"സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''കണ്ണൂർ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി.''' | |||
'''രൂപത ബിഷപ്പ് :ഡോ:അലക്സ് വടക്കുംതല കോർപ്പറേറ്റ് മാനേജർ.മോൺസിഞ്ഞോർ റവ ഡോ ഫാ. ക്ലാരൻസ് പാലിയത്ത്''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ : സി . ജൂലിയസ് മാസ്റ്റർ | |||
ശ്രീ : ഇ . ജേക്കബ് | |||
ശ്രീ : യു . വിൻസെന്റ് | |||
ശ്രീ : ടി ഗ്രേഷ്യൻ മാസ്റ്റർ | |||
ശ്രീമതി : കെ . ബ്രിജിത്ത് | |||
ശ്രീ : ശ്രീധരൻ | |||
ശ്രീ : ജോൺ .കെ | |||
ശ്രീ : യു .വി . രാജൻ | |||
ശ്രീ : ജോൺസൻ ലാസർ | |||
ശ്രീമതി : ക്രിസ്റ്റീന .കെ | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:13538 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13538 2.jpg|നടുവിൽ|ലഘുചിത്രം]] |
14:21, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി | |
---|---|
പ്രമാണം:13538 7.jpg | |
വിലാസം | |
PUNNACHERRY CHERUKUNNU പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 0497 2860780 |
ഇമെയിൽ | smlpschool@gmail.com |
വെബ്‍സൈറ്റ് | St.marys |
കോഡുകൾ | |
സ്കൂൾ കോഡ് | 13538 (സമേതം) |
യുഡൈസ് കോഡ് | 32021401007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ക്രിസ്റ്റീന കെ |
പി.ടി.എ. പ്രസിഡണ്ട് | രാകേഷ് ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശില്പ |
അവസാനം തിരുത്തിയത് | |
08-02-2022 | 13538 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുന്നച്ചേരി സ്ഥലത്തുള്ള എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
ചരിത്രം
കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ. വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.എന്നാൽ കാലം നൽകിയ കരുത്തിൽ അതിജീവനത്തിന്റെ പാതയിൽ ഇന്നീ വിദ്യാലയം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചു മുന്നേറുന്നു .
പാലക്കൽ കച്ചേരി തറമ്മൽ രാമനെഴുത്തച്ഛൻ 1951 ൽ പുന്നച്ചേരിയിൽ ഒരു വിദ്യാലയം സ്ഥാപിച്ചു . സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ വിശിഷ്യാ ഹരിജനങ്ങളുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം . 1951 ൽ ആരംഭിച്ച ഈ വിദ്യാലയം 1953 ൽ ഇതിന്റെ ഉടമസ്ഥത ക്രിസ്ത്യൻ മിഷനറി ആയ ഫാദർ കയ്‌റോണിക്ക് കൈമാറി ഇതേ വർഷം സർക്കാരിൽ നിന്നും അംഗീകാരവും ലഭിച്ചു . മുൻകാലങ്ങളിൽ 150 ൽ ഏറെ കുട്ടികൾ 4 ക്ലാസ്സുകളിലായി പഠനം നടത്തിയിരുന്നു. 1990 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതിനാൽ അനാദായകരം എന്ന നിലയിൽ എത്തിച്ചേരുകയും സ്കൂൾ അടച്ചുപൂട്ടാൻ ഗവണ്മെന്റ് ഓർഡർ ലഭിക്കുകയും ചെയ്തു . എന്നാൽ തുടർന്ന് വന്ന കാലഘട്ടത്തിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി 2012 ൽ 60 കുട്ടികളിൽ മുകളിൽ വരികയും ഇക്കണോമിക് സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് 2018 ൽ ഇംഗ്ലീഷ് മീഡിയം വിദ്യാലയ സാധ്യത തുറക്കപ്പെട്ടു . ഇന്ന് ഈ വിദ്യാലയത്തിൽ 183 വിദ്യാർത്ഥികൾ എട്ടു ക്‌ളാസ്സുകളിലായി പഠനം നടത്തുന്നു .
ഭൗതികസൗകര്യങ്ങൾ
23 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത് .സ്ഥല പരിമിതി ഉള്ളതിനാൽ കളിസ്ഥലം ഒരു ചെറിയ പാർക്കിൽ പരിമിതപ്പെടുത്തേണ്ടിവന്നു .സ്കൂൾ പരിസരം ഹരിതാപമാക്കാൻ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
8 ക്ലാസ് റൂമുകളും മുകളിൽ സ്റ്റേജും ഹാളും ക്രമീകരിച്ചിട്ടുണ്ട് . അത്യാധുനിക രീതിയിലുള്ള ഇംഗ്ലീഷ് ലാബ് ക്രമീകരിച്ചുകൊണ്ട് ഭാഷ പഠനത്തെ മികവുറ്റതാക്കാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ ഒരുക്കികൊണ്ട് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തെ ഏറ്റവും നല്ലരീതിയിൽ പ്രജ്വലിപ്പിക്കുന്നു.വ്യത്യസ്തമായ വർക്ക് ഷീറ്റുകളുടെയും വായനാ കാർഡുകളുടെയും ശേഖരണവും കൂടാതെ ഗണിത കേളി പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടപ്പിലാക്കാനുള്ള ഉപകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് .ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വൈവിധ്യമാർന്ന രീതിയിൽ നടപ്പിലാക്കപ്പെടുന്നു .ഓരോ വർഷത്തെയും ആക്ഷൻ പ്ലാൻ കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ട് നടപ്പിൽ വരുത്തുന്നു .സഹവാസ ക്യാമ്പ് വാതിൽപ്പുറ പഠന സാധ്യതകൾ ശാസ്ത്ര പരീക്ഷണ ശിൽപ്പശാലകൾ ,ചിത്രരചനാ ക്യാമ്പുകൾ ,മികവുറ്റ ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഈ സ്കൂളിന്റെ മുഖമുദ്രയാണ് .കബ്ബ് ,ബുൾബുൾ പ്രവർത്തനക്ഷമമാണ് .
മാനേജ്‌മെന്റ്
കണ്ണൂർ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി.
രൂപത ബിഷപ്പ് :ഡോ:അലക്സ് വടക്കുംതല കോർപ്പറേറ്റ് മാനേജർ.മോൺസിഞ്ഞോർ റവ ഡോ ഫാ. ക്ലാരൻസ് പാലിയത്ത്
മുൻസാരഥികൾ
ശ്രീ : സി . ജൂലിയസ് മാസ്റ്റർ
ശ്രീ : ഇ . ജേക്കബ്
ശ്രീ : യു . വിൻസെന്റ്
ശ്രീ : ടി ഗ്രേഷ്യൻ മാസ്റ്റർ
ശ്രീമതി : കെ . ബ്രിജിത്ത്
ശ്രീ : ശ്രീധരൻ
ശ്രീ : ജോൺ .കെ
ശ്രീ : യു .വി . രാജൻ
ശ്രീ : ജോൺസൻ ലാസർ
ശ്രീമതി : ക്രിസ്റ്റീന .കെ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.004008364632071, 75.2853049388034 | width=600px | zoom=15 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13538
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ