* [https://chokkadgups.blogspot.com/2021/06/blog-post_35.html '''അക്ഷരപ്പൂക്കൾ''' വായന ദിന സ്പെഷ്യൽ പതിപ്പ്]
* [https://chokkadgups.blogspot.com/2021/06/blog-post_35.html '''അക്ഷരപ്പൂക്കൾ''' വായന ദിന സ്പെഷ്യൽ പതിപ്പ്]
* [https://chokkadgups.blogspot.com/2021/03/daffodils-english-magazine.html '''DAFFODILS''' ENGLISH MAGAZINE]
* [https://chokkadgups.blogspot.com/2021/03/daffodils-english-magazine.html '''DAFFODILS''' ENGLISH MAGAZINE]
* [https://chokkadgups.blogspot.com/2021/01/blog-post.html '''പൊൻപുലരി''' ഡിജിറ്റൽ മാഗസിൻ പ്രകാശനം]
* [[പ്രമാണം:48551 1 Ponpulari.png|ലഘുചിത്രം|[https://drive.google.com/file/d/1pPiAUAoW6KOh4V0xIBRQ0DkfE2ysWrcY/view പൊൻപുലരി ഡിജിറ്റൽ മാഗസിൻ]]][https://chokkadgups.blogspot.com/2021/01/blog-post.html '''പൊൻപുലരി''' ഡിജിറ്റൽ മാഗസിൻ പ്രകാശനം]
* [https://chokkadgups.blogspot.com/2020/11/blog-post_13.html '''ഇ തൂലിക''' സ്പെഷ്യൽ പതിപ്പ്]
* [https://chokkadgups.blogspot.com/2020/11/blog-post_13.html '''ഇ തൂലിക''' സ്പെഷ്യൽ പതിപ്പ്]
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .
മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ.യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്.
ചരിത്രം
1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു.
1969-ൽ സർക്കാർ നിർമ്മിച്ചു നൽകിയ 5 മുറികളുള്ള കെട്ടിടം
1972-ൽ നിർമിച്ച് 4 ക്ലാസ് മുറികളുള്ള കെട്ടിടം
1997-ൽ DPEP പ്രകാരം നിർമിച്ച 2 ക്ലാസ് മുറികളുള്ള കെട്ടിടം
ഒരു ഹാൾ
2006-ൽ SSA നിർമിച്ച് 2 ക്ലാസ് മുറികളുള്ള കെട്ടിടം
2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
ഡിജിറ്റൽ മാഗസിനുകൾ
വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്