കൈകാര്യം ചെയ്യുന്നു

കിളിക്കൊഞ്ചൽ

കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും പൊതുവിജ്ഞാനം വർധിപ്പിക്കാനും ഉദ്ദേശിച്ചു നടത്തിവരുന്ന പരിപാടിയാണ് ഇത്.

എല്ലാ ദിവസവും ഉച്ചയ്ക്കുള്ള ഇടവേളയിൽ ഓരോ ക്ലാസിലെ കുട്ടികൾക്കും അവർ ആലോചിച്ചു നടപ്പിലാക്കുന്ന പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു.

പരമാവധി കുട്ടികൾക്ക് അവസരം ലഭിക്കുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ പ്രോഗ്രാം നടത്തുന്നു.

ഇന്നത്തെ ചോദ്യം എന്ന പരിപാടിയിൽ എല്ലാ ദിവസവും ഒരു ചോദ്യം ചോദിക്കുകയും കുട്ടികൾ ഉത്തരം ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ശരിയായ ഉത്തരത്തിന് പ്രോത്സാഹന സമ്മാനം നൽകുന്നു