"യു പി എസ് ചങ്ങരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (data added) |
16460ckups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചങ്ങരംകുളം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16460 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കായക്കൊടി (po), കുറ്റ്യാടി(via) | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കായക്കൊടി | ||
|പിൻ കോഡ്= | |പിൻ കോഡ്=673508 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=changaramkulamup@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കുന്നുമ്മൽ | |ഉപജില്ല=കുന്നുമ്മൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
|താലൂക്ക്=വടകര | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10=000 | |പെൺകുട്ടികളുടെ എണ്ണം 1-10=000 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=215 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷബീന ഐ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബിന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:WhatsApp Image 2022-01-20 at 12.54.36 PM.jpg|ലഘുചിത്രം]] | |||
|size=350px | |size=350px | ||
|caption=ചങ്ങരംകുളം യു പി സ്കൂൾ | |caption=ചങ്ങരംകുളം യു പി സ്കൂൾ |
19:47, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് ചങ്ങരംകുളം | |
---|---|
വിലാസം | |
ചങ്ങരംകുളം കായക്കൊടി (po), കുറ്റ്യാടി(via) , കായക്കൊടി പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | changaramkulamup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16460 (സമേതം) |
യുഡൈസ് കോഡ് | 3204070----- |
വിക്കിഡാറ്റ | Q-------- |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 000 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷബീന ഐ കെ |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബിന |
അവസാനം തിരുത്തിയത് | |
09-02-2022 | 16460ckups |
.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചങ്ങരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നിൽക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകൾ ചങ്ങരംകുളം ദേശത്തും നേരിയ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാർഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉൽക്കടമായ അഭിലാഷത്തിന്റെ പൂർത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മൺചിരാത് കൊളുത്തി വെച്ച് ഒരു വിദ്യാലയം ഉദയം കൊണ്ടു. 1919ൽ സി.പി . നാരായണൻ നായരുടെ നേതൃത്വത്തിൽ എം .ചാപ്പൻ പണിക്കർ തുടങ്ങി ഒരു കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്. സ്ഥാപക മാനേജർ കൂടിയായ ശ്രീ.സി.പി.നാരായണൻ നായർ പ്രധാന അധ്യാപകനും ശ്രീ. ചാപ്പൻപണിക്കർ,ശ്രീ. കുമാരൻ(കൂത്തുപറമ്പ്)എന്നിവർ അധ്യാപകരുമായിരുന്നു. ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളിൽപെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടിൽ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി ജാതിമതഭേദമന്യേ ഗ്രാമീണർ പ്രവർത്തിച്ചിരുന്നു. വളരെ കുറച്ചു കുട്ടികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള എലിമെന്ററി സ്കൂളായിരുന്നു.1928ൽ ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടെ ഇൗ പ്രദേശത്തെ ആദ്യത്തെ ഹയർ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.എ .വി.കുഞ്ഞിരാമൻ നായർ(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി. 1930ന്റെ തുടക്കത്തിൽ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും ആവേശമുണർത്തിയപ്പോൾ ചങ്ങരംകുളം യു.പി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ നടന്നു.സർവശ്രീ.കെ.കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ,പി.കൃഷ്ണപിള്ള,രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.1931ൽ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോൾ സർവശ്രീ.എ.കെ.ജി,കെ .കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ തുടങ്ങിയവർ മിശ്രഭോജനത്തിൽ പങ്കെടുക്കാൻ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജൻ ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു ചരിത്ര മുഹൂർത്തമായി ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോൾ സ്കൂളിലെ അധ്യാപരായ എ.വി.കുഞ്ഞിരാമൻ നായരും എൻ.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച് ദേശീയപ്രസ്ഥാനത്തിൽ അണിചേർന്നപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ചങ്ങരംകുളം യു.പി സ്കൂൾ അഭിമാനസ്തംഭമായിമാറി.ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരൻമാസ്റ്റർ തുടങ്ങിയ മഹാൻമാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സ്കൂൾ 1957 വരെ എട്ടാംക്ലാസുവരെയുള്ള ഹയർഎലമെന്ററി സ്കൂളായി പ്രവർത്തിച്ചു.തുടർന്ന് ഗവൺമെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ അപ്പർപ്രൈമറി സ്കൂളായി മാറി. ശ്രീ. സി.പി നാരായണൻ നായർ,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണൻ തങ്ങൾ, ശ്രീ .കെ.കെ.രാധാകൃഷ്ണൻ എന്നിവർ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാന അധ്യാപകരായി സർവശ്രീ സി.പി.നാരായണൻനായർ,എ.വി.കുഞ്ഞിരാമൻ നായർ മലയാമ്പള്ളി രാമൻനമ്പീശൻ,കൃഷ്ണവാര്യർ,ശങ്കരൻ നായർ,പി.കൃഷ്ണൻ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ആക്കലടത്തിൽ ഗോവിന്ദൻ നമ്പ്യാർ,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യർ,പി.പി.ചന്തമ്മൻ,കെ.എം.കണാരൻ,പി.വി.കുഞ്ഞനന്തൻ നായർ, പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,സി.സുമതി എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
തുടക്കത്തിൽ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂൾ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.യം.കണാരൻ
- പി.വി. കുഞ്ഞിഅനന്തൻ
- പി.ഗോപാലക്കുറുപ്പ്
- എസ്.റംലാബീവി
- സി.സുമതി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. പി.പി.പദ്മനാഭൻ
- Dr. പി.കെ.ഷാജഹാൻ
വഴികാട്ടി
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.000000,75.000000 |zoom=18}}